താൾ:34A11415.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxviii

നീക്കത്തെക്കുറിച്ചു ലോഗൻ എഴുതുന്നതു ശ്രദ്ധേയമാണ്.1 1796 ഏപ്രിൽ 11-ന്
ലഫ്. ജയിംസ് ഗോർഡൻപദ്ധതി ആസൂത്രണം ചെയ്തെങ്കിലും 19നേപഴശ്ശിയിലേയ്ക്കു
സൈന്യനീക്കം നടത്തിയുള്ളു. അതിനു നാലു ദിവസം മുമ്പേ പഴശ്ശി
മണത്തണയിലേയ്ക്കു പോയിരുന്നു. 1796 ജൂലൈ ഒന്നിന് (കൊ.വ.971 മിഥുനം 21)
കമ്പനി പുറപ്പെടുവിച്ച പരസ്യകല്പന പഴശ്ശിക്കും അനുയായികൾക്കുമുള്ള
തായിരുന്നു. ഈ പരസ്യകല്പനയിൽ രണ്ടു മാപ്പിളമാരെ വധിച്ചതായി പരാമർശിച്ചു
കാണുന്നു.

"മെൽ പറഞ്ഞ കെരളവർമ്മരാജാവ കഴിഞ്ഞകൊല്ലം 970 ആമത
മിഥുനമാസം പഴശ്ശിൽ അടുക്കെ ബഹുമാനപ്പെട്ട സർക്കാരിലെ കല്പന ഒട്ടുംകൂടാതെ
കണ്ട എത്രയും ദുഷ്കർമ്മമായിട്ട നെരല്ലാത്ത പ്രകാരം രണ്ട മാപ്പളമാരുടെ ആയിസ്സ
നീക്കിക്കളകയും ചെയ്തു."

മാപ്പിളപ്പള്ളി പൊളിച്ചതുംപഴശ്ശികോവിലകം കൊള്ള ചെയ്തതുമായ രണ്ടു
പ്രധാനപ്പെട്ട സംഭവങ്ങൾ കൂടി ഇക്കാലത്തെ കത്തുകളിൽ കാണുന്നു. ലോഗന്റെ
നിരീക്ഷണമനുസരിച്ച്(1951:560) 1793-ൽ പഴശ്ശിയുടെ അനുവാദമില്ലാതെ മാപ്പിളമാർ
കോട്ടയത്തുപള്ളിപണിയുകയും പഴശ്ശിയുടെ ആളുകൾ അതു തട്ടിത്തകർക്കുകയും
ചെയ്തു. വീണ്ടും മാപ്പിളമാർ പഴശ്ശിയോട് പള്ളിപണിയുവാൻ സമ്മതം ചോദിച്ചു.
പഴശ്ശി കാണിക്ക ആവശ്യപ്പെട്ടു. അധികാരത്തിൽ നിന്നു പുറത്തായ പഴശ്ശിക്ക്
കാണിക്ക കൊടുക്കാതെ പള്ളിപണിതു. ഈ പശ്ചാത്തലത്തിലുണ്ടായ
സംഘട്ടനത്തിൽ മാപ്പിളമാർ മരണമടഞ്ഞു. ഈ നിരീക്ഷണം അർദ്ധയാഥാർത്ഥ്യം
എന്നേ സമ്മതിക്കാനാവൂ. ലോഗന്റെയും ഡോ. കെ.കെ.എൻ കുറുപ്പിന്റെയും2
നിരീക്ഷണങ്ങളെ നിഷേധിക്കുവാൻ കഴിയുക പഴശ്ശി രാജാവുതന്നെ
കമ്പനിസൂപ്രണ്ട്ക്രിസ്റ്റഫർ പിലിയ്ക്ക് എഴുതിയ കത്തിന്റെ പിൻബലത്തിലാണ്.
പഴശ്ശി എഴുതുന്നു,

".വങ്കാളത്തന്നും ബമ്മായിന്നുംഎഴുതിവന്ന കത്തിലെ വിവരം വിശെഷിച്ച
മാപ്പളമാരെ പ്രാണഹാനി വരുത്തിയതിന്റെ മാപ്പും പഴശ്ശിന്ന എടുത്ത ദ്രിവ്യവും
രാജ്യവും തിരിച്ച തരുവാനും ശെഷം മെൽപ്പട്ട നടക്കെണ്ടും ക്രമങ്ങൾക്കുംഎല്ലൊ
കത്തുകളിൽ എഴുതിയതാകുന്നു. മാപ്പളമാരെ പ്രാണഹാനി വരുത്തി എന്ന എഴുതി
വന്ന കണ്ട അവസ്ഥക്ക പ്രാണഹാനി വരുത്തുവാൻ സങ്ങതി എന്തെന്നും
വരുത്തിയത ആരെന്നും വിസ്താരമായിട്ട സായ്പു വിചാരിക്കുംമ്പൊൾ പരമാർത്ഥം
ബഹുമാനപ്പെട്ടുള്ള ഇങ്കിരിസ്സ കുമ്പഞ്ഞിലുള്ള സംസ്ഥാനങ്ങളിൽ ഒക്കെയും
ബൊധിപ്പാനുള്ളസങ്ങതി വഴിപൊലെ വരികയും ചെയ്യും." കൊ.വ. 972 തുലാം 10.


1. "In The early morning of that day 300 men at the third battalion at native infantry under
lieutenant James Gorden, Marched from Tellicherry and Surrounded the Rajas fortified
house at Palassi at daybreak. An entrance was forced, but the affair had been mismanaged
and the Raja had four days previously gone to Manatana in the jungles"-Malabar Manual
I, P574 Charithram Publications Tvm-1981

2."1793 ഏപ്രിലിൽ, പഴശ്ശിയുടെ സമ്മതം കൂടാതെ മാപ്പിളമാർകോട്ടയം ബസാറിൽ ഒരു പള്ളിപണിയുവാൻ
തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ആൾക്കാർ അതു തട്ടിത്തകർത്തു." പഴശ്ശിസമരങ്ങൾP24
കേ.ഭാ.ഇൻസ്റ്റി, തിരുവനന്തപുരം 1980

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/40&oldid=201284" എന്ന താളിൽനിന്ന് ശേഖരിച്ചത്