കേരളപഴമ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരളപഴമ (1868)

[ 1 ] KĒRAḶA-PAṚAMA

OR

HISTORY OF MALABAR

FROM

A.D. 1498–1631

കേരളപഴമ

MANGALORE

PUBLISHED BY PFLEIDERER& RIEHM

BASEL MISSION BOOK & TRACT DEPOSITORY

1868 [ 5 ] KĒRAḶA-PAṚAMA

OR

HISTORY OF MALABAR

FROM

A.D. 1498–1631

കേരളപഴമ

MANGALORE

PUBLISHED BY STOLTZ & REUTHER, BASEL MISSION PRESS

1868 [ 7 ] കേരളപഴമ

൧. പറങ്കികൾ മലയാളത്തിൽ വന്ന
പ്രകാരം പറയുന്നു.

കൊല്ലം ൬൭൩ ഇടവമാസം ൯ാം തിയ്യതി [൧൪൯൮
മെയി ൨൦ാം ൹] ഞായറാഴ്ചയിൽ തന്നെ കോഴിക്കോട്ടു
നിന്നു തെക്കോട്ടു മീൻ പിടിപ്പാൻ പോയ ചില മു
ക്കുവർ നാലു കപ്പൽ പടിഞ്ഞാറെ ദിക്കിൽ നിന്നു വ
ന്നു നുങ്കൂരം ഇടുന്നത കണ്ടു, മീൻ വില്പാൻ അടുത്ത
പ്പോൾ, ഒരിക്കലും കാണാത്ത വേഷവും ഭാഷയും
വിചാരിച്ചു വളരെ അതിശയിച്ചു. കപ്പല്ക്ക് ഒരു മാ
ലുമി ഉണ്ടു; അവൻ ഗുജരാത്തി കണക്കൻ തന്നെ;
മഴക്കാലം സമീപിച്ചല്ലൊ അറവിക്കപ്പൽ എല്ലാം
പോയി എന്തിനു ഇപ്പോൾ വരുന്നു, എവിടെ നി
ന്നു വരുന്നു എന്നു ചോദിച്ചതിനു കാപ്പിരികൾ വ
സിക്കുന്ന മെലിന്ത ബന്തരിൽ ഞാൻ ഈ വെള്ള
ക്കാർ വരുന്നതു കണ്ടു ഹിന്തുരാജ്യത്തിൽ പോകേണ്ടി
യിരിക്കുന്നവർ എന്നും, വഴി അറിഞ്ഞു കൂടാ എന്നും,
പ്രത്യേകം ചൊല്ക്കൊണ്ട കോഴിക്കോട്ടിലേക്ക് ചെന്നു
കച്ചവടം തുടങ്ങേണം എന്നും കേട്ടിട്ടു വഴി നടത്തി
യിരിക്കുന്നു. ഇന്നു ചുരം കണ്ടപ്പോൾ അവർ പടച്ച
[ 8 ] വനെ സ്തുതിച്ചു പാടി എനിക്കു നല്ല ഇനാം തന്നിരി
ക്കുന്നു എന്നു പറഞ്ഞു, കോഴിക്കോടു എവിടെ എന്നു
ചോദിച്ചറിഞ്ഞു. ഇരിമ്പെടുത്തു ഓടി ബന്തരിൽ വ
രികയും ചെയ്യു, അനന്തരം കപ്പിത്താൻ മാലുമിയേ
യും ഒരു പറങ്കിയേയും കരക്കയച്ചു; ഇരുവരും പോ
യി ഏറിയ ആളുകളെ കടപ്പുറത്ത കണ്ടു എങ്കിലും, ഭാ
ഷ അറിയുന്നവൻ ആരും ഇല്ല. മാപ്പിളമാർ അവ
രെ അങ്ങാടികളിൽ കടത്തി, പരദേശികൎത്താക്കന്മാ
രുടെ മാളികകളെയും പീടികകളെയും കാട്ടുമ്പോൾ, മു
മ്പെ വിലാത്തിക്ക് പോയ ഒരു തുൎക്കൻ എതിരേറ്റു,
വേഷം കണ്ടറിഞ്ഞു. പൊൎത്തുഗൽ ഭാഷയിൽ എ
ന്തൊരു ശൈത്താൻ നിങ്ങളെ ഇവിടെ കൊണ്ടുവന്നു എ
ന്നു ചോദിച്ചപ്പോൾ, പറങ്കി; ഞങ്ങളുടെ രാജാവ്
മുളക മുതലായ മലയാള ചീന ചരക്കുകളെയും അന്വേ
ഷിപ്പാൻ അയച്ചിരിക്കുന്നു; അതല്ലാതെ നസ്രാണി
കൾ ഈ നാട്ടിലും ഉണ്ടു എന്നു കേട്ട ക്രിസ്തു മാൎഗ്ഗം
നിമിത്തം ചേൎച്ച വേണം എന്നു നിശ്ചയിച്ചു. അ
തിനായി വന്നിരിക്കുന്നതു എന്ന അറിയിച്ചാറെ, തു
ൎക്കൻ അപ്പവും തേനും കൊടുത്തു സല്ക്കരിച്ചു, കൂടി
ചെന്നു കപ്പലിൽ കയറി എല്ലാവക്കും "ബൊയവ
ന്തൂർ" എന്ന വാക്കു വിളിച്ചു സലാം ചെയ്തപ്പോൾ,
പറങ്കികൾ ഭാഷ അറിയുന്ന ഒരാളെ കിട്ടി എന്ന് സ
ന്തോഷിച്ചു കരഞ്ഞു. തുൎക്കനും കപ്പിത്താനോടു സം
സാരിച്ചു കാൎയ്യം സാധിപ്പാൻ ദുബാശിയായി* സേ
വിക്കും എന്ന സത്യവും ചെയ്തു. താമൂതിരി സാധുവാ
കുന്നു പ്രാപ്തി മാത്രം പോരാ; കോവിലകത്തു ബ്രാഹ്മ [ 9 ] ണൎക്കു പ്രാധാന്യം; പട്ടണത്തിലും ബന്തരിലും മുസ
ൽമാനരാകുന്ന മാപ്പിളമാൎക്കും; അറവി, പാൎസി തു
ൎക്കർ മുതലായ പരദേശികൾക്കും ആധിക്യം ഉണ്ടു.
ചീനത്തോടും മക്കത്തോടും അളവില്ലാത്ത കച്ചവടം
നടക്കുന്നു. മഴക്കാലം തിരുമ്പോൾ ദിവസേന പത്ത
നൂറ കപ്പലും പടകും എത്തും. ചുങ്കം തന്നെ രാജാവി
ന്റെ വരവിൽ പ്രധാനം; അതുകൊണ്ടു നിങ്ങൾ
വന്നു വ്യാപാരം ചെയ്യുന്നതിൽ താമൂതിരിക്ക് രസം
തോന്നും. മാപ്പിളമാൎക്കു അസൂയ ഉണ്ടായാലൊ രാജാ
വും നിങ്ങളെ വിരോധിക്കും. അവനിപ്പോൾ പൊ
ന്നാനിയിൽ ഇരിക്കുന്നു: വേഗം ആളെ അയക്കേ
ണ്ടിയിരിക്കുന്നു. ഇങ്ങിനെ എല്ലാം കേട്ടാറെ, കപ്പി
ത്താൻ രണ്ടു പറങ്കികളെ അയച്ചു, മാനുവെൻ എന്ന
പൊൎത്തുഗൽ രാജാവ് നിങ്ങളുടെ കീൎത്തി കേട്ടു തിരു
മുമ്പിൽ എത്തുവാൻ കല്പിച്ചു. കത്തുകളെയും എഴുതി
ത്തന്നു; എപ്പൊൾ വന്നു കാണാം? എന്നു അന്വേഷി
ച്ചാറെ, താമൂതിരി വൎത്തമാനം അറിഞ്ഞു. മഴക്കാലത്തി
ന്നു മുമ്പിൽ കപ്പൽ പന്തലായിനി കൊല്ലത്ത് ആ
ക്കെണം എന്നും, കോഴിക്കോട്ടു വന്നാൽ കാണാം എ
ന്നും, ഉത്തരം അയച്ചു. അപ്രകാരം തന്നെ ഗാമ കപ്പി
ത്താൻ അനുസരിച്ചു പന്തലായിനി മുഖത്തു നങ്കൂരം
ഇടുകയും ചെയ്തു.

൨. താമൂതിരിയെക്കണ്ട പ്രകാരം.

ഇടവം ൧൭ാം ൹ തിങ്കളാഴ്ച കൊത്തുവാളും ൨൦൦ നാ
യന്മാരും പന്തലായിനിക്ക് വന്നപ്പോൾ, ഗാമ കപ്പി
[ 10 ] ത്താൻ പറങ്കി മൂപ്പന്മാരുമായി വിചാരിച്ചു. "ഞാൻ
"പോയി രാജാവെ കാണും; ആപത്തുണ്ടായാൽ നി
"ങ്ങൾ ഒട്ടും പാൎക്കരുത്; ഉടനെ നങ്കൂരം എടുത്തു പൊ
"ൎത്തുഗലിൽ ഓടി മലയാളത്തിലെ വഴി അന്വേഷി
"ച്ചു കണ്ട പ്രകാരം എല്ലാം അറിയിക്കെണം" എന്നു
കല്പിച്ചു വസ്ത്രാലങ്കാരങ്ങളെ ധരിച്ചു വെടി വെച്ചു
കൊടി പറപ്പിച്ചു ൧൨ പറങ്കികളൊടും കരക്ക ഇറങ്ങി.
അനന്തരം നായന്മാർ എതിരേറ്റു വണങ്ങി തണ്ടിൽ
കരേറ്റി എല്ലാവരും ഘോഷിച്ചു നടയായി പുറപ്പെ
ട്ടു, കാപ്പുകാട്ട് എത്തി, സല്ക്കാരം വാങ്ങി അനുഭവി
ച്ചതിന്റെ ശേഷം, ചങ്ങാടത്തിൽ കയറി പുഴവഴി
യായി ചെല്ലുമ്പൊൾ, രണ്ടു പുറവും അനെകം വലി
യ പടവുകൾ കരക്ക് വലിച്ചു ഓല മേഞ്ഞ നില്ക്കു
ന്നത കണ്ടു കിഴിഞ്ഞു മറ്റു തണ്ടുകളിൽ കയറി മഹാ
പുരുഷാരമദ്ധ്യത്തുടെ ചെന്നു ഒരു മതിലകത്ത് എ
ത്തുകയും ചെയ്തു. അതിൽ വലുതായിട്ടുള്ള ഒരു ചെമ്പ
തൂണും അതിന്മീതെ ചെമ്പു കൊഴിയും പ്രവേശ
ത്തിൽ ൭ മണികളും തൂങ്ങുന്നതും കണ്ടു. ബ്രാഹ്മണർ
എതിരേറ്റു കപ്പിത്താൻ മുതലായവരുടെ മെൽ വെ
ള്ളം തളിച്ചു തീൎത്ഥവും പ്രസാദവും കൊടുത്തു. കപ്പി
ത്താൻ ഇതു പള്ളിമൎയ്യാദ എന്നു വിചാരിച്ചു, നെറ്റി
മേൽ തൊട്ടു; പിന്നെ കൈമെൽ തേപ്പാൻ വസ്ത്രം
നിമിത്തം സമ്മതിച്ചതും ഇല്ല. ക്ഷേത്രത്തിൽ പോ
യി കൊത്തുവാൾ സാഷ്ടാംഗം വീണപ്പോൾ, അവ
രും മുട്ടുകുത്തി നമസ്കരിച്ചു. നാലു കൈകളും ദീൎഘപ
ല്ലും മറ്റും ബീഭത്സരൂപങ്ങളായ ബിംബങ്ങളെ കണ്ടാ
റെ, ഒരു പറങ്കി "ഇതു ദൈവം അല്ല പിശാച [ 11 ] "രൂപമായിരിക്കും എന്റെ നമസ്കാരം സത്യദൈവ
"ത്തിന്നായിട്ടത്രെ" എന്ന സ്വഭാഷയിൽ പറഞ്ഞത്
കേട്ടു, കപ്പിത്താൻ ചിരിച്ചു എഴുനീറ്റു. അവിടെ നി
ന്ന് പുറപ്പെട്ടു. രാജധാനിയിൽ എത്തിയപ്പോൾ, മ
റ്റൊരു അമ്പലത്തിൽ പ്രവേശിച്ചു ഭഗവതിയെ ക
ന്യാമറിയ എന്നു വിചാരിച്ചു വന്ദിച്ചു. കാഹളം നട
വെടി മുതലായ ഘോഷത്തോടും കൂടെ മതിലകത്തു
ചെന്നു; അതിന്നു നന്നാലു കന്മതിലുകളും ഓരൊ
ഗോപുരങ്ങളിൽ പതുപ്പത്തു കാവൽക്കാരും ഉണ്ടു. ക
മ്മന്മാർ, പണിക്കന്മാർ, മേനൊക്കി മുതലായ സ്ഥാ
നികൾ അനവധി നില്ക്കും; കാവൽക്കാർ പുരുഷാര
ത്തെ നീക്കുമ്പോൾ, തിക്കും തിരക്കും കൊണ്ടു ചിലർ
മരിച്ചു. നാലാം പടവാതില്ക്കൽ ഭട്ടത്തിരിപ്പാട എതി
രേറ്റു കപ്പിത്താനെ ആശ്ലേഷിച്ചു, വലങ്കൈ പിടി
ച്ചു ആസ്ഥാനമണ്ഡപത്തിൽ തിരക്കകത്തു പ്രവേ
ശിപ്പിച്ചു. അതിൽ പച്ചപ്പടം വിരിച്ചതും പല ദിവ്യാം
ബരങ്ങൾ വിതാനിച്ചതും ചുറ്റുമുള്ള ഇരുത്തിപ്പലക
മേൽ മന്ത്രികൾ ഇരിക്കുന്നതും നടുവിൽ കട്ടിലിന്മേൽ
കുന്നലക്കോനാതിരി രാജാവ് കിടക്കുന്നതും കണ്ടു. അ
വൻ വൃദ്ധൻ വലങ്കെയിൽ ൧൪ രത്നമയ വീരച
ങ്ങല ഇട്ടതിനാൽ ഒരാൾ തൃക്കൈ താങ്ങണ്ടതായി
രുന്നു. കേശബന്ധത്തിന്മീതെ മുടി അണിഞ്ഞതും
കാതു സ്വൎണ്ണാലങ്കാരം കൊണ്ടു ചുമലോളം തുങ്ങുന്ന
തും അരയിൽ സൂൎയ്യദീപ്തികലൎന്ന ഉടഞ്ഞാൺ ധരി
ച്ചതും കണ്ടു. രണ്ടു ഭാഗത്തും വെറ്റിലത്തളികയും
പൊൻ കോളാമ്പിയും പൊൻ കിണ്ടിയും വെച്ചിരുന്നു.
മന്ത്രികൾ എഴുനീറ്റു വായി പൊത്തിനില്ക്കുമ്പോൾ, [ 12 ] കപ്പിത്താൻ തിരുമുമ്പിൽ ചെന്നു മൂന്നു വട്ടം തൊഴുതു
രാജാവ് ആയാസം നിമിത്തം അവരെ ഇരുത്തി ചി
ല സൌജന്യവാക്കുകൾ കല്പിച്ചശേഷം, പനസവും
വരുത്തി കൊടുത്താറെ, അവർ ഭക്ഷിക്കുന്നത കണ്ട
പ്പൊൾ, ചിരിച്ചു അവർ അണ്ണാൎന്നു വെള്ളം കുടിച്ചാ
റെ, വെള്ളം തരുമൂക്കിൽ പോയതിനാൽ, രാജാവ് അ
ധികം ചിരിച്ചു. അനന്തരം വൎത്തമാനം അന്വേഷി
ച്ചപ്പോൾ പൊൎത്തുഗൽ രാജ്യം ഇവിടെ നിന്നു പടി
ഞ്ഞാറുവടക്കായി യുരൊപ രാജ്യങ്ങളുടെ ഒടുവിൽ ത
ന്നെ ഇരിക്കുന്നു. മുസല്മാനർ മിസ്രവഴിയായി കൊ
ണ്ടുപോകുന്ന മുളകും ചീനച്ചരക്കുകളും ഞങ്ങൾ വള
രെ വിലക്ക വാങ്ങി വരുന്നതാകകൊണ്ടു ഞങ്ങളുടെ
രാജാവ് അപ്രീകഖണ്ഡത്തിന്റെ ചുറ്റിലും ഓടി
മലയാളത്തിൽ പോയി കച്ചവടം ചെയ്ത വരാമൊ
എന്നു ഭാവിച്ചു, പലപ്പോഴും കപ്പല്ക്കാരെ നിയോഗി
ച്ചിരിക്കുന്നു. ഒട്ടക്കം ൧൦ മാസത്തിന്ന് മുമ്പെ എന്നെ
അയച്ചപ്പോൾ, ദൈവകടാക്ഷത്താൽ ഈ വിഷമ
യാത്ര സാധിച്ചിരിക്കുന്നു. രാജാവ് തങ്ങൾക്ക് അറവി
ഭാഷയിൽ എഴുതിയ കത്ത് ഇതാ എന്ന് പറഞ്ഞു
കൊടുത്താറെ, രാജാവ് വാങ്ങിയില്ല "ഇപ്പോൾ സ
"മയമില്ല വന്നത് സന്തോഷം തന്നെ, മുസൽമാന
രുടെ വീട്ടിൽ പാൎക്ക" എന്നു കല്പിച്ചാറെ, "വേദം നി
മിത്തം ഇടച്ചലിന്നു സംഗതി ആകകൊണ്ടും വാക്ക്
അറിഞ്ഞുകൂടായ്കകൊണ്ടും, ഒരുമിച്ചു പാൎക്കുന്നത് ന
ന്നല്ല, വേറെ പാൎക്കാമല്ലൊ" എന്നറിയിച്ചപ്പൊൾ,
താമൂതിരി സമ്മതിച്ചു; അവർ രാത്രിയിൽ പെരുമാരി
യിൽ തന്നെ പട്ടണത്തിൽ എത്തി. നല്ലൊരു വീട്ടിൽ [ 13 ] കരേറി പാൎക്കയും ചെയ്തു, അനന്തരം തുൎക്കൻ: "ഇ
വിടെ സമ്മാനം സകലത്തിലും പ്രധാനമല്ലൊ എന്തു
വെക്കാതിരുന്നു" എന്നു ചോദിച്ചാറെ, കപ്പിത്താൻ
തിരുമുല്ക്കാഴ്ചക്കായി ചില ചരക്കുകളെ അയച്ചു "സ്വ
രാജ്യം വിട്ടുപോകുമ്പോൾ, ഇവിടെ എത്തും എന്ന്
അറിഞ്ഞില്ലയായിരുന്നു. അതുകൊണ്ടു യോഗ്യമായ
കാഴ്ചക്ക സംഗതി വന്നില്ല" എന്നു എഴുതിച്ചു മന്ത്രി
കൾക്കും ചിലതു അയച്ചു കൊടുപ്പിക്കയും ചെയ്തു.

൩. മാപ്പിളമാരുടെ വിരോധവും
വൎഷകാലത്തിലെ താമസവും.

ഈ ഉണ്ടായതെല്ലാം മുസല്മാനർ കരുതിക്കൊണ്ടു
"പറങ്കികൾ വന്നതു നമ്മുടെ കച്ചേടത്തിന്നു നാശം
തന്നെ; നല്ലവണ്ണം നോക്കെണം" എന്നു വിചാരിച്ചു
കൊത്തുവാൾ മുതലായവൎക്കും വളരെ കൈക്കൂലി കൊ
ടുത്തു വശീകരിച്ചു. "പറങ്കികൾ വ്യാപാരികൾ അല്ല
"കടല്പിടിക്കാരത്രെ; അവരുടെ രാജാവ് ഇവിടെ അ
"യച്ചിരിക്കുന്നു എങ്കിൽ, ഇത്ര നിസ്സാര സാധനങ്ങ
"ളെ തിരുമുല്ക്കാഴ്ച വെക്കയില്ലയായിരുന്നു. വഴിയിൽ
"വെച്ചു ചില ദിക്കിൽ നിന്നു മുസല്മാനരുമായി കല
"ഹിച്ചു നാശം ചെയ്തിരിക്കുന്നു എന്നു മാലുമി അറി
"യിച്ചിരിക്കുന്നു. ഇസ്ലാമുറ അവരുമായിട്ടു എപ്പോഴും
"ഘോരയുദ്ധം ഉണ്ടായിട്ടുണ്ടല്ലൊ. നമ്മുടെ മുതലിയാ
"രും പറങ്കികൾ വന്നു സകലവും നശിപ്പിക്കുമെന്നും
"കഴിഞ്ഞ കൊല്ലത്തിൽ തന്നെ ശകുനം പറഞ്ഞിരി [ 14 ] "ക്കുന്നു. അതുകൊണ്ടു പുതുസ്നേഹം രാജാവവർകൾ
"ക്ക് വേണം എങ്കിൽ പഴയ കെട്ടു അറ്റു പോകും
"ഇവരെ ചേൎത്തു കൊണ്ടാൽ ഞങ്ങൾ ഒരുമിച്ച ത
"ന്നെ വിട്ടു പോകും എന്നാൽ ഈ രാജ്യമഹാത്മ്യം
"എല്ലാം ക്ഷയിക്കും; ഇനി തിരുമനസ്സിൽ തോന്നുന്ന
"പ്രകാരം ചെയ്യെട്ടെ എന്നുണുൎത്തിച്ചു." ഇത കേട്ടിട്ടു
താമൂതിരി ൧൯ാന്തിയ്യതി കപ്പിത്താനെ വരുത്തി "നി
ങ്ങൾ ആരാകുന്നു? നേർ പറഞ്ഞാൽ ഞാൻ ശിക്ഷി
ക്കയില്ല. എന്തിനു വന്നു? ഈ നാട്ടുകാർ മനുഷ്യര
ല്ല കല്ലെന്നു വിചാരിച്ചിട്ടൊ ഈ വക കാഴ്ച വെച്ച
തു?" എന്നിങ്ങനെ ഓരോന്നു കല്പിച്ചപ്പോൾ, കപ്പി
ത്താൻ പറഞ്ഞു: "ഞങ്ങളുടെ കാൎയ്യം നിങ്ങൾക്ക് ഇ
"പ്പോൾ ബോധിക്കയില്ല ക്രമത്താലെ ബോധിക്കും
"ഞങ്ങളുടെ രാജാവ് ലോകരക്ഷിതാവായ യേശുക്രി
"സ്തനെ സൎവ്വരാജ്യങ്ങളിലും അറിയിച്ചു വാഴിക്കേ
"ണം എന്നു വെച്ചു എവിടെയും കപ്പലുകളെ അയ
"ച്ചു ജാതികളിൽ ഐക്യം വരുത്തുന്നുണ്ടു. നിങ്ങളുടെ
"അമ്പലങ്ങളിലും ബിംബങ്ങളിലും ത്രിമൂൎത്തി തമ്പ്രാട്ടി
"മുതലായ ഭാവനകളിലും ഞങ്ങളുടെ മതത്തോടു ഒരു
"സംബന്ധം കാണുന്നുണ്ടു. അന്യജാതികളെ പോ
"ലെ നിങ്ങളും ഈ പുതിയ വൎത്തമാനത്തെ അംഗീ
"കരിച്ചാൽ ഈ രാജ്യമാഹാത്മ്യം ഇടവിടാതെ വൎദ്ധിച്ചു
"വരും. ഞങ്ങൾക്ക് സകല ജാതികളോടും സ്നേഹം ഉ
"ണ്ടു; ഇസ്ലാം വകക്കാരൊടു മാത്രം ഇല്ല. അവർ നി
"ത്യം ഞങ്ങളെ ചതിപ്പാൻ നോക്കുന്നു. നിങ്ങളെയും ച
"തിക്കുന്നു. ആകയാൽ ഞങ്ങളുടെ രാജാവ് അപ്രിക്ക
"യിൽ വെച്ചു അവരെ ജയിച്ചു ശിക്ഷിച്ചു വരുന്നു; [ 15 ] "ഞാനും വഴിയിൽ വെച്ചു അവരുടെ ദ്രോഹത്തിൽ
"അകപ്പെട്ടു, ദൈവകടാക്ഷത്താൽ, പണിപ്പെട്ടു വി
"ട്ട ഉടനെ ഭീരങ്കിയുണ്ടകളാൽ ∗ അവൎക്കു അല്പം ബു
"ദ്ധി വരുത്തി ഇരിക്കുന്നു. സത്യം എങ്കിലും ഈ
"മാപ്പിള്ളമാർ നിങ്ങളോടു പറയുന്നതെല്ലാം വിശ്വ
"സിക്കരുതെ; അവരുടെ പക നിമിത്തം നീരസം
"തോന്നാതെ ഞങ്ങളെ രക്ഷിച്ചു കൊള്ളേണം; അ
"വരെ അനുസരിച്ചിട്ടു ഞങ്ങളെ കൊന്നാലും ഞങ്ങ
"ളെ രാജാവ് വിടാതെ അന്വേഷിച്ചു, കാൎയ്യം അറി
"ഞ്ഞു നിങ്ങളിൽ പ്രതിക്രിയ ചെയ്യും. പൊൎത്തുഗൽ
"ജയം കൊള്ളാതെ കണ്ടു ഈ രാജ്യം വിട്ടു പോകയും
"ഇല്ല". എന്ന് താമൂതിരി കേട്ടാറെ, കപ്പിത്താന്റെ
മാറിൽ തൂങ്ങിയിരിക്കുന്ന കന്യാമറിയുടെ ചിത്രം കണ്ടു
"ആയത് എങ്കിലും അഴിച്ചു തരേണം" എന്നു കല്പി
ച്ചാറെ ; "ഇതു പൊന്നല്ല, പൊൻ പൂശിയ മരമത്രെ;
പൊന്നായാലും തരികയില്ല; കടലിൽ വെച്ചു രക്ഷി
ച്ചതു സാക്ഷാൽ ഇവൾ തന്നെ ആകുന്നു" എന്നു
തിണ്ണം പറഞ്ഞു തന്റെ രാജാവ് അയച്ച അറവിക്ക
ത്തും കൊടുത്തു. ആയത് താമൂതിരി വായിച്ചു ചര
ക്കുകളുടെ വിവരം ചോദിച്ചു. "നല്ലതു നിങ്ങൾ അ
"ങ്ങാടിയിൽ വസിച്ചാൽ കലശൽ ഉണ്ടാകും കപ്പലി
"ലേക്ക് പോയി അവിടെ പാൎത്തു കച്ചോടം ചെയ്ക;
"പിന്നെ കല്പന അയക്കാം" എന്നരുളി അയക്കുക
യും ചെയ്തു.

