താൾ:34A11415.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlii

വന്നു എല്ലാ കാര്യം കൊണ്ട പറഞ്ഞി നിശ്ചയിച്ചി നടത്തുക എന്ന പറഞ്ഞി
പിരികയും ചെയ്തു."

വീരവർമ്മ രാജാവും കമ്പനി അധികാരികളും തമ്മിലുള്ള കത്തിടപാടുകൾ
ഈ ശേഖരത്തിലുണ്ട്. ഇവ പഴശ്ശിയോടുണ്ടായിരുന്ന വീരവർമ്മയുടെ മനോഭാവം
വെളിപ്പെടുത്തുന്നവയാണ്.

കലാപകാരികൾ

പഴശ്ശിരാജാവിനൊപ്പം നിന്ന് കമ്പനിക്കെതിരെ പൊരുതിയ വീരയോദ്ധാക്കൾ
നിരവധിയുണ്ട്. അക്കാദമിക് ചരിത്രങ്ങളിലെങ്ങും സ്ഥാനം ലഭിക്കാതെപോയ
അനേകം ചരിത്രപുരുഷന്മാർ പഴശ്ശിരേഖകളിലൂടെ വായനക്കാരന്റെ മുൻപിൽ
സജീവരായി പ്രത്യക്ഷപ്പെടുന്നു. പഴശ്ശിരേഖകളിൽ തെളിഞ്ഞു നില്ക്കുന്ന
പ്രമുഖകലാപകാരികളുടെ പേരുകൾ താഴെ ചേർക്കുന്നു.

ആയിരവീട്ടിൽ ചാപ്പു, എടച്ചന ഒതേനൻ, എടച്ചന കുങ്കൻ, എടച്ചന
കോമപ്പൻ, എളമ്പിലാർ കുഞ്ഞൻ, കണ്ണു, കരിങ്ങാലി കണ്ണൻ, കല്യാട്ട് കുഞ്ഞമ്മൻ,
കാരങ്കൊട്ടെ കൈതേരി ചെറിയ അമ്പു, കുഞ്ഞുമൊയ്തീൻ മൂപ്പൻ, കൈതേരി
അമ്പു, കൈതേരി എമ്മൻ, കൈതേരി കമ്മാരൻ, കൈതേരി കുങ്കു, കൊട്ടയാടെൻ
രാമൻ, കൊയിലേരി ചേരൻ, ഗോവിന്ദപൊതുവാൾ, ചുഴലി നമ്പ്യർ, ചെങ്ങൊട്ടെരി
ചന്തു, ചെങ്ങൊട്ടെരികേളപ്പൻ, തരുവണചാപ്പൻനായർ, തലയ്ക്കൽ ചന്തു, തൊണ്ടറ
ചാത്തു (തൊണ്ടൂർ ചാത്തു അല്ല), തൊണ്ടൂർ കേളപ്പൻ നമ്പ്യാർ, പട്ടത്തോട് ചേരൻ
നമ്പ്യാർ, പനിച്ചാടെൻ കണ്ണൻ നായർ, പഴയിടത്തു കുഞ്ഞഹമ്മദ്, പാലൊറ എമ്മൻ,
പുളിയൻ കണാരൻ, പുളിയൻചന്തു, പെരുവയിൽ നമ്പ്യാർ,മല്ലിശ്ശേരി കോവിലകത്തു
തമ്പുരാൻ, മാളിയക്കൽ താഴത്തു തമ്പുരാൻ, മേലോടൻ കുഞ്ഞുകുട്ടി, വാഴൊത്ത്
ഉണ്ണിക്കിടാവ്, വെളയാട്ടെരി രാമൻ നായർ, ശേഖരവാര്യർ.

പ്രധാനപ്പെട്ട കലാപകാരികൾ വേറെയുമുണ്ടാവാം. പള്ളൂർ
എമ്മനെക്കുറിച്ചുള്ള പരാമർശങ്ങൾ സംശയങ്ങളുണർത്തുന്നു. പഴശ്ശിരാജാവിനെ
രഹസ്യമായി സഹായിക്കുവാൻ കമ്പനി പക്ഷത്തുപോയ കലാപകാരിയാണ് പള്ളൂർ
എമ്മൻ എന്നാണല്ലോ ചരിത്രകാരന്മാർ പറയുന്നത്. പാലൊറ എമ്മനെക്കുറിച്ചു രേ
ഖകളിലുള്ള പരാമർശങ്ങൾ ചരിത്രകാരന്മാരുടെ പള്ളൂർഎമ്മനെ
അനുസ്മരിപ്പിക്കുന്നു. ചൊവ്വക്കാരൻ മക്കി, ചൊവ്വക്കാരൻ മൂസ്സ (ചൊവ്വക്കര എന്നു
ലോഗൻ) എന്നിവരുടെ നിലപാട് രേഖകളിൽ നിന്ന് വ്യക്തമായി അറിയാൻ
കഴിയുന്നില്ല. ഈ കച്ചവട പ്രമുഖർക്ക് കമ്പനിയോടും വീരവർമ്മ രാജാവിനോടും
ഉണ്ടായിരുന്ന മമതാ ബന്ധങ്ങൾ രേഖകളിൽ നിന്നു ഗ്രഹിക്കാം. എന്നാൽ ഇവർക്ക്
കലാപകാരികളുമായി ഉറ്റ ബന്ധമുണ്ടായിരുന്നുവെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ
രേഖയിലില്ല.

പട്ടാളച്ചെലവിനുള്ള അരി വഞ്ചിയിൽ കയറ്റി തലശ്ശേരിയിൽ നിന്നും
വെങ്ങാട്ടേയ്ക്ക് അയക്കണമെന്നു ചൊവ്വക്കാരൻ മുസയ്ക്ക് എഴുതിയ കത്ത്കതിരൂർ
കോവിലകത്തിനു താഴെ നിന്നു കലാപകാരികൾ 'പിടിച്ചുപറിച്ചു', അവർ
മെസ്ത്രലാടൻസായ്പിന്റെ (Lawrence എന്നു ഗുണ്ടർട്ട്) പട്ടാളത്തെ
വെടിവെക്കുകയും ചെയ്തു. കൈതേരി അമ്പു, എളമ്പിലാർകുഞ്ഞൻ, കല്യാട്ട

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/44&oldid=201292" എന്ന താളിൽനിന്ന് ശേഖരിച്ചത്