താൾ:34A11415.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxvi

പദങ്ങളുടെയും എണ്ണം, ഗദ്യരീതിയുടെ പ്രൗഢി, വാക്യങ്ങളുടെ സങ്കീർണ്ണത,
വാക്യാംഗങ്ങളുടെ ഉപവാക്യവിന്യാസ വിശേഷങ്ങൾ എന്നിവയ്ക്കക്കു പുറമേ
ഉപയോഗിച്ചിരിക്കുന്ന വിവിധതരം വാക്യങ്ങളുടെ ആവൃത്തി, ഇവ തലശ്ശേരി രേ
ഖകളിലെ ഭാഷാസ്വരൂപത്തിന്റെ സംസക്തി വിശേഷങ്ങൾ വെളിവാക്കും.

ഒറ്റ നോട്ടത്തിൽ പഴശ്ശിരേഖകളുടെ വാക്യഘടനയെപ്പറ്റി ചിലസൂചനകൾ
നല്കുവാൻ സാധിക്കും. ഔപചാരിക ഭാഷാപ്രയോഗം സങ്കീർണ്ണമാകണമെന്നില്ല.
ഉപവാക്യങ്ങളുടെ വിന്യസനം, സങ്കീർണ്ണ വാക്യങ്ങളിൽ ആശയപരമായ ക്ലിഷ്ടത
ഉണ്ടാക്കാത്ത രീതിയിൽ തന്നെയാണ്. ഇതിലെ ഗദ്യഘടന ആധുനിക മലയാള
ഗദ്യഘടനയിൽനിന്നും വളരെ ഭിന്നമല്ല. ഒറ്റ വായനയിൽ തോന്നിക്കുന്ന
പ്രത്യേകതകൾക്കു കാരണം സ്വനിമഘടനാപരവും പദപ്രയോഗപരവുമായ
ഭേദങ്ങളും ഉപവാക്യ വിന്യാസത്തിലെ ഈഷൽ ദേദങ്ങളുമാണ്. ഇത്തരം കാര്യ
ങ്ങളെപ്പറ്റി വ്യക്തമായ ഒരു രൂപം കിട്ടാൻ തലശ്ശേരി രേഖകളുടെ പൂർണ്ണമായ
വാക്യാപഗ്രഥനം നടത്തേണ്ടിയിരിക്കുന്നു. രേഖകളിലെ വാക്യങ്ങളെയും
ഉപവാക്യങ്ങളെയും വേർതിരിച്ച്, സൂക്ഷ്മമായി തയ്യാറാക്കിയ ഒരു വാക്യ
സൂചികയുടെ അടിസ്ഥാനത്തിൽ വിവിധതരം വാക്യങ്ങൾ, അവയുടെ ഘടന
വാക്യാംശങ്ങളുടെ പരസ്പരബന്ധം എന്നിവയെപ്പറ്റി വ്യക്തമായ വിവരണം
തയ്യാറാക്കാവുന്നതാണ്. മലയാളഗദ്യത്തിൽ സമഗ്രമായ വാക്യഘടനാസംരംഭങ്ങൾ
ലഭ്യമല്ലെങ്കിലും മലയാള വാക്യഘടനാ അഭിലക്ഷണകളെ വ്യക്തമാക്കാനുതകുന്ന
ധാരാളം സൂചനകൾ നല്കുന്ന പ്രബന്ധങ്ങളും പുസ്തകങ്ങളും ഉണ്ടായിക്കൊ
ണ്ടിരിക്കുന്നു. അവയും ആധുനിക വ്യാകരണ രംഗത്ത് അഭൂതപൂർവ്വമായ വികാസം
കൈവരിച്ചിട്ടുള്ള രചനാന്തരണ വാക്യവിചാര പദ്ധതിയും ഉപയോഗപ്പെടുത്തി
മലയാളത്തിന്റെ സമഗ്രമായ വാക്യഘടനാ വിവരണം തയ്യാറാക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വ്യാകരണ പാരമ്പര്യത്തിന് വാക്യവിചാരത്തിൽ
ഉണ്ടായിരുന്ന ഉദാസീനത ഇതുമൂലം ഒഴിവാക്കുവാനും കഴിയും. തലശ്ശേരി
രേഖകളുടെ പ്രസിദ്ധീകരണം ഇതിനൊരു നിമിത്തമാകട്ടെ എന്നാശംസിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/38&oldid=201280" എന്ന താളിൽനിന്ന് ശേഖരിച്ചത്