അനന്തരം ഗാമ കൊത്തുവാളോടു കൂടെ പുറപ്പെട്ടു
കാപ്പുകാട്ടിൽ എത്തിയപ്പോൾ മാപ്പിള്ളമാരുടെ വിരോ
[ 16 ] ധത്താൽ തോണി ഒന്നും കിട്ടാതെ രാത്രിയിൽ കര
മേൽ തന്നെ പാൎത്തപ്പോൾ, അധികാരികളും വന്നു
കൂടി മുട്ടിച്ചു: "നിങ്ങൾ കപ്പൽ കരക്ക് അടുപ്പിച്ച് ച
രക്കും പായും ചുക്കാനും എടുത്തു ജാമ്യമാക്കി വെച്ചു
സുഖേന ഇരിക്കാമല്ലൊ, അതിന്നായി കപ്പലിലേക്ക്
കല്പന അയക്കേണം" എന്നും മറ്റും കൌശലം പറ
ഞ്ഞാറെയും കപ്പിത്താൻ പുറമെ ഭയം കാട്ടാതെ അ
ല്പം ചില ചരക്കുകളെ മാത്രം വരുത്തി ചിലരെ കര
ക്ക് പാൎപ്പിച്ചു താൻ കപ്പൽ കരേറി: "ഇനി ഞാൻ
വിചാരിച്ചു കൊള്ളും" എന്നറിയിക്കയും ചെയ്തു. മാ
പ്പിള്ളമാർ അത്യന്തം കോപിച്ചു എങ്കിലും വിരോധം
ഒന്നും ചെയ്വാൻ സംഗതി വരാതെ, പൊൎത്തുഗൽ ച
രക്കുകളെ കാണുന്തോറും ദുഷിച്ചു ചീത്തയാക്കും ഒരു
ക്രിസ്ത്യാനനെ കാണുമ്പോൾ "ചീ" "പറങ്കി" എന്നു
ചൊല്ലി തുപ്പും താമൂതിരി അന്നു ചുങ്കം ചോദിച്ചില്ല;
കാവലിന്നു ഒരു നായരെ കല്പിച്ചയച്ചു ചരക്കുകളെ
പതുക്കെ വില്പിച്ചു; ഗാമ മാത്രം കരക്കിറങ്ങാതെ ദിവ
സേന ഓരോരുത്തരെ ഇറക്കി അങ്ങാടി കാണിച്ചും
കണ്ടസാധനങ്ങളെ മാതിരി കാട്ടുവാൻ വാങ്ങിച്ചും
മീനും പഴവും വില്പാൻ കൊണ്ടുവരുന്ന നാട്ടുകാരെ
സല്കരിച്ചും മമത വരുത്തി വൎഷകാലം കഴിക്കയും
ചെയ്തു. [ 17 ] ൪. ഗാമ യുരോപ്പയിൽ മടങ്ങി
ചെന്നത്.

പറങ്കികൾ ചിങ്ങമാസത്തോളം പാൎത്തശേഷം,
മക്കത്തുനിന്ന് വലിയ കപ്പലുകൾ വരുവാൻ കാലം
അടുത്തിരിക്കുന്നു എന്നും കടല്പട ഉണ്ടാവാൻ സംഗ
തി ഉണ്ടു എന്നും കേട്ടാറെ, താമൂതിരിക്ക്
കാഴ്ച അയച്ചു: "ചരക്കുകൾ വില്ക്കേണ്ടതിന്നു ഒരാൾ
"കോഴിക്കോട്ട പാൎക്കട്ടെ, ചരക്കുകളുടെ വിലയോളം
"മുളക മുതലായത് തരേണം" എന്നും മറ്റും അപേ
ക്ഷിച്ചപ്പൊൾ, രാജാവ് വളരെ നീരസം കാട്ടി നാലു
ദിവസം താമസിപ്പിച്ചു "ചുങ്കത്തിന്നും, ബന്തരിന്നും,
ഇവിടെക്ക് ക്ഷണത്തിൽ ൬൦൦ വരാഹൻ തരേണം"
എന്നു കല്പിച്ചു ദൂതനെ തടവിൽ പാൎപ്പിച്ചു മക്കക്ക
പ്പൽ വന്നാൽ ഉടനെ മാപ്പിള്ളമാരുടെ കൌശലപ്ര
കാരം പറങ്കികളെ ഒടുക്കേണം എന്നു നിശ്ചയിക്കയും
ചെയ്തു. ഗാമ ഭയം എല്ലാം മറച്ചു കപ്പൽ കാണ്മാൻ
വരുന്ന നാട്ടുകാരെ നന്നായി ബഹുമാനിച്ചു പാൎക്കു
മ്പോൾ, ഒരു ദിവസം നല്ല വേഷക്കാരായി പ്രാപ്തി
യുള്ള ചിലർ വന്നാറെ "ഇവർ ജാമ്യത്തിനു മതി"
എന്നു വെച്ചു നകൂരം എടുത്തു പായി കൊളുത്തി ഓ
ടുവാൻ തുടങ്ങി. കോഴിക്കോട്ടുകാർ അതു കണ്ടപ്പോൾ,
തോണിക്കാരെ അയച്ചു: "രാജാവ് കരക്കുള്ള രണ്ടു
പറങ്കികളെ ക്ഷണത്തിൽ വിട്ടയക്കും" എന്ന് ബോ
ധിപ്പിച്ചാറെ; "അവരെ കൂടാതെ ഇനി ഒരു തോണി
യും വരരുത്; വന്നാൽ വെടി ഉണ്ടാകും" എന്നു പേടി
പ്പിച്ചപ്പോൾ, ഞാറാഴ്ച ൨൬ ആഗസ്ത (ചിങ്ങം ൧൨) [ 18 ] ഏഴു വള്ളം വന്നു താമൂതിരിയുടെ എഴുത്തോടും കൂടെ
രണ്ടു പറങ്കികളെയും കൊണ്ടുവന്നു കയറ്റി, കരക്കുള്ള
ചരക്കുകൾ കയറ്റി അയക്കായ്കകൊണ്ട അവറ്റെ
വെറുതെ അയച്ചു, പിറ്റെ ദിവസം പൊൎത്തുഗൽ
ഭാഷ അറികയാൽ ഒറ്റുകാരൻ എന്ന ശ്രുതിപ്പെട്ട
ആ മുസല്മാനും വന്നു: "എന്റെ ദ്രവ്യം എല്ലാം രാ
ജാവ് എടുത്തു മാപ്പിള്ളമാർ പാരുഷ്യവാക്കും പറഞ്ഞി
രിക്കുന്നു. അതുകൊണ്ട ജീവരക്ഷക്ക് വേണ്ടി ഞാൻ
യൂരോപയിൽ പോകട്ടെ" എന്നു ഗാമയോടു പറഞ്ഞു
പാൎത്തപ്പോൾ, ചില തോണിക്കാർ വന്നു ചരക്കുകൾ
ഇതാ കൊണ്ടു വന്നിരിക്കുന്നു എന്നു കാണിച്ചിട്ടും
ഗാമ "നിങ്ങൾ വ്യാപ്തിക്കാർ ഇനി നിങ്ങളോടു ഒരു
വാക്കും ഇല്ല" എന്നു ചൊല്ലി വെടിവെച്ചു പേടി
പ്പിച്ചു ൧൪ കോഴിക്കോടരോടും കൂടെ വടക്കോട്ടു ഓടി
"നിങ്ങളുടെ പ്രജകളെ ഞാൻ മാനത്തോടും കൂടെ തി
"രിച്ചു അയക്കും കച്ചോടം ചെയ്വാൻ വേറെ പൊൎത്തു
"ഗൽ കപ്പൽ വേഗം വരുമല്ലൊ" എന്നു രാജാവിന്നു
എഴുതി അവരിൽ ഒരാളെ ഏഴിമല സമീപത്തു നിന്നു
വിട്ടയച്ചു താൻ ഗോകൎണ്ണത്തിന്നടുത്ത അഞ്ചു ദ്വീ
പിൽ പോയി കപ്പൽ നന്നാക്കിച്ചു ഗോവയിൽ നി
ന്നുള്ള കടൽ പിടിക്കാരെ വെടിവെച്ചകറ്റി, അവ
രിൽ ഒരു ഒറ്റുകാരനായ യഹൂദനെ പല ഭാഷാപരി
ചയം നിമിത്തം പാൎപ്പിച്ചു. തുലാവ പടിഞ്ഞാറോട്ടു
ഓടുകയും ചെയ്തു. യാത്രയിൽ വളരെ ക്ലേശിച്ചു ൧൪൮
ജനങ്ങളിൽ ശേഷിച്ച അമ്പത്തഞ്ച പേരൊടു കൂടെ
൬൭൪ കൎക്കിടകം പൊൎത്തുഗൽ രാജ്യത്തിൽ എത്തുകയും
ചെയ്തു. [ 19 ] ൫. കബ്രാൽ കപ്പിത്താൻ കോഴി
ക്കോട്ടു എത്തിയത.

പൊൎത്തുഗൽ രാജാവായ മാനുവെൽ ഗാമ മുതലാ
യവൎക്കു വളരെ സ്ഥാനമാനങ്ങളെ കല്പിച്ചു: "നീ സൌ
"ഖ്യമായിരിക്ക; വേഗം മറ്റൊരുവനെ അയക്കും"
എന്നു പറഞ്ഞതും അല്ലാതെ അനേകം പറങ്കികൾ
ഈ പുതിയ ലോകം കാണേണം എന്നു കിനാവിലും
വിചാരിച്ചു ഹിന്തുകച്ചവടത്തിന്നു വട്ടം കൂട്ടുകയും
ചെയ്തു. അവരൊടൊന്നിച്ചു രാജാവും ഉത്സാഹിച്ചു ൧൨
കപ്പലുകളിൽ ചരക്കുകളെ കയറ്റി കബ്രാൽ കപ്പി
ത്താന്നു മൂപ്പു കല്പിച്ചു: "നീ ആയിരത്തഞ്ഞൂറു (൧൫൦൦)
"ആളുകളൊടും എട്ടു (൮)പാതിരിമാരൊടും പോയി കോ
"ഴിക്കൊട്ട് ഇറങ്ങി കച്ചവടം തുടങ്ങി ക്രിസ്തവേദവും
"പരത്തെണം എന്നും താമൂതിരി ചതിച്ചാൽ പട വെ
ട്ടെണം, വിശേഷാൽ മക്കക്കാരെ ശിക്ഷിക്കേണം"
എന്നും നിയോഗിച്ചു രോമസഭയുടെ അനുഗ്രഹ
ത്തോടും കൂടെ ൧൫൦൦ മാൎച്ച ൮ [കൊല്ലം ൬൭൫] അയ
ക്കുകയും ചെയ്തു. അവൻ തെക്കോട്ടു ഓടുമ്പൊഴെക്ക
കിഴക്കൻ കാറ്റിന്റെ ഊക്കു കൊണ്ടു ബ്രസിൽ ദെ
ശത്തിന്റെ കരയോളം വന്നു പുതിയ നാട്ടിന്റെ വ
ൎത്തമാനം അറിയിപ്പാൻ ഒരു കപ്പൽ പൊൎത്തുഗലിൽ
തിരികെ അയച്ചു. ആ ബ്രസിൽ നാട്ടിൽനിന്നു ത
ന്നെ പൊൎത്തുകിമാങ്ങ, കൈതച്ചക്ക, ആത്തച്ചക്ക, പെ
രക്ക, കപ്പമുളക മുതലായ സസ്യാദികൾ പിന്നത്തേ
തിൽ മലയാളത്തിൽ വിളവാൻ സംഗതി ഉണ്ടായത. [ 20 ] കെപ്പിന്റെ തൂക്കിൽവെച്ചു പെരിങ്കാറ്റുണ്ടായി നാ
ലു കപ്പൽ തകൎന്ന ശേഷം കബ്രാൽ ൬൭൫ ചിങ്ങമാ
സം മുമ്പെ അഞ്ചു ദ്വീപിലും പിന്നെ കോഴിക്കോട്ടും
ആറു കപ്പലുമായി എത്തുകയും ചെയ്തു. ഉടനെ ഗാമ
കൂട്ടിക്കൊണ്ടുപോയ മലയാളികൾ പറങ്കി വേഷവും
ആയുധങ്ങളും ധരിച്ചു കരക്കിറങ്ങി ജാതിക്കാരെ കണ്ടു
ഞങ്ങളെ വളരെ മാനിച്ചിരിക്കുന്നു എന്നറിയിച്ചു വി
ലാത്തി വൎത്തമാനങ്ങളെ പറഞ്ഞു നാട്ടുകാൎക്ക വളരെ
സന്തോഷം ഉണ്ടാക്കുകയും ചെയ്തു. അവർ തീണ്ടി
ക്കുളിക്കാരകകൊണ്ടു തിരുമുമ്പിൽ ചെന്നു കാണ്മാൻ
സംഗതി വന്നതും ഇല്ല. കബ്രാൽ ആ ഗോവക്കാ
രനായ യഹൂദനെ അയച്ചു താമൂതിരിയോട കണ്ടുപ
റയെണം:"ചതി വിചാരിക്കരുത ജാമ്യത്തിന്നു കൊ
"ത്തുവാൾ അരച മേനോക്കി മുതലായ സ്ഥാനിക
"ളെ കപ്പലിൽ അയച്ചിരുത്തെണം" എന്നുണൎത്തി
ച്ചപ്പൊൾ രാജാവ് ഒഴിവ പറഞ്ഞു എങ്കിലും ഭയം വ
ൎദ്ധിച്ചാറെ, ആറു ബ്രാഹ്മണരെ ജാമ്യം ആക്കി കരേ
റ്റി കപ്പിത്താനും വളരെ ഘോഷത്തോടും കൂടെ രാജാ
വെ കടപ്പുറത്തു സ്രാമ്പിയിൽ ചെന്നു കണ്ടു നല്ല സ
മ്മാനങ്ങളെ വെച്ചു താമൂതിരി പ്രസാദിച്ചു: "നിങ്ങൾ
ഇവിടെ പാൎത്തു വ്യാപാരം ചെയ്തു കൊള്ളാം ജാമ്യ
ത്തിന്ന അയച്ചവർ കപ്പലിൽ വെച്ച ഉണ്മാൻ വ
ഹിയായ്കകൊണ്ടു ദിവസെന ആളുകളെ മാറ്റി അ
യക്കേണ്ടു എന്നു പറഞ്ഞു" വിട വഴങ്ങി. ജാമ്യക്കാർ
കപ്പലിൽ പാൎപ്പാൻ വളരെ പേടിച്ചതും അല്ലാതെ, ചി
ലർ കടലിൽ ചാടി കരക്കു നീന്തുവാൻ ഭാവിച്ചാറെ,
കപ്പൽക്കാർ അവരെ പിടിച്ചു മുറിയിൽ അടച്ചു. ഒരു
[ 21 ] കിഴവൻ ൩ ദിവസം പട്ടിണി ഇട്ടപ്പൊൾ അയ്യൊ!
പാപം! എന്ന തൊന്നി ജാമ്യക്കാരെ കരക്ക ഇറക്കുക
യും ചെയ്തു.

അനന്തരം രാജകല്പനപ്രകാരം കച്ചവടം തുടങ്ങി
മുസല്മാനരുടെ ചതി നിമിത്തം ഫലം ഒന്നും ഉണ്ടാ
യില്ല. അന്നു കോഴിക്കോട്ടു മുസല്മാനർ രണ്ടു കൂട്ടം
ഉണ്ടു. ഒന്നു മക്കക്കാർ, മിസ്രക്കാർ മുതലായ പരദേ
ശികൾ, അവൎക്കു കടൽ കച്ചവടം പ്രധാനം അവൎക്കു
തലവനായ കൊജ ശംസദ്ദീൻ എന്നൊരു ഡംഭി പ
റങ്കികൾക്ക് എത്രയും പ്രതികൂലൻ. നാട്ടിലെ മാപ്പിള്ള
മാൎക്ക അന്നു ഗൌരവം ചുരുക്കമത്രെ. കരക്കച്ചവടമെ
ഉള്ളു. അവൎക്ക് കൊയപക്കി പ്രമാണി ആകുന്നു. ആ
ക്കോയപക്കി മറ്റെവനിൽ അസൂയ ഭാവിച്ചു, പറ
ങ്കികൾക്ക് മമത കാണിച്ചു കടപ്പുറത്തുള്ള പാണ്ടിക
ശാലയെ പൊൎത്തുഗൽ രാജാവിന്നു വിറ്റു, വെള്ളി
യോലയിൽ എഴുതി കൊടുത്തു. അവിടെ പറങ്കികൾ
വസിച്ചു പൊൎത്തുഗൽ കൊടി പാറിപ്പിച്ചു ചരക്കുക
ളെ വിറ്റും മേടിച്ചും കൊണ്ടിരുന്നു. പാതിരിമാരും മല
യായ്മ അല്പം വശമാക്കി തുടങ്ങി.

൬. താമൂതിരി പറങ്കികളുടെ വീൎയ്യം
പരീക്ഷിച്ചതു.

ഒരു ദിവസം കൊച്ചിയിൽനിന്നു ഗുജരാത്തിക്ക്
ഓടുന്ന ഒരു വലിയ കപ്പൽ കോഴിക്കോട്ടു തൂക്കിൽ വ
ന്നപ്പോൾ, ശംസദ്ദീൻകോയ വസ്തുത അറിഞ്ഞു താമൂ
[ 22 ] തിരിയോടു ബോധിപ്പിച്ചു കൌശലം പറഞ്ഞാറെ, രാ
ജാവ് അവനെ കബ്രാൽ അടുക്കെ അയച്ചു: "ഇതു
"മക്കക്കാൎക്കുള്ള കപ്പൽ; അതി‍ൽ ചില ആനകളോടും
"കൂടെ ഒന്നാന്തരമായ ഒരു പടയാനയും ഉണ്ടു. അതു
"വാങ്ങുവാൻ ഞാൻ വളരെ വില പറഞ്ഞിട്ടും മാപ്പിള്ള
"തരുന്നില്ല ആയത എന്റെ മാനത്തിന്ന പോരായ്ക
"കൊണ്ടു നിങ്ങൾ ഈ കപ്പൽ എനിക്കായി പിടിച്ചു
തരേണം എന്നു അപേക്ഷിച്ചു." കബ്രാൽ അല്പം
വിരോധിച്ചിട്ടും രാജാവ്: "ഇതിന്റെ അനുഭം എ
ല്ലാം എന്തലമേൽ വരട്ടെ" എന്നു മുട്ടിച്ചു അതിലുള്ള
കറുപ്പ മുതലായ ചരക്കുകൾ പറങ്കികൾക്ക് കൂലി പ
റഞ്ഞ കൊടുത്തപ്പോൾ കബ്രാൽ ഒരു ചെറിയ കപ്പ
ലിൽ പശകു തുടങ്ങിയുള്ള ൬൦ വീരന്മാരെ കരയേറ്റി
നിയൊഗിച്ചു, അവരും രാത്രി മുഴുവൻ ഓടി രാവിലെ
കണ്ടു "ഇങ്ങു അടങ്ങി വരേണം" എന്നു കല്പിച്ച
പ്പൊൾ അതിലുള്ള ൩൦൦ ചില്വാനം മാപ്പിള്ളമാർ ശര
പ്രയോഗം തുടങ്ങി, പശകു വെടി വെച്ചു കൊണ്ടു
കണ്ണന്നൂർ തുറമുഖത്തോളം ഓടിയപ്പൊൾ ആ വ
ലിയ കപ്പൽ ശേഷം കപ്പലുകളുടെ നടുവിൽ ഒളിച്ചു
പശകു അവറ്റിലും ഉണ്ട പൊഴിച്ചു കണ്ണന്നൂൎക്കാരെ
അത്യന്തം പേടിപ്പിച്ചു. പിറ്റെ ദിവസവും പട കൂടി
കപ്പൽ പിടിക്കയും ചെയ്തു. അതിൽ ൭ ആനയുണ്ടു,
ഒന്നു വെടി കൊണ്ടു മരിച്ചതു പറങ്കികൾ വേറെ ഇ
റച്ചി കിട്ടായ്കയാൽ സന്തോഷത്തോടെ തിന്നു, ശേ
ഷം താമൂതിരിക്കു കൊടുത്തപ്പൊൾ, അവൻ വളരെ
സമ്മാനം കൊടുത്തു ഉപചാരവാക്കും പറഞ്ഞു യുദ്ധ
വിവരം കേട്ടാറെ, അവന്റെ അന്തൎഗ്ഗതം വേറെ
[ 23 ] ഇപ്രകാരമുള്ള അതിഥികൾ വരേണ്ടതല്ലയായിരുന്നു;
അവരെ വല്ലപ്പോഴും വിട്ടയക്കേണ്ടി വന്നാൽ നീക്കു
വാൻ പ്രയാസം നന്നെ ഉണ്ടാകും എന്നത്രെ. ക
ബ്രാൽ കപ്പലിൽ കറുപ്പ മുതലായതു കാണാഞ്ഞു ക
പ്പലിന്റെ ഉടയവൻ മമ്മാലിമരക്കാൻ തന്നെ എന്ന
റിഞ്ഞ ഉടനെ അവനെ വിളിച്ചു വസ്തുത എല്ലാം ഗ്ര
ഹിച്ചപ്പൊൾ "ഇതു ശംസദ്ദീന്റെ ഒരു കൌശലമ
ത്രെ അവൻ ചതിച്ചിരിക്കുന്നു, നിങ്ങൾ എന്നോടു
ക്ഷമിക്കേണം" എന്ന പറഞ്ഞു കപ്പൽ വിട്ടയക്കയും
ചെയ്തു.

