താൾ:34A11415.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 41

സുലുത്താന്റെ ആളുകള നിക്കം ചെയ്തതിന്റെ ശെഷം നെല്ലും വിത്തും
ഞങ്ങൾക്ക കടംകൊണ്ട തന്നെ ഞങ്ങള രക്ഷിക്കയും ചെയ്തു. ബഹുമാനപ്പെട്ട
യിങ്കിരിയസ്സ കുമ്പഞ്ഞിക്ക രാജ്യം ആയാറെ 968 മതിൽ കൊട്ടെത്ത രാജ്യത്ത
നികിതി ആക്കിയതിന്റെ ശെഷം നാട്ടുന്ന കുമ്പഞ്ഞിക്ക(എടുത്ത) എടുത്തു
കൊടുക്കെണ്ട നികിതി പഴെവീട്ടിൽ ചന്തു മുഖാന്തരം എടുത്ത കൊടുപ്പാൻ
പഴശ്ശിതമ്പുരാൻ എഴുന്നള്ളിയടത്തിന അരുളിചെയ്കകൊണ്ട68 ലും 69 ലും
മുതല ചന്തുവിന്റെ പക്കൽ ബൊധിപ്പിക്കയും ചെയ്തു. 970 താമത്തിൽ
ഇഷ്ടിമീൻ സായ്പു അവർകൾ വെങ്ങാട്ട വന്നതിന്റെ ശെഷം ഞങ്ങള
എല്ലാവർക്കും ബൊധിക്കാതെ കണ്ടും രാജ്യത്ത മുതലെടുപ്പ എത്ര ഉണ്ടാകും
എന്ന വിചാരിക്കാതെ കണ്ടും കരാറനാമം കുറുമ്പ്രനാട്ട തമ്പുരാൻ
എഴുന്നള്ളിയടത്തിന്ന എഴുതി വാങ്ങുകയും എഴുതി കൊടുക്കയും ചെയ്തു.
എന്നതിന്റെ ശെഷം ഞങ്ങളെല്ലാവരും കൂടി പഴശ്ശിതമ്പുരാൻ എഴുന്നള്ളി
യടത്തു ചെന്ന ഈ സങ്കടപ്രകാരങ്ങളൊക്കയും ഒണർത്തിച്ചതിന്റെ ശെഷം
രാജ്യത്ത കുമ്പഞ്ഞി നികിതി ആചാരംപൊലെ അല്ലാതെ കണ്ട മുതൽ
എറ്റം എടുക്കയില്ലന്നും അത കൂടാതെ നിങ്ങൾക്ക ഒര സങ്കടം ഉണ്ടാക
യില്ലന്നും കരാറനാമം കുറുമ്പനാട്ട തമ്പുരാന്റെ പെർക്ക എഴുതികൊടുത്ത
പൊയെല്ലൊ എന്നും എനി അക്കൽപ്പന അനുസരിച്ചു നാം തന്നെ
കുമ്പഞ്ഞിക്ക എടുത്ത കൊടുക്കെണ്ടുന്ന നികിതി എടുത്ത ബൊധിപ്പി
പ്പാനാകുന്നു എന്ന എന്നൊട അരുളിചെയ്ത എന്നും മുമ്പെ കുമ്പഞ്ഞിക്ക
ഈ രാജ്യത്തെ നികിതി പഴെവീട്ടിൽ ചന്തു മുഖാന്തരം കൊടുപ്പാനെല്ലൊ
നാം കൽപ്പിച്ചു കൊടുത്തപൊന്നത എനിയും അപ്രകാരം തന്നെ ചന്തു
മുഖാന്തരം നികിതി ബൊധിപ്പിക്കെ വെണ്ടു എന്നും പഴശ്ശി തമ്പുരാൻ
എഴുന്നള്ളിയടത്തുന്ന ഞങ്ങളൊട അരുളിചെയ്കയും ചെയ്യു. എന്നതിന്റെ
ശെഷം 70 താമത്തിൽ നികിതി ചാർത്തിയ പ്രകാരം ഞങ്ങൾക്ക ഒട്ടും ഒഴിഞ്ഞ
തരാതെ കണ്ടും തികച്ചു പത്തിനരണ്ടരണ്ട കയറ്റി അധികവും എടുപ്പിച്ചു
അക്കൊല്ലം കുമ്പഞ്ഞീന്ന മൊളകനൊക്കി കണ്ട ചാർത്തി കണക്ക ഒത്ത
എഴുതിപൊയതിന്റെ ശെഷം കുറുമ്പ്രനാട്ട തമ്പുരാൻ എഴുന്നള്ളിയടത്തെ
കൽപ്പനക്ക പഴെവീട്ടിൽ ചന്തു ഒന്നിന നാലകണ്ട മൊളക തന്നൊളമെന്ന
ഞങ്ങള നിർബദ്ധിച്ചാറെ ഉള്ളടത്തൊളം മുളക കൊടുത്ത ശെഷം
പൊരാത്തതിനു ഞങ്ങടെ വസ്തു മുതൽ വിറ്റും കുഞ്ഞികുട്ടികളെ കാതും
കഴുത്തും പറിച്ചിട്ടും എഴുപതാമതിലും എഴുപത്തൊന്നാമത്തിലും ഒന്നക്ക
നാല എരട്ടിച്ചുതന്നെ മൊളക എടത്തകൊടുത്ത അടക്കയും ചെയ്തു.
ഇപ്രകാരം ഒക്ക ഞങ്ങള നശിപ്പിക്കകൊണ്ട കൊടുപ്പാൻ മൊതൽയില്ലാത്തെ
കുടികൾ പലരും പൊറംദിക്കിൽ കടന്നപൊകകൊണ്ട മൊളക വള്ളി
കുഴിച്ചിടാതെ കണ്ടും കുഴിച്ചിട്ടത നൊക്കായ്കകൊണ്ടും വളരദിക്കിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/107&oldid=201418" എന്ന താളിൽനിന്ന് ശേഖരിച്ചത്