താൾ:34A11415.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 പഴശ്ശി രേഖകൾ

തന്നെ നിൽക്കുന്നു മുണ്ട. നമ്പരും ചെണിചെരിരയരപ്പനും ഇന്നല ഇരിക്കുറ
പ്രവൃത്തി ചൂളിയാട്ട ആ ദിക്കകളിൽ ഒക്കയും കടന്ന കുടിമൊളകും നെല്ലും
പൊതിയും എടുക്കുകയും മുഖ്യസ്ഥന്മാരെ വരുത്തി എല്ലാവരും ചുരിക്ക
ചുരിക്ക ഉറുപ്യ എടത്ത തരണം എന്ന നിഷ്ക്കരിഷ ആയി പറഞ്ഞു എന്നു
കെട്ടു ചൂളിയട്ട ചാലിയൻ അലച്ചി ഒതെനൻ എന്നു പറയുന്ന അവന്റെ
അനുജൻ എന്നവനെയും പിടിച്ചി കെട്ടി അടിച്ചി 20 ഉർപ്യ വാങ്ങി വിടുകയും
ചെയ്തു. എടൊൻ ഒതെനെയും മംമ്മഞ്ചെരി കെളു എന്നവനെയും പിടിച്ചി
കെട്ടി കൊണ്ടു പൊയിരിക്കുന്നു. നാല തറയിൽ നിന്ന അത കുടിയാന്റെ
അവസ്ഥ പൊലെ ഉറുപ്യചാർത്തി എടുപ്പിച്ചു തുടങ്ങുകയും ചെയ്തു.
പൎയ‌്യാവൂരഹൊവളിയിൽ കൈതപൊറം എള്ളരഞ്ഞി കായിമ്പായി
എറുപഴശ്ശി ആ ദിക്കിൽ ഉള്ള കുടിയാന്മാര എല്ലാവരും കല്ല്യട്ട വന്ന
കാണെണമെന്നും അവരവരെ അവസ്ഥ പൊലെ എല്ലാവരും ഉറുപ്യ
തരണംമെന്നു പറകയും നൃർബ്ബർദ്ധിക്കയും ചെയ്തതിന്റെ ശെഷം മെൽ
എഴുതിയ നഇരക്കാര ഭയപ്പെട്ട കാര്യത്ത അമ്മതുമായി ചെന്ന കണ്ടു
എന്നും ഏതാനും ഉറുപ്പിക അവര കൊടുപ്പാൻ പറഞ്ഞുവെന്നും കെട്ടു.
പൎയ‌്യാവൂർ ഹൊളിവരാറ തറ ഇരിക്കൂറ പ്രവൃത്തി ഒക്കയും മറു
ഭാഗ(ത്തു)ക്കാര കടന്ന നനാവിധം ചെയ്യുന്നെല്ലൊ. ചൊഴലി പ്രവൃത്തിയിലും
കടക്കുന്നു എന്ന കെൾക്കുന്നു. ഇങ്ങനെ ചെയ്താൽ സാധുക്കൾക്ക വളരെ
സംങ്കടം തന്നെ എല്ലെ ആകുന്നത. പൎയ‌്യാവൂര എടത്തിൽ ഒതെനൻ നമ്പ്യാരും
ആളുകളും ഇവിടെ പാദാരവിന്ദാ അല്ലാതെ മറെറാരു ആശ്രയംമില്ലാ.
ഞങ്ങളെയും ഞാങ്ങളെ കുഞ്ഞിക്കുട്ടികളെയും രക്ഷിക്ക വിണ്ടിയിരിക്കുന്നു.
എന്നാൽ കൊല്ലം 978 ആമത മിഥുനമാസം 22നു എഴുതിയത —

224 A

മഹാരാജശ്രി കപ്പിത്താൻ അസ്സബ്രൊൻ സായ്പു അവർകളുടെ
സന്നിധാനങ്ങളിലെക്ക തൊണ്ടൂർകൊട്ട എടത്ര നമ്പ്യാറ എഴുതി
ബൊധിപ്പിക്കുന്നത. എന്റെ അനന്തിരവെൻ തൊണ്ടൂർ ചാത്തുന കുംമ്പഞ്ഞി
കല്പന കെട്ട നടപ്പാനും പ്രെയ്‌ന്നം ചെയ്വാനും സായ്പുമാരെ അരിയത്ത
ഞങ്ങള കല്പിച്ചിനിപ്പിച്ചത. കർക്കിടമാസം 9 നു വസൂരിടെ ദെണ്ഡം കൊണ്ട
ചാത്തു മരിച്ചു. എന്നതിന്റെ ശെഷം സായ്പുമാരെ അരിയത്ത നില്പാനും
കല്പനപ്രകാരം കെട്ട നടപ്പാനും പ്രെയ്‌ന്നം ചെയ്വാനും എന്റെ
അനന്തിരവെൻന്മാര രണ്ട ആള തൊണ്ടൂർ രയരപ്പനെയും തൊണ്ടൂർ
രയിരുനയും ഇത്രനാളും ചാത്തു നടന്ന പൊലെ നടപ്പാൻ ഞാൻ കല്പിച്ചി
നിശ്ചയിച്ചിരിക്കുന്നു. നാറാണെൻ പട്ടരെയും ചെല്ലട്ടെൻ കണ്ണക്കുറുപ്പി
നെയും തെനമങ്ങലവൻ അനന്തുനയും സായ്പുമാര കല്പിച്ചയച്ച
ആളകളെയും തൊണ്ടൂർ നാട്ടിൽ തന്നെ പാർപ്പിച്ചിരിക്കുന്നു. ശെഷം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/206&oldid=201594" എന്ന താളിൽനിന്ന് ശേഖരിച്ചത്