താൾ:34A11415.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 39

ബൊധിപ്പിക്കയും വെണം. ആയതുപൊലെ തന്നെ ഇനി മെൽപ്പട്ട വിശാരിച്ചു
വരികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത തുലാമാസം 19 നു ഇങ്ക്ലീശ്ശ
കൊല്ലം 1796 മത നവമ്പ്രമാസം 1 നു തലച്ചെരിയിൽ നിന്നും എഴുതിയത—

55 A & B

മഹാരാജശ്രി കൃസ്തപ്പർ പീലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജിരായൻ എഴുതിയ അർജ്ജി.
നവെമ്പ്രമാസം 8 നു1 കല്പനപ്രകാരം തലച്ചെരി നിന്ന പൊറപ്പെട്ട
മാനത്തെരിക്ക വന്ന എത്തിയാരെ2 ഈ മാസം 9 നു3 രാജശ്രി പാലെരി രാജ
അവർകൾ തൊടിക്കളത്തിൽ നിന്ന മനെന്തരിക്ക വന്നാരെ ഞാൻ കണ്ട
സായ്പു അവർകളെ കല്പനപ്രകാരം രാജാ അവർകളെ കെൾപ്പിക്കയും
ചെയ്തു. അതിനൊക്കെയും രാജാവ അവർകൾ സായ്പുന കത്ത എഴുതിയത
കണ്ടാൽ മനസ്സിൽ ആകുമെല്ലൊ. എല്ലാ കാരിയത്തിനും രാജാവ അവർകൾ
തന്നെ കൊട്ടെയത്ത സമീപത്ത നരയുർക്ക വന്ന സായ്പു അവർകളെ കണ്ട
ഗുണദൈാഷങ്ങൾ ഒക്കയും കെൾപ്പിക്കാൻ തക്കവണ്ണം നിശ്ചയിച്ച ഈ
എഴുതിയതിന്റെ മറുപടി വരുന്നതിൽ കാര്യങ്ങൾ ഒക്കയും ബമ്പായി
ബങ്കാളത്തിന്ന വന്ന കത്തിന്റെ പെർപ്പപ്രകാരം വകതിരിച്ച എഴുതിവന്നു
. എന്നാൽ വന്ന കാണുന്നതുമുണ്ട എന്ന എന്നൊടു പറകയും ചെയ്തു. മറ്റുള്ള
നാട്ടുകാര എല്ലാവരും കൂടി ഒരു അർജ്ജി എഴുതീട്ടും ഉണ്ട. ഇന്ന രാജാവ
അവർകൾ തൊടിക്കളത്തക്ക പുറപ്പെട്ട പൊകയും ചെയ്തു. ഇനിക്ക എതു
പ്രകാരം കൽപ്പന വന്നാൽ അപ്രകാരം നടക്കുകയും ആം. എന്നാൽ നവമ്പ്ര
മാസം 10 നു എഴുതിയ അർജ്ജി മാനന്തെരിയിൽ നിന്ന നവമ്പ്ര10 നു തുലാം
28 നു 72 മത വന്നത —

56 B

200 ആമത —

ബഹുമാനപ്പെട്ട ഇങ്കരിസ്സ കുമ്പഞ്ഞിടെ പെർക്ക വടക്കെ പകുതിയിൽ
അധികാരി സുപ്രഡെണ്ടൻ പീലിസായ്പു അവർകൾക്ക കൊട്ടെത്ത
കെരളവർമ്മരാജാവ അവർകൾ സല്ലാം, തുലാമാസം 27 നു നാം തൊടീക്കള
ത്തിന്ന പൊറപ്പെട്ട മാനന്തെരി എത്തി. ദിവാൻ ബാളാജിരായരുമായിട്ട കണ്ട
കാര്യങ്ങളൊക്കയും ഞങ്ങൾ തമ്മിൽ പറെകയും ചെയ്തു. അവസ്ഥകൾ
ഒക്കയും സായ്പവർകൾ അറിയണ്ടതിന്ന മുമ്പെയിവിടുന്ന എഴുതി
അയച്ചിട്ടും ഉണ്ടല്ലൊ. നാട്ടിൽ പലെവിധത്തിലും കുറുമ്പ്രനാട്ട രാജാവിന്റെ
കൽപ്പനക്ക പഴെവീട്ടിൽ ചന്തു കുടികളെ നശിപ്പിച്ച എറക്കൊറയായിട്ടുള്ള


1, 3. താരീക എന്നു കൂടി ബിയിൽ കാണുന്നു.
2. ഈ താരീക എന്നു കൂടി ബിയിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/105&oldid=201414" എന്ന താളിൽനിന്ന് ശേഖരിച്ചത്