൭. പറങ്കികൾ കോഴിക്കോട്ടുവെച്ചു
പടകൂടിയതു.

അനന്തരം മാപ്പിള്ളമാർ താമൂതിരിയെ ചെന്നു ക
ണ്ടു: "ഞങ്ങൾക്ക നെഞ്ഞിന്നുറപ്പില്ല എന്നു വെച്ചൊ
"തമ്പുരാൻ പറങ്കികളെക്കൊണ്ടു ആ കപ്പൽ പിടിപ്പി
"ച്ചത് അവരെ വിശ്വസിക്കുന്നത് അനുഭവത്തിന്നു
"മതിയാകുമൊ? അവർ എത്ര ചെലവിടുന്നു കച്ചവട
"ത്തിന്റെ ലാഭത്താൽ അത ഒരുനാളും വരികയില്ല
"ല്ലൊ എന്തിന്നു വെറുതെ കാത്തിരിക്കുന്നു. അവർ
"രാജ്യം സ്വാധീനമാക്കുവാൻ നോക്കും അസൂയകൊ
"ണ്ടല്ല ഞങ്ങൾ ഇതു പറയുന്നത്. ദിവസവൃത്തിക്കാ
"യി ഞങ്ങൾ മറ്റു വല്ല പട്ടണത്തിൽ പോയി വ്യാ
"പാരം ചെയ്യാം എങ്കിലും തമ്പുരാന്റെ രാജ്യത്തിനു
"ഛേദം വരും എന്നു ശങ്കിച്ചത്രെ ഞങ്ങൾ ഇപ്രകാ
"രം ബോധിപ്പിക്കുന്നത് " എന്നും മറ്റും പറഞ്ഞത്
[ 24 ] "കേട്ടാറെ, രാജാവ് "ൟ കപ്പലിന്റെ കാൎയ്യം ഒരു പ
"രീക്ഷയത്രെ: നിങ്ങൾ സുഖേന ഇരിപ്പിൻ! പണ്ടു
"പണ്ടെ നിങ്ങളിലുള്ള മമതക്കു ഭേദം വരികയില്ല"
എന്നു കല്പിച്ചു മനസ്സിന്നു സന്തോഷം വരുത്തി.
അവർ മുളക എല്ലാം വാങ്ങിക്കളകകൊണ്ടു കപ്പിത്താ
ന്നു രണ്ടു കപ്പൽ മാത്രം ചരക്കു കരേറ്റുവാൻ ൩ മാ
സം വേണ്ടി വന്നു. പൊൎത്തുഗൽ ചരക്കു ആരും
മേടിച്ചതും ഇല്ല. അപ്പോൾ കപ്പിത്താൻ രാജാവോ
ടു: "ഞങ്ങൾ ൨൦ ദിവസിത്തന്നകം ചരക്കു വാങ്ങി
"പോകേണ്ടതിന്നു തിരുകല്പന ആയെല്ലൊ? ഇപ്പോ
"ൾ രണ്ടു കപ്പലിലേക്ക് മുളക കിട്ടിയുള്ളു; മാപ്പിളളമാർ
"എല്ലാടവും വിഘ്നം വരുത്തി എന്നു ബോധിപ്പിച്ച
"പ്പോൾ, താമൂതിരി പറഞ്ഞു." "യാതൊരു കപ്പല്ക്കാർ
"എങ്കിലും മുളകു കേറ്റുന്നു എങ്കിൽ നിങ്ങൾ ആ ക
"പ്പൽ ശോധന ചെയ്തു ചരക്കു അങ്ങാടിവിലെക്ക്
"എടുത്തുകൊൾവിൻ" എന്നാറെ ശംസദ്ദീൻ ഒരു ദി
വസം പാണ്ടിശാലയിൽ വന്നു ഒരു കപ്പൽ കാണി
ച്ചു "ഇതിൽ രാത്രിക്കാലത്തു തന്നെ മുളകു കേറ്റിവരു
ന്നു; നാളെ മക്കത്തെക്കു പോകും" എന്ന സ്വകാൎയ്യം
അറിയിച്ചപ്പോൾ, പാണ്ടിശാലക്കാരൻ കപ്പിത്താ
ന്നു എഴുതി ആ കപ്പൽ ശോധന കഴിക്കേണം എന്ന്
ചോദിച്ചു; കബ്രാൽ അന്നു പനി പിടിച്ച സംഗതി
യാൽ നന്നെ വിചാരിയാതെ വിശ്വസിച്ചു [൫ശ.
൧൬] "ആ കപ്പലിൽ കയറി അന്വേഷണം കഴിക്കെ
ണം" എന്നു കല്പിച്ചു. അങ്ങിനെ ചെയ്യുമ്പോൾ,
മാപ്പിള്ളമാർ തോണികളിൽ ചാടി കരക്ക് എത്തി നി
ലവിളിച്ചും കൊണ്ടു സങ്കടം ബോധിപ്പിച്ചു. മുസ
[ 25 ] ല്മാനരും ആൎത്തു ആയുധങ്ങളെ ധരിച്ചു തെരുവിൽ
കണ്ട പറങ്കികളെ കൊല്ലുവാൻ തുടങ്ങി. ചിലർ പാ
ണ്ടിശാലക്ക് ഓടി കൊടികളെ കാണിച്ചു പ്രാണസ
ങ്കടം ഉണ്ടെന്നു കപ്പിത്താനെ അറിയിച്ചു മതില്മെൽ
നിന്നുകൊണ്ടു പല മാപ്പിള്ളമാരെയും കൊന്നു. പി
ന്നെ നായന്മാർ സഹായിക്കകൊണ്ടു പലരും മരിച്ചു.
ഊരാളരും വന്നു മതിൽ ഇടിച്ചതിനാൽ നാട്ടുകാർ പാ
ണ്ടിശാലയിൽ പുക്കു ൪൦ ആളുകളെ കൊന്നു, ചിലരെ
ജീവനോടെ പിടിച്ചു കൊണ്ടു പോയി കണ്ടതെല്ലാം
കവൎന്നു എടുക്കയും ചെയ്തു. അനന്തരം തക്കം കിട്ടി
യപ്പോൾ ൫ പാതിരിമാരും ൨൦ പറങ്കികളും മുറിഏറ്റു
എങ്കിലും കടല്പുറത്തോളം പാഞ്ഞു കപ്പൽക്കാർ അയ
ച്ച തോണികളിൽ കയറി കപ്പലിലേക്ക് പോകയും
ചെയ്തു. കപ്പിത്താൻ ഒരു ദിവസം ക്ഷമിച്ചു വെറു
തെ പാൎത്തു. പിന്നെയും ൧൦ മക്കക്കപ്പൽ പിടിച്ചു.
ചരക്കുകളെ എടുത്തും ൩ ആനകളെ കൊന്നു ഉപ്പിട്ടു
ഉരുക്കളെ ചുടുകയും ചെയ്തു. പുലരുമ്പോൾ കപ്പൽ
എല്ലാം പട്ടണത്തിന്നു നേരെ അണഞ്ഞു വൈകു
ന്നേരത്തോളം വെടിവെച്ചു വളരെ നാശങ്ങളെ ചെ
യ്തുകൊണ്ടിരുന്നു. പിറ്റെ ദിവസം കബ്രാൽ അല്പം
ആശ്വസിച്ചു എല്ലാ കപ്പലുകളോടും കൂടെ പായി വി
രിച്ചു കൊച്ചിക്ക് ഓടുകയും ചെയ്തു.
[ 26 ] ൮. കബ്രാൽ കൊച്ചിക്ക്
വന്നപ്രകാരം.

കോഴിക്കോടു വിട്ടുപോയശേഷം, ൧൫൦൦ ദിശമ്പ്ര
൨൪ാം൹ പറങ്കികൾ കൊച്ചിയിൽ എത്തി നങ്കൂരം ഇട്ടു.
കപ്പിത്താൻ മുമ്പെ ഒരു കൊച്ചിക്കപ്പൽ വെടിവെച്ചു
പിടിച്ചതു കൊണ്ടു വെള്ളക്കാരെ ഇറക്കവാൻ കുറയ
ശങ്കിച്ചു മിഖയെൽ എന്ന യൊഗിയെ വിളിച്ചു; ആ
യവൻ കോഴിക്കോട്ടു തന്റെ തീൎത്ഥയാത്രയിൽ എത്തി
യപ്പോൾ, പാതിരികളെ കണ്ടു പൊൎത്തുഗാലെ കാ
ണേണം എന്നപേക്ഷിച്ചപ്പോൾ, സ്നാനം ചെയ്യാ
തെകണ്ടു പൊൎത്തുഗലിൽ പോയിക്കൂടാ എന്നു കേട്ടു
സ്നാനം ഏറ്റു തൊപ്പി ഇട്ടു കപ്പലിൽ പാൎത്തിരുന്നു.
കപ്പിത്താൻ നിയോഗിച്ചപ്രകാരം മിഖയെൽ കരക്കി
റങ്ങി ഉണ്ണിരാമകോയിൽ തിരുമുല്പാടു എന്ന കൊച്ചി
രാജാവെ ചെന്നു കണ്ടു കോഴിക്കോട്ടിലെ വൎത്തമാ
നം അറിയിച്ചു "ഇവിടെ ൪ കപ്പൽ ചരക്കു കയറ്റു
വാൻ സമ്മതിക്കുമൊ" എന്ന ചോദിച്ചു. ആയതി
ന്നു രാജാവ് സന്തോഷത്തോടെ അനുവാദം കൊടു
ത്തു. "ൟ വന്നവരുടെ വീൎയ്യം എല്ലാം ഞങ്ങളും കേട്ടി
രിക്കുന്നു. അവരുടെ ഉണ്ടകൾ ഒന്നു താമൂതിരിയുടെ
കോയിലകത്തു തട്ടി ഒരു നായരെ കൊന്നു രാജാവിൻ
കാല്ക്കൽ വീണതിനാൽ രാജാവ് താൻ ബദ്ധപ്പെട്ടു
അരമനയെ വിട്ടു. കുറെയ ദൂരെ പോയിരിക്കുന്നു" എ
ന്നും മറ്റും ചൊല്ലി പറങ്കികളുടെ ശൂരതയെ സ്തുതി
ച്ചു. അതിന്റെ കാരണം: അന്നു പെരിമ്പടപ്പസ്വ [ 27 ] രൂപം താമൂതിരിയുടെ മേൽക്കോയ്മക്ക അടങ്ങി പാൎത്തു.
അതുകൊണ്ടു കൊച്ചിയിൽ കച്ചവടം ഒടുങ്ങിപ്പോയി.
മുളകു മുതലായത് വില്പാൻ കോഴിക്കോട്ടു അയക്കേണം
എന്ന കല്പന ഉണ്ടു, കപ്പലോട്ടം ഇനി നസ്രാണി
കൾക്കല്ല ചോനകമാപ്പിള്ളമാൎക്കെ ചെയ്തു നടക്കാവു;
കൊച്ചീത്തമ്പുരാൻ വൃദ്ധനാകയാൽ മുനിവൃത്തി ആ
ശ്രയിച്ചു മതിലകത്തു പാൎത്തു മരിക്കേണം, പുതിയവ
ന്റെ അഭിഷേകത്തിന്നു താമൂതിരിയുടെ കല്പന ആ
വശ്യം. താമൂതിരി നാടു വലം വെക്കുമ്പോൾ, കൊച്ചി
യിൽ ചെന്നു പെരിമ്പടപ്പിലെ നായന്മാരെ കണ്ടു
നിരൂപിച്ചു പടക്കു കൂട്ടിക്കൊണ്ടു പോകും. തിരുമന
സ്സിൽ തോന്നിയാൽ തമ്പുരാനെ മാറ്റുകയും ചെയ്യും.
ഈ വകക്കു നീക്കം വരുത്തുവാൻ ഇതു തന്നെ സമ
യം എന്നു വെച്ചു പെരിമ്പടപ്പു പറങ്കികളോടും മമത
പറയിച്ചു അവരെ ആസ്ഥാനമണ്ഡപത്തിൽ വരു
ത്തി ദ്രവ്യം ഒട്ടും ഇല്ലായ്കയാൽ അവർ കാഴ്ചവെച്ചു;
പവിഴം വെള്ളി സാധനങ്ങൾ മുതലായത് വളരെ
സ്തുതിച്ചു സന്തോഷിച്ചു വാങ്ങി "നിങ്ങൾക്കു ഹിത
മായാൽ കൊച്ചിയിൽ നിത്യം പാൎത്തു കച്ചവടം ചെയ്ത
പോരാം" എന്നു പറഞ്ഞു ചരക്കുകളെ വരുത്തി വള
രെ ഉത്സാഹിക്കയാൽ അവിടെയും കൊടുങ്ങലൂരിലും
൨൦ ദിവസത്തിന്നകം കപ്പലുകൾ പിടിപ്പതു കയറ്റി
തീൎത്തിരിക്കുന്നു. [ 28 ] ൯. ൨ നസ്രാണികളോടു കൂട കബ്രാൽ
പൊൎത്തുഗലിൽ പോയത്.

കൊടുങ്ങലൂരിൽതന്നെപാൎക്കുമ്പോൾ, യോസേഫ,
മത്ഥായി ഇങ്ങിനെ ൨ നസ്രാണികൾ വന്നു കപ്പി
ത്താനെ കണ്ടു: "ഞങ്ങൾ തന്നെ ക്രിസ്തവിശ്വാ
സികൾ നിങ്ങളുടെ കപ്പലിൽ കയറി യുരോപ, രോമ
മുതലായ ദേശങ്ങളെ കണ്ടു ഒൎശ്ലെമിൽ(യരുശലേമിൽ)
യാത്രയാവാൻ മനസ്സുണ്ടെന്നു പറഞ്ഞു" കപ്പിത്താ
ൻ വിവരം ചോദിച്ചപ്പോൾ അവർ തങ്ങളുടെ പഴമ
എല്ലാം പറഞ്ഞു: "തോമാശ്ലീഹാ ഈ രാജ്യത്തിൽ വ
"ന്നു പള്ളികളെ ഉണ്ടാക്കി എന്നു കേട്ടിരിക്കുന്നു" പ
"ള്ളിയിൽ ഞങ്ങൾക്ക് ബിംബം ഇല്ല; ക്രൂശെ ഉള്ളു
"ഇപ്പോൾ നമുക്കു മെത്രാന്മാരെ അയക്കുന്നത് സു
"റിയയിൽ കഥൊലിക്കോസ്സ് തന്നെ. പട്ടക്കാൎക്ക് കുടു
"മ തന്നെ പട്ടം ആകുന്നു. കുട്ടികളെ സ്നാനം ചെയ്യു
"ന്നതിന്ന് ൪൦ാം നാൾ വേണം മരിച്ചാൽ ൮ാം ദിവ
"സത്തിൽ പുല നീക്കും; നോമ്പു വളരെ ഉണ്ടു. ഒന്നാം
"ജൂലായിൽ തോമാവിൻ ഉത്സവം പ്രധാനം. വേദ
"പുസ്തകങ്ങളും വ്യാഖ്യാനങ്ങളും വളരെ ഉണ്ടു; ഞങ്ങ
"ളുടെ വിദ്വാന്മാർ അതു നോക്കി കുട്ടികളെയും പഠി
"പ്പിക്കുന്നു; ഈ കൊടുങ്ങല്ലൂരിൽ തന്നെ ഞങ്ങൾ പ
"ണ്ടു കുടിയേറി ഇരിക്കുന്നു. യഹൂദരും, മിസ്ര, പാൎസി
"അറവി മുതലായ കച്ചവടക്കാരും ഉണ്ടു. ഞങ്ങൾ
"ക്കും കച്ചവടം തന്നെ വൃത്തി ആകുന്നതു: അതിന്നു
"കൊടുങ്ങല്ലൂരിൽ രാജാവിന്നു കപ്പം കൊടുക്കുന്നു [ 29 ] എന്നിങ്ങിനെ ഉള്ള പുതുമകൾ എല്ലാം കേട്ടാറെ, ക
ബ്രാൽ സന്തോഷിച്ചു, അവരെ കൂട്ടി കൊണ്ടു പോ
വാൻ നിശ്ചയിക്കയും ചെയ്തു.

൧൦. നോവ കപ്പിത്താൻ കോഴി
ക്കോട്ടും കൊച്ചിയിലും വ്യാപരിച്ചതു.

കബ്രാൽ * കണ്ണൂരിൽ ചരക്കു കരേറ്റി പൊൎത്തു
ഗലിൽ എത്തി, ൨ മാസം കഴിഞ്ഞാറെ, നൊവക്കപ്പി
ത്താൻ ൪ കപ്പലോടു കൂടെ കണ്ണനൂരിൽ എത്തിയ
പ്പോൾ കോയപക്കി ഒളിപ്പിച്ച ഒരു പറങ്കി കോഴി
ക്കോട്ടനിന്ന വന്നു വസ്തുത പറഞ്ഞാറെ, നൊവ ഉ
ടനെ തെക്കോട്ടു ഓടി കോഴിക്കോട്ടിൽ കണ്ട കപ്പൽ
വെടി വെച്ചു തകൎത്തു പെരിമ്പടപ്പെ കാണുകയും
ചെയ്തു. "കബ്രാൽ എന്റെ നായന്മാരെ കല്പന [ 30 ] കൂടാതെ കൂട്ടികൊണ്ടുപോയതു നന്നല്ല" എന്നു തമ്പു
രാൻ ശാസിച്ചു പറഞ്ഞിട്ടും പൊൎത്തുഗലിൽ വാടാത്ത
സ്നേഹം കാണിച്ചു. മാപ്പിള്ളമാർ ആ ൭ പറങ്കികൾ
പാൎക്കുന്ന വീട്ടിന്നു തീക്കൊടുത്തപ്പൊൾ രാജാവ്: "ഇ
"വർ കോവിലകത്ത കിടന്നുറങ്ങെണം പകല്ക്കാലത്തു
നായന്മാർ ചങ്ങാതം നടക്കേണം" എന്നു കല്പിച്ചു
അതിഥിസല്ക്കാരം നന്നെ ചെയ്തു. നൊവക്ക് പണം
പോരായ്കകൊണ്ടും വിലാത്തിച്ചരക്കുകൾ മാപ്പിള്ള
മാർ ആരും മേടിക്കായ്കകൊണ്ടും കോലത്തിരി മുളകിന്ന്
കൈയ്യേറ്റു കപ്പൽ നിറച്ചു ൩ പറങ്കികളെക ണ്ണനൂർ
കച്ചവടത്തിന്നായി പാൎപ്പിക്കയും ചെയ്തു. ൟ സഹാ
യത്താൽ നൊവ പണി എല്ലാം വേഗം തീൎത്തു; കോ
ഴിക്കോട്ടു കപ്പലുമായി അല്പം പട വെട്ടി പൊൎത്തുഗ
ലിലെക്ക് മടങ്ങി പോകയും ചെയ്തു. വഴിയിൽ വെച്ചു
അവർ ഹെലെന ദ്വീപു കണ്ടു വെള്ളം കയറ്റി ശേ
ഷം ഹിന്തുകപ്പല്ക്കാരും അന്നുമുതൽ യാത്രയിൽ ആ
ശ്വസിക്കേണ്ടതിന്നു ആ ദ്വീപിൽ തന്നെ ഇറങ്ങി
ക്കൊള്ളുന്ന മൎയ്യാദ ഉണ്ടായി.

൧൧. ഗാമ രണ്ടാമത് മലയാളത്തിൽ
വന്ന പ്രകാരം.

ൟ വൎത്തമാനങ്ങളെ എല്ലാം മാനുവെൽ രാജാവും
മന്ത്രികളും വിചാരിച്ചു, കോഴിക്കോട്ട രാജാവെ ശിക്ഷി
ക്കേണം; കപ്പൽ ചിലതിന്നു യാത്രയാൽ ചേതം വന്നു
എങ്കിലും ഇസ്ലാമിന്നു കടൽ വാഴ്ച ഇരിക്കരുത് സത്യ
വേദം നടത്തേണം, മുളകു എല്ലാം ഇവിടെനിന്നു [ 31 ] വിറ്റാൽ ലാഭം അത്യന്തം വൎദ്ധിക്കും എന്നുവെച്ചു ഗാമ
കപ്പിത്താന്നു ൨൦ കപ്പലും "ഹിന്തുസമുദ്രപതി" എന്ന
സ്ഥാനവും കൊടുത്തു. ൧൫൦൨ൽ മലയാളത്തിലേക്ക്
നിയോഗിച്ചു വിടുകയും ചെയ്തു. അവൻ ഏഴിമലക്ക
സമീപിച്ചാറെ, കപ്പൽ എല്ലാം തമ്മിൽ കാണുന്നേട
ത്തോളം അകലെ ഓടിച്ചു വലകൊണ്ട എന്ന പോ
ലെ കണ്ണനൂർ പടകുകളെ വിട്ടു, കോഴിക്കോട്ടിൽ നി
ന്നുള്ളവ പിടിപ്പാൻ കല്പിച്ചു. അല്പം കുറയ ഓടിയാ
റെ, മക്കത്തനിന്ന് വരുന്ന വലിയ കപ്പൽ കണ്ടു.
അതിൽ ൩൦൦ ചില്വാനം ഹജ്ജികൾ ഉണ്ടു. ആയ
വർ ആവതില്ല എന്നു കണ്ടപ്പോൾ, ജീവരക്ഷക്ക്
വേണ്ടി പൊന്നും കപ്പലും മറ്റും പറഞ്ഞു കൊടുത്തു,
എന്നതു കേട്ടാറെയും ഗാമ പോരാ എന്ന കല്പിച്ച
പ്പോൾ എല്ലാ മാപ്പിള്ളമാരിലും ധനം ഏറിയ ജൊവാർ
പക്കി: "ഞാൻ മിസ്രസുൽത്താൻ കോഴിക്കോട്ടയച്ച
"ദൂതനാകുന്നു. ഇപ്പൊൾ ക്ഷമിച്ചാൽ ഞാൻ ൨൦ ദിവ
"സത്തിന്നകം ൨൦ കപ്പൽ കൊള്ളുന്ന ചരക്ക എല്ലാം
"വരുത്തി കുറവു കൂടാതെ കയറ്റിക്കൊടുക്കാം; താമൂതി
"രിയോട് ഇണക്കവും വരുത്താം" എന്നു ചൊന്നതും
വ്യൎത്ഥമായി. ഗാമ കപ്പലിലുള്ള പൊന്നും ആയുധ
ങ്ങളും ചുക്കാനും എടുത്തു പിന്നെ നേൎച്ച പ്രകാരം ൨൦
മാപ്പിള്ളകുട്ടികളെ ലിസ്ബൊൻ പള്ളിയിൽ സന്യാസി
കളാക്കി വളൎത്തേണ്ടതിന്നു തെരിഞ്ഞെടുത്തു; ഹജ്ജി
കളെ കപ്പലിന്റെ ഉള്ളിൽ അടച്ചു തീക്കൊടുക്കയും
ചെയ്തു. പ്രാണഭയത്താൽ അവർ പിന്നെയും കയറി
വന്നു കപ്പലിന്റെ അടിയിലുള്ള കല്ലുകളെ എറിഞ്ഞു
തടുത്തുംകൊണ്ടു തീക്കൊടുത്തപ്പോൾ,സ്ത്രീകൾ കരഞ്ഞു [ 32 ] നിലവിളിച്ചു പൊന്നും രത്നങ്ങളും കുഞ്ഞികുട്ടികളെയും
പൊന്തിച്ചു കാട്ടി ക്ഷമ അപേക്ഷിച്ചതു ക്രൂര സമു
ദ്രപതി ചെവിക്കൊണ്ടില്ല. ഇരുട്ടായാറെ, പൊൎത്തുഗൽ
കപ്പലുകൾ ൨ാം ആ ഹജ്ജികപ്പലെ വളഞ്ഞുകൊണ്ടു
രാത്രിമുഴുവനും അള്ള മുഹമ്മത എന്ന വിളി കേട്ടുകൊ
ണ്ടു കപ്പല്ക്കാർ പലരും കരുണ കാട്ടേണം എന്ന്
വിചാരിച്ചും കൊണ്ടിരുന്നു വെളുക്കുമ്പോൾ ൧൫൦൨
അക്ത. ൩. തിങ്ക. പട തുടങ്ങി ൩ രാവും പകലും വി
ടാതെ നടന്നു. ഒടുവിൽ തീക്കൊളുത്തിയാറെ, ശേഷി
ച്ചുള്ളവർ ചാടി നീന്തി തോണികളെ ആക്രമിച്ചു ഒ
രുത്തനും തെറ്റാതെ പൊരുതു മരിക്കയും ചെയ്തു.

