താൾ:34A11415.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 79

കൊളത്തതലയിൽ ഒരു വിട്ടിൽ വന്ന രണ്ടമുന്നുദിവസം പാർത്ത. ഇ
ധനുമാസം 5 നു രാത്രി എട്ട മണിക്കൂറ്റിൽ തില്ലുചെട്ടി എന്ന പറയുന്നവനും
അവന്റെ മഖനും പിന്ന ഒരു നായരും കൂടി അഞ്ചരക്കണ്ടിയിൽ തിയ്യൻ
കൊക്കെയിൽ എറവാടന്റെ മടപ്പുരക്കൽ ഒര നെച്ച കയിക്കായിയ്‌കൊകൊണ്ട
പൊയതിന്റെ ശെഷം മടപ്പുരക്കൽ കുഞ്ഞിപിടക്കചന്തു എന്ന ഒരു നായര
വന്നിട്ട ഉണ്ടായിരിന്നു. ഇ ചെട്ടിക്കും നായക്കും തമ്മിൽ അങ്ങൊട്ടും
ഇങ്ങൊട്ടും വാക്ക എറക്കൊറ ഉണ്ടായി. അവിടനിന്ന ആ നായര
കിയിഞ്ഞിപൊയാരെ ഒര നായിക കഴിഞ്ഞിട്ട ഇ ചെട്ടിയും ഇവന്റെ മഖനും
ഇവൻ ഒരുമിച്ചു വന്ന നായരും മുന്നാളും കൂടി കിഴിഞ്ഞ പൊരുത്തെ
വരുന്നെരത്തെ ഒരു വെടി പൊട്ടി. ആയുണ്ട ഇവന്റെ മകന്റെ തൊടക്ക
കൊണ്ട പൊറപ്പെട്ടപൊയി പിറ്റെ ദിവസം അസ്തമിക്കുവൊളം ജിവിച്ചിരുന്നു.
അസ്തമിച്ചാരെ മരിക്കയും ചെയ്തു. ഇ വർത്തമാനം ചെട്ടി ഇവിട വന്ന സങ്കടം
പറകയുണ്ടാണ്ട സായ്‌പ അവർകൾ അറിവാനായിട്ട സന്നിധാനത്തിങ്കലക്ക
എഴുതി ഇരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത ധനുമാസം 8 നു
എഴുതിയത —

123 B
262 ആമത —
കൊട്ടയത്ത നാട്ടിൽ ഇരിക്കുന്ന കുടിയാന്മാർക്കും മുഖ്യസ്ഥ
ന്മാർക്കും എല്ലാവരും അറിഎണ്ടുന്നതിന പരസ്യമാക്കുന്നത. കൊട്ടയത്ത
കെരളവർമ്മരാജ അവർകൾ കൊറെ ദിവസമായി കാട്ടിൽ പൊയിരി
ക്കുന്നതകൊണ്ട അവിടയും പല ആയുധങ്ങൾ എടുത്തവരൊട കൂടി
ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ കൽപന പ്രകാരം അല്ലാതെ കണ്ട ബലം
കുട്ടിനാട്ടിൽ ഒക്കയും കുടിയാന്മാര ഭയപ്പെടുവാൻ തക്കവണ്ണം കൊട്ടയ
ത്തനാട്ടിലും വയനാട്ടിലും ഒപ്പിച്ചവരെണ്ടുന്ന നികിതിവിരൊധിക്കെണ്ടതിന
വെടിപ്പിപ്പാനായിട്ടും കലഹം വരുത്തുവാനായിട്ടും ഉള്ള ഒലകൾ നാട്ടിൽ
എല്ലാടത്തും എഴുതിരിക്കുന്ന. ആയത കൊണ്ട മെൽപറഞ്ഞ രാജ അവർക
ളുടെ ദുർബ്ബദ്ധി ആയിട്ടുള്ള ഭാവങ്ങൾ വല്ലവരും മെൽപ്പട്ട അറിവയില്ലാ
എന്ന വരാതെ കണ്ടയിരിപ്പാനും മറ്റും അവർകൾ കിട്ടുന്ന ദുർവ്വഴിക്ക
പൊകാതെ കണ്ടയിരിപ്പാനും ഈ വർത്തമാനം എല്ലാവരും അറിവാനായിട്ട
ഈ പരസ്യകത്ത എഴുതിയതാകുന്നത. ശെഷം ബഹുമാനപ്പെട്ട കുമ്പഞ്ഞിൽ
മെൽപറഞ്ഞ രാജാവർകളെ അവകാശങ്ങൾ ഒക്കയും വിസ്ഥാരമായിട്ട
തെളിച്ചവണ്ണം എഴുതി കൊടുത്തതിന്റെ ശെഷം താൻ തന്നെ സാമധാ
നമായിട്ടും അനുസരണമായിട്ടുള്ള പ്രകാരത്തിലും ആയതപൊലെ നടപ്പാൻ
നെരായിട്ട തന്നെ അവർകൾ വെണ്ടിയതാകുന്നത. എന്നുള്ള പ്രകാരം
ചെയ്യാൽ അവരുടെ അവകാശങ്ങൾ ഒക്കയും സരക്കാരാൽ വിശ്വസമായിട്ട

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/145&oldid=201491" എന്ന താളിൽനിന്ന് ശേഖരിച്ചത്