താൾ:34A11415.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 157

അയക്കുന്ന ഉണ്ട എന്ന കുടിയാന്മാര പറഞ്ഞയക്കയും ചെയ്തു. ചുട്ടതിന്റെ
ശെഷം രാത്രിയിൽ നാട്ടിൽ രണ്ടമുറവറ്റ ആയിട്ട ഏതാൻ ശിപ്പായിമാരെ
ഒന്നിച്ചി കൊൾക്കാരെയും കൂട്ടി അയച്ചി നടന്നതിന്റെ ശെഷം ആരയും
കന്മാനുണ്ടായതും ഇല്ല. ഇപ്രകാരം നാട്ടിൽ സാധുക്കൾക്ക പൊറുതി
കെടായിവന്നാൽ കുടിയിരുന്നൊളുവാനും നികിതി പണം എടുപ്പിച്ചൊളു
വാനും വലിയ സങ്കടം തന്നെ ആകുന്നു. കടത്തനാട്ടന്ന അഞ്ചിവഴിക്കെ
രത്തുക്കളകെട്ടി വരുന്നത പിടിച്ചി പറിച്ചു തുടങ്ങി. ഇവർത്തമാനങ്ങൾക്ക
ഒക്കയും മഹാരാജശ്രി പാട്ടസ്സൻ സായ്പു അവർകൾക്ക എഴുതി അയച്ചിട്ടും
ഉണ്ട. എന്നാൽ കൊല്ലം 979 ആമത കന്നിമാസം 12-നു എഴുതിയത —

242 A

കൊട്ടെയെൻ പ്രവൃത്തിയിൽ അരാൽ കിഴിൽ അമ്മത എഴുതിയത.
മനന്തെരി ദെശത്ത കുടിയാന്മാര കഴിതെരി അമ്പു വെള്ളുവക്കുക്കുവും
എടച്ചെളി കുക്കുവും മെനപ്പെറൊൻ ചന്തുനമ്പ്യാരനിട്ടു കണ്ണശ്ശനമ്പ്യാരും
കൊഴിറ്റികൊഴിറ്റി നമ്പർ തിറ്റിക്കാഴിലെ എമ്പ്രാനും മൂലെയിൽ
ചിരികണ്ടനും ചാലെരി കുങ്കു ഇരുവഴിനാടെൻ കെളനും ഇരുവഴിനാടെ
കെളനും പങ്കത്ത കൊറുമ്പനും ചെറിയ എമ്പുക്കനും ഇവര എല്ലാവരും
കുത്തപറമ്പത്ത വന്ന സായ്പു അവർകളെ കണ്ട 78 ആമതിൽ നിലവ ഉള്ള
നികിതിയും 79 ആമത ഗെഡുപ്രകാരം ഉള്ള നികിതിയും സർക്കാരിൽ
തരുവാൻ തക്കവണ്ണം നിശ്ചയിച്ച ഇക്കുടിയാൻന്മാര എല്ലാവരും അവരവരെ
ഭനവത്തിങ്കൽ ചെന്ന ഇരുന്നു താന്താനക്ക ഉള്ള വസ്തതുമുതൽ ഒക്കയും
വെണ്ടുവണ്ണം നൊക്കി രെക്ഷിപ്പാനായിട്ട സായ്പു അവർകൾ കല്പന
കൊടുത്തിരിക്കുന്നു. ഈ കല്പനപ്രകാരം നല്ലവണ്ണം ഇരുന്നു കൊൾകയും
ചെയ്ക്യാം. എന്നാൽ കൊല്ലം 979 ആമത കന്നിമാസം 13-നു എഴുതിയത —

243 A

രാജശ്രി അസ്സബ്രൊൻ സായ്പു അവർകൾക്ക കൈഴിതെരി അമ്പു
സെലാം. മനന്തെരിയും പട്ടൊളിയു എതാൻ നെല്ല ഉണ്ടായിരുന്നു. സായ്പു
അവർകളെ കൃപ ഉണ്ടായിട്ട മറുഭാഗക്കാരക്കൊണ്ട പൊകാതെ കണ്ട എനിക്ക
അനുഭവിപ്പാൻ ആക്കി തന്നു എങ്കിൽ നന്നായിരുന്നു. എനിക്ക ഇവിടെ
ചെലവിന ഇല്ലാഞ്ഞിട്ട മുട്ട ഉള്ളത സായ്പു അവർകൾ അറിഞ്ഞിരിക്കുമല്ലൊ.
എന്നി ഒക്ക സായ്പു അവർകളെ കൃപകടാക്ഷപൊലെ. എന്നാൽ കൊല്ലം
979 ആമത കന്നിമാസം 13 നു എഴുതിയത—

244 A

പുളിഞ്ഞാൽ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക എടത്തറ
നമ്പ്യാര ബൊധിപ്പിക്കുന്നത. എന്ത എന്നാൽ തൊണ്ടൂർ നാട്ടിൽ
കൊടക്കാട്ടന്ന പിടിച്ചൊണ്ട പൊഴെ ആളെ വിവര പിലാക്കിൽ കെളപ്പൻ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/223&oldid=201617" എന്ന താളിൽനിന്ന് ശേഖരിച്ചത്