താൾ:34A11415.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 11

ക്കുന്ന പ്രകാരം ഞാങ്ങൾ ഇങ്കിരിയസ്സ കുമ്പത്തിക്ക ബൊധിപ്പിച്ച ആളെ
കയ്യിൽ ഞാങ്ങള എടുത്ത ബൊധിപ്പിച്ചെക്കയും ചെയ്യ്യാം. എന്നാൽ 972 മത
കന്നിമാസം 23 നു എഴുതിയ അർജ്ജി അകടമ്പർ മാസം 6 നു—

4 B

166—

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കൊട്ടെത്ത കുറുമ്പ്രനാട്ട
വിരവർമ്മരാജാവ അവർകൾ സല്ലാം. കുറുമ്പനാട്ട മൂന്നാം ഗഡു പണം
പകക്ക ഉറുപ്യ 21678 രെസ്സ 509 ഉള്ളതിൽ 1605 എന്നു പറഞ്ഞ മൂന്നാനെ
തന്ന വിവരം എതുപ്രകാരം എന്ന പഴെവീട്ടിൽ ചന്തുവിന വന്ന കത്ത നമുക്ക
മനസ്സിൽ ആകയും ചെയ്തു. കുറുമ്പനാട താമരച്ചെരിയും കൂടി 16059 ഉറുപ്പ്യ
ചന്തു മുഖാന്തരമായിട്ട തരിക അത്രെ അവനൊട നൊം പറഞ്ഞയച്ചിട്ടുള്ളൂ.
ശൈഷം ഉറുപ്യ പറപ്പനാട്ടന്നു വരണ്ടതാകുന്നു. ഇക്കണക്കുകളൊന്നും ചന്തു
അറികയും ഇല്ല. കുറുമ്പനാട താമരച്ചെരി പതിനൊന്നതറ പറപ്പനാട കൂടി
ഒന്നാക ബൊധിപ്പിക്കണ്ടുന്ന ഉറുപ്യയുടെ സംഖ്യയിൽ പറപ്പനാട പണം
കൂട്ടി കാണാതെ ശെഷം സംഖ്യ എകദെശം കണക്ക ആയിക്കണ്ടിട്ടന്റെത്ര 16049
ഉറുപ്യക്ക മൂന്നാനെ എൽപിച്ചതാകുന്നു. പറപ്പനാട്ടിലെ മിശ്രത്തിന്റെയും
തീന്ന ഭാഷയായി വരണ്ടതിന ഗർന്നാൽഡൊം സായ്പു അവർകൾക്ക
അർജ്ജി എഴുതി അയച്ചിട്ടും ഉണ്ട. പറപ്പനാട പണം കൂടാതെ കുറുമ്പനാട
താമരച്ചെരി പതിനൊന്ന തറ പണമാകുന്നു എന്നും കണക്ക ഇവിട
കൊണ്ടുവന്നില്ലന്നും സുമാറ 16049 ഉറുപ്യ ഉണ്ടാകുമെന്നും മുഖതാവിൽ
പറകയും ചെയ്തു. പറപ്പനാട മൂനാം ഗഡു 5040 ചില്ലുവാനം ഉണ്ട മറ്റെവക
16049 തന്നെ ഉണ്ടാകയുമില്ല. അതിന്റെ കണക്കകൾ കൊണ്ടുവരാൻ കുറുമ്പ
നാട്ടെക്ക അയച്ചിട്ടും ഉണ്ട. കണക്കവനനൊക്കിപറകയും ചെയ്യാം. പറപ്പനാ
ട്ടിലും മിശ്രമുണ്ട. പ്രവൃത്തി നടക്കുന്നവരും സ്വാധീനമായി നടക്കുന്നില്ല.
കുമ്പഞ്ഞി കൽപ്പന ഉണ്ടായി കാര്യം ഭാഷയാക്കി തന്നെ നടപ്പിച്ചകൊൾകയും
വെണ്ടിയിരിക്കുന്നു. കൊല്ലം 972 മത കന്നിമാസം 23 നു എഴുതിയതകന്നി 24
നു അകടയർ മാസം 7 നു വന്നത—

15 B

167 മത—

മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളെ സന്നി
ധാനത്തിങ്കലെക്ക തുപ്പായി വായിച്ച കൊൾപ്പിക്കെണ്ടും അവസ്ഥ പഴെ
വീട്ടിൽ ചന്തു എഴുത്ത. കൽപ്പിച്ച കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞു. കറുമ്പ്രനാട താമരച്ചെരി ഈ വകക്ക 16049 ഉറുപ്യ അവിട ബൊധി
പ്പിക്കണമെന്ന തമ്പുരാൻ കൽപ്പിച്ചതിന്ന മൂന്നാമനയും കൊണ്ടുവന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/77&oldid=201358" എന്ന താളിൽനിന്ന് ശേഖരിച്ചത്