താൾ:34A11415.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xviii

വായനക്കാർക്കു ബോധ്യപ്പെടാൻ വർണ്ണപദതലങ്ങളിൽ ഇത്രയും നിരീക്ഷണങ്ങൾ
മതിയാകുമല്ലോ.

(11) നവീന മലയാളത്തിൽ ലുപ്തപ്രചാരമായിപ്പോയ അനേകം നല്ല
വാക്കുകൾ പഴശ്ശിരേഖകളിൽ കണ്ടെത്താം. കരാർന്നാമം, മീത്തൽ, ഏറക്കുറവ,
മിശ്രം, തരകു, പെർപ്പ തുടങ്ങിയവ ചില ഉദാഹരണങ്ങൾ.

(12) വിഭക്തിക്കുറികളുടെ കാരത്തിൽ ചില്ലറ വ്യതിയാനങ്ങൾ കാണാം.

'അഞ്ചാൽ ഒന്ന'എന്നിടത്തു ആധാരികാ ചിഹ്നത്തിനു പകരം-ആൽ
ഉപയോഗിച്ചിരിക്കുന്നു. സംബന്ധികയുടെയും ഉദ്ദേശികയുടെയും അർത്ഥത്തിൽ
എ പ്രത്യയം ഉപയോഗിച്ചു കാണാം.ഞാങ്ങളെ അമ്മൊമൻ (ഞങ്ങളുടെ അമ്മാവൻ),
അവർകളെ നൽകി ( അവർകൾക്കു നൽകി), എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക.
ആധാരികാർത്ഥത്തിൽ സംസ്ഥാനത്തിൽ എന്നും സംസ്ഥാനത്തിങ്കൽ എന്നും
പ്രയോഗിച്ചു കാണുന്നു.

(13) വാക്യങ്ങളിൽ ചൂർണികകളും സങ്കീർണ്ണവാക്യങ്ങളും
മഹാവാക്യങ്ങളുമുണ്ട്. സംസാരഭാഷയോടുപൊരുത്തപ്പെട്ടു പോകുന്നവയാണ്
ചൂർണികകൾ. മലയാളശൈലീമർമ്മജ്ഞർ തള്ളിപ്പറയാറുള്ള ഉം ചേർത്ത
മഹാവാക്യങ്ങൾ ഒട്ടും കുറവല്ല. ഇത് ഔദ്യോഗിക വ്യവഹാരത്തിന്റെ
പ്രത്യേകതയാവാം.

(14) മുഖ്യ ക്രിയകളെ സഹായകക്രിയകളിൽ നിന്നു ഉം ചേർത്തു പിരിച്ചു
ഉപയോഗിക്കുന്ന രീതിപ്രാചീന മിഷണറിമലയാള ഗദ്യത്തിലെന്നപോലെ തലശ്ശേരി
രേഖകളിലും കാണാം.

നടക്കയും ആം

ചൊതിക്കയും വേണം

അയച്ചിട്ടും ഉണ്ട്

വരികയും ഇല്ല

കത്തിടപാടുകളുടെ പ്രസാധനം-സാമാന്യ നിരീക്ഷണങ്ങൾ

പ്രാചീനകൃതികളുടെ സംശോധനവും പ്രസാധനവും പൊതുവേ
അനാകർഷകമായ കർമ്മരംഗമാണ്. സാഹിത്യ കൃതികളുടെ കാര്യത്തിലാണ് കുറേ
യെങ്കിലും ബഹുജന താൽപര്യമുണ്ടാവുക. രേഖകളും കത്തിടപാടുകളും
അച്ചടിയിൽ എത്തിക്കാൻ വേണ്ടിവരുന്ന ക്ലേശത്തിന് അതിൽനിന്ന് ഉണ്ടാകുന്ന
ആതമസംതൃപ്തിയല്ലാതെ മറ്റൊരു പ്രതിഫലമില്ല. കത്തിടപാടുകളുടെ
സംശോധനവും പ്രസാധനവും നിർവ്വഹിക്കുന്നവർക്കു പൊതുവേ വിധിച്ചിട്ടുള്ള
ഉൽക്കൺഠയ്ക്കു പുറമേ ഇത്തരം ചുമതലകൾ ഏറ്റെടുക്കുമ്പോൾ വ്യക്ലികൾക്കു
സാമ്പത്തികനാശം എന്നൊരു ഭാഗ്യം കൂടി ഉണ്ട്! തലശ്ശേരി രേഖകൾ
കണ്ടെത്തിയതിനു ശേഷം ഇങ്ങനെയെല്ലാം സ്വയം പഴിച്ചു നാട്ടാരോടു കെറുവിച്ചു
കഴിയുമ്പോഴാണ് Editing Correspondence (ed. J.A. Dainard, Garland Publishing, New
York. 1979) എന്ന ലഘു ഗ്രന്ഥം വായിക്കാൻ ഇടയായത്. കാനഡയിലേ ടൊറോ
ണ്ടോ സർവ്വകലാശാലയിൽ നടന്ന (1978) ഒരു സെമിനാറിലെ പ്രബന്ധങ്ങളാണ്
ഉളളടക്കം. റൂസ്സോ, വോൾട്ടയർ, സോളോ, ഡിസ്രേലി തുടങ്ങിയവരുടെ കത്തുകൾ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/20&oldid=201247" എന്ന താളിൽനിന്ന് ശേഖരിച്ചത്