താൾ:34A11415.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 155

പാളിയവും പുളിഞ്ഞാലിൽ വന്ന ദിവസം കണ്ണക്കുറുപ്പിനെ എച്ചിപ്പാട്ട
നടക്കൽ കൊണ്ട ചെന്ന കൊത്തി എന്നു കെട്ട സായ്പുമാര അവർകളും
പാളിയവും മടങ്ങി മട്ടിലെത്ത എത്തിയ ദിവസം രാത്രിയിൽ എടച്ചന കുങ്കനും
കൊമപ്പനും മൂന്നൂറ ആളും കൂടി കുറ്റിയാടി ചെരത്തിലെക്കും
എലചെരത്തിലെക്കും പതിക്കപൊകയും ചെയ്തു. എന്ന എനിക്ക ദിനം
ആകകൊണ്ട എന്ന മഞ്ചാൻകെളു നമ്പ്യാരെ കഴിൽ എല്പിച്ചി അയിര
വിട്ടിൽ ചാപ്പുവും ഇരുപത കുറിച്ചിയരും കൂടി ചെരത്തിൽ പൊകയും ചെയ്തു.
കന്നിമാസം 9-നുയൊളം ദിനം എന്നു വെച്ചി കെളു നമ്പ്യാരെ വിട്ടിൽ പാത്തു
9-നു രാത്രിയിൽ അവര ആരൊടും പറയാതെ എന്റെ വീട്ടിൽ പരിയാരത്ത
വന്ന പിറ്റാദിവസം രാവിലെ മട്ടിലെത്ത വന്ന നാറാണപട്ടരുമായി കണ്ട
ഇക്കഴിഞ്ഞ ഗുണദൊഷങ്ങൾ ഒക്കയും പറഞ്ഞാരെ മഹാരാജശ്രി മട്ടിലെത്ത
പാർക്കുന്ന സായ്പു അവർകളെ അടുക്ക എന്ന കൂട്ടിക്കൊണ്ട പൊയി
കാണിച്ചി വർത്തമാനങ്ങൾ ഒക്കയും ഞാൻ പറഞ്ഞ മട്ടിലെത്ത
നാറാണെൻപട്ടരെ കൂട തന്നെ പാർക്കുന്നു. എനിക്ക സായ്പു അവർകളെ
കൃപകടാക്ഷം ഉണ്ടായിട്ട മുമ്പെ അമ്മൊമനകൊണ്ട നടത്തിച്ച പ്രകാരം
തന്നെ എന്നകൊണ്ട നടത്തിക്കെണ്ടതിന മഹാരാജശ്രി എജമാനെൻ
അവർകളെ കൃപകടാക്ഷം എന്നൊട വൈഴിപൊല ഉണ്ടാവാൻ
അപെക്ഷിച്ചിരിക്കുന്നു. വിശെഷിച്ചി എമ്മൊമനും തറവാട്ടിൽ ഉള്ള
കുഞ്ഞികുട്ടികളും മരിച്ചുപൊയതിന്റെ ശെഷം മൂന്ന നാല എണ്ണം ഉള്ളതിന
എമ്മൊമെൻ മരിച്ച പിന്നെ ഇന്നെയൊളവും കാരണൊൻമാര ആകു.
അവിടചെന്ന കുഞ്ഞികുട്ടികളെ വിജാരിക്ക എങ്കിലും അവരക്ക തിന്മാൻ
കൊടുക്ക എങ്കിലും ചെയ്തതും ഇല്ല. അമ്മൊമെൻ മരിച്ച ഉടനെ
അമ്മായിഅമ്മെന കിഴിച്ചി അവരെ വീട്ടിൽ അയക്കെണ്ടതാകുന്നു. അതകൂടി
രയിരുഎഷ്ടെൻ ചെയ്തതും ഇല്ല. ഞാൻ വന്ന പിന്നെ കടംവാങ്ങി
അമ്മായിഅമ്മക്ക വെണ്ടുന്നത കൊടുത്ത അവരെ കിഴിച്ചി അവരെ
തറവാട്ടിലെക്ക പറഞ്ഞ അയക്കയും ചെയ്തു. എനി എല്ലാ കാൎയ്യത്തിന്നു
മഹാരാജശ്രി സായ്പു അവർകളെ കൃപാകടാക്ഷം ഉണ്ടായി എന്നയും
എന്റെ കുഞ്ഞികുട്ടികളും രെക്ഷിച്ചികൊൾകയും വെണം. ഞാൻ
പൊരുന്നന്നൂരന്ന വരുന്നെരത്തെ അവിട ഉള്ള വർത്തമാനം ഒക്കയും
നാറാണെൻ പട്ടരൊട പറഞ്ഞിട്ടും ഉണ്ട. എല്ലാകാൎയ്യത്തിനും കൃപകടാക്ഷം
ഉണ്ടായിരിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 979 ആമത കന്നിമാസം
15-നു എഴുതിയത—

240 A

മഹാരാജശ്രി കപ്പിത്താൻ കിലിട്ടൻ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക എടത്തര നമ്പ്യായര എഴുതി ബൊധിപ്പിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/221&oldid=201613" എന്ന താളിൽനിന്ന് ശേഖരിച്ചത്