ഈ അസുരകൎമ്മം കേട്ടാറെ, മലയാളികൾ പറങ്കി
നാമവും ക്രിസ്തവേദത്തെയും ഒരുപോലെ നിരസിച്ചു
പകപ്പാൻ തുടങ്ങി. എങ്കിലും ഭയം ഏറെ വൎദ്ധിച്ചു.
കോലത്തിരി ഗാമയൊടു സംഭാഷണം ചെയ്വാൻ ൪൦൦
നായന്മാരൊടു കൂടെ കടപ്പുറത്ത വന്നു. ഗാമ: "ഞാൻ
"കോഴിക്കോട്ടു പക വീളും മുമ്പെ കരക്കിറങ്ങുകയില്ല"
എന്നു പറഞ്ഞാറെ, രാജാവ് ഒരു പാലം ഉണ്ടാക്കി
വിതാനിപ്പിച്ചു സമുദ്രപതിക്ക കൈകൊടുത്തു. (൧൯ാം
അക്തമ്പ്ര.) അവൻ ലിസ്ബൊനിൽനിന്നു മടങ്ങിവ
ന്ന കണ്ണനൂർ ദൂതനെ വിളിച്ചു രാജാവിന്നു മടക്കി
കൊടുത്തു കച്ചവടകാൎയ്യവും വിലയും എല്ലാം ക്ഷണ
ത്തിൽ തീൎത്തു പറയേണം എന്നു ചോദിച്ചു. കോല
ത്തിരി താമസം വിചാരിച്ചാറെ, ഗാമ ക്രുദ്ധിച്ചു വാ
യിഷ്ഠാനം തുടങ്ങി "ഇവിടുത്തെ മാപ്പിള്ളമാർ ചതി
"ച്ചാൽ ഞാൻ നിങ്ങളോടു ചോദിക്കും" എന്നും മറ്റും
പറഞ്ഞു വിട്ടു പിരിഞ്ഞു. രാജാവ് വളരെ വിഷാദി [ 33 ] ച്ചാറെ, കണ്ണനൂരിലുള്ള പറങ്കികൾ ആശ്വാസം പ
റഞ്ഞു "എന്തു സങ്കടം വന്നാലും ഞാൻ പൊൎത്തുഗൽ
രാജാവിന്നു എഴുതി അറിയിക്കും" എന്ന ഒരു ലേഖ
നത്തിൽ ഗാമയെ ഉണൎത്തിപ്പാൻ ബുദ്ധി പറഞ്ഞു,
അപ്രകാരം ചെയ്താറെ, ഗാമ കോപത്തെ അല്പം മ
റച്ചു തെക്കോട്ടു ഓടുകയും ചെയ്തു.

൧൨. ഗാമ കോഴിക്കോട്ട തൂക്കിൽ
പക വീളിയതു.

ചോമ്പാലിലും പന്തലായിനിയിലും ൨ തോണി
ക്കാരും താമൂതിരി എഴുതിച്ച ൨ കത്തുകളെയും കൊണ്ടു
വന്നു ഗാമയുടെ കയ്യിൽ കൊടുത്തശേഷം അവൻ
മാപ്പിള്ളമാർ ഇരുവരെയും തൂക്കിക്കൊല്ലിച്ചു; ഓടി കോ
ഴിക്കോട്ട തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു. (അക്ത.
൨൯.) അനന്തരം ഒരു തോണി കരയിൽ നിന്നു വ
ന്നു അതിൽ ഒരു പാതിരി ഉണ്ടെന്നു തോന്നി അടു
ത്തപ്പൊൾ മാപ്പിള്ള എന്നു കണ്ടു. അവൻ ഭയം
ഹേതുവായിട്ടു മുമ്പെ കലഹത്തിൽ പട്ടുപോയ പാതി
രിയുടെ വേഷം ധരിച്ചിട്ടു അടുത്തു വരുവാൻ കല്പന
ചോദിച്ചാറെ, "താമൂതിരിക്ക് മമത തന്നെ വെണം.
"അന്നു കൊന്നുപോയ പറങ്കികൾക്ക വെണ്ടുവൊളം
"പകരം ചെയ്തു വന്നുവല്ലൊ ഇനി കച്ചവടത്തിന്നു
"യാതൊരു തടത്തവും വരികയില്ല പണ്ടു കഴിഞ്ഞതും
പടയിൽ പട്ടതും എണ്ണെണ്ടാ" എന്നും മറ്റും പറ
ഞ്ഞാറെ, ഗാമ: "മമതെക്ക് ഒരു വഴിയെ ഉള്ളു, മു
"സല്മാനരെ കോഴിക്കോട്ട് നിന്നു ആട്ടിക്കളയണം [ 34 ] "എന്നത്രെ" ആയത് കേട്ടാറെ, താമൂതിരി "നമ്മുടെ പൂ
ൎവ്വന്മാർ വളരെ മാനിച്ചു പോന്നവരും നമ്മുടെ പടക
"ൾക്ക് നിത്യം പണം കൊടുത്തു വരുന്നവരും ആക
"യാൽ ൫൦൦൦ കുടി കച്ചവടക്കാരെ വെറുതെ ആട്ടിയാൽ
"വലിയ അപമാനമെല്ലൊ ഇതല്ലാതെ ഞാൻ എ
ന്തെങ്കിലും ചെയ്യാം" എന്നുത്തരം പറയിച്ചു. ഗാമയു
ടെ കോപത്തെ ശമിപ്പിപ്പാൻ പ്രയത്നം കഴിക്കയും
ചെയ്തു. അപ്രകാരം ൩ ദിവസം കൊണ്ടു ഓല വ
ന്നു പോവാറായ ശേഷം ഗാമ ക്രോധപരവശനാ
യി ൫൦ ചില്വാനം മീൻ പിടിക്കാരെ തൊണികളൊടു
കൂടെ പിടിപ്പിച്ചു വരുത്തി അടപ്പിച്ചു; ആ ദൂതനെ
ഒരു മണൽ കുപ്പിയെ കാണിച്ചു "നാളെനട്ടുച്ച ആ
"കുമ്പൊൾ ൟകഥ തീരും അതിന്നു മുമ്പെ താമൂതിരി
"കവൎന്നപോയതിന്നു മതിയായ പൊന്നയച്ചാൽ
"ക്ഷമിക്കാം വേഗം പൊ" എന്നു കല്പിച്ചു. കപ്പൽ
എല്ലാം രാത്രിയിൽ കരക്കടുപ്പിക്കയും ചെയ്തു. നാട്ടുകാർ
രാത്രി മുഴുവനും പണിപ്പെട്ടു കിളച്ചു രണ്ടു മൂന്നു ഇരി
മ്പുതോക്കുകളെ വരുത്തുകയും ചെയ്തു. ഉച്ചയായാറെ,
ഗാമ ഒരു വെടിവെച്ചു ആ മീമ്പിടിക്കാരെ കപ്പലുക
ളിൽ തൂക്കിച്ചു കരയിലുള്ളവർ ഓടി വന്നു മുറവിളി
തുടങ്ങിയപ്പൊൾ, ആ ശവങ്ങളുടെ കയ്യും കാലും അ
റുത്തു ഒരു കത്തിൽ ഇതു ഗാമ താമൂതിരിക്കു വെക്കുന്ന
"തിരുമുൽക്കാഴ്ച ചതികൊണ്ടു ഉപകാരം ഉണ്ടാകയില്ല;
"ഒന്നിന്നു നൂറു ചോദിക്കുന്നത് പൊൎത്തുഗൽ ധൎമ്മം
"തന്നെ; ഇനി ഞങ്ങൾ ചെലവാക്കെണ്ടുന്ന മരുന്നി
"ന്റെ വിലയും കവൎന്ന പൊന്നും തീരെ തന്നു ബൊ
"ധിച്ചാലെ നല്ല മമത ഉണ്ടാകും" എന്നു എഴുതിച്ചു [ 35 ] എല്ലാം ഒരു തോണിയിൽ ആക്കി ഏറ്റം കൊണ്ടു ക
രക്കയച്ചു വിട്ട ശെഷം, ശവങ്ങളെ കടലിൽ ചാടിക്ക
ളകയും ചെയ്തു. പിന്നെ കടല്പുറത്തുള്ള ചെറ്റപ്പുര
കളെയും കച്ചവടക്കാരുടെ അങ്ങാടി പാണ്ടിശാലകൾ
മുതലായതിനെയും വെടി വെച്ചീടിപ്പിച്ചും കൊണ്ടിരു
ന്നു. (൨ാം നവമ്പ്ര) നാട്ടുകാരുടെ തോക്കിലെ ഒന്നു
രണ്ടുണ്ട മാത്രം കപ്പലിൽ കൊണ്ടു ഉടനെ തൊക്കു
നിറക്കെണ്ടുന്ന മാപ്പിള്ളമാർ ചിലർ ഉണ്ടമഴയാൽ
പട്ടുപോയി ചിലർ ഭ്രമിച്ചു ഓടിപോകയും ചെയ്തു.
പറങ്കി ഉണ്ട എത്തുന്നെടത്തോളം ഒരുവീടും നില്ക്കാതെ
പോയപ്പൊൾ ഗാമ (൩. നവമ്പ്ര) ൬ കപ്പലുകളെ
പാൎപ്പിച്ചു, "നഗരത്തിൽ ചരക്കു ഒന്നും വരുവാനും
"പോവാനും സമ്മതിക്കരുത് എന്നാൽ അരിക്കു മുട്ടു
"ണ്ടായിട്ടു മലയാളിബുദ്ധി നേരെ ആകും" എന്നു
സൊദ്രയൊടു കല്പിച്ചു. ആയവൻ മീൻ പിടിപ്പാൻ
പൊകുന്ന തോണികളെയും കൂട മുടക്കി താമൂതിരിരാജ്യ
ത്തിൽ മഹാക്ഷാമം വരുത്തി, ഗാമ ശേഷം കപ്പലൊ
ടും കൂട കൊച്ചിക്ക് ഓടി ൮ാം നവമ്പ്ര മാസത്ത എ
ത്തുകയും ചെയ്തു.

൧൩. ഗാമ കൊച്ചിയിൽ വെച്ചു
ചെയ്തത്.

ഗാമ കൊച്ചിയി‍‍‍‍‍‍‍‍ൽ പാ‌‌‌‌ൎത്തു വരുന്ന പറങ്കികളെ
ചെന്നു കണ്ടാറെ, "പെരിമ്പടപ്പ ഞങ്ങളെ നല്ലവ
"ണ്ണം പോറ്റി മാപ്പിള്ളമാരുടെ കയ്യിൽനിന്നു രക്ഷി [ 36 ] "ച്ചിരിക്കുന്നു" എന്നകേട്ടപ്പൊൾ രാജാവെയും കണ്ടു
പാണ്ടിശാലയും മുളകുവിലയും മറ്റും ചോദിച്ചാറെ,
"അതു വിചാരിച്ചു പറയാം" എന്നു രാജാവ കല്പിച്ചു.
ഉടനെ ഗാമ ചൊടിച്ചു "താമസം എന്തിന്നു" എന്നു
ചൊല്ലി പുറപ്പെട്ടു കപ്പലിൽ മടങ്ങി ചെല്ലെണ്ടതിന്നു
ഓടത്തിൽ കരേറി രാജാവും വഴിയെ ചെന്നു മറ്റൊരു
തോണിയിൽ കയറി തണ്ടു വലിപ്പിച്ചു. ഗാമയോടു
എത്തി അവന്റെ ഓടത്തിൽ കയറി "നിങ്ങൾക്ക
"വേഗതയും ഞങ്ങൾക്ക് മന്ദതയും ഉണ്ടു സംശയം
"വേണ്ട താനും; ഞങ്ങൾ ഇപ്പോൾ തങ്ങടെ വശമാ
"യല്ലൊ" എന്ന പറഞ്ഞാറെ, ഗാമ ശാന്തനായി ത
നിക്ക് വേണ്ടുന്നത ഒർ ഓലയിൽ എഴുതിച്ചു വാങ്ങി
രാജാവിന്നു പൊൎത്തുഗലിൽനിന്ന കൊണ്ടു വന്ന
പൊന്മുടി മുതലായ സമ്മാനങ്ങളെയും കൊടുത്തു. പെ
രിമ്പടപ്പും ഗാമക്ക് തോൾവള വീരചങ്ങല ദിവ്യൌ
ഷധങ്ങളും കൊടുത്തു, വളരെ മാനിച്ചു, കപ്പലുകൾക്ക്
പിടിക്കും ചരക്കുകളെ വേഗം എത്തിക്കയും ചെയ്തു.
കോലത്തിരിയും "നാം കൊച്ചിവിലെക്ക് ചരക്കുകളെ
തരാം പൊൎത്തുഗൽ സ്നേഹം സൎവ്വപ്രമാണം വിക്രയ
ത്തിൽ ഛേദം വന്നാലും ഛേദം ഇല്ല" എന്നെഴുതി.
മാപ്പിള്ളമാർ പശുമാംസം വില്പാൻ വന്നത് രാജാവ്
അറിഞ്ഞു "അവരെ ഏല്പിക്കേണം" എന്ന ചോദിച്ച
ഉടനെ ഗാമ: "ഗോമാംസം ഒന്നും കപ്പലുകളിൽ വാ
ങ്ങരുത" എന്നും കല്പിച്ചു പരസ്യമാക്കി. മൂന്നു മാപ്പി
ള്ളമാർ പിന്നെയും ഒരു പശുവിനെ കൊണ്ടുവന്ന
പ്പോൾ ഗാമ അവരെ കെട്ടിച്ചു കോവില്ക്കൽ ഏല്പിച്ചു.
പെരിമ്പടപ്പു: "അവരെ തൽക്ഷണം കഴുമ്മേൽ [ 37 ] ഏറ്റെണം" എന്ന വിധിക്കയും ചെയ്തു. നസ്രാണി
കൾകൊടുങ്ങല്ലൂരിൽനിന്നുംകോഴികളും പഴങ്ങളും കൊ
ണ്ടുവന്നു സമ്മാനം വെച്ചു "ഞങ്ങൾ എല്ലാവരും
"നിങ്ങളുടെ വരവുകൊണ്ടു വളരെ സന്തോഷിച്ചിരി
"ക്കുന്നു. പണ്ടു ൟ രാജ്യത്ത ഞങ്ങളുടെ വംശത്തിൽ
"ഒരു തമ്പുരാൻ ഉണ്ടായിരുന്നു അവന്നു പുരാണ
"പെരുമാക്കന്മാർ കൊടുത്ത ചെങ്കോലും രാജ്യപത്രിക
"യും ഇതാ! നിങ്ങൾക്ക തരുന്നു, ൩൦൦൦൦ പേരോളം
"ഞങ്ങൾ എല്ലാവരും ഒത്തിരിക്കുന്നു. ഇനി പൊൎത്തു
"ഗൽരാജാവിന്നു ഞങ്ങളിൽ മേല്ക്കൊയ്മ ഉണ്ടായിരിക്ക,
"അവന്റെ നാമം ചൊല്ലി അല്ലാതെ ഇനി യാതൊ
"രു കുറ്റക്കാരനെയും ഞങ്ങൾ വിധിക്കയില്ല" എന്നു
"പറഞ്ഞു ആധാരവും ആ ദണ്ഡും കൊടുത്തു. അത
ചുവന്നും ൨ വെള്ളിവളകളും ഒരു വളയിൽ ൩ വെള്ളി
മണികളും ഉള്ളതും ആകുന്നു. തോമശ്മശാനം സിംഹ
ളദ്വീപ മുതലായ യാത്രാസ്ഥലങ്ങളെ കുറിച്ചു അവർ
വളരെ വിശേഷങ്ങളെ അറിയിച്ചു. "ഞങ്ങളുടെ അ
"രികിൽ ഒരു കോട്ടയെ എടുപ്പിച്ചാൽ, ഹിന്തു രാജ്യം
"മുഴുവനും കരസ്ഥമാക്കുവാൻ സംഗതി വരും" എന്നു
പറഞ്ഞു, ഗാമയും വളരെ പ്രസാദിച്ചു, "നിങ്ങളെ
"സകല ശത്രുക്കളുടെ കയ്യിൽനിന്നും വിശേഷാൽ
"മുസല്മാന്മാരുടെ കയ്യിൽനിന്നും അതിക്രമത്തിൽനി
"ന്നും ഉദ്ധരിക്കേണ്ടതിന്നു ദൈവം മേലാൽ സംഗതി
"വരുത്തും; നിങ്ങൾ അല്പവും ഭയപ്പെടരുത" എന്ന
രുളി സമ്മാനങ്ങളെ കൊടുത്തു വിട്ടയക്കയും ചെയ്തു. [ 38 ] ൧൪. ഗാമ കോഴിക്കോട്ടു വഴിയായി
മടങ്ങിപോയതു.

അനന്തരം ഒരു ബ്രാഹ്മണൻ രണ്ടു ഉണ്ണികളു
മായി വന്നു നല്ല വിശ്വാസം കാട്ടി "നിങ്ങൾക്ക് വി
"ദ്യയും പ്രാപ്തിയും ശുദ്ധിയും എത്രയും അധികമായി
"കാണുന്നു ഈ എന്റെ മകനെയും മരുമകനെയും
"പൊൎത്തുഗലിൽ ആക്കി വളൎത്തിയാൽ എന്റെ ജന്മം
"സഫലമാകും" എന്ന മുഖസ്തുതി പറഞ്ഞു. പിന്നെ
മൂവായിരം വരാഹൻ വിലയുള്ള രത്നങ്ങളെ കാണിച്ചു
"ഇതു വഴിച്ചെലവിന്നു മതിയൊ സമ്മതമായാൽ ഞാ
"നും കൂടെ പോരാം, പക്ഷെ ഇതുകൊണ്ടു കറുപ്പ
"ത്തൊൽ വാങ്ങി വിലാത്തിയിൽ വിറ്റാൽ ലാഭം ആ
"കും" എന്നിങ്ങിനെ എല്ലാം പറഞ്ഞാറെ, ഗാമ സമ്മ
തിച്ചു ചരക്കു വാങ്ങിക്കയറ്റെണ്ടതിന്നു അനുവാദം
കൊടുത്തു. പിന്നെ ബ്രാഹ്മണൻ നെഞ്ഞു തുറന്നു
പറഞ്ഞു "ഞാൻ താമൂതിരിയുടെ ഗുരുവാകുന്നു നിങ്ങൾ
"ചോദിക്കുന്നത എല്ലാം പാതി പണം കൊണ്ടും പാ
"തി ചരക്കു കൊണ്ടും തീൎത്തു തരാം എന്നത്രെ രാജാവി
"ന്റെ മനസ്സു; ഘോഷം കൂടാതെ വന്നു കണ്ടാൽ
"കാൎയ്യം ഒക്കെയും വേഗം തീരും" എന്നു കേട്ടാറെ, ഗാമ
ഒരു ചെറിയ കപ്പലിൽ കൂടി കോഴിക്കോട്ട തൂക്കിലെ
ക്ക് ഓടി അവനെ കരക്ക ഇറക്കി രാജാവെക്കണ്ടു
ആലൊചന ചെയ്യുമാറാക്കി. അന്നു രാത്രിയിൽ ത
ന്നെ ൩൪ പടവുകൾ കപ്പലിന്റെ ചുറ്റും വന്നു
വളഞ്ഞു വെടി വെച്ചു തീയ്യും കൊടുത്തു പറങ്കികൾ
നങ്കൂരചങ്ങല ഉടനെ അഴിച്ചു ദു‌ഃഖെന തെറ്റി
[ 39 ] പോകയും ചെയ്തു. അനന്തരം ഉണ്ണികളെ കണ്ടില്ല
ബ്രാഹ്മണനെ തൂക്കി ശവത്തെ താമൂതിരിക്കയച്ചു
സൊദ്രയുടെ കപ്പലുകൾ തുണക്ക വന്നപ്പൊൾ വള
രെ നാശങ്ങളെയും ചെയ്തു.
ഗാമ കപ്പലുകളൊടു കൂടെ വിലാത്തിക്ക പുറപ്പെ
ടുമാറായപ്പൊൾ പെരിമ്പടപ്പിനൊടു ൩൦ പറങ്കികളെ
പാൎപ്പിച്ചു വിടവാങ്ങിയപ്പൊൾ രാജാവ് "നിങ്ങൾ
"എന്നെക്കുറിച്ചു സംശയിച്ചതാകകൊണ്ടു ഞാൻ ഉ
"ണ്ടായിട്ടുള്ളത ഒക്കെയും പറഞ്ഞില്ല, ഇപ്പൊൾ പറ
"യെണ്ടി വന്നു; താമൂതിരി ഓരൊരൊ ബ്രാഹ്മണരെ
"അയച്ചു പറങ്കികൾ ചതിയന്മാരാകകൊണ്ടു അവ
"രെ നിഗ്രഹിക്കെണം എന്നുപദേശം പറയിച്ചു
"ഞാൻ വഴങ്ങായ്കയാൽ താമൂതിരി സ്നേഹമൊ പൊ
"ൎത്തുഗൽ സ്നേഹമൊ എന്തു വേണ്ടൂ എന്ന ചോദി
"ച്ചതിന്നു നയം കൊണ്ടു ചെയ്യാത്തതു ഞാൻ ഭയം
"കൊണ്ടു ചെയ്കയില്ല എന്ന് ഉത്തരം അയച്ചിരി
"ക്കുന്നു. അതുകൊണ്ടു നിങ്ങൾ യാത്രയായതിന്റെ
"ശേഷം താമൂതിരി പടയോടും കൂടെ വന്നതിക്രമിക്കും
"ഞങ്ങളെ നായർ മാപ്പിളളമാരൊടു കൈക്കൂലി വാങ്ങി
"അങ്ങെ പക്ഷം നില്ക്കും എന്ന തോന്നുന്നു. ഭയം
"കൊണ്ടല്ല ഞാൻ ഇതിനെ പറയുന്നു; നിങ്ങളുടെ
"ആളുകളെ രക്ഷിക്കേണ്ടതിന്നു എന്നാൽ ആവതെ
"ല്ലാം ചെയ്യാം; രാജ്യഭ്രംശത്താലും എനിക്ക് വേദന
"ഇല്ല" എന്ന പറഞ്ഞപ്പൊൾ, ഗാമ "സങ്കടപ്പെട
"രുതെ; ഞാൻ സൊദ്രയെ ൬ കപ്പലോടു കൂട ഇവി
"ടെ പാൎപ്പിക്കും കോഴിക്കോട്ടിന്നു വേഗം താഴ്ച വരും"
എന്നു ചൊല്ലി പുറപ്പെട്ടു,ഓടി പന്തലായിനിത്തൂക്കിൽ [ 40 ] കോഴിക്കോട്ടു കപ്പലുകളെ തകൎത്തു അതിമൂല്യമായ ഒരു
സ്വൎണ്ണബിംബത്തെ കൈക്കലാക്കി കണ്ണനൂർ പാ
ണ്ടിശാലയിൽ ൨൦ പറങ്കികളെ പാൎപ്പിച്ചു കോലത്തി
രിയും പെരിമ്പടപ്പും ഒത്തിരിക്കെണ്ടതിന്നു സത്യം
ചെയ്യിച്ചു (൧൫൦൨) (1502) യൂരോപ്പിലേക്ക് ഓടുകയും
ചെയ്തു.

൧൫. താമൂതിരിയും പെരിമ്പടപ്പുമായി
പടകൂടിയത.

