താൾ:34A11415.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 59

ചെലര പറക കൊണ്ട നരഊരന്ന കെഴക്കൊട്ടവാങ്ങി നിന്നു എന്നും
കുമ്പഞ്ഞിയിന്ന ചതിചെകയില്ലെന്നും പഴശ്ശിരാജാവിന ഗുണമായി
കാരിയങ്ങൾ നടപ്പിച്ചു കൊടുപ്പാൻ മെൽ സംസ്ഥാനങ്ങളിൽ നിന്ന കത്തും
കല്പനയും ഇപ്പൊൾ വിശെഷിച്ച വന്നിരിക്കുന്നു എന്നും കുമ്പഞ്ഞിയിന്ന
ചതി ചെയ്ക ഇല്ലന്നും ഇ അവസ്ഥക്ക ഗുണമായിട്ട നൊം കൂടി എഴുതി
അയക്കണം എന്നും സായ്പു കല്പിക്കയും ചെയ്തു. ഇവിടെ ചതിചെയ്യുംന്ന
വിധം ഒന്നും കണ്ടിട്ടും ഇല്ല. ഇ അവസ്ഥകൾ വഴിപൊലെ അനുജനെ
ഗ്രെഹിപ്പിച്ച നിങ്ങൾ ഇങ്ങനെ വന്നാൽ സായ്പുന്റെ മിന്നന്ന തന്നെ കത്ത
വന്ന വിവരങ്ങളും കാരിയങ്ങളുടെ വിവരവും നിങ്ങൾക്ക മനസ്സിൽ ആവാൻ
നൊം കൂടി കച്ചെരിക്ക വരികയും പറഞ്ഞിമനസ്സിലാക്കുകയും ആം എന്ന
വിരരാജകൊഴിത്തമ്പുരാൻ അരുളിചെയ്യു. എന്നാൽ 72 വൃശ്ചികമാസം 24
നു എഴുതിയത—

86 A & B—

രാജശ്രി കൊട്ടെയത്ത കെരളവർമ്മ രാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സെല്ലാം. ശിപ്പായിമാര തങ്ങളെക്കൊണ്ട വല്ലത ചെയ്തവാൻ
തക്കവണ്ണം വരുന്നു എന്നു നാം കെട്ടിരിക്കുന്നു. അതുകൊണ്ട ആവണ്ണം ഉള്ള
വർത്തമാനം നെരകേടാകുന്നു എന്നും ബഹുമാനപ്പെട്ട കുമ്പഞ്ഞി മുദ്രയിൽ
ഇതിനാൽ തങ്ങൾക്ക നിശ്ചയിച്ചിരിക്കുന്നു. ഈ മുദ്രയിൽ ഒട്ടും ഭയം
കൂടാതെ കണ്ട എല്ലാപ്പൊളും ഇവിടെക്കു വരികയും ആം. എന്നാൽ കൊല്ലം
972 ആമത വൃശ്ചികമാസം 24 നുക്ക ഇങ്കിരിസ്സുകൊല്ലം 1796 ആമത
ദെശെമ്പ്രമാസം 6 നു കൊട്ടെയത്ത നിന്ന എഴുതിയത—

87 A & B

രാജശ്രി കുറുമ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രെന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. തങ്ങളെ അനുജെൻ പഴശ്ശിൽ രാജാവിന ബഹുമാനപ്പെട്ട
കുമ്പഞ്ഞിയുടെ യുദ്ധകാരൻന്മാര വരുന്നു എന്നുള്ള വർത്തമാനങ്ങൾ
ചെലദുർബ്ബദ്ധിയായുള്ള ആളുകൾ എപ്പൊളും ഭയപ്പെടിത്തിരിക്കുന്നു എന്ന
കെൾക്കുവാൻ നമുക്കു വളര സങ്കടമായിരിക്കുന്നു. ഈ ചെർച്ചയില്ലാത്ത
നടപ്പകൊണ്ട തൊടങ്ങിയവൻ ആരങ്കിലും ഇപ്രകാരം ഉള്ളവർത്തമാനങ്ങൾ
കൊണ്ട നാട്ടിലെ ഭയം വരുത്തുന്നത. തങ്ങളെ മുദ്രയൊടുകൂടി മറിച്ചി പറയും
എന്നുള്ള പ്രകാരം വെണ്ടിയിരിക്ക ആകുന്നത എന്ന നമുക്ക
തൊന്നിയിരിക്കുന്നു. ശെഷം മറ്റുള്ള നാനാവിധങ്ങൾ ഉണ്ടായിവരുവാനുള്ള
സങ്ങതി ആകുന്നു. ആയത തങ്ങൾതന്നെ വിരൊധിപ്പാൻ ആകുന്നത ആ
നെരക്കെടായിട്ടുള്ള വർത്തമാനങ്ങൾ മറിച്ചുപറയുന്ന കത്ത തങ്ങൾ നിന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/125&oldid=201452" എന്ന താളിൽനിന്ന് ശേഖരിച്ചത്