താൾ:34A11415.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 35

കുമ്പഞ്ഞിമ്മൽ അല്ലാ ആകുന്നു. അതുകൊണ്ട സാഹെബർകളെ കൃപ
ഉണ്ടായി രക്ഷിക്കെണം. കൽപ്പന ഉണ്ടായില്ലങ്കിൽ കടക്കാരെ ബൊധിപ്പിച്ച
നിക്കും വഴി നാം വിജാരിച്ചെടത തൊന്നുന്നതുമില്ല. അതുകൊണ്ട
സാഹെബർകളെ വളരവളര അപെക്ഷിക്കുന്നു. നിന്ന പലിശക്ക പലിശ
കൂടിവരും പ്രകാരം കൽപ്പന ഉണ്ടായി വരെണമെന്ന ഈ സാഹെബർകൾ
കൽപ്പിക്കുന്നത. എന്നാൽ കൊല്ലം 972 മത തുലാമാസം 12 നു എഴുതിയ
കത്ത തുലാം 14 നു അകടൊമ്പർ 27 നു വന്നത—

50 A & B

രാജശ്രി കൊട്ടെയത്ത കെരളവർമ്മ രാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്ത്രപ്പർ പിലി സായ്പു
അവർകൾ സെല്ലാം, തങ്ങൾ എഴുതി അയച്ച കത്ത ഒക്കെയും ഇവിടെക്ക
എത്തി. ആയതിൽ ഉള്ള അവസ്ഥകൾ നമുക്ക മനസ്സിൽ ആകയും ചെയ്യു
കുറുമ്പനാട്ട രാജാവിന നികിതിപണം കൊടുക്കെണ്ടതിന്ന തങ്ങൾ
കുടിയാന്മാർക്ക കല്പിച്ചതുകൊണ്ട നമുക്കു വളരെ സംങ്കടമായിരിക്കുന്നു.
കുറുമ്പ്രനാട്ട രാജാവ കരാർന്നാമം അനുഭവിച്ചിരിക്കുന്നു എന്ന തങ്ങൾക്ക
നിശ്ചയം ഉണ്ടല്ലൊ. ആയതുകൊണ്ടു ഈ കാരിയത്തിന്ന തങ്ങൾ കൊടുത്ത
കല്പന ഒക്കെയും നിക്കി കളവാൻ തക്കവണ്ണം നാം തങ്ങൾക്ക ബുദ്ധി
പറഞ്ഞി കൊടുക്കട്ടെ. അപ്പൊൾ തങ്ങൾക്ക വല്ല അന്യായം ഉണ്ടെങ്കിൽ നാം
അയത കെട്ട തിർത്ത തരികയും ചെയ്യാം. ഒന്നരണ്ട ദിവസത്തിൽ അകത്ത
നാം തലച്ചെരിക്ക വരുന്നു. ആ സമയത്ത തങ്ങളെ കാമ്മാൻ നമുക്ക വളരെ
പ്രസാദമായിരിക്കയും ചെയ്യും. അപ്പൊൾ തങ്ങൾക്ക ഉള്ള സംങ്കടങ്ങൾ
ഒക്കയും നമുക്ക പറക വെണ്ടിയിരിക്കുന്നു. ഇപ്പൊ കുമിശനർ സായ്പുമാര
അവർകളിൽ നിന്ന വന്ന കത്ത തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്നു. നാം.
തങ്ങൾക്ക എഴുതി അയച്ച കത്തിൽ ഒക്കയും ആയതു പ്രകാരം ഉള്ള ബുദ്ധി
ആ കത്തിൽ തങ്ങൾക്ക കാണുകയും ചെയ്യാം. എന്നാൽ കൊല്ലം 972 ആമത
തുലാമാസം 14 നുക്ക ഇങ്കിരിസ്സ കൊല്ലം 1796-ആമത അകടെമ്പ്രമാസം 27 നു
ചെറക്കൽ നിന്ന എഴുതിയത—

51 B

195 ആമത—

നാം കണ്ണൂര ഇരിക്കുന്ന ആദിരാജ ബീബി ഇതിനാൽ
സമ്മതിച്ചിരിക്കുന്നു. കണ്ണൂര അടുക്കയിരിക്കുന്ന വീടുകളും പറമ്പുകളും
ദീപിലെ കച്ചൊടത്തിന്നും എന്നു പറയുന്നു. ദീപിലെ മെൽയിരിക്കുന്ന ജന്മ
അവകാശം സമ്മത്സരം ഒന്നിന്ന 15000 ഉറുപ്പ്യ ജമാപന്തി ആയിരിക്കു
ന്നതുകൊണ്ട ആ മുതൽ ഒക്കയും ബഹുമാനപ്പെട്ട ഇങ്ക്ലീശ്ശ സർക്കാരിലെക്ക
നെരായിട്ടുള്ള പ്രകാരത്തിൽ കൊടുക്കും എന്ന ഈ എഴുതിയത

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/101&oldid=201406" എന്ന താളിൽനിന്ന് ശേഖരിച്ചത്