ഗാമ പോയ ഉടനെ താമൂതിരി പൊന്നാനി അ
രികിൽ ൫൦,൦൦൦ നായന്മാരെ ചേൎത്തു "പറങ്കികളെ ഏ
"ല്പിച്ചില്ല എങ്കിൽ കഠോരയുദ്ധമുണ്ടാകും" എന്നു കൊ
ച്ചിയിൽ അറിയിച്ചപ്പോൾ, കൊച്ചിക്കാർ മിക്കവാറും
"ഇതു നമുക്ക് ധൎമ്മമല്ലൊ പറങ്കികൾ അന്യന്മാരും
"ഡംഭികളും ആകുന്നു; അവരെ കെട്ടി താമൂതിരി കൈ
ക്കൽ ഏല്പിക്കെണം" എന്ന പറഞ്ഞത രാജാവ് സ
മ്മതിച്ചില്ല എങ്കിലും കൊച്ചിയിൽ ഉള്ള പറങ്കികൾ
പേടിച്ചു സൊദ്രയൊടു "നീ കപ്പലോടും കൂട ഞങ്ങ
ൾക്ക് തുണപ്പാൻ നില്ക്കേണമെ" എന്നു അപേക്ഷി
ച്ചിട്ടു അവൻ മക്കക്കപ്പലുകളെ പിടിക്കേണം എന്നു
വെച്ചു പുറപ്പെട്ടു, ചെങ്കടലിൽ ഓടി വളരെ കൊള്ള
യിട്ടു, അറവി കരക്ക എത്തിയപ്പൊൾ , കൊടുങ്കാറ്റി
നാൽ താനും കപ്പലും ആളും ഒട്ടൊഴിയാതെ നശിച്ചുപോ
കയും ചെയ്തു. അതുകൊണ്ടു പറങ്കികൾക്ക പെരിമ്പ
ടപ്പിന്റെ ഗുണമനസ്സല്ലാതെ ഒരു തുണയും ശേഷി
[ 41 ] ക്കാതെ ഇരിക്കുമ്പൊൾ, കൊച്ചിയിലെ കൈമ്മന്മാ
രും മാപ്പിള്ളദ്രവ്യം വാങ്ങി രാജാവെ ദ്രോഹിച്ചു, താ
മൂതിരിയുടെ പക്ഷം തിരിഞ്ഞു. ആയവൻ തന്റെ നാ
യന്മാരോടു "മാപ്പിള്ളമാർ വന്നു കുടിയേറി വ്യപാരം
"ചെയ്തതിനാൽ കോഴിക്കോട്ട ഭാരതഖണ്ഡത്തിലെ മി
"കച്ച നഗരമായി വൎദ്ധിച്ചിരിക്കുന്നുവെല്ലൊ. ൟപ
"റങ്കികൾ ഞങ്ങളെ ഒടുക്കുവാൻ വന്ന നാൾ മുതൽ
"പെരിമ്പടപ്പു നമ്മുടെ മേല്ക്കോയ്മയെ വെറുത്തു; അ
"വരോടു മമത ചെയ്തു ചേൎന്നിരിക്കുന്നു; അവനെ
ശിക്ഷിപ്പാൻ പുറപ്പെടുന്നു" എന്നു കല്പിച്ചത് എല്ലാ
വൎക്കും സമ്മതമായി അവന്റെ മരുമകനായ നമ്പി
യാതിരിമാത്രം"നമുക്കു മാപ്പിള്ളമാരെ വിശ്വസിപ്പാൻ
"പാടില്ല; അവർ പട വേണം എന്നു മുട്ടിച്ചു വിളി
ക്കുന്നു; പടയുണ്ടായാലൊ മണ്ടിപ്പോകുന്നു. പെരി
"മ്പടപ്പു മാത്രമല്ല കോലത്തിരിയും വേണാടടികളും
ആ പറങ്കികളെ ചേൎത്തുകൊണ്ടിരിക്കുന്നു; ഇപ്പൊൾ
കൊച്ചിയുടെ നേരെ പുറപ്പെട്ടാൽ കോലത്തിരിയൊ
"ളം അതിന്നു ശേഷി പോരാഞ്ഞിട്ടാകുന്നു എന്നു ലോ
"കാപവാദം വരും നിശ്ചയം. പെരിമ്പടപ്പു ആണ്ടു
"തോറും കപ്പം അയച്ചു പോരുന്നുവല്ലൊ, എന്തിന്നു
"അവരെ ഉപദ്രവിക്കുന്നു. അവിടെ ഉള്ള പത്തിൽ
"ചില്വാനം പറങ്കികളെ കൊന്നാലും കടല്ക്കപ്പുറം ഉള്ള
വരെ കൊല്ലുവാൻ കഴിയുമോ? അതുകൊണ്ടു പട
വേണ്ടാ എന്ന എന്റെ പക്ഷം" എന്ന് പറഞ്ഞു.
"മറ്റുള്ളവർ പറഞ്ഞു: അമ്പതിനായിരം ആളെ ചേ
"ൎത്തശേഷം, വെറുതെ മടങ്ങി ചെന്നാൽ വലിയ അ
"പമാനമല്ലൊ?" എന്നതുകൊണ്ടു അവർ പുറപ്പെട്ടു [ 42 ] ഇടപ്പള്ളിയിൽ വന്നു ചെറുവെപ്പി, കമ്പളം, ഇടപ്പ
ള്ളി മുതലായ കൈമ്മന്മാർ ഉടനെ താമൂതിരിയെ ചേ
ൎന്നു, കൊച്ചിനായന്മാരും ദിവസേന ചിലർ അങ്ങെ
പക്ഷം തിരികയും ചെയ്തു. അനന്തരം പെരിമ്പടപ്പു
വിഷാദിച്ചപ്പൊൾ പൊൎത്തുഗീസർ "ഞങ്ങളെ കണ്ണ
"നൂരിലേക്ക് അയച്ചാൽ കൊള്ളാം, ഞങ്ങൾ നിമിത്തം
തോറ്റു പോകരുതെ"! എന്നു അപേക്ഷിച്ചാറെയും
"വിശ്വാസഭംഗത്തെക്കാളും രാജ്യഛേദം നല്ലൂ. നിങ്ങ
ൾക്ക മാത്രം അപായം വരരുതു" എന്നു കല്പിച്ചു നാ
യന്മാരെ കാവൽ വെച്ചു ൫,൫൦൦ പടയാളികളൊടും
കൂടെ തന്റെ മരുമകനായ നാരായണനെ മറുതലയെ
ക്കൊള്ളെ നിയോഗിക്കയും ചെയ്തു.

൧൬. പെരിമ്പടപ്പു തോറ്റതു.

പെരിമ്പടപ്പു വഴിപ്പെടാഞ്ഞു ചേറ്റുവാക്കടവി
നെ രക്ഷിപ്പാൻ നാരായണൻ എന്ന പ്രസിദ്ധവീ
രനെ ആക്കിയതുകൊണ്ടു താമൂതിരി ദ്വെഷ്യപ്പെട്ടു
(൧൫൦൩. എപ്രെൽ ൨) കടവു കടപ്പാനായിക്കൊണ്ടു
പൊർ തുടങ്ങി, പലരും മരിച്ചാറെ, ആവതില്ല എന്നു
കണ്ടു മറ്റെ ദിക്കിൽ നാശങ്ങളെ ചെയ്യിച്ചു നാരായ
ണനെ ഇളക്കിയതുമില്ല. അപ്പൊൾ ഒരു ബ്രാഹ്മ
ണൻ കൊച്ചിക്ക് വന്നു പെരിമ്പടപ്പിന്റെ ചെക
വൎക്ക ചെലവു കൊടുക്കുന്നൊരു മേനവനെ കണ്ടു
കൈക്കൂലി കൊടുത്തു, അവനും ദീനമുണ്ടു എന്നവ്യാ
ജം പറഞ്ഞു നെല്ലും യാവനയും അയക്കായ്ക കൊണ്ടു
നായന്മാർ വിശപ്പു സഹിയാഞ്ഞു, പാതി അംശം
[ 43 ] നാരായണനെ ചെന്നു കണ്ടു "ഞങ്ങൾക്ക് തെക്കു
"പോയി മേനവനോടു വൃത്തി ചോദിക്കേണ്ടതിന്നു
"ഒരു രാത്രി കല്പന തരേണം" എന്നു യാചിച്ചു പുറ
പ്പെട്ടു മേനവൻ കൌശലം കൊണ്ടു അവരെ നട്ടുച്ച
യൊളം താമസിപ്പിക്കയും ചെയ്തു. അന്ന താമൂതിരി ക
രവഴിയായും കടൽവഴിയായും എതിരിട്ടു കടവു കടന്നു
നാരായണൻ രണ്ട് മരുമക്കളോടും കൂടെ അമ്പുമാരി
യാൽ പട്ടുപോകയും ചെയ്തു.
ആയതു പെരിമ്പടപ്പു കേട്ടപ്പോൾ, മോഹാല
സ്യമായി വീണു; ബോധം വന്ന ഉടനെ "ഇതു ക
"ൎമ്മഫലമത്രെ. ഇന്നു ഇനിക്കും പിന്നെ താമൂതിരി
"ക്കും പറ്റും. പൊൎത്തുഗീസരെ ഒരു ചേതം വരാതെ
"വൈപ്പിൽ തന്നെ പാൎപ്പിക്കേണം" എന്നു കല്പിച്ചു.
ആ വൈപ്പിൽ കോട്ടയും സങ്കേതവും ഉണ്ടു, അതിലെ
കൈമ്മൾ സകല ഇടപ്രഭുക്കന്മാരിലും പെരിമ്പടപ്പി
ന്നു വിശ്വാസം ഉള്ളവൻ തന്നെ. പെരിമ്പടപ്പ
സ്വരൂപക്കാർ മുതലായവർ പൊൎത്തുഗീസരുമായി
അവിടെ വാങ്ങി പാൎത്തപ്പോൾ, താമൂതിരിരാജ്യം പാ
ഴാക്കി കൊണ്ടു കൊച്ചിയെ കൊള്ളെ ചെന്നു. നാട്ടു
കാർ പലരും സ്വാമിദ്രോഹികളായി പട്ടണത്തുനിന്ന
പാഞ്ഞു പോയപ്പോൾ, ഇതല്യർ ഇരുവരും താമൂതി
"രിക്ക് ആളയച്ചു "ഞങ്ങൾ പറങ്കികളുടെ കപ്പലാൽ
"വന്നവർ എങ്കിലും പൊൎത്തുഗീസ വംശക്കാരല്ല;
"ഞങ്ങൾക്ക വൃത്തിക്ക് കൊടുത്താൽ നിങ്ങളുടെ നിഴ
ൽ ആശ്രയിച്ചു തോക്കു വാൎത്തുണ്ടാക്കുന്ന പണിയെ
പഠിപ്പിച്ചു തരാം എങ്കിലെ വെള്ളക്കാരോട എതൃത്തു
നില്ക്കാവു" എന്ന് ഉണൎത്തിച്ചു താമൂതിരിയുടെ അഭ
[ 44 ] യവാക്കു വാങ്ങി രാത്രികാലത്തു വിട്ടോടി കോഴിക്കോട്ടു
വന്നു. മാറാന്മാർ കൊച്ചിമതിലിന്നു സമീപിച്ചു എ
ത്തിയപ്പോൾ, പിന്നെയും പടയുണ്ടായി, താമൂതിരി
ജയിച്ചു പട്ടണത്തിൽ കയറി തീകൊടുക്കയും ചെയ്തു.
പെരിമ്പടപ്പു താൻ മുറിയേറ്റു പണിപ്പെട്ടൊഴിഞ്ഞു
വൈപ്പിൽ വന്നു ധൈൎയ്യത്തോടെ എതിർ പൊരുതു
തുരുത്തിയെ രക്ഷിക്കയും ചെയ്തു.

൧൭. പൊൎത്തുഗീസർ പ്രതിക്രിയ
ചെയ്തത്.

അപ്പോൾ, ഇടവമാസത്തിലെ മഴ വന്നു താമൂ
തിരിയും കൊച്ചിക്കോട്ടയിൽ നായന്മാരെ പാൎപ്പിച്ചു
ഓണം കഴിഞ്ഞാൽ പിന്നെയും വരാം എന്നു കല്പിച്ചു
കൊടുങ്ങല്ലൂരെക്കു വാങ്ങി പോകയും ചെയ്തു. മാപ്പി
ള്ളമാരും ബ്രാഹ്മണരും ജയസന്തോഷത്താൽ ആ
വൎഷകാലത്ത എത്ര നേൎച്ചകളും തിറകളും ഘോഷിച്ചു
സദ്യകളും നടത്തി എന്നു പറഞ്ഞു കൂടാ; മറിയ അ
ന്തോണി എന്ന ആ ഇതല്യർ ഇരുവരും തൊപ്പി
ഇട്ടു മാപ്പിള്ളച്ചികളെ കെട്ടി വസിച്ചു; അനേകം തോ
ക്കുകളെ വാൎത്തുണ്ടാക്കി വെടിവെക്കുന്നതിൽ അഭ്യാ
സം കഴിപ്പിക്കയും ചെയ്തു. ഇനി കേരളം മുഴുവനും
അണഞ്ഞനാടുകളും താമൂതിരിക്ക് അധീനമാകും എ
ന്നു ജ്യോതിഷക്കാർ ലക്ഷണം പറകയും ചെയ്തു.

൧൫൦൩ ചിങ്ങമാസത്തിൽ തന്നെ അൾബുകെ
ൎക്ക് എന്ന വീരൻ ൬ കപ്പലുകളോടും കൂടെ കണ്ണനൂ
[ 45 ] രിൽ എത്തി, സോദ്രയും കപ്പലും മുടിഞ്ഞതും പെരിമ്പ
ടപ്പ തോറ്റതും എല്ലാം കോലത്തിരി മുഖേന കേട്ടു
കാലം വൈകാതെ കൊച്ചിക്ക് ഓടി (സെപ്ത.൨.) ശനി
യാഴ്ച രാത്രിയിൽ എത്തിയപ്പോൾ, വൈപ്പിൽ ഉള്ള
വർ എല്ലാവരും രാത്രി മുഴുവൻ വാദ്യഘോഷം പ്ര
യോഗിച്ചു സന്തോഷിക്കുന്നതിന്നിടയിൽ താമൂതിരി
യുടെ ആയുധക്കാർ ഭയപ്പെട്ടു, കൊച്ചിക്കോട്ടയെ വി
ട്ടു ഓടുകയും ചെയ്തു. ഞായറാഴ്ച രാവിലെ കപ്പൽ
ആറും പുഴക്കകത്തു കൊണ്ടുവെച്ചു, തിങ്കളാഴ്ച കപ്പി
ത്താൻ കരക്കിറങ്ങി പുഴവക്കത്തു വെച്ചു പെരിമ്പട
പ്പുമായി കണ്ടു സംഭാഷണം കഴിക്കയും ചെയ്തു. പൊ
ൎത്തുഗൽ പൊൎത്തുഗാൽ എന്നും കൊച്ചി കൊച്ചി എന്നും
ആരവാരങ്ങൾ ഉണ്ടായതിന്നിടയിൽ രാജാവ് അ
ജ്ഞാനാചാരമെല്ലാം വെടിഞ്ഞു, കണ്ണീർ വാൎത്തു കപ്പി
ത്താനെ ആശ്ലേഷിച്ചു. ഇനി കൊച്ചിക്കാർ "ഞങ്ങൾ
വെറുതെ അല്ല ദു‌ഃഖിച്ചത എന്നു കാണ്മാൻ സംഗ
"തി വന്നു" എന്നു പറഞ്ഞു സന്തോഷിച്ചു കപ്പി
ത്താൻ രാജാവിന്റെ ദാരിദ്ര്യം വിചാരിച്ചു ഉടനെ
൧൦൦൦൦ വരാഹൻ കൊടുക്കയും ചെയ്തു. രാജാവും അൾ
ബുകെൎക്കും കൊച്ചിയിൽ പ്രവേശിച്ച ഉടനെ പറ
ങ്കികൾ സ്വാമിദ്രോഹികളായ ഇട വകക്കാരെ ശി
ക്ഷിപ്പാൻ ഓടങ്ങളിൽ പുറപ്പെട്ടു ചെറുവൈപ്പിലെ
നായന്മാർ അമ്പും ചവളവും വളരെ പ്രയോഗിച്ചിട്ടും
കരക്കിറങ്ങി പൊരുതു ജയിച്ചു കമ്മളുടെ മാടത്തെ വ
ളഞ്ഞു അവനെയും വെട്ടിക്കൊന്നു മാടം ഭസ്മമാക്കുക
യും ചെയ്തു. ഇടപ്പള്ളിയിൽ വെച്ചു തകൎത്ത പോർ
ഉണ്ടായി ൫൦൦ വില്ലാളികളും കടവിൽ കാത്തുനിന്നു
[ 46 ] എങ്കിലും അവിടെയും പൊൎത്തുഗീസർ പ്രവേശിച്ചു
ഊർ പിടിച്ചു കൊച്ചിനായന്മാർ അതിനെ കൊള്ള
യിടുകയും ചെയ്തു.

൧൮. അൾബുകെൎക്ക കൊച്ചിയിൽ
കോട്ടകെട്ടിച്ചതു.

അനന്തരം പെരിമ്പടപ്പു "നിങ്ങൾ എന്നെ ര
"ക്ഷിച്ചു പ്രതിക്രിയ ചെയ്തും ഇരിക്കുന്നു; ഞാൻ
"പ്രത്യുപകാരം എന്തു ചെയ്യെണ്ടു?" എന്നു ചോദി
ച്ചാറെ, "പാണ്ടിശാലയുടെ രക്ഷക്കായി ഒരു കോട്ട
എടുപ്പിപ്പാൻ സ്ഥലം തരേണം" എന്നുണൎത്തിച്ചാ
റെ, രാജാവ് പുഴവായിൽ തന്നെ ഒരു കുന്നും പണി
ക്കു വേണ്ടുന്ന മരങ്ങളും കൊടുത്തു. അൾബുകെൎക്ക
ഉടനെ സകല പൊൎത്തുഗീസരെ കൊണ്ടു പണി എ
ടുപ്പിച്ചു, തെങ്ങു മുതലായ മരങ്ങളെ ഇരുമ്പുപട്ടകളെ
ചേൎത്തു ചുവരാക്കി നടുവിൽ കല്ലും മണ്ണും ഇട്ടു നിക
ത്തി കോട്ടയാക്കി ക്ഷണത്തിൽ തീൎക്കയും ചെയ്തു.
(കന്നി ൧൫൦൩ാം) ആ വേല കാണ്മാൻ രാജാവു താൻ
ചിലപ്പോൾ വന്നു "ഇവർ അന്യന്മാർ എങ്കിലും മ
"ഴയും വെയിലും സഹിച്ചു അദ്ധ്വാനിക്കുന്നു കഷ്ടം!
"എന്തു കൂലിക്കാരെക്കൊണ്ടു ചെയ്യിക്കാതു ?" എന്നു
ചൊല്ലി അതിശയിച്ചു നോക്കിനിന്നു. പറങ്കികൾ
കോട്ടയെ തീൎത്തപ്പൊൾ "മാനുവെൽ കോട്ട എന്നു
പേരും ഇട്ടു" വലിയ ക്രൂശെ പെരിങ്കുടക്കീഴിൽ എഴു
ന്നെള്ളിച്ചു പ്രദക്ഷിണം കഴിച്ചു, കോട്ടയുടെ നടു
[ 47 ] വിൽ ഉള്ള ബൎത്തൊല്മായ എന്ന മരപ്പള്ളിയിൽ പ്ര
വേശിച്ചപ്പൊൾ, ഗാസ്തൊൻ എന്ന പ്രഞ്ചിസ്കാന
പാതിരി "ഇന്നല്ലൊ നമ്മുടെ ദൈവത്തിന്നു ഹിന്തുരാ
"ജ്യത്തിൽ വരുവാൻ ഒരു വാതിൽ തുറന്നു; അതിന്നു
"നിത്യം സ്തുതിച്ചു അറിവില്ലാത്ത ജാതികളോടു യേശു
"വെ അറിയിക്കെണം; ഇത്രോളം തുണ നിന്ന് പെ
"രിമ്പടപ്പിന്റെ ഗുണവൃദ്ധിക്കായിട്ടും ഇവിടെ വെ
"ച്ചു നിത്യം പ്രാൎത്ഥിക്കെണം" എന്നു പ്രസംഗിച്ചു.
ആയത് എല്ലാം പെരിമ്പടപ്പു കണ്ടും കേട്ടും അൎത്ഥം
ചോദിച്ചറിഞ്ഞും സന്തോഷിച്ചു; "ഇത ഒക്കയും ന
ല്ലതു തന്നെ" എന്ന കല്പിക്കയും ചെയ്തു.

അതിന്റെ ശേഷം മത്സരിച്ച നായന്മാരുമായി
ഓരൊ ചെറുയുദ്ധങ്ങൾ ഉണ്ടായപ്പൊൾ, താമൂതിരി
ൟ പറങ്കികൾക്ക് ഒരുവട്ടം മാത്രം മുളകുചരക്കു കൊടു
ക്കാതെ വിട്ടയച്ചാൽ, പിന്നെ ഇങ്ങോട്ടു വരികയില്ല
എന്നു വെച്ചു കൊച്ചിക്ക് ചുറ്റുമുള്ള എല്ലാ ദേശങ്ങ
ളിൽനിന്നും മുളകു താൻ വാങ്ങിയും മറ്റവൎക്ക വില്ക്കാ
തെ ആക്കിയും പോന്നതും അല്ലാതെ, കൊച്ചിക്കച്ച
വടക്കാരെയും വശത്താക്കി അവരും പറങ്കികളൊടു
"അയ്യൊ! നിങ്ങളുടെ തീരാത യുദ്ധം നിമിത്തം മുളകു
ഒട്ടും വരുന്നില്ല, ഞങ്ങൾ എന്തു ചെയ്യെണ്ടു" എന്നു
വ്യാജമായി ദു‌ഃഖിച്ചു പറഞ്ഞാറെ, സേനാപതി പ
ശെക എന്ന വീരനെ തൊണികളൊടു കൂടെ പുഴവ
ഴിയായയച്ചു. ആയവൻ പലദിക്കിലും ശൂരത കാട്ടി
കമ്പളം എന്ന ദേശത്തിൽ ഇറങ്ങിയാറെ, നായന്മാർ
കൂവിട്ടു കൊണ്ടു എവിടെനിന്നും വന്നു കൂടി ചെറുത്തു
നിന്നിട്ടും ശത്രു മദ്ധ്യത്തൂടെ കടന്നു നാടു പാഴാക്കി
[ 48 ] ഓരോരൊ ചരക്കുകളെ കൈക്കലാക്കി എങ്കിലും ഒരു
കപ്പൽ നിറപ്പാൻ മാത്രം ഉണ്ടായിവന്നില്ല. അതു
കൊണ്ട അൾബുകെൎക്ക കൊല്ലനഗരത്തിലേക്ക് ഓ
ടി ഇറങ്ങി ചരക്ക അന്വേഷിപ്പാൻ സംഗതി വന്നു.

കണ്ണനൂർ, കൊച്ചി ഈ രണ്ടു സ്ഥലങ്ങളെക്കാളും
കൊല്ലത്തു കച്ചവടം അധികം ശുഭമായി വന്നു; ചോ
ഴമണ്ഡലം, സിംഹളം, വങ്കാളം, മലാക്ക മുതലായ തീര
ങ്ങളിൽനിന്നു കപ്പലും പടകും നിത്യം വരുമാറുണ്ടു;
അന്നു ഗോവൎദ്ധന രാജാവ് വേണാടു വാണു കൊ
ണ്ടിരുന്നു. പാണ്ടിരാജ്യത്തിന്റെ തെക്കെ അംശം
അവന്റെ സ്വാധീനത്തിൽ ആയി. അവിടെ കായ
ൽ എന്ന പട്ടണത്തിൽ തമ്പുരാന്റെ വാസം ഉണ്ടു;
രാജാവിന്റെ കീഴിൽ വില്ലു പ്രയോഗിക്കുന്ന ൩൦൦
സ്ത്രീകൾ ചേകംചെയ്തിരിക്കുന്നു എന്നും കേൾക്കുന്നു.

൧൯. അൾബുകെൎക്ക കൊല്ലത്തിൽ
വ്യാപരിച്ചത.

