താൾ:34A11415.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xix

എഡിറ്റുചെയ്യാൻ അക്കാദമിക്ക് ജോലികളോടൊപ്പം കഠിനാധ്വാനം ചെയ്യുന്ന
സർവ്വകലാശാലാ അദ്ധ്യാപകരുടെ പ്രബന്ധങ്ങൾ ഉണർവു പകരുന്നവയായിരുന്നു.
സമാനഹൃദയരുമായി ദുഃഖം പങ്കിടുന്നതിന്റെ സുഖം എന്നു പറയാം.

ഉദാഹരണത്തിന് റൂസ്സോയുടെ കത്തുകൾ എഡിറ്റുചെയ്യുന്ന
കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രൊഫസർ റാൾഫ് നർമ്മ ബോധത്തോടെ
എഴുതുന്നു.

"So the three golden rules for editing large-scale correspondences are:

1. Be rich, and if possible, influential too.

2. Be young and vigorous and make up your mind never to grow old.

3. Always start at least a hundred years before you actually do 'p. 41-42

ഇപ്പറഞ്ഞ മൂന്നു യോഗ്യതകളും എനിക്കില്ല. എങ്കിലും ഒരു കൈ നോക്കാൻ
തീരുമാനിച്ചതു രേഖകൾ ശേഖരിക്കുന്നതിൽ ജർമ്മനിയിൽ ലഭിച്ച പ്രത്യേക സൗക
ര്യങ്ങളും സംശോധനത്തിന്റെയും പകർപ്പെഴുത്തിന്റെയും ഏറ്റവും ക്ലേശകരമായ
ഭാഗങ്ങൾ സ്വയം ഏറ്റെടുത്ത യുവ സ്നേഹിതനായ ജോസഫ് സ്കറിയായുടെ
സഹായസഹകരണങ്ങളും നിമിത്തമാണ്. ഇതിനെല്ലാം പുറമേ, ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ കത്തുകൾ കമ്പ്യൂട്ടർ ഡിസ്കെറ്റിലേക്കു പകർത്തുന്ന ജോലിയിൽ വ്യാപൃതനായിരിക്കുന്ന ഡോ. ആൽബ്രഷ്ട് ഫ്രാൻസുമായുള്ള ബന്ധവും ഏറെ
സഹായകരമായി. ഡോക്ടർ ഗുണ്ടർട്ടിന്റെ 10008 കത്തുകൾ 20000 പേജുകളിലായി
അദ്ദേഹം പകർത്തിയെടുത്തു കഴിഞ്ഞു. ഒരു വ്യക്തി മറ്റ് ഔദ്യോഗിക
ജോലികൾക്കിടയിൽ സാഹസികമായി ഏറ്റെടുത്തുനടത്തുന്ന ജോലിയാണ്
ഇത്. മഹാകവി ഉള്ളൂരിന്റെ സാഹിത്യ ഗവേഷണ പരിശ്രമങ്ങൾ പോലെ എന്നു
കരുതിയാൽ മതി. ജർമ്മനിയിലെ പണ്ഡിതന്മാർക്കു പുറമേ കേരളത്തിൽ ഡോ.
എം. ജി. എസ് നാരായണൻ, ഡോ. കെ. എം. പ്രഭാകര വാര്യർ, പ്രൊ. എസ് ഗുപ്തൻ
നായർ, ഡോ. വി.ഐ.സുബ്രഹ്മണ്യം എന്നിവരും വിലപ്പെട്ട നിർദ്ദേശോപദേശങ്ങൾ
നൽകുകയുണ്ടായി. ജർമ്മനിയിലെ അക്ഷരപ്രതിഭകളുടെ കത്തിടപാടുകളും
കൈയെഴുത്തു ഗ്രന്ഥങ്ങളും ഭദ്രമായി സൂക്ഷിച്ചു ഗവവേഷകർക്കു ലഭ്യമാക്കുന്ന
ജർമ്മൻ ലിറ്റററി ആർക്കൈവ്സിന്റെയും ഷില്ലർ സ്മാരക മ്യൂസിയത്തിന്റെയും
അക്കാദമിക്ക് പ്രവർത്തനങ്ങൾ അടുത്തുനിന്നു പരിചയപ്പെടാൻ കഴിഞ്ഞതും
ഭാഗ്യമായി. ജർമ്മൻ അക്കാദമികൾ പാഠ നിരൂപണത്തിലും സംശോധനത്തിലും
പുലർത്തുന്ന ഉന്നത മാനദണ്ഡങ്ങൾ, ഭൗതിക പരിമിതികൾ മൂലം നമുക്ക്
പ്രായോഗികമാക്കാനാവില്ല. എങ്കിലും മികവുറ്റ മാതൃകകളായി അവ മനസ്സിലുണ്ട്.

മലയാളത്തിലുള്ള കത്തിടപാടുകൾ ഔദ്യോഗികഭാഷാപരിചയ
ത്തിനുവേണ്ടി ആദ്യം അച്ചടിയിലെത്തിച്ചതു ആർബത് നോട്ടാണ്. 1851 ൽ മദിരാശി
ഗവൺമെന്റിനുവേണ്ടി കോട്ടയത്തു അച്ചടിച്ച Malayalam selections with
Translations, Grammatical analyses and vocabulary എന്ന പുസ്തകത്തിൽ
പതിമ്മൂന്നു കത്തുകൾ ചേർത്തിട്ടുണ്ട്. 1849 ലെ കത്തുകളാണ് ഈ
സമാഹാരത്തിലുള്ളത്. അതായത് അരനൂറ്റാണ്ടുകൊണ്ട് മലബാറിലെ ഔദ്യോഗിക
മലയാളത്തിലുണ്ടായ പരിണാമം മനസ്സിലാക്കാൻ തലശ്ശേരിരേഖകളും ഇവിടെ
ഉദ്ധരിച്ചിരിക്കുന്ന വിവിധതരം രേഖകളും ഇടതട്ടിച്ചു നോക്കിയാൽ മതിയാകും.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/21&oldid=201249" എന്ന താളിൽനിന്ന് ശേഖരിച്ചത്