താൾ:34A11415.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 പഴശ്ശി രേഖകൾ

വിശ്വസിച്ച സായ്പന്മാർ അവർകളെ കൃപാകടാക്ഷത്തൊട കൂട സായ്പന്മാർ
അവർകളെ കൂട നടന്നപൊന്നതും പ്രെയ്‌ന്നം ചെയ്തതും ഒക്കെയും
മാനത്തൊടെ നിർത്തുമെന്നും മാനക്കെടവരുത്തുകയില്ല എന്നും എന്നയും
എന്റെ കുഞ്ഞികുട്ടികള രക്ഷിച്ച പൊരുമെന്നു വിചാരിച്ചിരിക്കുന്നു. ഇപ്പൊൾ
എന്റെ പക്കൽ ഒരു കുറ്റം. ഇപ്രകാരം പിടിച്ച തടവിൽ ആക്കി ചെംങ്ങലെക്ക
ആകുകയും ഇന്ന കുറ്റത്തിന എന്നും കല്പിക്കാതെ സങ്കടത്തിൽ
ആകുന്നത വലിയ ബഹുസങ്കട തന്നെ ആകുന്നു. എനക്കും എന്റെ
കുഞ്ഞികുട്ടികൾക്കും വല്ല സങ്കടവും ഉണ്ടായാൽ സായ്പ അവർകളെ
കെൾപ്പിക്ക അ....തെ പെരെ എനിക്ക ഒരു ഒടയതുമില്ലല്ലൊ. എനി ഒക്കയു
സായ്പ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട രക്ഷിച്ചുകൊള്ളുകയും
വെണം. എന്നാൽ കൊല്ലം 979 (?) ആമത ചിങ്ങമാസം 1 നു എഴുതിയത—

238 A

മഹാരാജശ്രി എന്റെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പ അവർകളെ സന്നിധാനങ്ങളിലെക്ക പഞ്ചാരനാറാണൻ പട്ടര എഴുതി
ബൊധിപ്പിക്കുന്നത. മഹാരാജശ്രി സായ്പു അവർകളെ കല്പനപ്രകാരം
കെട്ട ഞാൻ മട്ടിലെത്തതന്നെ പാർക്കുന്നു. ഇപ്പൊൾ ഇവിടെ സൂക്ഷമായി
കെട്ട വർത്തമാനം മുമ്പെ കണ്ണൂകൊട്ടയിൽ പാറാവിൽ ഇരുന്ന തമ്പാൻമാര
രണ്ടാളും ഒരു മെനവനും എതാൻ ശിപ്പായികളും കുട്ടിനമ്പ്യാരു മൂന്നൂറ
ആളും കൂടി ഇ മാസം 13-നു വഴി നെരപൊരുര വന്ന 14-നു രാവിലെ
പു.....ള്ളിക്ക പൊയെന്ന കെൾക്കുകയും ചെയ്തു. മെൽ എഴുതിയ ആളുകളും
പൊരുര നിന്ന പൊകുമ്പൊൾ മൂത്തകൂറനാട്ടകാരും കൂട പൊയി എന്ന
കെട്ടു. ഇ മാസം 11 -നു കിഴക്കൊട്ട ചുണ്ടപ്പൻ നമ്പ്യാരും മെക്കൊട്ട ഒതെനൻ
നമ്പ്യാരും കൂടി ഒരു കുറിച്ചിയന്റെ ഹെതുവായിട്ട അങ്ങും ഇങ്ങും ഉന്തും
പിടിയും ഉണ്ടായി. വർത്തമാനം മട്ടിലെത്ത കെട്ടാരെ സായ്പു അവർകൾ
എന്ന പറഞ്ഞ അയച്ച ഞാൻ കൊറൊത്ത പൊന്ന വഴിക്ക മെക്കൊട്ട
നമ്പ്യാന്മാരെ കണ്ട വിസ്തരിക്കുമ്പൊഴെക്ക കുറിച്ചിയനെ വരുത്തി.
പറഞ്ഞയച്ച പ്രകാരം കെട്ട ഉടനെ മടങ്ങി മട്ടിലെത്തക്ക ഞാൻ വന്ന
പിറ്റെന്നാൾ കൊറൊത്തെക്ക സായ്പു അവർകളും പാളിയവും ഞാനും
കൂടി പൊകയും ചെയ്തു. അവര രണ്ടാളുകളെയും വരുത്തി സമദാനം
പറഞ്ഞ. അന്ന കൊറൊത്ത പാർത്ത. പിറ്റെന്നാൾ മട്ടിലെത്തക പൊരുകയും
ചെയ്തു. തൊണ്ടൂർ നമ്പ്യാമാരിൽ.....പരെ അവസ്ഥ ഇപ്പൊൾ പാളിയം
ചെരം കിഴിഞ്ഞിപൊയ പിന്നെ ഇവിടെ ഉണ്ടായ അവസ്ഥ വിജാരിച്ചാലും
ഇതിന മുമ്പെ ഉണ്ടായ അവസ്ഥകൾ ഇപ്പൊൾ ഒരൊ ആൾ പറഞ്ഞി
കെൾക്കുമ്പൊളും ഇവര ഇപ്രകാരം നിക്കുന്നത. ചാത്തു പ്രത്ത്യെകം
കുംമ്പഞ്ഞിയെ വിശ്വസിച്ച നിന്ന പൊരുകകൊണ്ടും ഞാങ്ങളാൽ ചെലര

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/218&oldid=201609" എന്ന താളിൽനിന്ന് ശേഖരിച്ചത്