അന്നു കൊല്ലനഗരത്തിൽ വേണാടടികളുടെ കാ
ൎയ്യക്കാരനായ നമ്പിയാതിരി പറങ്കിക്കപ്പൽ വന്നു എ
ന്നു കേട്ട ഉടനെ ചെന്നു എതിരേറ്റു മാനത്തോടെ
കൈക്കൊണ്ടു രാജാവെ ഉണൎത്തിപ്പാൻ ആൾ അയ
ക്കയും ചെയ്തു. കൊല്ലം മുതൽ കന്യാകുമാരി പൎയ്യന്തം൨൪
കാതം വേണാടും പാണ്ടിക്കര ൩൦ കാതത്തിൽ അധി
കവും അവന്റെ കൈവശമാകകൊണ്ടും ൟഴത്തുനി
ന്നും കപ്പം കിട്ടുകകൊണ്ടും ആനഗുണ്ടി നരസിംഹ
[ 49 ] രായരൊടു പട കൂടുവാൻ ഒട്ടും മടുക്കാത്തവൻ ആക
കൊണ്ടും അൾബുകെൎക്ക വിനയത്തോടെ കാൎയ്യാദികളെ
ബോധിപ്പിച്ചു പ്രസാദം വരുത്തി. രാജാവും താമൂതി
രിയുടെ മന്ത്രണത്തിന്നു ചെവി കൊടുക്കാതെ വിചാ
രിച്ചു, പറങ്കികൾ വന്നു പാണ്ടിശാല എടുപ്പിച്ചു പാ
ൎത്തു കച്ചവടം ചെയ്യുന്നതിന്നു വിരോധം ഏതും ഇല്ല
എന്നുത്തരം കല്പിക്കയും ചെയ്തു. തല്ക്കാലത്തിൽ ആ
വശ്യമായ മുളകിനെ മന്ത്രികൾ താമസം കൂടാതെ കൊ
ടുപ്പാൻ നിശ്ചയിച്ചതുമല്ലാതെ, നസ്രാണിവ്യാപാരി
കൾ അതിന്നായി നന്നെ ഉത്സാഹിച്ചു, വേണ്ടുന്നത
ഒക്കെയും എത്തിക്കയും ചെയ്തു. അതുകൊണ്ടു അൾ
ബുക്കെൎക്ക് വേണാടു മന്ത്രികളോട സമയവും സത്യ
വും ചെയ്തു. ദസാ എന്ന മേധാവിയെ കൊണ്ടു കൊല്ല
ത്തുപാണ്ടിശാലയെ എടുപ്പിച്ചു, ഇവിടെ അറവികൾ
ഇല്ല; ചില ചോനകന്മാരല്ലാതെ മുസല്മാനരും ഒട്ടും
ഇല്ലല്ലൊ, ക്രിസ്ത്യാനർ ൬൦൦൦ കുടി ഉണ്ടെന്നു കേൾ
ക്കുന്നു അതു നമുക്ക എത്രയും അനുകൂലം ഇവരുമാ
യി കലശൽ ഒന്നും സംഭവിക്കാതെ കണ്ടു, എെക്യ
പ്പെട്ടു കാൎയ്യം എല്ലാം അവരൊടു ഒന്നിച്ചു വിചാരിച്ചു
നടത്തെണം എന്നും ഉപദേശം പറഞ്ഞു. നസ്രാണി
കൾക്കു ദിവസേന വിശ്വാസം വൎദ്ധിച്ചപ്പൊൾ, നാ
യന്മാരാൽ തങ്ങൾക്കു സംഭവിച്ച ന്യായക്കേടു പല
വിധം അവർ ബോധിപ്പിച്ചു; അൾബുകെൎക്ക് അ
വൎക്കു വേണ്ടി അപേക്ഷിച്ചതിനാൽ, അവൎക്കു മു
മ്പെത്ത ക്രമപ്രകാരം സ്വജാതിക്കാർ മാത്രം ന്യായം വി
സ്തരിക്കേണ്ടിയവർ എന്നു വ്യവസ്ഥ വരുത്തി മറ്റു
ചില സങ്കടങ്ങളെ ശമിപ്പിക്കയും ചെയ്തു. ആകയാൽ
[ 50 ] നസ്രാണികൾ സന്തോഷിച്ചു പറങ്കികൾക്ക് പള്ളി
യെ കാട്ടി ഇത് തോമാശ്ലീഹാ കെട്ടിയത തന്നെ എ
ന്നും പുണ്യവാളർ ഇരുവരും ഇവിടെ മണ്മറഞ്ഞു കിട
ക്കയാൽ എത്രെയും പുണ്യമായ സ്ഥാനം എന്നും ചൊ
ല്ലി ഏല്പിച്ചു കൊടുക്കയും ചെയ്തു. അൾബുക്കെൎക്ക്
ദസാ എന്ന മൂപ്പനൊടു കൂടെ ൨൦ ആളുകളെ പാണ്ടി
ശാലയിൽ പാൎപ്പിച്ചതിൽ ഒരു ദോമിനിക്ക് സന്യാസി
യും ഉണ്ടു; അവന്നു റൊദ്രീഗ് എന്ന പേർ ഉണ്ടു;
ആയവൻ ആ പള്ളിയെ പുതുതാക്കി പ്രാൎത്ഥിച്ചും
പ്രസംഗിച്ചും ഓരൊരൊ നാട്ടുകാരെ സ്നാനത്താൽ സ
ഭയോടു ചേൎക്കയും ചെയ്തു. മുപ്പതും നാല്പതും വയസ്സു
ള്ളവർ അനേകർ അതിനെ കേട്ടാറെ, റൊദ്രീഗിനെ
ചെന്നു കണ്ടു "ഞങ്ങൾ നസ്രാണികൾ തന്നെ;
"ചെറുപ്പത്തിൽ സ്നാനം ഉണ്ടായൊ എന്നറിയുന്നില്ല;
"വളരെ കാലം ഇവിടെ മൂപ്പന്മാർ ഇല്ലാഞ്ഞു ഞങ്ങൾ
"നാട്ടുകാരെ പോലെ ആയിപോയി കഷ്ടം! നിങ്ങളു
"ടെ വരവിനാൽ രാജോപദ്രവവും അജ്ഞാനവും മറ
"ഞ്ഞുപോയി, ദൈവത്തിന്നു സ്തോത്രം" എന്നു സ
ന്തോഷിച്ചു പറഞ്ഞു, സ്നാനമേറ്റു പറങ്കികളുടെ ഘോ
ഷമുള്ള പ്രാൎത്ഥനകളിൽ കൂടുകയും ചെയ്തു. ഇങ്ങിനെ
പൊൎത്തുഗസെൎക്കു കൊല്ലത്തും നല്ല പ്രവേശനം വ
ന്നതിന്റെശേഷം അൾബുകെൎക്ക(൧൫൦൪ജന.൧൨)
ചരക്കു നിറഞ്ഞ കപ്പലോടും കൂടെ പുറപ്പെട്ടു കൊ
ച്ചിയിൽ എത്തുകയും ചെയ്തു.
[ 51 ] ൨൦. പൊൎത്തുഗലും താമൂതിരിയും
അല്പം സന്ധിച്ചതു.

കണ്ണനൂർ, കൊച്ചി, കൊല്ലം ഇങ്ങിനെ മൂന്നു സ്ഥ
ലത്തും പറങ്കികൾക്കു കച്ചവടം നടക്കുന്നു എന്നും
കോഴിക്കോട്ട മാത്രം നിത്യകലഹവും അനവധിനാശ
വും ദുൎഭിക്ഷവും വന്നു പറ്റി ഇരിക്കുന്നു എന്നു വി
ചാരിച്ചു താമൂതിരി അനുജനെ അനുസരിച്ചു അൾ
ബുകെൎക്കിന്നു ആളയച്ചു "നമുക്കു സ്നേഹം വേണം
"ഇനി ഒരുനാളും വിരോധം അരുത് അതിന്ന എന്തു
"വേണ്ടിയത?" എന്നു ചോദിച്ചപ്പോൾ "൧.) കവൎന്നു
"പോയതിന്ന പകരമായി താമൂതിരി ൯൦൦ കണ്ടി മുളക
"ഇങ്ങോട്ടു തന്നെക്കണം ൨.) കോഴിക്കോട്ടുള്ള ചോന
"കന്മാൎക്ക മക്കമിസ്രകളോടുള്ള കച്ചവടം ഇനി അരുത.
"൩.) പെരിമ്പടപ്പും താമൂതിരിയും നിത്യം ഇണങ്ങി
"ക്കൊണ്ടിരിക്കെണം. ൪.) കൊച്ചിയിൽ നിന്നു അ
"ങ്ങോട്ടു ഓടി ആശ്രയിച്ചു പോയ രണ്ടു വെള്ളക്കാ
"രെ ഇങ്ങു ഏല്പിച്ചു തരെണം" എന്നിങ്ങിനെ അൾ
ബുകെൎക്ക കല്പിച്ച സന്ധിവിവരം. "ആശ്രിതന്മാരെ
"ഒരു നാളും കൈവിട്ടു കളവാൻ കഴികയില്ല; ശേഷം
"എല്ലാം ചെയ്യാം ഇതു മാത്രം എനിക്ക എത്രയും മാന
"ക്കുറവാകുന്നു" എന്ന താമൂതിരി ഉത്തരം പറഞ്ഞതിൽ
പിന്നെ അൾബുക്കെൎക്ക് "വേണ്ടതില്ല വെള്ളക്കാർ
ഇരുവരും കോഴിക്കോട്ട് സുഖിച്ചു പാൎക്കട്ടെ" എന്നു
സമ്മതിച്ചാറെ, ഇരുപക്ഷക്കാരും നിരപ്പാകയും ചെ
യ്തു. അതിനാൽ മുസല്മാനൎക്കുണ്ടായ ദ്വേഷ്യം ആൎക്കും
[ 52 ] പറഞ്ഞു കൂടുമൊ? ചിലർ ഉടനെ കുഞ്ഞിക്കുട്ടികളെ ചേ
ൎത്തുകൊണ്ടു കോഴിക്കോട്ട നിന്ന പുറപ്പെട്ടു പോയി.
നമ്പിയാതിരി താമസം കൂടാതെ, കൊടുങ്ങല്ലൂരിൽവന്നു
അവിടെയുള്ള ചേകവരെ നാട്ടിലെക്ക് വിട്ടയച്ചു,
താൻ വാഗ്ദത്തപ്രകാരം മുളകു വെച്ചു കൊടുപ്പാൻ തു
ടങ്ങുകയും ചെയ്തു.

അപ്പൊൾ കച്ചവടത്തിന്നും ക്രിസ്തമാൎഗ്ഗത്തെ അ
റിയിക്കുന്നതിന്നും നല്ല പാങ്ങുണ്ടായതു നിമിത്തം
പൊൎത്തുഗീസർ പലരും സന്തോഷിക്കുമ്പൊൾ ത
ന്നെ എല്ലാം അബദ്ധമായി പോയി. ഒരു രാത്രിയിൽ
മുളകു കയറ്റിയ ഒരു തൊണി പൊൎത്തുഗൽ പടകി
നോടു സമീപിച്ചപ്പൊൾ, ഇങ്ങു വരുവിൻ മുളകു എ
ല്ലാം ഇങ്ങു വേണം എന്നു വിളിച്ചതിന്ന് മലയാളി
കൾ അങ്ങിനെയല്ല ഇതു കൊടുങ്ങല്ലൂരിലെക്ക് എ
ത്തിക്കേണ്ടുന്ന ചരക്കാകുന്നു എന്നുത്തരം പറഞ്ഞു
തണ്ടുവലിച്ചോടിയാറെ, പൊൎത്തുഗീസർ ഇതു കളവു
എന്ന നിരൂപിച്ചു കലശൽ തുടൎന്നു തോണി പിടിച്ചു
ഒരാളെ കൊല്ലുകയും ചെയ്തു.

പലൎക്കും മുറി ഏറ്റിരിക്കുന്നു എന്നും ആറാൾ മ
രിച്ചു എന്നും ചില പറങ്കി ഗ്രന്ധങ്ങളിൽ കാണുന്നു.
അതിന്നു താമൂതിരി ഉത്തരം ചോദിച്ചപ്പൊൾ പറങ്കി
കൾ നാണത്തെ മറച്ചു അഹങ്കരിച്ചു നമ്പിയാതിരി
സ്നേഹരക്ഷക്കായി എത്ര ഉത്സാഹിച്ചിട്ടും താമൂതിരി "ൟ
"പറങ്കികളെ വിശ്വസിച്ചു കൂടാ" എന്ന് വെച്ചു പ
ടക്ക് പിന്നെയും വട്ടം കൂട്ടുകയും ചെയ്തു. [ 53 ] ൨൧. പശെകു പെരിമ്പടപ്പിന്റെ
രാജ്യം രക്ഷിച്ചുതുടങ്ങിയത.

അൾബുകെൎക്ക മലയാളത്തിൽനിന്നു വിട്ടുപോ
കും മുമ്പെ പൊൎത്തുഗലിൽ ചങ്ങാതിയായ കോയപ
ക്കി കോഴിക്കോട്ടുനിന്നു വൎത്തമാനം അറിയിപ്പാൻ
ചൊല്ലി വിട്ടതിപ്രകാരം: "ആപത്തു വരുമാറായി ൟ
"യാണ്ടെ മഴക്കാലം പെരുമാരിയായി തീരും. നമ്പി
"യാതിരി സമാധാനരക്ഷക്കായി അദ്ധ്വാനിക്കുന്നു
"എങ്കിലും താമൂതിരിയും മാപ്പിള്ളമാരും ശേഷം മഹാ
"ലോകരും വെള്ളക്കാരെ ഒടുക്കിക്കളവാൻ നിശ്ചയി
"ച്ചിരിക്കുന്നു. കോലത്തിരിയും വേണാടടികളും തക്കം
"നോക്കി സഹായിക്കും; സൂക്ഷിച്ചു നോക്കുവിൻ!"
എന്നതു കേട്ടാറെ, അൾബുകെൎക്ക പൊൎത്തുഗീസ
സ്ഥാനികളോടു മന്ത്രിച്ചാറെ, കരയിൽ പാൎപ്പാൻ ആ
ൎക്കും മനസ്സായില്ല; വിലാത്തിക്ക് പോകേണം എന്നു
എല്ലാവൎക്കും അത്യാഗ്രഹം ജനിച്ചു. പശെകു മാത്രം
കൊച്ചിക്കോട്ടയെ രക്ഷിപ്പാൻ സന്തോഷത്തോടെ
ഭരം ഏറ്റപ്പോൾ, അൾബുകെൎക്ക രോഗികളും മറ്റും
ആകെ ൧൫൦ വെള്ളക്കാരെ കോട്ടയിലും രണ്ടു പടവി
ലും പാൎപ്പിച്ചു കപ്പലുകളിൽ ചരക്കു മുഴുവൻ ആകാ
ഞ്ഞതകൊണ്ടു. (൧൫൦൪. ജനവരി ൩൧) കൊച്ചിയിൽ
നിന്ന് ഓടി കണ്ണനൂരിൽനിന്നു അല്പം ഇഞ്ചിവാങ്ങി
കരേറ്റി "അയ്യൊ ദൈവമേ! പശെകിലും കൂട്ടരിലും ക
നിഞ്ഞു കടാക്ഷിക്കേണമെ" എന്നു പലരും പ്രാൎത്ഥി
ച്ചുകൊണ്ടിരിക്കെ, വിഷാദത്തോടും കൂടെ യുരൊപ
[ 54 ] ക്കായി മടങ്ങി ഓടുകയും ചെയ്തു. പശെകു കണ്ണനൂ
രിൽനിന്നു അരിയും മറ്റും വാങ്ങി കൊച്ചിക്ക് വന്നു
എത്തിയപ്പോൾ, പെരിമ്പടപ്പു നൈരാശ്യം പൂണ്ടു
വലയുന്നു എന്നു കേട്ടു വളരെ ഘോഷത്തോടെ കൂടി
ക്കാഴ്ചെക്കു ചെന്നാറെ, എന്തു പറഞ്ഞിട്ടും രാജാവിന്നു
പ്രസാദം വരുത്തുവാൻ വഹിയാതെ ആയി, ഒടുവി
ൽ രാജാവ് പറഞ്ഞു: "പടയുണ്ടായാൽ, നിങ്ങൾക്ക
കൊല്ലത്തൊ കണ്ണനൂരിലൊ എവിടെ വാങ്ങി പാൎപ്പാ
ൻ മനസ്സാകുന്നു? എന്നെചതിക്കരുതെ സത്യമെ പ
റയാവു" എന്നു കണ്ണീർ ഓലൊല വാൎത്തു പറഞ്ഞ
"ത് കേട്ടപ്പൊൾ,പശെകു ക്രോധം നടിച്ചു "ഇത്
"ഒക്കെ മാപ്പിള്ളമാരുടെ ചതിവാക്കു സംശയം എന്തി
"ന്നു? താമൂതിരി വരട്ടെ ൧൫൦ പൊൎത്തുഗീസരും ഏ
"കനായ ക്രിസ്തനും ഒരു ഭാഗത്തു തന്നെ നിന്നാൽ
"ഏതു മാറ്റാനയും തടുപ്പാൻ മതിയാകും" എന്നു പ
റഞ്ഞു കൊച്ചിയെ രക്ഷിപ്പാൻ വട്ടം കൂട്ടുകയും ചെ
യ്തു. അന്നു താമൂതിരി പക്ഷത്തിൽ നില്ക്കുന്ന ഒരു
വലിയ കച്ചവടക്കാരൻ ഉണ്ടു ഇസ്മാലിമരക്കാർ എ
ന്നു പേർ; അവൻ അരി വരുത്തിനെ മുടക്കി ഓരൊ
രൊ ഭയവൎത്തമാനം പറഞ്ഞു നടത്തി പട്ടണക്കാൎക്ക്
ഓടിപോവാൻ സംഗതി വരുത്തിയപ്പോൾ, പശെകു
കച്ചവടക്കാർ എല്ലാവരെയും വിളിപ്പിച്ചു "താമൂതിരി
കടവ കടക്കാതെ ഇരിക്കേണ്ടതിന്നു ഞാൻ തന്നെ
"നേരിട്ടും അതുകൊണ്ടു നിങ്ങൾ സ്വസ്ഥരായിരി
"ക്കേണം പോവാൻ വിചാരിക്കുന്നവനെ ഞാൻ
"തൂക്കും; എന്നിങ്ങിനെ കണ്ണു ചുവപ്പിച്ചു കല്പിച്ചാ
റെ, എല്ലാവരും ശങ്കിച്ചടങ്ങി. പശെകു രാപ്പകൽ
[ 55 ] പട്ടണത്തിൽ ചുറ്റി കാത്തുകൊണ്ടു ഇടപ്പള്ളി മുത
ലായ ദേശങ്ങളിലും പോയി തീക്കൊടുത്തു പശുക്കള
യും തോണികളെയും കൈക്കൽ ആക്കി പോരുമ്പോ
ൾ, മാപ്പിള്ളമാർ ഇവൻ ഒരു മാതിരി പിശാചാകുന്നു
എന്നു നിരൂപിച്ചു വെറുതെ പാൎക്കയും ചെയ്തു.

൨൨. താമൂതിരിയുടെ വമ്പട.

൧൫൦൪ മാൎച്ച ൧൬ാം ൹ താമൂതിരി സന്നാഹങ്ങ

ളോടു കൂട ഇടപ്പള്ളിയിൽ എത്തി എന്നു കേട്ടപ്പോൾ
പശെകു ൬൦ ചില്വാനം പറങ്കികളെ കോട്ടയിൽ പാ
ൎപ്പിച്ചു ശേഷമുള്ളവരോടു കൂട താൻ പള്ളിയിൽ ചെ
ന്നു ആരാധന കഴിഞ്ഞ ഉടനെ തോണികളിൽ കരേ
റി കോയിലകം മുമ്പാകെ എത്തുകയും ചെയ്തു. അന്നു
പെരുമ്പടപ്പിന്നു ൫൦൦൦ നായന്മാരുള്ളരിൽ ൫൦൦ പേ
രെ തെരിഞ്ഞെടുത്തു പശെകിന്റെ വശത്ത് ഏല്പി
ച്ചു. ഇവരെ നടത്തേണ്ടുന്നവർ കണ്ടകോരു എന്നും
പെരിങ്കോരു എന്നും ഉള്ള കോയിലധികാരികളും പ
ള്ളുതുരിത്തി കൈമളും അടവിൽ പണിക്കരും അത്രെ.
രാജാവു കരഞ്ഞു അവരെ യുദ്ധത്തിന്ന വിട്ടയച്ച
പ്പോൾ പശെകിനോടു "നിങ്ങളുടെ ജീവരക്ഷക്കാ
"യിട്ടു നോക്കുവിൻ" എന്നു പറഞ്ഞാറെ, ആയവൻ
ചിരിച്ചു "നിങ്ങൾ എണ്ണം വിചാരിച്ചു ഭയപ്പെടുന്നു,
ഞങ്ങളുടെ ദൈവം കല്ല്ലല്ലല്ലൊ എന്നു പറഞ്ഞു പുറ
പ്പെട്ടു ശനിയാഴ്ച രാവിലെ കുമ്പലം കടവിൽ എത്തി.
താമൂതിരിയുടെ ആൾ ചുരുക്കമാകകൊണ്ടു വേഗം ക
യറി അനേകം പശുക്കളെ അറുപ്പാനായി കൊണ്ടു
[ 56 ] പോകയും ചെയ്തു. അതിനാൽ കൊച്ചിനായന്മാർ വ
ളരെ ദുഃഖിച്ചു പോരുമ്പോൾ, പടനാൾ കുറിക്കേണ്ട
തിന്നായി ഒരു പട്ടർ വന്നു താമൂതിരിയുടെ കല്പനയാൽ
"നാളെ പടയുണ്ടാകുമെന്നും നിന്നെ കൊല്ലും" എന്നും
അറിയിച്ചു; അതിന്നു പശെകു "നിങ്ങളുടെ ജ്യോതി
"ഷാരികൾക്ക് കണക്കു തെറ്റിപ്പോയി നാളയല്ലൊ
ഞങ്ങളുടെ മഹൊത്സവത്തിലെ ഒന്നാം ഞായറാഴ്ച"
എന്നു പറഞ്ഞു ആയുധക്കാരെ അറിയിച്ചു, അവരും
രാത്രി മുഴുവനും അഹങ്കരിച്ചും കളിച്ചും രാവിലെ സ്വ
ൎഗ്ഗരാജ്ഞിയെ വിളിച്ചും പ്രാൎത്ഥിച്ചും പടക്കായി ഒരു
മ്പെടുകയും ചെയ്തു.

അപ്പോൾ താമൂതിരിയുടെ മഹാസൈന്യം കടവി
ങ്കൽ എത്തുന്നതു കണ്ടു മുമ്പെ ഓടിപ്പോയ ഇതല്യ
ക്കാർ താമൂതിരിയുടെ കല്പനപ്രകാരം വാൎത്തുണ്ടാക്കിയ
൫ വലിയ തോക്കു വലിച്ചു കൊണ്ടുവരുന്നത ആദി
യിൽ കണ്ടു, പിന്നെ നാലു രാജാക്കന്മാർ ൧൦ ഇടപ്ര
ഭുക്കന്മാരും നായന്മാരുമായി വരുന്നതും കണ്ടു: അത
ആർ എന്നാൽ ൧, താന്നൂരരാജാവായ വെട്ടത്തുമന്ന
ൻ ൪൦൦൦ നായന്മാർ ൨, ചുരത്തോളം രക്ഷിച്ചു പോ
രുന്ന കക്കാട്ടനമ്പിടി ൧൨൦൦൦ നായന്മാർ; അവന്റെ
പേർ കണ്ടന്നമ്പിടി എന്നും കുക്കുടരാജാവെന്നും പൊ
ൎത്തുഗീസ്സ പുസ്തകങ്ങളിൽ എഴുതി കാണുന്നുണ്ടു. ആർ
എന്നു നിശ്ചയം ഇല്ല. ൩, കോട്ടയകത്തു രാജാവ്
൧൮൦൦൦ നായർ (പുറനാട്ടുകരതമ്പുരാൻ) ൪, പൊന്നാ
നിക്കും കൊടുങ്ങല്ലൂരിന്നും നടുവിലെ നാടുവാഴുന്ന കുറി
വക്കോയിൽ ൩൦൦൦ നായർ ഈ പേരിന്നും നിശ്ചയം
പോരാ; കുടിവ ഗുരുവായി എന്നും മറ്റും ശബ്ദങ്ങൾ
[ 57 ] കൊള്ളുമായിരിക്കും ഇങ്ങിനെ നാലു രാജാക്കന്മാർ നാ
ലു കൊടികളിൻ കീഴിൽ ൩൭൦൦൦ 37,000 ആയുധപാ
ണികളായ നായന്മാരെ ചേൎത്തുകൊണ്ടു നേരിട്ടു വ
ന്നു. ശേഷം ൧൦ ഇടപ്രഭുക്കന്മാരുടെ പേർ കാണു
ന്നതിപ്രകാരം:

കൊടുങ്ങല്ലൂർ വാഴുന്ന പടിഞ്ഞാറെ എടത്തു കോ
യിൽ.
ഇടപ്പള്ളി ഇളങ്കോയിൽ നമ്പിയാതിരി.
ചാലിയത്ത വാഴുന്ന പാപ്പുകോയിൽ
വെങ്ങനാടു നമ്പിയാതിരി.
വന്നലച്ചേരി നമ്പിടി.
വേപ്പൂര വാഴുന്ന പാറപ്പുകോയിൽ.
പരപ്പനങ്ങാടി പാപ്പുകോയിൽ.
മങ്ങാട്ടു നാട്ടുകൈമൾ.

