താൾ:34A11415.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 45

സന്നിധാനത്തിങ്കലെത്ത കടത്തനാട്ട കാനകൊവിചെലുവരായൻ എഴുതിയ
അർജി. സ്വാമി കുറുണ്ടെങ്ങാട്ടു കല്ലായി പ്രദെശത്ത ചാർത്തുവാൻ തക്കവണ്ണം
കൽപ്പനയായിട്ട ഹുക്കും നാമയും വാങ്ങി കൽപ്പന പ്രകാരം കുറുണ്ടെങ്ങാട്ട
തടത്തിലെക്ക വരികയും ചെയ്തു. മുരുക്കൊള്ളി കെളുവും പെരിയാടൻ
ചന്തുവും കൂടി മഹാരാജശ്രീ സാഹെബ അവർകളെ കണ്ടല്ലാതെ വന്നൂടാ
എന്ന പറകയും ചെയ്തു. സ്വാമി ഈ പ്രദെശത്തിൽ ചാർത്തുവാൻ അതത
പറമ്പിൽ പൊയാൽ മുളകവള്ളി തെങ്ങ കഴുങ്ങ പിലാവ ഈ വക ഒക്കയും
എണ്ണം കണ്ടുവരുവാനും ആ പറമ്പിലെ അനുഭവക്കാരനും ജന്മക്കാരനയും
കൂട്ടിക്കൊണ്ടുവരുവാനും ഒന്നിച്ച നാലാളകൊൽക്കാരും പറമ്പിന്റെ ജന്മവും
അനുഭവക്കാരന്റെ പെര പറവാനും ഈ പ്രദെശത്തിൽ ഉള്ള മുഖ്യസ്ഥന്മാര
കച്ചൊടക്കാരായിട്ട നാലാളും ഒന്നിച്ച വെണം. അതല്ലാതെ ഞങ്ങൾ മൂന്നാള
പാട്ടം കണ്ടമതിച്ചനെരുപൊലെ പറഞ്ഞാൽ കുടിയാന്മാർക്കും നാട്ടുകാർക്കും
വാക്ക അല്ലാതെ ബൊധിച്ച കഴികയും ഇല്ല എന്ന തൊന്നുന്നു. ഇതിന
ഒക്കയും കൽപ്പന വന്നാൽ പൊലെ നടന്നുകൊള്ളുകയും ചെയ്യാം സ്വാമി —
എന്നാൽ കൊല്ലം 972മത വൃശ്ചികമാസം 1 നു എഴുതിയത. 3നു നവമ്പ്രമാസം
15 നു വന്നത—

61 A & B

മഹാരാജശി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജിരായെൻ എഴുതിയ അർജ്ജി.
എന്നാൽ കൊടുത്തയച്ചഉത്തരവും വാഴിച്ച അവസ്ഥകൾ ഒക്കയും മനസ്സിൽ
ആകയും ചെയ്യു. കെരളവർമ്മ രാജ അവർകൾ നാട്ടിലെ വിരൊധിച്ചത
സമ്മതിച്ചുപ്രകാരം നമുക്ക1 വന്നില്ലല്ലൊ. അയതുകൊണ്ട രാജാവ
അവർകൾക്ക പറഞ്ഞ ബൊധിപ്പിച്ച വർത്തമാനംത്തിന്ന വെഗെന എഴുതി
അയക്കണമെന്നല്ലൊ എഴുതിയതിൽ ആകുന്നു. ഈ വർത്തമാനത്തിന
ഒക്കക്കും നാം തൊടിക്കളത്തെക്ക വന്ന കണ്ട രാജ അവർകളൊട ഈ
വർത്തമാനത്തിന്ന വിവരമായിട്ട പറഞ്ഞകെൾപ്പിച്ചാരെ രാജ അവർകൾ
പറഞ്ഞത. നാട്ടിൽ എറക്കുറവായിട്ട മൊളകും പണവും എടുത്ത സങ്കടം
കൊണ്ട നാട്ടിൽ ഉള്ള ആളുകള കടന്നപൊകയും നമ്മളെ അടുക്കവന്നു
സങ്കടം പറക്കൊണ്ട എനി നാട്ടിലെ പണം പിരിച്ചടക്കണമെങ്കിൽ
ബമ്പായിന്നും വങ്കാളത്തുന്ന കല്പന വന്ന പ്രകാരം സായ്പുന്റെ മനസ്സ
ഉണ്ടായിട്ട നമ്മുടെ കയ്യായിട്ടു തന്നെ എടുക്കാവു എന്ന വിരൊധിച്ചത2
ഇക്കാരിയത്തിന ഒക്കെയും സായ്പു ആയിട്ട കണ്ടു പറവാൻ മുമ്പെ തന്നെ

1. എഴുതി എന്നു കൂടി ബിയിൽ കാണുന്നു
2. വിരൊധിച്ചു എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/111&oldid=201425" എന്ന താളിൽനിന്ന് ശേഖരിച്ചത്