താൾ:34A11415.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 57

എഴുതി അയെക്ക എന്ന നിരീച്ചിരിക്കുന്നു. കൊല്ലം 972 മത വൃശ്ചികം 20 നു—
വൃശ്ചികം 22 നു ദെശമ്പർ മാസം 4 നു വന്നത—

ഇക്കുടിപതികൾ എഴുതിട്ടുണ്ടെന്ന എഴുതിയിരിക്കുന്നത. ഇവിടെ
കൊടുത്തയച്ചിട്ടും ഇല്ല—

82 B

225 ആമത—

1796 ആമത നൊവെമ്പർ മാസം 7 നു കുമീശനർ സായ്പു
അവർകൾക്ക ബമ്പായി സരക്കാരീൽ നിന്ന എഴുതിവന്ന കത്തിൽ ഉള്ള
അവസ്ഥകൾ— വടക്കെ അധികാരി തലച്ചെരി തുക്കടിയിൽ നിന്ന തങ്ങൾ
ഇവിടെക്ക കൊടുത്തയച്ചെ കത്തിൽ വെച്ചിട്ടുള്ള വിസ്ഥാര കാര്യത്തിന്റെ
പെർപ്പ ഇവിടെക്ക അയക്കുവാൻ തക്കവണ്ണം ജനറാൾ ബൊൾ സായ്പു
അവർകൾക്ക കൽപിക്കയും ചെയ്തു. ഇതിനിടെയിൽ പഴശ്ശിയിൽ നിന്ന
കവർന്ന പൊയിട്ടുണ്ടെന്ന പറയുന്ന മുതലിന്റെ അവസ്ഥകൊണ്ട
ഒടുക്കത്തുമായിട്ടും തെളീച്ചുവണ്ണം തങ്ങൾക്ക ഗ്രെഹിപ്പാൻ തക്കവണ്ണം
മെൽപ്പറഞ്ഞ വടക്കെ അധികാരിയൊട ഇനിയും കൽപ്പനകൊടുക്കും എന്ന
നമ്മൾ ആഗ്രെഹിച്ചിരിക്കുന്നു. ആയവസ്ഥയിൽ വെച്ചിട്ടുള്ള വിവരങ്ങളുടെ
പെർപ്പും ആ പെർപ്പും കൊടുത്ത ആളെയും ഒന്നിച്ച തങ്ങൾക്ക
കൊടുത്തയക്കയും വെണം. എതാൻ മറ്റും വല്ല അവസ്ഥകൾ വെണ്ടി
യിരിക്കുന്നെങ്കിലും ആയത എന്തന്നും നമ്മൾക്ക ബൊധിപ്പിപ്പാനായിട്ടും
മെൽപ്പറഞ്ഞ ആളെ സത്ത്യം ചെയിത പറഞ്ഞ വർത്തമാനം തങ്ങൾ തന്നെ
എടുത്ത നമ്മൾക്ക കൊടുത്തയക്കുവാൻ തക്കവണ്ണം ആളെ തങ്ങൾക്ക കൂട്ടി
അയപ്പാൻ വടക്കെ അധികാരിരാജാവ അവർകളൊട ചൊതിക്കയും വെണം.
എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 22 നു ഇങ്ക്ലീശ്ശകൊല്ലം 1796
ആമത ദെശമ്പർമാസം 4 നു കൊട്ടയത്തന്നെ എഴുതിയത—

83 B

226 ആമത—

കൊട്ടെയത്ത താലൂക്ക വയനാട ശീമയിന്ന കുമ്പഞ്ഞിക്കനികിതി
കൊടുക്കണ്ടതിന്ന വയനാട രാജ്യം 71 മത ധനുമാസം വരക്കും ഢീപ്പു
സുലുത്താന്റെ പാളയം വന്നിട്ട ആലശീലയായിവരികകൊണ്ടും മറ്റുചെല
നാനാവിധമായി വന്നുപൊക്കൊണ്ടും രാജ്യവും പ്രജകൾ പല
പ്രകാരത്തിലും നശിക്കകൊണ്ടും രാജ്യത്ത ഉൽപത്തി നടക്കായ്കകൊണ്ടും
ഇങ്ങനെയുള്ള സങ്കടങ്ങൾ വന്നുപൊക്കൊണ്ട എനി മെൽപ്പട്ട
രക്ഷിക്കണ്ടതിന്ന രാജാവും പ്രജകളും അപെക്ഷിക്കുന്നു. കുമ്പഞ്ഞി
സരക്കാർക്ക വയനാട രാജ്യത്തന്ന ബൊധിപ്പിപ്പാൻ നിശ്ചയിച്ച വിവരം
കൊല്ലം 972 ആമതിൽ ഉറുപ്പ്യ 25000 74 മതിൽ ഉറുപ്പ്യ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/123&oldid=201448" എന്ന താളിൽനിന്ന് ശേഖരിച്ചത്