ഇങ്ങിനെ ഉള്ള ൨൦൦൦൦ ചില്വാനം നായരും മാ
പ്പിള്ളമാരും അറവികളും കോഴിക്കോട്ട നമ്പിയാതിരി
യുടെ കുടക്കീഴിൽ യുദ്ധത്തിന്നായടുത്തു വന്നു. അതു
കൂടാതെ ൧൬൦ പടകും ഉണ്ടു. അതിൽ കരേറിവരുന്ന
വർ ൧൨൦൦൦ ആളോളം ആകുന്നു ഇതല്യക്കാർ ഓരോ
ന്നിന്നും ൟരണ്ടു തോക്കുണ്ടാക്കി പടവിൽ വെച്ചുറപ്പി
ച്ചു രക്ഷക്കായി പരുത്തി നിറച്ച ചാക്കുകളെ ചുറ്റും
കെട്ടിച്ചു ൨൦ പടകുകളെ ചങ്ങലകൊണ്ടു തങ്ങളിൽ
ചേൎത്തു പൊൎത്തുഗൽ പടകു അതിക്രമിപ്പാൻ വട്ടം
കൂട്ടുകയും ചെയ്തു അന്നു പടകുകളിൽനിന്നും വെടി
വെപ്പാൻ തുടങ്ങുമ്പോൾ തന്നെ കൊച്ചിനായന്മാർ
മടങ്ങിപ്പോയി; കണ്ടകോരും പെരിങ്കോരും മാത്രം അ
ഭിമാന്യം വിചാരിച്ചു പശെകിന്റെ അരികിൽ നിന്നു
[ 58 ] കൊണ്ടാറെ, അവരെ തന്റെ പടവിൽനിന്ന് യുദ്ധം
എല്ലാം കാണിക്കയും ചെയ്തു. അങ്ങെ പക്ഷക്കാർ
ക്രമം കൂടാതെ നേരിട്ടപ്പോൾ എണ്ണം നിമിത്തം
പൊൎത്തുഗൽ ഉണ്ടകളെ കൊണ്ടു ആയിരം ചില്വാ
നം നായന്മാർ മരിച്ചു, പൊൎത്തുഗീസർ ആരും മുറി
വുകളാൽ മരിച്ചതും ഇല്ല. അസ്തമിച്ചാറെ, കോഴി
ക്കോട്ടുകാർ ആവതില്ല എന്നു കണ്ടു മടങ്ങി പോയി
പൊൎത്തഗീസൎക്ക് ആശ്വസിപ്പാൻ സംഗതി വരി
കയും ചെയ്തു. കണ്ടകോരു രാത്രിയിൽ തന്നെ കൊ
ച്ചിക്ക പോയി രാജാവെ അറിയിച്ചു വിസ്മയം ജനി
പ്പിക്കയും ചെയ്തു. അനന്തരം പെരിമ്പടപ്പു താൻ ക
മ്പലത്തിൽ കടവിൽ വന്നു പശെകിനെ അത്യന്തം
മാനിക്കയും ചെയ്തു.

താമൂതിരി ബ്രാഹ്മണരോടു ചൊടിച്ചു തോല്വിയു
ടെ കാരണം ചോദിച്ചപ്പോൾ ഭഗവതിക്ക അസാരം
"പ്രസാദക്കേടായിരുന്നു ഞങ്ങൾ ചെയ്ത കൎമ്മങ്ങളാ
"ൽ അത എല്ലാം മാറി ഞായറാഴ്ച ജയത്തിന്ന ശുഭദി
വസം ആകുന്നു നിശ്ചയം" എന്നു അവർ ബോധി
പ്പിച്ചു. ഇതു പെസഹാപെരുനാളാകകൊണ്ടു പൊ
ൎത്തുഗീസരും നല്ലനാൾ എന്നു വിചാരിച്ചു പാൎത്തു.
ആ ഞായറാഴ്ചയിൽ തന്നെ (മാൎച്ച ൨൫) തകൎത്ത പട
ഉണ്ടായി പുഴ എല്ലാം രക്തമായി തീൎന്നു കടവു കടപ്പാ
ൻ കഴിവു വന്നതും ഇല്ല. പാതി പടകുകൾ കൊച്ചി
ക്കോട്ടയെ പിടിക്കേണ്ടതിന്ന രാത്രികാലത്തെ തേക്കോട്ട
തിരിഞ്ഞ ഓടിയാറെ, പശെകു ഉപായമറിഞ്ഞു ഉടനെ
വഴിയെ ചെന്നു കൊച്ചിക്കോട്ട അരികിൽ അവരോട
എത്തി വെടിവെച്ചു ഛിന്നഭിന്നമാക്കുകയും ചെയ്തു.
[ 59 ] ചൊവ്വാഴ്ചയിൽ മൂന്നാമതും വലിയ പോർ ഉണ്ടാ
യാറെ, ഇതല്യക്കാർ ഇരുവരും ഓരൊരൊ കൌശലം
പ്രയോഗിച്ചിട്ടും ജയം വന്നില്ല. ഉച്ചതിരിഞ്ഞിട്ടു ൨
നാഴികയായാറെ, താമൂതിരി ആവതില്ല എന്നു കണ്ടു
"നായന്മാർ മടങ്ങിവരേണം എന്നു കല്പിച്ചു" ആയ
വർ "ബ്രാഹ്മണരുടെ കൎമ്മവും ജ്യോതിഷവും എല്ലാം
മായ" എന്നു ദുഷിച്ചും ശപിച്ചും പറഞ്ഞു പിൻവാ
ങ്ങി നില്ക്കയും ചെയ്തു. കൊച്ചിക്കാർ മൂന്നു ജയങ്ങൾ
നിമിത്തം വളരെ പ്രസാദിച്ചു രാജാവും ഓരൊരൊ ഉ
ത്സവം ഘോഷിപ്പിക്കയാൽ മാപ്പിള്ളമാർ ഏറ്റവും ക്രു
ദ്ധിച്ചു കൊല്ലത്തും കണ്ണനൂരിലും ഉള്ളവൎക്ക എഴുത്ത
യച്ചു പൊൎത്തുഗീസർ അശേഷം തൊറ്റും പട്ടും
പോയി; താമൂതിരി വരുവാറായി" എന്നു അറിയിച്ചു.
അതുകൊണ്ടു ആ രണ്ടു സ്ഥലങ്ങളിലും ചോനകർ
മത്സരിച്ച, കാണുന്ന വെള്ളക്കാരെ കൊല്ലുവാൻ തുട
ങ്ങിയാറെ, ചെട്ടികൾക്ക് വന്ന എഴുത്തിനാൽ താമൂ
തിരി തോറ്റു എന്ന എല്ലാടവും പ്രസിദ്ധമായി മാപ്പി
ളളമാർ നാണിച്ചു ഒതുങ്ങി പാൎത്തു. പൊൎത്തുഗീസരിൽ
ഒരുവന്നു മാത്രം കൊല്ലത്തങ്ങാടിയിൽ തന്നെ അപാ
യം വന്നതെ ഉള്ളു. പെരിമ്പടപ്പിന്റെ അയൽവക്ക
ത്തുള്ള ഇടവകക്കാരും കമ്മന്മാരും ഈ അവസ്ഥ ഒ
ക്കെയും വിചാരിച്ചാറെ, താമൂതിരി പ്രമാണം അല്ല
എന്നു തോന്നി. അവരിൽ മങ്ങാട്ടുമൂത്തകൈമ്മൾ ഉ
ണ്ടു. അവൻ വൈപ്പിൽ വെച്ചു ഉദാസീനനായി
പാൎത്തവൻ തന്നെ. അവൻ ഉടനെ രാജാവെ ചെന്നു
കണ്ടു "അല്പം ക്ഷാമം വന്നപ്രകാരവും കേട്ടിരിക്കുന്നു
എന്നാൽ കഴിയുന്നെടത്തോളം ഞാൻ കൊണ്ടുവന്നി
[ 60 ] രിക്കുന്നു" എന്നു പറഞ്ഞു നെല്ലും മറ്റും പല സാധ
നങ്ങളെയും തിരുമുമ്പിൽ കൊണ്ട വെക്കുകയും ചെയ്തു.
നമ്പിയാതിരി "ഇപ്പൊൾ സന്ധിച്ചു മഴക്കാലത്തിന്മു
മ്പെ മടങ്ങി പൊകെണം" എന്ന താമൂതിരിയൊടു മ
ന്ത്രിച്ചു മറ്റും പല സ്നേഹിതന്മാരും "യുദ്ധം സമൎപ്പി
ക്കേണം" എന്നു നയം പറഞ്ഞു ഇടപ്പള്ളി പ്രഭുവൊ
വിരോധിച്ചു മാപ്പിള്ളമാരും "ഇനി ചിലത് പരീക്ഷി
ക്കേണം" എന്നു ചൊല്ലി സമ്മതം വരുത്തി

൨൩. പള്ളുതുരുത്തി കടവത്തെപട.

കമ്പളത്തിൽ കടവിൽ വെച്ചു ഒരാവതും ഇല്ല എ
ന്നു കണ്ടു താമൂതിരി വെള്ളം കുറഞ്ഞ വളഞ്ഞാറക്കടവു
നല്ലത എന്നു വെച്ചു എത്രയും വേഗത്തിൽ ചിലരെ
അതിലെ കടത്തി അവരും അടവിൽ ദേശത്ത ക
രേറി സന്തോഷിച്ചു മരങ്ങളെ വെട്ടുവാൻ തുടങ്ങി.
അന്ന മുതൽ പശെകു പടകുകളുമായി വള്ളുരുത്തി, വള
ഞ്ഞാറു ഇങ്ങിനെ രണ്ടു കടവുകളെ രക്ഷിപ്പാൻ വള
രെ കഷ്ടിച്ചു വേലിയേറുന്തോറും വള്ളുരുത്തിയിൽ
ഓടി പാൎത്തു. ഇറക്കമാകുമ്പൊൾ തോണികളിൽ ക
രേറി വളഞ്ഞാറിൽ തടുത്തു നിന്നു കൊള്ളും. പല യു
ദ്ധങ്ങളുണ്ടായിട്ടും പശെകിനെ തോല്പിപ്പാൻ സം
ഗതിവന്നില്ല. ചിലദിവസംമഴ പെയ്ത നിമിത്തം കോ
ഴിക്കോട്ടു നായന്മാരിൽ നടപ്പുദീനം ഉണ്ടായപ്പൊൾ
പൊൎത്തുഗീസൎക്ക പടകിൻ കേടു തീൎപ്പാനും കടവി
ന്റെ ചളിയിൽ കുന്തക്കുറ്റി മുതലായത തറപ്പാനും
അവസരം ലഭിച്ചു. പിന്നെ ബ്രാഹ്മണർ അനേകം
[ 61 ] കൎമ്മങ്ങളെ കഴിച്ചു. മയ്യി ൭ാം൹ വ്യാഴാഴ്ചയെ കുറിച്ച
പ്പൊൾ, പശെകു ബദ്ധപ്പെട്ടു പെരിമ്പടപ്പിൽ അറി
യിപ്പാൻ ആളയച്ചു എങ്കിലും ദൂതൻ ചതിച്ചു ഒളിച്ചു
മങ്ങാട്ടക്കമ്മൾ മുതലായ കൊച്ചിനായന്മാർ ദ്രൊഹിച്ച്
ഓടി പോയി പൊൎത്തഗീസൎക്ക ഒരു തുണയും ഇല്ലാ
താകയും ചെയ്തു. അന്നു പശെകു നന്നെ ക്ലേശിച്ചു
ഏറ്റംവരുവാനായിവളരെ പ്രാൎത്ഥിച്ചശേഷം വേലി
ഉണ്ടായി വന്നു പടകിനെ വളഞ്ഞു പൊരുത് കോഴി
ക്കൊട്ടുകാർ പിൻ വാങ്ങി പോകയും ചെയ്തു. രാജാവ്
സഹായത്തിന്നായി വരായ്കകൊണ്ടു പശെകു കോ
പിച്ചു അധിക്ഷേപിച്ചപ്പൊൾ പെരിമ്പടപ്പ കര
ഞ്ഞു: "എനിക്ക് ഒരു വൎത്തമാനം വന്നിട്ടില്ല" എന്നു
ദൈവത്തെ ആണയിട്ടു പറഞ്ഞു പശെകിനെ ആ
ശ്ലേഷിച്ചു സ്തുതിക്കയും ചെയ്തു. പിന്നെ താമൂതിരി
പൊൎത്തുഗീസരുടെ വെള്ളത്തിൽ വിഷം കലക്കുവാ
നും പടകിൽ പാമ്പുകളെ കടത്തുവാനും ഇറക്കത്തി
ങ്കൽ ആനകളെ കൊണ്ടു പടകിനെ മറിപ്പാനും മറ്റും
പരീക്ഷിച്ചത ഒന്നും ഫലിച്ചില്ല.

നായന്മാർ ഒരു ദിക്കിൽ കൂടി കടവു കടന്ന ശേ
ഷം അവിടെ കൃഷിനടത്തുന്ന ഹീനജാതികൾ എതി
രിട്ടു കൈക്കൊട്ടുകളെ കൊണ്ടടിച്ചു ചിലരെ കൊന്നു.
തീണ്ടൽ ഭയത്താൽ മറ്റെവരെ ഓടിച്ചപ്പൊൾ പ
ശെകു അവരെ വരുത്തി മാനിച്ചു കണ്ടകോരുമന്ത്രി
നാണിച്ചു നില്ക്കുമ്പൊൾ തന്നെ "ഇവർ ഇപ്പൊൾ
നായന്മാരായി പൊയി" എന്നു പറഞ്ഞു. "അതിന്നു
മന്ത്രി അതാകയില്ല നായന്മാരാക്കുവാൻ രാജാവിന്നും
കഴികയില്ല" എന്നു ചൊന്നാറെ പശെകു ക്രുദ്ധിച്ചു
[ 62 ] "നായന്മാരെല്ലാവരും കള്ളന്മാരായി ഓടി പോകുന്ന
"ദിക്കിൽ ചെറുമരെ തന്നെ നായന്മാരാക്കിയാൽ കൊ
"ള്ളായിരുന്നു. ഹെ വീരന്മാരെ വരുവിൻ! നിങ്ങളുടെ
പേർ പറവിൻ" എന്നു വിളിച്ചു ചൊദിച്ചു പേരുക
ളെ എഴുതി വെക്കയും ചെയ്തു. മന്ത്രിയൊടല്ലാതെ രാജാ
വോടും തൎക്കം ഉണ്ടായപ്പൊൾ "മറ്റ ഏതു ഹിന്തു രാ
"ജാവ എങ്കിലും ഹീനന്മാൎക്ക ആഭിജാത്യം വരുത്തി
"യാൽ ഞാനും അപ്രകാരം ചെയ്യാം; ഞാൻ തനിയെ
"ചെയ്താലൊ നായന്മാർ എന്നെ കൊല്ലും" എന്നു കേ
ട്ടശേഷം പശെകു "ഇതെന്തൊരു നിസ്സാര മൎയ്യാദ?
"എങ്ങിനെ ആയാലും അവരെ സമ്മാനിക്കേണം"
എന്നു മുട്ടിച്ചു ചോദിച്ചപ്പൊൾ പെരിമ്പടപ്പു ആ വ
കക്കാൎക്കു ആയുധങ്ങളെ എടുപ്പാനും തലപ്പണം കൊ
ടുക്കാതിരിപ്പാനും നായന്മാർ സഞ്ചരിക്കുന്ന വഴിക
ളിൽ കൂടി നടപ്പാനും കല്പന കൊടുത്തു.

൨൪. പശെകിന്റെ യുദ്ധസമൎപ്പണം.

"ബലത്താൽ കഴിയാഞ്ഞത കൌശലത്താൽ വ
രുത്തെണം" എന്നു മാപ്പിള്ളമാർ വിചാരിച്ചു നോക്കു
മ്പൊൾ കൊച്ചിയിൽ ഇസ്മാലിമരക്കാർ പൊൎത്തുഗീ
സനെ കൊല്ലുവാൻ ഒരു വഴി നിരൂപിച്ചു കൊണ്ടി
രുന്നു. പശെകു അതറിഞ്ഞു ഉപായത്താലെ അവ
നെ പടകിൽ വരുത്തി മുഖരോമങ്ങൾ എല്ലാം പറിച്ച
പ്പൊൾ മാപ്പിള്ളമാർ ഭയപ്പെട്ടടങ്ങി. അപ്പൊൾ ഇട
പ്പള്ളിയിൽ കൊജആലി എന്ന ബുദ്ധിമാൻ ഉണ്ടു.
ആയവൻ കണ്ണനൂർ, ധൎമ്മപട്ടണം മുതലായ ദിക്കു
[ 63 ] കളിൽനിന്നും പല വില്ലാളികളും പടക്കു വന്നത വി
ചാരിച്ചു ചങ്ങാടമദ്ധ്യത്തിൽ ഓരൊരൊ മാളികകളെ
കെട്ടി മുറുക്കി പടകുകളെ വളഞ്ഞു വില്ലാളികളുടെ അ
മ്പുമാരി കൊണ്ടു പൊൎത്തുഗീസരെ ഒടുക്കേണ്ടതിന്നു
വഴി കാണിച്ചു. അതിനെ തടുപ്പാൻ പശെകു പാമര
ങ്ങളെ ഇരിമ്പു പട്ടയിട്ടു ചേൎത്തു പടകുകളെ ഉറപ്പി
ച്ചിരുന്നു എങ്കിലും ആ ദിവസത്തിൽ സങ്കടം നന്നെ
വൎദ്ധിച്ചു പശെകു "അയ്യൊ കൎത്താവെ ഇന്നു മാത്രം
"എന്റെ പാപങ്ങളെ ഓൎക്കരുതെ" എന്നു വിളിച്ചു
പൊരുതു വലിയ തോക്കുകളെ കൊണ്ടു മാളികകളെ
തകൎക്കയും ചെയ്തു.

അപ്പൊൾ മഴക്കാലം ആകകൊണ്ടു താമൂതിരിയു
ടെ ആൾ വളരെ മരിക്കയാൽ രാജാവ നാണിച്ചു മട
ങ്ങിപൊയി. "ഇതു നേൎച്ച മുതലായ സല്ക്കൎമ്മങ്ങളുടെ
"കുറവു നിമിത്തം" എന്നു ബ്രാഹ്മണർ പറകയാൽ
താമൂതിരി ദു‌ഃഖിച്ചു "ദെവകോപം തീരുവോളം രാജത്വം
"തനിക്കരുത" എന്നു വെച്ചു ഒരു ക്ഷേത്രത്തിൽ പോ
യി ഭജിച്ചു പാൎത്തു. പിന്നെ അമ്മ ചെന്നു കണ്ടു
"ഇതു ഭക്തിയല്ല നിന്റെ ഭീരുത്വം തന്നെ എന്നും
ചെങ്കൊൽ നടത്തുക നിന്റെ ധൎമ്മം" എന്നും നിൎബ
ന്ധിക്കയാൽ അവൻ അമ്പലത്തെ വിട്ടു സിംഹാസ
നത്തിൽ ഇരിക്കയും ചെയ്തു. ഇടവകക്കാരൊ അവ
ന്റെ കല്പന അനുസരിയാതെ "യുദ്ധം അരുത" എ
ന്നു വെച്ചു അടങ്ങി പാൎത്തു.

പെരിമ്പടപ്പോടു ദ്രോഹിച്ച ഇടപ്രഭുക്കൾ ശര
ണം പ്രാപിച്ചു നിരപ്പു വരുത്തി പശെകു താൻ
(൧൫൦൪ ജൂല.൩ ൹) ൩ KAAL മാസത്തിലെ പണികളെ
[ 64 ] തീൎത്തു ജയഘോഷത്തോടും കൂട കൊച്ചിക്ക് മടങ്ങി
ചെന്നു. കൊല്ലത്തിലെ വൎത്തമാനം കേട്ടാറെ, കട
ലിന്റെ മോത വിചാരിയാതെ കൎക്കടകമാസത്തിൽ
തന്നെ കൊല്ലത്തേക്ക് ഓടി മാപ്പിള്ളമാരുടെ മത്സര
ങ്ങളെ അടക്കി, പൊൎത്തുഗലിൽനിന്ന വരേണ്ടുന്ന
കപ്പലിന്നായി ചരക്കുകളെ സമ്പാദിച്ചു, ചില കോ
ഴിക്കോട്ട പടകുകളെ പിടച്ചു കടപ്പുറത്ത് ഒക്കെയും
തന്റെ കല്പന നടത്തുകയും ചെയ്തു. കൊല്ലത്തെ ക
ലഹത്തിൽ ഒരു പറങ്കി മരിച്ചതല്ലാതെ കൊച്ചിയിലെ
വമ്പടയിൽ എത്ര മുറി ഏറ്റിട്ടും പറങ്കികൾ ആരും
മരിക്കാതെ ഇരുന്നത് വിചാരിച്ച എല്ലാവൎക്കും വലി
യ ആശ്ചൎയ്യം ഉണ്ടായി. പശെകു "മഹാ ക്ഷുദ്രക്കാ
രൻ" എന്നും "അവനോടു മാനുഷന്മാൎക്കു ഒരു പാടി
ല്ല" എന്നും ഉള്ള ശ്രുതി എങ്ങും പരക്കയും ചെയ്തു.

൨൫. സുവറസ് കപ്പിത്താന്റെ
വരവു.

