താൾ:34A11415.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 55

ക്കുകയും ചെയ്തു. ആയത ഉടനെ ബൊധിപ്പിക്കാതെയിരിക്കുമെങ്കിൽ നമ്മ
ചതിച്ചതായിക്കഴിഞ്ഞു എന്ന ബഹുമാനപ്പെട്ട സരക്കാരിലെക്ക
ഗ്രെഹിപ്പിക്കയും ചെയ്യണം. ആയത നമുക്ക വളര സങ്കടം കൊടുക്കയും
ചെയ്യും. അതുകൊണ്ട തങ്ങളെ ഗുണത്തിന നാം എപ്പൊഴും വിശാരിച്ചി
രിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 20 നു ഇങ്ക്ലിശ്ശ
കൊല്ലം 1796 ആമത ദെശമ്പർമാസം 2 നു കൊട്ടെത്തനിന്നു എഴുതിയത—

78 B

221 ആമത—

രണ്ടു തറയിലെ ജന്മക്കാർക്കും കുടിയാന്മാര എല്ലാവർക്കും
അറിവാനായിട്ട പരസ്യമാക്കുന്നത — രണ്ടു തറയിൽ ഇരിക്കുന്ന ജന്മാരികളും
കുടിയാന്മാരും അവരവരുടെ നികിതി ബൊധിപ്പിപ്പാൻ താമസിച്ചതുകൊണ്ട
ഈ എഴുതിയത കണ്ടാൽ ഉടനെതന്നെ സരക്കാർക്ക വരെണ്ടുന്ന നികിതി
ബൊധിപ്പിക്കാതെയിരിക്കുമെങ്കിൽ അവരവരുടെ വീടുകളും വസ്തുവഹകളും
അടക്കുവാൻ തക്കവണ്ണം കൽപന ആയി വരികയും ചെയ്യും. ആയത
ബഹുമാനപ്പെട്ട കുമ്പഞ്ഞിയിലെക്ക വരുവാനുള്ള നികിതിപ്പണത്തിന വിറ്റ
എടുക്കുകയും ചെയ്യും. എന്നാൽ കൊല്ലം 972 മത വൃശ്ചികമാസം 20 നു
ഇങ്ക്ലീശ്ശകൊല്ലം 1796 ആമത ദെശമ്പർ മാസം 2 നു കൊട്ടയത്ത നിന്നും
എഴുതിയത—

79 B

222 ആമത—

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പനാട്ട വീരവർമ്മ രാജാവ
അവർകൾ സല്ലാം. ഇപ്പൊൾ കൽപ്പനയായിവന്ന കത്തഇവിടെ കൊണ്ടുവന്ന
വായിച്ച മനസ്സിൽ ആകയും ചെയ്തു. പറപ്പനാട്ടിലെ പണത്തിന്റെ അവസ്ഥ
കൊണ്ട ഇന്നല ബൊധിപ്പിച്ചു. ശിപ്പായി ഒരാളെ വന്നുള്ളൂ. ഇവിടയിരുന്നും
ഒരാളക്കൂട്ടി അയക്കാം. കതിരൂർക്ക പൊവാൻ നൊം പറഞ്ഞാൽ ഒരെടത്ത
പൊവാൻ കൽപന ഉണ്ടൊ എന്ന ശിപ്പായിയൊടു ചൊതിച്ചു. കൽപിച്ചിട്ടില്ല
എന്ന ശിപ്പായി പറക്കൊണ്ടും അഞ്ചു ദിവസമൊ നൂറദിവസമൊ വെച്ച
പറപ്പനാട്ട ഗഡു ഉറുപ്പ്യ ഇത്രയും ഗഡു നീങ്ങിയ കൂടിയ പലിശ
ഉറുപ്പ്യയിത്രയും ബൊധിപ്പിക്കണം എന്ന തീർത്ത വാചകം
കാണായ്കകൊണ്ടും ഇകത്ത കതിരൂർക്ക കൊടുത്തയച്ചതുമില്ല. നമ്മുടെ
പെർക്ക കാരിയം നടക്കുന്നവര നമ്മൊട കാര്യം പറകയില്ലന്ന തന്നെ
വിപരീതമായിരിക്കുന്നു. അതിന്റെ വിവരം ഇന്നല പറഞ്ഞിട്ടും
ഉണ്ടായിരിന്നു. ഇകത്ത തന്നെ കൊടുത്തയക്ക എന്നാലും ശിപ്പായി
കൽപ്പനയായി വരണ്ടീരുന്നു. 71 മതിലെ പണം ബൊധിപ്പിക്കാതെ 72

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/121&oldid=201444" എന്ന താളിൽനിന്ന് ശേഖരിച്ചത്