താൾ:34A11415.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 9

ചെർന്ന തറവാടുകളിൽ ഉള്ള വകകളിൽ നിന്ന തമ്പുരാന്റെ പ്രവൃത്തിക്കാര
തന്നെ നികിതി എടുപ്പിക്ക ആത്രെ ആകുന്നത. ഇത അല്ലാതെ കടത്തനാട്ട
നിന്ന ബഹുമാനപ്പെട്ട കുമ്പഞ്ഞിയിലെക്ക എടുത്ത ബൊധിപ്പിക്കെണ്ടുന്ന
നികിതി അല്ലാതെ കണ്ട അധികമായിട്ട ഒക്കയും എടുപ്പിച്ചതിന്റെ വിവരം
പറമ്പുതൊറും 33 മടയഓലയും എടുപ്പിച്ചിരിക്കുന്നു. 960 ആമതിൽ തിയ്യരാദി
യായിട്ടുള്ള കീഴ്ജാതികളൊട ഒക്കയും പതുപ്പത്തപണം കണ്ടു എടുപ്പി
ച്ചിരിക്കുന്നു. 967 മതിൽ മാപ്പിള്ളമാരൊട പീടിക അരിക്ക ആയിട്ട
ആറാറപണം കണ്ടും എടുപ്പിച്ചിരിക്കുന്നു. അതിൽപിന്ന തിയ്യരാദിയായിട്ടുള്ള
കീഴ്ജാതികളൊട ഒക്കയും ഒണത്തിനും വിഷുവിനും നന്നാല പണം കണ്ട
എടുപ്പിച്ചിരിക്കുന്നു. കണ്ടങ്ങളിൽ നൂറ നെല്ലിന്റെ കണ്ടത്തുമന്ന വലിയ
എടങ്ങാഴിക്ക നൂറ നെല്ലും മൂന്ന നെല്ല അളവ കൂലിയും നൂറനെല്ലിന്ന ഒരു
പണം കണ്ട കൊഴപ്പണവും എടുപ്പിച്ചിരിക്കുന്നു. ഇപ്രകാരം മുമ്പിൽ
ഞാങ്ങളെ ദെശതറകളിൽ കൽപ്പിച്ച നടത്താതെ കണ്ടുള്ള സങ്കടങ്ങൾ
നടത്തികാണുക കൊണ്ട ഇപ്രകാരം ഉള്ള സങ്കടങ്ങൾ ഒക്കയും എനി ആരൊ
ടു പറയെണ്ടു എന്ന നിരൂപിച്ചിരിക്കുമ്പൊൾ 968 മതിൽ ബഹുമാനപ്പെട്ട
ഇങ്കിരിയസ്സു കുമ്പഞ്ഞി കൽപ്പനക്ക മഹാരാജശ്രീ ഡങ്കിനി (Duncan-HG)
അവർകളും ബാഡം (Warden - HG) സായ്പു അവർകളും കൊഴിക്കൊട്ട
എത്തിയതിന്റെ ശൈഷം ഞാങ്ങള കൊഴിക്കൊട്ട ചെന്ന ഞാങ്ങളെ സങ്കട
പ്രകാരങ്ങൾ ഒക്കയും ഒരു അർജ്ജി എഴുതി സായ്പുമാരെ അറിയിക്കെയും
ചെയ്തു. എന്നതിന്റെ ശൈഷം തമ്പുരാൻ കൊഴിക്കൊട്ട എഴുന്നെള്ളി സായ്പു
മാരുമായിക്കണ്ടതിന്റെ ശൈഷം എഴുന്നെള്ളിയെടത്തുന്നുമായിട്ടുള്ള കാര്യ
ങ്ങൾ ഒന്നും സായ്പുമാരുമായിട്ടകൂടി പറയെണ്ട എന്നും ഞാങ്ങളെ
ദെശതറയും വസ്തുവകയും തറവാടുകളും പണ്ടു പണ്ടെത്തെപ്പൊലെ തന്നെ
ഞാങ്ങൾക്ക സമ്മതിച്ച തരാമെന്ന അരുളിചെയ്ത പ്രകാരം അവ ധൂതരായരെ
മുമ്പാക വെറിട്ട സുബ്ബൻ പട്ടര കാര്യക്കാരൻ വന്ന ഞാങ്ങളൊട നിശ്ച
യമായിട്ട പറഞ്ഞ ബൊധിപ്പിച്ച ഞാങ്ങളെ എല്ലാവരെയും കൂട്ടിക്കൊണ്ടു
പൊയി എഴുന്നെള്ളിയടത്ത കാണിച്ച തറ കാര്യ ക്കാര പറഞ്ഞ പ്രകാരം
തന്നെ ഞാങ്ങളൊടു നിശ്ചയിച്ച അരുളിചെയ്കകൊണ്ട ഞാങ്ങളെ
സങ്കടങ്ങൾ ഒന്നും സായ്പുമാരെ മുമ്പാക കൂടി പറയാതെ കണ്ടും ഞാങ്ങള
പ്രത്യെകമായിട്ട സായ്പുമാരെ കാണിക്കാതെകണ്ടും തമ്പുരാൻ എല്ലാവരു
മായിട്ട നന്നയിരിക്കുന്നു എന്ന സായ്പുമാരെ പറഞ്ഞ ബൊധിപ്പിച്ചതെളിഞ്ഞ
പൊരികയെത്രെ ആയത. പൊരുമ്പൊൾ തമ്പുരാനും ഞാങ്ങളും കൂടി
അറക്കൽ ചെന്ന പാറമൽ (Parmel-Palmer?-HG) സായ്പു അവർക
ളുമായിക്കണ്ട യാത്ര പറയുമ്പൊൾ ഞാങ്ങളെ ദെശതറയും വസ്തുവകയും
തറവാടുകളും സമ്മതിച്ചു തരാമെന്ന ഞങ്ങളൊട അരുളിചെയ്ത പ്രകാരവും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/75&oldid=201354" എന്ന താളിൽനിന്ന് ശേഖരിച്ചത്