താൾ:34A11415.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xli

ചന്തു വഞ്ചനാപരമായ പ്രവണതകൾ തുടരുന്നതായി പഴശ്ശിയുടെ
കത്തുകളിൽനിന്നു ഗ്രഹിക്കാം.

കുറുമ്പ്രനാട്ടു വീരവർമ്മ

പല കാരണങ്ങളാൽ കലുഷിതവും അസ്വസ്ഥവുമായിത്തീർന്ന
മലബാറിൽ സ്വാർത്ഥതാത്പര്യങ്ങളുമായി കടന്നുവന്ന വ്യക്തി എന്നുവേണം
കുറുമ്പ്രനാട്ടു വീരവർമ്മയെ വിശേഷിപ്പിക്കാൻ. കോട്ടയം രാജകുടുംബാംഗമായ
വീരവർമ്മ കുറുമ്പ്രനാട്ടേയ്ക്കു ദത്തുപോയതാവാം. അങ്ങനെയുള്ള വ്യക്തിക്ക്
മലബാറിലെ ആചാരക്രമവും മര്യാദയുമനുസരിച്ച് മൂലകുടുംബത്തിലെ
സ്വത്തുക്കൾക്ക് അവകാശമില്ല. പഴശ്ശിരാജാവുമായി കമ്പനി നടത്തിയ കരാർ
വീരവർമ്മയെ അരിശംകൊള്ളിക്കുകയും അതിന്റെ വെളിച്ചത്തിൽ കമ്പനിയുമായി
വീരവർമ്മ മറ്റൊരു കരാറിലേർപ്പെടുകയും ചെയ്തു. തങ്ങളുടെ
ആജ്ഞനുവർത്തിയായി നില്ക്കുവാൻ തയ്യാറായ വീരവർമ്മ രാജാവിന്
ഭരണസാരഥ്യം നല്കുവാൻ കമ്പനി നിശ്ചയിച്ചതിൽ വിസ്മയമില്ല. കൊ.വ. 971
മിഥുനം 15 (എ.ഡി.1796 ജൂൺ 25)നു കമ്പനിയുടെ വടക്കേ അധികാരി ക്രിസ്റ്റഫർ
പിലി വീരവർമ്മ രാജാവിനയച്ച കത്തിന്റെ സംബോധന "രാജശ്രീ കുറുമ്പ്രനാട്ടും
കൊട്ടയത്തും വീരവർമ്മരാജ അവർകൾക്ക" എന്നാണ്. 'കുറുമ്പ്രനാട്ടു വീരവർമ്മരാജ' എന്നും 'കൊട്ടയ(ക)ത്ത വിരവർമ്മരാജ' എന്നും 'കൊട്ടയത്തെ
കുറുമ്പ്രനാട്ട രാജ' എന്നുമുള്ള സംബോധനകളും രേഖകളിൽ കാണുന്നു.
സമീപദിവസങ്ങളിൽതന്നെ പഴശ്ശിരാജാവിനെഴുതിയിട്ടുള്ള കത്തുകളുടെ
സംബോധനയും 'കൊട്ടെയ(ക)ത്ത കെരളവർമ്മരാജ അവർകൾക്ക' എന്നാണ് !

'സ്വാർത്ഥനും ദുരാദർശനുമായ വീരവർമ്മരാജാവുമായി കമ്പനി നടത്തിയ
കരാറുകളാണ് മലബാറിലെ കലാപങ്ങൾക്കു തുടക്കം കുറിച്ചത്' എന്ന ലോഗന്റെ
പ്രസ്താവം ഏറെ സംഗതമാണ്. പഴശ്ശിരേഖകളിലെ മിക്ക കത്തുകളും ലോഗന്റെ
അഭിപ്രായത്തിനനുകൂലമാണ്. ഇതേക്കുറിച്ച് മലബാറിൽ തലമുറകളായി
നിലനില്ക്കുന്ന നാട്ടറിവിന്റെ പ്രതിധ്വനി കപ്പനകൃഷ്ണമേനോന്റെ'കേരളവർമ്മ
പഴശ്ശിരാജ' എന്ന നാടകത്തിൽ മുഴങ്ങിക്കേൾക്കുന്നു. നാടകത്തിന്റെ
ഒന്നാമങ്കത്തിൽ നാടകകൃത്തിന്റെ സാങ്കല്പിക കഥാപാത്രം ശങ്കരവർമ്മൻ
(കുറുമ്പ്രനാട്ടു രാജാവായ വീരവർമ്മയുടെ ജാമാതാവ്) പറയുന്നു; "ഈ
കേരളവർമ്മയേയും കമ്പനിയാരന്മാരെയും തമ്മിൽ ശണ്ഠകൂടിപ്പിച്ചില്ലെങ്കിൽ
നമ്മുടെ കാര്യമാണ് മഹാകഷ്ടത്തിലാവുക. നമ്മുടെ കുടുംബത്തിൽ നിന്ന്
ഒന്നുംതന്നെ നമുക്കില്ല. പിന്നെ ഈരാജ്യമാണുള്ളത്. അതിൽ കുറുന്നാട്ടമ്മാമന്
അവകാശമില്ലെന്നു വന്നാൽ, കാര്യം വലിയ തകരാറിലാകും. അതുകൊണ്ട്
ഏതുവിധത്തിലും ഇവർ തമ്മിലുള്ള ശണ്ഠ നിലനിർത്തിപ്പോരേണ്ടത്
അത്യാവശ്യമാണ്." ഈ വാക്യം വ്യാഖ്യാനിക്കാനുപകരിക്കുന്ന നിരവധി
പരാമർശങ്ങൾ പഴശ്ശിരേഖകളിലുണ്ട്. കൊ.വ. 971 മിഥുനം 25-ന് കമ്പനിയുടെ
വടക്കേ അധികാരി ക്രിസ്റ്റഫർ പിലിയ്ക്ക് വീരവർമ്മരാജാവെഴുതിയ കത്തിലെ
രണ്ടു വാക്യങ്ങൾ ശ്രദ്ധിക്കുക.

"സായ്പു അവർകളും നാവും അവിടെ എത്തിയപ്പോൾ പഴവീട്ടിൽചന്തുവും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/43&oldid=201290" എന്ന താളിൽനിന്ന് ശേഖരിച്ചത്