താൾ:34A11415.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 പഴശ്ശി രേഖകൾ

തിർച്ച ആക്കെണ്ടതിന്ന പല പ്രാവിശ്യം മെൽപറഞ്ഞ രാജാവർകൾക്ക
ഉപകാരം ചെയ്തിട്ടും ഉണ്ടായിരുന്നു. ഇതിന്റെ പെറമെ മെൽപറഞ്ഞ രാജ
അവർകൾ ഇതിന മുമ്പെ ചെയ്ത കുറ്റം ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽ
നിന്ന സമസ്ഥാനത്തിങ്കൽ നിന്ന എത്രയും വിസ്ഥാരമായിട്ടും നല്ല
ഗുണത്തൊടകുട കൊറെ നാളായിട്ടുള്ളു പൊറുതി അനുഭവിച്ചത എന്ന
നിരുവിച്ചിരിക്കയും വെണം. അതിന്റെ മെൽപ്പട്ട വരുന്ന ദിവസം ഒക്ക കുമ്പ
ഞ്ഞിയുടെ നിർവ്യാജക്കാരനായിട്ടും അനുസരക്കാരനായിട്ടും
വിശ്വസിക്കാരനായിട്ടും നടക്കു എന്ന എത്രയും സത്യമായിട്ടുള്ളപ്രകാരത്തിൽ
നിശ്ചയിച്ച പറകയും ചെയ്തു. ഇപ്പൊൾ തന്താറ്റെ മനസ്സപ്രകാരം സമ്മത
ക്കൊട കൊണ്ട വല്ല നെരായിട്ടൊരു എതു കൊടുക്കാതെ കണ്ടും അവര
ന്യായം എത്രയും ഒടുക്കത്തമായിട്ട പരസ്യമായിട്ടും അവരെകൊണ്ട
ഉപകാരം ചെയ്ത സമസ്ഥാനത്തിങ്കലെ നൈരും ന്യായവും വിശ്വസിക്കാതെ
കണ്ടും മെൽ സത്യമായിട്ട പറഞ്ഞിവെച്ച വാക്ക ഒക്കയും മാറ്റി ആകയും
ചെയ്തു. എന്നാൽ എല്ലാറ്റിലും വഷളായിട്ടുള്ള അവസ്ഥ അല്ലാതെകണ്ട
അവര ഇപ്പൊൾ നടക്കുന്ന നടപ്പിന മാറ്റ എത്രപ്രകാരം ബൊധിക്കുവാൻ
സമ്മതിക്കും. അയതകൊണ്ട മെൽയെഴുതിവെച്ചപ്രകാരത്തിൽ ഈ കലഹം
ചെയ്യുന്ന രാജാവൊടു ഒന്നിച്ചുനടക്കുന്നവർക്കഒക്കയും അവരുടെ എതുവിന
ഇപ്പൊളെത്തെ അനുസരണക്കെടായിട്ടുള്ള കാര്യത്തിന എത്രയും കണാത്ത
നശിക്കുന്നു എന്നുള്ള വിശ്വാസമായി കുറുപ്പിന്റെ ഫലങ്ങൾ വരാതെകണ്ട
മെൽ എഴുതിവെച്ചപ്രകാരത്തിൽ എല്ലാവർക്കും സൂക്ഷിച്ച നടപ്പാനായിട്ട ഇ
എഴുതിയതാകുന്നത. മെൽ എഴുതിവെച്ച വർത്തമാനത്തിന്റെ ശെഷം
അവർകൾ ഇപ്പൊൾ നടക്കുകാര്യത്തിന ന്യായം കാട്ടുവാനെങ്കിലും വല്ല
മതിയായിട്ട പൊറുതി പറവാനെങ്കിലും എതു പ്രകാരത്തിലും കഴിയ്ക്കയും
ഇല്ലല്ലൊ. കുമിശനർ സായ്‌പു അവർകൾ മെൽപറഞ്ഞ പഴശ്ശിൽ രാജ
അവർകളെ കൊണ്ടും അവർകളെ ഒന്നിച്ചി ചെർന്നവരെക്കൊണ്ടും എതാൻ
വിശെഷിച്ചു കാര്യങ്ങൾ നടത്തുന്നതിന്റെ മുമ്പെ പഴശ്ശിരാജ അവർകൾ
ഇപ്പൊൾ ആക്കുന്ന കലശല വരുത്തിയതിന്റെ വിവരങ്ങൾ ഉള്ളത
ചുരിക്കമായിട്ട പരസ്യമായി അറിക്കെണ്ടതിന്ന വെണ്ടിയതായിരുന്നു എന്ന
കുമിശനർ സായ്‌പു അവർകൾ വിചാരിച്ചിട്ടും ഉണ്ട. ഇപ്പൊൾ അവർകളെ
ഒന്നിച്ചിരിക്കുന്നവര ഒക്കയും ഈ പരസ്യമാക്കിയതിന്റെ ശെഷം
അവരവരുടെ ഉദ്യോഗത്തിനും നെരമാർഗ്ഗത്തിനും വരാതെ ഇരുന്നാൽ
ബഹുമാനപ്പെട്ട കുമ്പഞ്ഞി സമസ്ഥാനത്തിങ്കലെക്ക അന്ന്യൊന്ന്യമല്ലാത്ത
ശത്രുക്കളപ്പൊലെ അന്നന്നെക്ക തന്നെ വിശാരിക്കാറായിരിക്കയും ചെയ്യും.
അവരവരുടെ വസ്തുവഹകൾ എനി മെൽപ്പെട്ട ഒരു നാളും കൊടുക്കാതെ
ആവാൻ ഉടനെതന്നെ അടക്കികൊള്ളുകയും ചെയ്യും. അതിന്റെ ശെഷം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/146&oldid=201493" എന്ന താളിൽനിന്ന് ശേഖരിച്ചത്