താൾ:34A11415.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 23

വിരവർമ്മരാജ അവർകൾ സല്ലാം. ഇവിടുത്തെ മിശ്രത്തിന്റെ വിവരങ്ങൾ
ഇതിനു മുമ്പെ അർജ്ജി എഴുതി അയച്ചത ചിത്തത്തിൽ വെദ്യമായിരി
ക്കുമല്ലൊ. അതിന്റെ ശെഷം ചെങ്ങൊട്ടെരി ചന്തു എന്നവനും തുലാമാസം
2-ന തൊടിക്കളത്തന്ന വന്ന വിജാരിച്ച നാട്ടിൽ എങ്ങും മുതൽ എടുക്കരു
തെന്നും എല്ലാരും തൊടിക്കളത്തെക്ക വരണമെന്നും പഴവീട്ടിൽ ചന്തു
പറയുംപ്രകാരം നാട്ടിൽ ഒരുത്തര അനുസരിച്ച നടക്കരുതന്നും പഴശ്ശിന്ന
എടുത്ത ദ്രവ്യം തരാൻ പഴവീട്ടിൽ ചന്തു കയ്യെറ്റിരിക്കുന്നു എന്നും ആ
മുതൽ തരാതെ ഗെഡുപണം അടപ്പാൻ സങ്ഗതി എന്തന്നും ഇപ്രകാരം ഉള്ള
എഴുത്തകളും ആളുകളും നാട്ടിൽ ഒക്കെയും എത്തിയിരിക്കുന്നു. നാട്ടിൽ
കുടികളൊക്കയും വളര(പ)ഭയപ്പെട്ട കുടിയൊഴിക്കുന്നു. ചിലര തൊടി
ക്കളത്ത ചെന്ന കണ്ട അരിയും നെല്ലും കൊറെച്ചുകൊടുത്ത കുടിയിരിക്കയും
ഇപ്രകാരം മിശ്രമായിരിക്കുന്നു. ഇപ്രകാരം കാണുന്ന അവസ്ഥക്ക കുമ്പഞ്ഞി
കല്പന ഉണ്ടായിട്ട നിവൃത്തി വരുത്താഞ്ഞാൽ നാട്ടിൽ കുടികളും യിരുന്ന
കഴിക ഇല്ലാ. നമുക്ക തന്നെ എതു പ്രകാരത്തൊളം1 ഉണ്ട കെൾക്കുന്നത മുമ്പെ
തന്നെ നാം കുംമ്പഞ്ഞിയിൽ അറിച്ചുപൊരുന്നുണ്ട. ആറുമാസം എങ്കിലും
നാലകുപ്പണി ശിപായിമാര കൊട്ടെയത്ത നാട്ടിൽ പാർക്കാഞ്ഞാൽ കാര്യ
ത്തിന്റെ ഭാഷ വരികയും ഇല്ല എന്നും വിശെഷിച്ച ചെങ്ങൊട്ടെരി ചന്തു
എന്നവന്റെ അവസ്ഥയും മുമ്പെതന്നെ സായ്പു അവർകളൊട
ബൊധിപ്പിച്ചിരിക്കുന്നല്ലൊ. ശെഷം ഉള്ളവര കൂടിയ വിവരവും എഴുതി
അറിയിച്ചിരിക്കുന്നു. ദുർബുദ്ധിക്ക കൂടുന്നവെരൊട കുമ്പഞ്ഞിന്ന കൽപ്പിച്ച
ശിക്ഷ ചെയ്ത കാട്ടിൽ കയറാമെന്നുള്ള ബുദ്ധി അവർക്ക കളഞ്ഞിനൃത്താ
ഞ്ഞാൽ രാജ്യത്ത സാവധാനമാകയും നികിതി എടുക്കയും ഇല്ല. ഇപ്രകാരം
ഇരിക്കുന്ന അവസ്ഥക്ക നാം നടന്നകൊള്ളേണ്ടും വിവരത്തിന കൽപ്പന
വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത തുലാമാസം 5 നു
എഴുതിയത 7 നു വന്നത ഇങ്കിരിസ്സ കൊല്ലം 1796 ആമത അകട്ടെമ്പ്രമാസം 20
നു വന്നത —

34 B

184 ആമത—

മഹാരാജശ്രീ പീൽസായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
കൊട്ടെത്ത കാനകൊവികൃഷ്ണരായൻ എഴുതിയ അർജ്ജി. പാട്ടിയത്തെ
ദെശത്ത കൊട്ടയം ഒബളിയിൽകയിതരി അമ്പു ചെയ്തത. അത കൂടാതെകണ്ട
അന്ന രാത്രിതന്നെ കൊട്ടയത്ത ഒബളിയിൽ മുര്യാട്ട ദെശത്ത മുര്യാട്ട
പീടികയിൽ മാപ്പിളകുട്ടിയത്തയിടെ പീടികയിൽ കയിതെരി അമ്പുവും1. ഏതുപ്രകാരം എന്നെടത്തൊളം എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/89&oldid=201382" എന്ന താളിൽനിന്ന് ശേഖരിച്ചത്