താൾ:34A11415.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 പഴശ്ശി രേഖകൾ

53. A

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിലെ വടക്കെ അധികാരി
തലച്ചെരിതുക്കടിസുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലീ സായ്പുന കൊട്ടെയത്ത
കെരളവർമ്മരാജാവ സെല്ലാം. തുലാമാസം 14 നു എഴുതിയ കത്ത 16 നു
ഇവിടെ എത്തി വാഴിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. മുമ്പെ
നമ്മുടെ കാരിയത്തിന്റെ അവസ്ഥക്ക അങ്ങൊട്ട എഴുതി അയച്ചതിന്റെ
ശെഷം ആ കാര്യം കൊണ്ടു ഉള്ള ഗുണദൊഷങ്ങൾ ഒന്നും ഇക്കത്തിൽ
കാന്മാൻ ഇല്ലല്ലൊ. വങ്കാളത്ത സംസ്ഥാനത്തിങ്കൽ നിന്നും ബമ്പായിന്നും
വന്ന കത്തിന്റെ പെർപ്പ ഇണ്ടെങ്ങാട്ട കൊടുത്തയച്ച പ്രകാരത്തിൽ ഒന്നും
ഇപ്പൊൾ വന്ന കത്തിൽ കാണാനില്ലല്ലൊ. കുറുമ്പ്രനാട്ട എഴുന്നള്ളിയടത്തന്ന
നമ്മൊട ബൊധിപ്പിക്കാതെ അത്രെ കരാർന്നാമം എഴുതി വാങ്ങിയതും
കൊടുത്തതും. അപ്രകാരം അവിടന്ന ചെയ്തതിന മാത്രം ഉള്ളത നമുക്ക
അനുഭവം ഉണ്ടാകയും ചെയ്യുവല്ലൊ. 71 ആമത വരക്കും കുമ്പഞ്ഞിക്ക
ബൊധിപ്പിക്കണ്ടത ബൊധിപ്പിച്ചു വായിരിക്കുമെല്ലൊ. എനി72 ആമത മുതൽ
കൊട്ടെയത്ത രാജ്യത്തന്ന കുമ്പഞ്ഞിക്ക ബൊധിപ്പിക്കെണ്ടുന്ന ഉറുപ്യ നാം
ബൊധിപ്പിക്കയും ചെയ്യാം. വങ്കാളത്തമെൽ സംസ്ഥാനത്തിൽ നിന്ന വന്ന
കത്തിൽ എഴുതിയ പ്രകാരം സായ്പുന മനസ്സിൽ ഉണ്ടല്ലൊ. ആ ക്കൽപ്പന
പ്രകാരത്തിൽ ഉള്ള കാരിയങ്ങൾ നമുക്ക ആക്കിതരിക എന്ന സായ്പുന
ബൊധിച്ചാൽ സായ്പുമായി കണെണ്ടതിന്ന നമുക്ക വളര
പ്രസാദമായിരിക്കുന്നു. വെട്ടത്തൂന്ന വന്ന കത്തിന്റെ ഉത്തരം അങ്ങൊട്ട
എഴുതി കൊടുത്തയച്ചിട്ടും ഉണ്ട. അത വെട്ടത്തെക്കു കൊടുത്തയക്കയും
വെണം. എന്നാൽ കൊല്ലം 972 ആമത തുലാമാസം 16 നു എഴുതിയത.
തുലാമാസം 18 നു വന്നത. ഇങ്കിരിസ്സ കൊല്ലം 1796 ആമത അകടെമ്പ്രമാസം
31 നു വന്നത—

54 B

198 ആമത കത്ത -

രാജശ്രീ കണ്ണൂര ആദിരാജ ബീബി അവർകൾക്ക വടക്കെ അധികാരീ
തലച്ചെരി തുക്കടിസുപ്പ്രഡെണ്ടൻ കൃസ്തപ്പർ പീലിസായ്പു അവർകൾ സല്ലാം
തങ്ങൾക്ക തുലാമാസം 15 നു ഒപ്പിട്ടുകൊടുത്ത കരാർന്നാമത്തിന്റെ പെർപ്പ
തങ്ങൾക്ക അയക്കണ്ടതിന്ന നമുക്കു വളര പ്രസാദമായിരിക്കുന്നു. ആയത
ബമ്പായിമെൽ സമസ്ഥാനത്തിങ്കലെ സമ്മതം വരുത്തുമെന്ന നാം
വിശ്വസിച്ചിരിക്കുന്നു. തങ്ങളുടെ രണ്ടുതറയിലെ ജന്മം തങ്ങളെപറ്റി 21
സമ്മത്സരമായിട്ട അനുഭവിച്ച പൊന്നിരുന്നവരെക്കൊണ്ട തീർക്കെണ്ടതിന്ന
തങ്ങളുടെ ഗുണത്തൊടുകൂട കാര്യക്കാരന കൽപിക്കയും വെണം.
ആയതിൽനിന്ന വരെണ്ട നിലുവ ഉറുപ്പ്യ അച്ചന്മാരെപ്പൊലെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/104&oldid=201412" എന്ന താളിൽനിന്ന് ശേഖരിച്ചത്