താൾ:34A11415.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 135

214 A

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ കർണ്ണെൽ ഡൊം സായ്പു
അവർകൾക്ക കൊട്ടെയത്ത കെരളവർമ്മരാജാവ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത വാഴിച്ചിട്ടും പണ്ടാരി പറഞ്ഞ കെട്ടിട്ടും വർത്തമാനം
ഒക്കയും മനസ്സിൽ ആകയും ചെയ്തു. അറുപത്ത ആറ തൊടങ്ങി ചെയ്ത
ഉപകാരങ്ങൾ ഒക്കയും വഴിപൊലെ മനസ്സിൽ ഉണ്ട. എനി മെൽപ്പട്ട നമ്മയും
പ്രജകളെയും രക്ഷിപ്പാൻ ഡൊം സായ്പു അവർകളെ മനസ്സ
ഉണ്ടായിരിക്കയും വെണം. ഇപ്പൊൾ ജനരാൾ സായ്പു അവർകളെ
കാണെണ്ടതിന നമ്മുടെ അനുജന അങ്ങൊട്ട അയക്കാമെന്നവെച്ചിരിക്കുന്നു.
അതിന വഴിക്ക ഒരു ദുർഘടം കൂടാതെ ഇരിപ്പാൻ തക്കവണ്ണം കല്പന
ആകയും വെണം. നാം അങ്ങൊട്ട വരാൻ താമസിച്ചത ഇവിട ഉത്സവം
തുടങ്ങുകകൊണ്ടത്രെ ആകുന്നു. അത മിഥുനമാസം 26 നു കഴികയും
ചെയ‌്യും. എന്നാൽ നാം ഇങ്ങവന്ന കണ്ട നമ്മുടെ സങ്കടങ്ങൾ പറവാൻ
മനസ്സ ഉണ്ടായിരിക്കുകയും വെണം. ശെഷം വർത്തമാനങ്ങൾ ഒക്കയും
പണ്ടാരി പറകയും ചെയ‌്യും. അപ്പൊൾ മനസ്സിൽ ആകയും ചെയ്യുമെല്ലൊ.
എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 2 നു ക്ക ഇങ്കിരിസ്സ കൊല്ലം 1797
ആമത ജുൻമാസം 13 നു വന്നത —

215 A

മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ
ജെമെസ്സെ ഇഷ്ടിവിൻ സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക
പഴവീട്ടിൽ ചന്തു എഴുതിയ അരജി. ഇപ്പൊൾ വയനാട്ടിൽ പഴശ്ശിരാജാവ
ഇരിക്കുന്നടത്ത വർത്തമാനങ്ങൾ പതക്കം നിജാര അത്ത്രക്ക പാവ ഈ വക
രണ്ട മൂന്നായിരം ഉറുപ്യടെ വക സമാനം രാജാവിന കൊടുത്തയച്ചി. എഴുത്തും
ആളും മാനന്തൊടി രാജാവ ഉള്ളട വന്നതിന്റെ ശെഷം പാലൊറ എമ്മന
പട്ടണത്തെക്കായിട്ട അങ്ങോട്ടക്ക കല്പിച്ചയക്കയും ചെയ്തു. തുപ്പള രാജാവ
ഉള്ളടത്ത ആളുകൾ വിശെഷിച്ച ആരെയും ശെകരിച്ചി നൃത്തിട്ടും ഇല്ല.
താമരച്ചെരിക്കാരായ്ട്ട നൂറ ആള ഉണ്ട ആയുധക്കാര വെളയാട്ടെരി
കൊമെൻനായരും ....പ്രയ്‌ന്നവും ഒന്നു മുഴുവെൻ എത്തുകയും ഇല്ല. അത
നിശ്ചയം ബൊമ്പായിന്ന വലിയ സായ്പു വരുമ്പൊൾ ഞാൻ നടക്കെണ്ടും
പ്രകാരത്തിന്ന നിമിശം എഴുതിവരണം. ഇത വഴിപൊലെ മനസ്സിൽ ആക്കി
ചിന്തിക്കളയണം. ഇതിന്റെ മറുപടി നിശ്ചയമായിട്ട എഴുതി ഇ വരുന്ന
ആളെ ഒന്നിച്ച അച്ഛന്റെ ആളയും കൂട്ടി മെഴിത്തൊക്കും
കൊടുത്തയക്കണം. ഒട്ടും താമസം അരുത. എന്നാൽ കൊല്ലം 974 ആമത
മകരമാസം 6 നുക്ക ഇങ്കിരിസ്സകൊല്ലം 1799 ആമത ജെനവരിമാസം 16നു
എഴുതിവന്നതിന്റെ പെർപ്പ —

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/201&oldid=201589" എന്ന താളിൽനിന്ന് ശേഖരിച്ചത്