താൾ:34A11415.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 പഴശ്ശി രേഖകൾ

65 A

2 ഇരിവനാട്ട ചെണ്ടയാട്ട ദെശത്തന്നെ കണ്ണൊത്ത നമ്പ്യാർക്ക കുന്ന
കെളക്കുവാൻ പൊയ തിയ്യരെ പെര വിവരം ഇവിടെ അറിഞ്ഞതാ. തിയ്യൻ
ഒണ്ടിയെൻ പൊക്കെൻ കടുത്ത നാടെൻ ഒതെനൻ അണിഎരി കുങ്കറ. ഈ
തിയ്യരും ശെഷം ചെണ്ടയാട്ടുള്ള തിയ്യരും കാമ്പ്രത്ത നമ്പ്യാരെ ആളുകള
നമ്പ്യാരെ കല്പനക്ക കൊരപ്പറത്തെ കുഞ്ഞിചന്തു എന്നവന പറഞ്ഞയ
ച്ചിരിക്കുന്നു. ചെട്ടെയാട്ടദെശത്ത കാമ്പ്രത്ത നമ്പ്യാരെ പെർക്ക പർവ്വത്ത
നടത്തുന്നത ഈ ചന്തു ആകുന്നു. ഇരിവനാട്ട നാലവീട്ടിൽ നമ്പ്യാന്മാര
തൊടിക്കളത്തിന ചെല്ലണം എന്ന എഴുതി വന്നതിന കെഴക്കെടത്തെ
നമ്പ്യാരെ കരിയക്കാരെൻ മാപ്പിളകൊളിലെ കുഞ്ഞിപക്കറ എന്നവനും1
എല്ലാരും കൂടി പറഞ്ഞയച്ചിരിക്കുന്നു. തൊടിക്കളത്തെക്ക കാമ്പറത്ത
നമ്പ്യാരെ പ്രത്ത്യകം തൊടിക്കളത്തെ കൂറ തന്നെ. കണ്ണൊത്ത നമ്പ്യായരെ
മകനാന കാമ്പറത്ത നമ്പ്യര ഇരിവനാട നമ്പ്യാന്മാർക്ക കുമ്പഞ്ഞിന്ന
കൊടുക്ക ഇല്ലന്ന ബൊധിച്ചിട്ടാന കോത്ത നമ്പ്യാര നാനാവിധത്തിന
കിഴിഞ്ഞത. ഇരിവനാട അടക്കം കൊടുക്ക ഇല്ലന്ന നിരൂപിച്ചിരിക്കുന്നു.
കാംമ്പറഞ്ഞ നമ്പ്യായര കയിക്കൽ ആയാൽ കോത്ത നമ്പ്യയര തെററുക
ഇല്ല. നമ്പ്യാരന പഴശ്ശിതമ്പുരാന കാട കയറ്റിയത കണ്ണൊത്ത നമ്പ്യാര
കൂടിട്ടായത. ഇപ്പഴ ഇങ്ങനെ ഒക്ക വരുത്തിയത. ഇങ്ങനെ ഒക്ക ആകുന്നു
വർത്തമാനം. പഴവീട്ടിൽ ചന്തു എഴുതിയത—

66 A & B

രാജശ്രീ കൊട്ടെത്ത കെരളവർമ്മരാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കൃസ്തപ്പർ. പിലി സായ്പു
അവർകൾ സെല്ലാം. തങ്ങൾ എഴുതിഅയച്ചകത്ത എത്തി. വാഴിച്ചി ആയതിൽ
ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങളുടെ കാരിയത്തി
ന്റെ വിവരങ്ങൾ ഒക്കയും നമ്മുടെ അരിയത്ത കല്പിച്ചയച്ച ആളൊട ഇവിടെ
നിന്നു വഴിപൊലെ ബൊധിപ്പിക്കയും ചെയ്യു. കൊറെ ദിവസത്തിൽ അകത്ത
നാം കൊട്ടെയത്ത അങ്ങാടിക്ക വരും. അപ്പൊൾ തങ്ങളെ കാമാനും തങ്ങളെ
ബൊധത്തൊട കൂട കാരിയങ്ങൾ ഒക്കയും തിർപ്പിക്കുവാനും നാം വളര
അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 7 നു
ഇങ്കിരിസ്സകൊല്ലം 1796 ആമത നവെമ്പ്ര മാസം 19 നു മൊന്തൊൽ നിന്ന
എഴുതിയത —

67 B

210 ആമത—

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സൂപ്രഡെണ്ടൻ


1. എന്നവന്ന എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/114&oldid=201431" എന്ന താളിൽനിന്ന് ശേഖരിച്ചത്