താൾ:34A11415.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 153

ഇവടത്തന്നെ വിടാതെ നിക്കകൊണ്ടും ഞങ്ങൾ അറിയാതെ നമ്പ്യാമാരിൽ
ചിലര ദ്രൊഹക്കാരുമായി സംസർഗ്ഗം ഉണ്ടായിക്കൊണ്ട പൊരുന്നു......
അവസ്ഥ കാണുക കൊണ്ടും വിജാരിക്കുമ്പൊൾ ചാത്തു വിശ്വസിച്ചിരുന്ന
പൊലെ ഇവരിൽ ചെലരെ വിശ്വാസം തൊന്നുന്നു ഇല്ല. ഇക്കാര്യത്തിന്റെ
അവസ്ഥപ്രകാരം പൊലെ ഒക്കെയും മഹാരാജശ്രി സായ്പുമാര അവർകളും
പാളിയവും ഇവിടെ എത്തുമ്പൊൾ സന്നിധാനങ്ങളിൽ ബൊധിപ്പിക്കയും
ചെയ്യാം. വിശെഷിച്ച ചാത്തുന്റെ അടുത്ത മരുമഹൻ ചെറിയ രയരപ്പൻ
പൊരുന്ന ആകുന്ന. ഇ മാസം 10-നു മട്ടിലെത്ത ഞാനുള്ളടത്ത വന്ന കിഴിൽ
കഴിഞ്ഞ വർത്തമാനം ഒക്കയും എന്നൊട പറഞ്ഞാരെ രാജശ്രി കപ്പിത്താൻ
ക്ലിട്ടെൻ സായ്പു അവർകളെ കാട്ടി വർത്തമാനം ഒക്കയും ബൊധിപ്പിച്ച
മട്ടിലെത്ത എന്റെ കൂട തന്നെ രയരപ്പൻ പാർക്കുന്നു. സന്നിധാനങ്ങളിലെക്ക
ബൊധിപ്പിപ്പാൻ രയരപ്പൻ എഴുതിയത കൂടി ഇതിനൊട കൂട
കൊടുത്തയച്ചിരിക്കുന്നു. കിഴക്കെ ചുണ്ടപ്പൻ നമ്പ്യാരും മെക്കൊട്ട ഒദയനെൻ
നമ്പ്യാരും തമ്മൽ മത്സരിച്ച മൊക്കെട്ട മ്പ്യാര ചുരം കിഴിയാനായിട്ട പൊറപ്പട്ട
മട്ടിലെത്ത വന്നാരെ മഹാരാജശ്രി സായ്പുമാര അവർകളും പാളിയവും
ഇവിടെ എത്തിയ ഉടനെ നിങ്ങളെ കാര്യം വിസ്തരിച്ച നെരൊപൊലെ തിർത്ത
തരുമെന്ന നല്ലവണ്ണം ഒക്കയും പറഞ്ഞ അവരെ കൊറൊത്തെക്ക തന്നെ
പറഞ്ഞയക്കയും ചെയ്തു. തൊണ്ടൂർ മെക്കൊട്ട രയരപ്പൻ മട്ടിലെത്ത തന്നെ
പാർക്കുന്നു. വിശെഷിച്ച ചാത്തുന്റെ മരുമഹൻ ചെറിയ രയരപ്പൻ
പൊരുന്നനൂരന്ന പൊരുമ്പൊൾ അവിടുത്തെ വർത്തമാനം പഴശ്ശിൽ രാജാവ
എടന്നടത്ത കൂറ ഹൊവളിൽ ത്രിക്കയിപറ്റ സമീപം കാക്കവയലിൽ
കരുമത്തിൽ ആകുന്നു. എമ്മൻനായര പറക്കമിത്തൽ കൊളിയാടി ആകുന്നു.
എടച്ചന കുങ്കൻ കുറുമ്പാല ഹൊവളിൽ തരിയൊട്ടമല സമീപം ചിങ്ങന്നൂര
ആകുന്നു. എടച്ചന കൊമപ്പനും ഒതെനനും ആളകളും നാട്ടിൽ അവിടവിടെ
സഞ്ചരിക്കുന്നു. ശെഷം ഇവിടെ ഉണ്ടാകുന്ന വർത്തമാനത്തിന ഒക്കയും
കൂടകൂട എഴുതി ബൊധിപ്പിക്കുന്നതുംമുണ്ട. എനക്ക എല്ലാ കാൎയ്യത്തിന്നും
മഹാരാജശ്രി എജമാനെൻ അവർകളെ കൃപകടാക്ഷ ഉണ്ടായി.
രക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 979 ആമത കന്നിമാസം
15-നു മട്ടിലെത്തന്ന എഴിതിയത —

239 A

മഹാരാജശ്രി എന്റെ എജമാനൻ കപ്പിത്താൻ അസ്സബ്രൊൻ സായ്പു
അവർകളെ സന്നിധാനങ്ങളിലെക്ക പന്നിയകൊട്ടിലെ തൊണ്ടൂർ ചെറിയ
രയരപ്പൻ എഴുതി ബൊധിപ്പിക്കുന്നത. മിഥുനമാസത്തിൽ പന്നിയെൻ
കൊട്ടിൽ വിട്ടിൽ വസൂരിടെ ദിനം തെടങ്ങിയാരെ ഞാൻ കിഴക്കൊട്ടൽ ചെന്ന
പാർത്തയിരുന്നു. അവിടനിന്ന ഒരുദിവസം രയിരു എട്ടെനും ആയി പൊടിച്ച

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/219&oldid=201610" എന്ന താളിൽനിന്ന് ശേഖരിച്ചത്