൧൫൦൪ മഴക്കാലം തീൎന്നപ്പോൾ, സുവറസ് ക
പ്പിത്താൻ ൧൨ കപ്പലോടും കൂട പൊൎത്തുഗലിൽനിന്നു
വന്നു (സപ്തമ്പർ ൧ ൹) കണ്ണനൂർ കരക്ക ഇറങ്ങുക
യും ചെയ്തു. ഉടനെ കോലത്തിരി ൩ ആനയോടും
൫൦൦൦ നായന്മാരോടും കൂട സ്രാമ്പിലെക്ക് എഴുന്നെ
ള്ളി കപ്പിത്താനെ കണ്ടു സമ്മാനങ്ങളെ വാങ്ങി കൊ
ടുക്കയും ചെയ്തു. അതല്ലാതെ, കോഴിക്കോട്ടിലുള്ള പൊ
ൎത്തുഗീസർ ഒരു കത്തെഴുതി ഒരു ബാല്യക്കാരന്റെ
[ 65 ] കൈക്കൽ കൊടുത്തയച്ചതു വന്നെത്തി "താമൂതിരിക്ക്
ഞങ്ങളെ വിടുവിച്ചു കൊടുപ്പാൻ മനസ്സായിരിക്കുന്നു
"നിങ്ങൾ പടസമൎപ്പിച്ചു സന്ധി ചെയ്താൽ ഞങ്ങ
"ളെ ഉടനെ വിട്ടയക്കും" എന്നത വായിച്ചപ്പോൾ
"സുവറസ് കപ്പലേറി (൭ാം ൹) ശനിയാഴ്ച കോ
ഴിക്കോട്ട തൂക്കിൽ ചെന്നെത്തി. അധികാരികൾ ഭയ
പ്പെട്ടു പഴം മുതലായ കാഴ്ചകൾ അയച്ചതു വാങ്ങാതെ,
വെള്ളക്കാരെ എല്ലാം തനിക്ക് അയച്ചു തരേണം എ
ന്നു ചോദിച്ചു. അനന്തരം കോയപ്പക്കി രണ്ടു പറ
ങ്കികളോടു കൂട കപ്പലിൽ വന്നു കപ്പിത്താനെ കണ്ടു
താമൂതിരിക്ക ഇണക്കം ചെയ്വാൻ നല്ല മനസ്സുള്ളപ്ര
കാരം നിശ്ചയം വരുത്തി; അപ്പോൾ സുവറസ് ഗ
"ൎവ്വിച്ചു "പറങ്കികളെ ഏല്പിച്ചാൽ പോരാ ദ്രോഹികളാ
"യ രണ്ട ഇതല്യക്കാരെയും കൂടെ ഏല്പിക്കെണം" എ
ന്നു ചോദിച്ചു. താമൂതിരി അതു മാനക്കുറവല്ലി എന്ന്
വെച്ചു സമ്മതിക്കാതെ പറങ്കികൾ ആരും ഓടി പൊ
കരുത എന്നു കല്പിച്ചു എല്ലാവരെയും തടവിൽ ആക്കി
ച്ചു. സുവറസ് അവരുടെ സൌഖ്യം വിചാരിയാ
തെ പിന്നെയും ഒന്നു രണ്ടു ദിവസം പട്ടണത്തി
ന്നു നേര വെടിവെച്ചു നാശങ്ങളെ ചെയ്തു പുറപ്പെ
ട്ടു ഓടി(൧൪ സപ്ത.)കൊച്ചിയിൽ ഇറങ്ങുകയും ചെയ്തു.
ആയതു കേട്ടാറെ, പെരിമ്പടപ്പു താമസം കൂടാതെ
എഴുന്നെള്ളി കപ്പിത്താനെ കണ്ടു ആശ്ലേഷിച്ചു പ
ശെകു ചെയ്ത സുകൃതങ്ങൾ എല്ലാം അറിയിച്ചു പൊ
ൎത്തുഗൽ രാജാവിന്റെ സമ്മാനങ്ങളെ വാങ്ങി കണ്ണീർ
വാൎത്തു സ്തുതിക്കയും ചെയ്തു.
[ 66 ] അക്തൊബർ മാസത്തിൽ പശെകു കൊല്ലത്തു
നിന്ന മടങ്ങി വന്നു രാജാവും പറങ്കികളും ഒരുമിച്ചു
കൊടുങ്ങല്ലൂർ എന്ന മഹാ ദേവർപട്ടണത്തെ ആക്ര
മിപ്പാൻ നിശ്ചയിച്ചു. അവിടെ പടിഞ്ഞാറ്റെടം എ
ന്ന ക്ഷത്രിയസ്വരൂപം വാഴുന്നു അന്നുള്ളവർ താമൂ
തിരിയുടെ മെൽകോയ്മ അനുസരിച്ചു പാൎത്തവർ ആ
യിരുന്നു. നഗരം മുമ്പെ പെരുമാളുടെ രാജധാനി
യാകകൊണ്ട എത്രയും വലുതും ദ്രവ്യസമ്പൂൎണ്ണവും
പ്രസിദ്ധി ഏറിയതുമായിരുന്നു. പണ്ടു തന്നെ യഹൂ
ദന്മാർ അവിടെ വന്നു കുടിയേറി യോസെഫ റപ്പാ
ൻ എന്ന അവരുടെ തലവന്നു അഞ്ചുവണ്ണം എന്ന
ദേശവും ജന്മിഭോഗവും ചുങ്കം വിട്ടുള്ള വ്യാപാരവും
പെരുമാൾ കല്പനയാൽ കിട്ടുകയും ചെയ്തു. അപ്രകാ
രം തന്നെ നസ്രാണികളാകുന്ന സുറിയാണികളും പാ
ൎസിക്രിസ്ത്യാനവകക്കാരായ മണിഗ്രാമക്കാരും മുസ
ല്മാനരും മറ്റും നിറഞ്ഞു വന്നപ്പൊൾ, വിലാത്തി
യിലെ കച്ചവടസ്ഥലങ്ങളിൽ നടക്കുന്നതു പോലെ
കൊടുങ്ങല്ലൂരിലും സ്വതന്ത്ര വ്യവസ്ഥ ഉണ്ടായി വന്നു.
അത എങ്ങിനെ എന്നാൽ; വെവ്വെറു വകക്കാർ താ
ന്താങ്ങൾക്കു ബോധിച്ച പ്രകാരം അവരോധികളെ
തെരിഞ്ഞെടുത്തു ആയവർ കൂടി വിചാരിച്ചു ചെട്ടി
കൾ, യെഹൂദർ,ക്രിസ്ത്യാനർ, മുസല്മാനർ ഇങ്ങിനെ
കുടി ചേൎന്ന ചെരികൾ നാലിൽനിന്നും ൪ അധികാ
രികളെ കണ്ടു നിശ്ചയിച്ചു കാൎയ്യാദികളെ നടത്തിക്ക
യും ചെയ്യും; കോഴിക്കോട്ടു ചോനകരുടെ സഹായ
ത്താൽ, കച്ചവടത്തിനു മികച്ച സ്ഥാനമായി വന്ന
ശേഷം കൊടുങ്ങല്ലൂരിന്റെ മഹത്വം മാഞ്ഞു പോയി;
[ 67 ] തിരുവഞ്ചിക്കുളത്ത് അഴിമുഖം ക്രമത്താലെ നേണു
ആഴം കുറകയും ചെയ്തു.

അന്നു താമൂതിരിയുടെ കപ്പൽപ്രമാണിയായ മ
യിമാനി ൮൦ (80) പടകുകളോടു കൂട കൊടുങ്ങല്ലൂർ പുഴ
യിൽ പാൎത്തു നമ്പിയാതിരി സൈന്യങ്ങളോടു കൂടെ
പള്ളിപ്പുറത്തു കടവു കടപ്പാൻ ഒരുങ്ങി ഇരുന്നു. അ
തുകൊണ്ടു സുവറസും പശെകും പറങ്കികളെ അനേ
കം പടകുകളിൽ ആക്കി രാത്രികാലത്തു പതുക്കെ ഓടി
പള്ളിപ്പുറം വഴിയായി കൊടുങ്ങല്ലൂരിലേക്ക് ചെന്നു
ആരും വിചാരിയാതെ നേരത്തു പട തുടങ്ങുകയും
ചെയ്തു. കപ്പൽ പ്രമാണി ശൂരന്മാരായ രണ്ടു പുത്ര
ന്മാരോടു കൂടെ പൊരുതു മരിച്ചു, പടകുകൾ ചിതറിപോ
കാത്തത ഒക്കയും ചുട്ടു പോയി. നായന്മാർ വീടുകളിൽ
കയറി വേലും അമ്പും പ്രയോഗിച്ചു ചെറുത്തു നില്ക്ക
കൊണ്ടു പൊൎത്തുഗീസർ അങ്ങാടിക്കും തീ കൊടുത്തു
അന്നു രാത്രിയിൽ ഉണ്ടായ സങ്കടം പറഞ്ഞു കൂടാ.
നസ്രാണികൾ വീടുകളിൽനിന്ന് ഓടി വന്നു "ഈ
"ശൊ മശീഹ നാമത്തെ വിളിച്ചു പ്രാണങ്ങളെയും
"കുഞ്ഞികുട്ടികളെയും പള്ളികളെയും രക്ഷിക്കേണമെ!
"കബ്രാലും ഗാമയും ഞങ്ങൾക്ക് അഭയം തന്നുവ
ല്ലൊ" എന്നിങ്ങിനെ വളരെ മുറയിട്ടപ്പോൾ പറങ്കിക
ൾ നായന്മാരെ പട്ടണത്തിൽനിന്ന ഓടിച്ച ഉടനെ സു
റിയാണികളുടെ അങ്ങാടിയെയും പള്ളികളെയും തീ
കെടുത്തു രക്ഷിപ്പാൻ നോക്കി, മാപ്പിള്ളമാൎക്കും യഹൂദ
ന്മാൎക്കുമുള്ള വസ്തുക്കളെ ഒക്കയും കുത്തി കവൎന്നു എടു
ത്തു മഹാ ഘോഷത്തോടും കൂടെ കൊച്ചിയിൽ മടങ്ങി
പോകയും ചെയ്തു. അന്നുമുതൽ യഹൂദന്മാർ തങ്ങളുടെ
[ 68 ] ജന്മഭൂമിയെ വിട്ടു അടുക്കെയുള്ള ഊരുകളിൽ പോ
യി പാൎത്തു യരുശലേം നഗരനാശം പോലെ ഈ
കലാപം എന്ന് മുറയിട്ടു വല്ലവർ കൊടുങ്ങല്ലൂരിൽ വ
ന്നു കൂലിപ്പണി ചെയ്താലും അവിടെനിന്ന ഊൺ
കഴിക്കാതെ പുഴയുടെ അക്കര പോയി തന്നെ ഉണ്ണും;
മരിച്ചാൽ അഞ്ചുവണ്ണം എന്ന ജന്മഭൂമിയിൽനിന്ന
ഒരു പിടി മണ്ണ എങ്കിലും കുഴിയിൽ ഇട്ടു വേണം മൂടു
വാൻ എന്നു കേട്ടിരിക്കുന്നു.

താമൂതിരിയുടെ കപ്പലിന്നും പടക്കും അപജയം
വന്നതു കേട്ട ഉടനെ താന്നൂരിലെ വെട്ടത്തകോയിൽ
തക്കം വിചാരിച്ചു "നാടും ആളും കച്ചവടവും ഒക്കെ
"യും കോഴിക്കോട്ട താമൂതിരിയുടെ കൈവശത്തിൽ
"ആയിപ്പോയി കഷ്ടം ഇപ്പൊൾ പൊന്നാനി അഴി
"മുഖത്തെയും സ്വാധീനത്തിൽ ആക്കി എന്നെ പിഴു
"ക്കുവാൻ നോക്കുന്നു എന്നു നിനച്ചു സങ്കടപ്പെട്ടു
കൊടുങ്ങല്ലൂരിൽനിന്ന് ഒഴിച്ചു പോകുന്ന നായന്മാരെ
വിരോധിച്ചു പട വെട്ടി ജയിച്ചു പറങ്കികളൊടു തുണ
യാകുവാൻ അപേക്ഷിക്കയും ചെയ്തു. അതിന്നായി
റഫയെൽ എന്ന കപ്പിത്താൻ ൪൦ ആളോടും കൂട അ
വനെ സഹായിപ്പാൻ താനൂരിൽ വന്നു രാജാവിന്നു
സഹായം കിട്ടിയ ദിവസത്ത് എത്തുകയാൽ "വന്ന
"തു നല്ലതു തന്നെ എങ്കിലും ഇപ്പൊൾ പോക, താമൂ
"തിരിയെ ജയിപ്പാൻ ഞാൻ തന്നെ മതി" എന്നു
ഗൎവ്വിച്ചു വിട്ടയക്കുകയും ചെയ്തു. പിന്നെ യുദ്ധഭയം
അധികമായപ്പൊൾ അവൻ പറങ്കികൾക്ക കാഴ്ചയും
കപ്പവും അയച്ചു ക്ഷമ ചോദിക്കയും ചെയ്തു.
[ 69 ] ൨൬. സുവറസും പശെകും
മടങ്ങിപോയതു.

പറങ്കികൾ പശെകു ചേൎത്ത ചരക്കുകളെ ഒക്ക
യും കയറ്റിയതിന്റെ ശേഷം പട്ടണരക്ഷക്കു മതി
യായ ബലത്തെ പാൎപ്പിച്ചു പിന്നെ യാത്രക്ക് ഒരു
മ്പെട്ടു; പശെകു പെരിമ്പടപ്പെ ചെന്നു കണ്ടപ്പോൾ,
രാജാവിന്റെ ഭാവം പകൎന്നു "നിങ്ങൾക്ക ഞാൻ
"എന്തു തരെണം, എന്റെ ദാരിദ്ര്യം അറിയുന്നുവല്ലോ
"ഞാൻ പൊൎത്തുഗലിന്റെ ചോറു തന്നെ ഉണ്ണുന്നു,
"മനസ്സിൽ ഒർ ആഗ്രഹമെ ഉള്ളു. നിങ്ങൾ ഇവി
ടെ പാൎക്കെണം എന്നുതന്നെ; എങ്കിലും കപ്പിത്താ
ന്റെ ഗാംഭീൎയ്യം നിമിത്തം ചോദിപ്പാൻ മടിക്കുന്നു"
എന്നു കേട്ടാറെ, പശെകു മന്ദഹാസം പൂണ്ടു "വിചാ
രം അരുതെ നിങ്ങളുടെ സ്നേഹം എനിക്കു മതി, ഞാൻ
മടങ്ങി വരും അപ്പൊൾ നിങ്ങൾക്ക ഐശ്വൎയ്യം വ
ൎദ്ധിച്ച പ്രകാരം കാണുമല്ലൊ" എന്നു ചൊല്ലി ആ
ശ്വാസവും ബുദ്ധിയും ഏകി പോവാറായപ്പൊൾ
തമ്പുരാൻ പൊൎത്തുഗൽ രാജാവിന്ന പശെകിന്റെ
വൃത്തികളെല്ലാം വിസ്തരിച്ചെഴുതിയ കത്തും കൊടുത്തു;
അതു കൂടാതെ, ഒരു ചെമ്പലിശയും എഴുത്തും നല്കി.
അതിന്റെ വിവരം ആവിത: കേരള ഉണ്ണിരാമൻ
"കോയിൽ തിരുമുമ്പാടു കൊച്ചിരാജാവ വൈപ്പിൽ
"അടവിൽ ചെറുവൈപ്പിൽ നടുങ്ങനാടും വാഴുന്നോർ
"അരുളിച്ചെയ്കയാൽ ൬൭൯ാം ആണ്ടു മീനമാസ
"ത്തിൽ കുന്നലകോനാതിരി രാജാവു പട തുടങ്ങിയ
"പ്പോൾ പശെകു നിത്യം ചെറുത്തു ജയം കൊണ്ടു
[ 70 ] "നമ്മുടെ രാജ്യം രക്ഷിച്ചിരിക്കുന്നു അതിനാൽ അവ
"നും സന്തതിക്കും ഈ ചെമ്പലിശയും പലിശ മേൽ
"അവൻ തോല്പിച്ച അഞ്ചു രാജാക്കന്മാരുടെ ൫ പൊ
"ന്മുടികളും താമൂതിരിയോടുണ്ടായ ഏഴു യുദ്ധങ്ങളുടെ
"കുറിയുള്ള ആയുധചിത്രങ്ങളും എഴുതി കൊടുത്തിരി
"ക്കുന്നു എന്നു ചിറികണ്ടന്റെ എഴുത്തു. (൧൫൦൪
ക്രിസ്താബ്ദം) അതിന്റെ ശേഷം സുവറസ കപ്പി
ത്താൻ കോഴിക്കോട്ടു പട്ടന്മാർ ചിലർ അറിയിച്ച
ഒറ്റു വിചാരിക്കുമ്പോൾ പന്തലാനി കൊല്ലത്തു അ
നേകം അറവി, തുൎക്ക മിസ്രക്കാരും കൂടി വ്യാപാരനാ
ശം നിമിത്തം കേരളം വിട്ടു മക്കം മുതലായ രാജ്യങ്ങളി
ലേക്കു മടങ്ങി പോവാൻ വട്ടം കൂട്ടുന്നുണ്ടു എന്നതു
കേട്ടു സുവറസ കൊച്ചിയെ വിട്ടു പന്തലാനിയിൽ
കണ്ട കപ്പലുകളെ ചുട്ടു (ദശ. ൩൧൹) പൊൎത്തുഗലിൽ
ഓടി എത്തി രാജാവെ ജയവൎത്തമാനത്താൽ സന്തോ
ഷിപ്പിക്കയും ചെയ്തു.

൨൭. മാനുവേൽ രാജാവ
അൾ്മൈദ എന്ന ഒന്നാം രാജ്യാധികാരിയെ
കേരളത്തിലേക്ക് നിയോഗിച്ചതു.

പശെകു സുവറസ മുതലായവർ മടങ്ങി വന്നു
കേരളവൎത്തമാനം അറിയിച്ചു കാൎയ്യബോധം വരുത്തി
യപ്പോൾ, മാനുവെൽ രാജാവ് വിചാരിച്ചു കോഴിക്കോ
ടു മൂലസ്ഥാനമായിട്ടു നടക്കുന്ന വങ്കച്ചവടത്തിന്നു
മൂന്ന ആശ്രയസ്ഥാനങ്ങൾ ഉണ്ട എന്നു കണ്ടു മൂന്നി [ 71 ] നെയും പിടിച്ചടക്കി മുസല്മാൻ കപ്പലോട്ടം ഹിന്തു
ക്കടലിൽ മുടക്കേണം എന്നു നിശ്ചയിച്ചു ആ മൂന്നു
ഏതെന്നാൽ: കോഴിക്കോട്ടനിന്ന പടിഞ്ഞാറോട്ടു പോ
കുന്ന ചരക്കുകൾക്ക രണ്ട തുറമുഖം, ഒന്ന അറവി
തെക്കെ മുനയിലുള്ള അദൻ പാറ മറ്റെതു പാൎസിക
ടൽവായിലുള്ള ഹൊൎമ്മൂജ് തുരുത്തി. യുരോപയിൽ
വരുന്ന സകല ഹിന്തു ചീന ചരക്കുകളും ആ രണ്ടു
വഴിയായിട്ടു തന്നെ. ചിലതു അദനെ വിട്ടു ചെങ്കട
ലൂടെ അലക്ഷന്ത്ര്യ നഗരത്തോളവും ചിലത ഹൊ‌‌‌‌ൎമ്മു
ജ ബറസയിലും കൂടി ബെരുത്തോളവും മുസല്മാനർ
കൊണ്ടുപോന്നു വെച്ചു, ആ രണ്ടു സ്ഥലങ്ങളിൽ വ
ന്നുകൂടുന്ന വെനെത്യ മുതലായ ഇതല്യകപ്പല്ക്കാൎക്കു
തന്നെ വിറ്റുകൊടുക്കും; ശേഷം കച്ചവടവഴി കോ
ഴിക്കോടിനെ വിട്ടു ൟഴത്തിൽ വഴിയായി മലാക്കിൽ
ചെല്ലുക; മലാക്കിൽ വരുന്ന ചീനക്കാരോടു ചരക്കുക
ളെ വാങ്ങി ചോഴമണ്ഡലം, സിംഹളം, കേരളം, മുതലാ
യ ദേശങ്ങൾക്കും കൊണ്ടുപോക. അതു കൊണ്ടു
കോഴിക്കോട്ടിന്നു പടിഞ്ഞാറെ അദൻ പട്ടണവും വ
ടക്ക ഹൊൎമ്മുജും കിഴക്ക മലാക്കയും താമസം കൂടാതെ,
കൈക്കലാക്കിയാൽ മുസല്മാനരുടെ വങ്കച്ചവടത്തി
ന്നു കലാപം വന്നു കൂടും എന്നു രാജസഭയിൽ തന്നെ
തോന്നി. തങ്ങളുടെ ലാഭങ്ങൾക്കു നഷ്ടം വന്നു പോ
കം എന്നു കണ്ടാറെ, അറവികൾ മിസ്രയിൽ വാഴു
ന്ന സുല്ത്താൻ ഖാൻഹസ്സനെ ചെന്നു കണ്ടു "താമൂ
"തിരി നിങ്ങൾക്കു പണം വേണ്ടുവോളം അയച്ചേ
"ക്കും നിങ്ങൾ തോക്കും പടജനവും അയച്ചു തന്നു മക്ക
"ത്തിന്നുള്ള കച്ചവടം രക്ഷിച്ചു പറങ്കികളെ നീക്കേ
[ 72 ] "ണമെ! നിങ്ങൾ അല്ലൊ കാബത്തെ കാക്കുന്നവർ"
എന്നു യാചിച്ചപ്പൊൾ, സുല്ത്താൽ യുദ്ധത്തിന്നായൊ
"രുമ്പെട്ടു പറങ്കികൾ "മക്കയാത്രക്കു മുടക്കം വരുത്തു
"ന്നുവല്ലൊ നാമൊ യരുശലേം യാത്രക്ക മുടക്കം വരു
"ത്താം പറങ്കികൾ വിരോധം തീരുന്നില്ല എങ്കിൽ നാം
"യരുശലെമിലുള്ള ക്രൂശപള്ളിയെ നിലത്തോടു സ
മമാക്കി ൟ നാടുകളിലെ സകല നസ്രാണികളെയും
"നിൎബന്ധിച്ചു ഇസ്ലാമിൽ ചേൎക്കും" എന്നു ഭയപ്പെ
ടുത്തി പാപ്പാ സന്നിധാനത്തിൽ അറിയിച്ചു. അതു
കൊണ്ടു പാപ്പാ മാനുവെൽ രാജാവിനോടു ചോദിച്ചത
ല്ലാതെ വെനെത്യക്കാർ തങ്ങളുടെ വ്യാപാരത്തിന്നുള്ള
ചേതം വിചാരിച്ചു മാപ്പിള്ളമാൎക്കു ഗൂഢമായി സഹാ
യം അയച്ചു. ശേഷം വെള്ളക്കാരും പൊൎത്തുഗീസരു
ടെ ശ്രീത്വം നിമിത്തം അസൂയ്യ ഭാവിക്കയും ചെയ്തു.

അതു കൊണ്ടു മാനുവെൽ രാജാവ് മുസല്മാന
രൊടു പോർ തുടരെണ്ടതിന്നു രണ്ടു കൂട്ടം കപ്പലുകളിൽ
ഒന്നു ചെങ്കടലിലേക്കും ഒന്നു കേരളത്തെക്കും ആകെ
൨൨ കപ്പലുകളെ അയച്ചു. ഇവരെ നടത്തുവാൻ
ഒരു കപ്പിത്താനും പോരാ എന്നു കണ്ടു, കേരളത്തിലെ
പറങ്കികൾക്കു ഒന്നാം രാജ്യാധികാരിയായി പ്രാഞ്ചീ
സ് അൾ്മൈദ എന്ന വീരനെ നിയോഗിച്ചു (൧൫൦൫
മാൎച്ച ൨൫) "ഓരൊരൊ തുറമുഖങ്ങളെ കൈക്കലാക്കി
കോട്ടകളെ എടുപ്പിച്ചു പറങ്കിനാമത്തിന്റെ കീൎത്തി
യും ക്രിസ്തസത്യവും പരത്തെണം" എന്നു കല്പിച്ചു
വിട്ടയക്കയും ചെയ്തു.

അൾ്മൈദ (സപ്ത ൧൩ാം ൹)അഞ്ചുദ്വീപിൽ
എത്തിയ ഉടനെ രാജകല്പനപ്രകാരം കോട്ട കെട്ടുവാൻ
[ 73 ] തുടങ്ങി കണ്ണനൂർ, കൊച്ചി, കൊല്ലം ഇങ്ങിനെ അ
ഞ്ചുദ്വീപോടു കൂടെ ൪ കോട്ടകളെ കെട്ടിയതിന്റെ
ശേഷം അത്രെ. പിസൊരയി (രാജസ്ഥാനത്തുള്ള
വൻ) എന്ന പേർ ധരിപ്പാൻ അനുവാദം ഉണ്ടായി
രുന്നു; അഞ്ചുദീപിൽ മണ്ണ കിളക്കുമ്പൊൾ, ക്രൂശ
ടയാളമുള്ള കല്ലുകൾ കണ്ടു കിട്ടിയതിനാൽ, പണ്ടു ഇ
വിടെയും ക്രിസ്തവിശ്വാസികൾ ഉണ്ടായിരുന്നു എ
ന്നു പറങ്കികൾക്ക തൊന്നി. പിന്നെ അൾ്മൈദ കൊ
ങ്കണതീരത്തുള്ള മുസല്മാൻ കപ്പലുകളെ ഓടിച്ചും പി
ടിച്ചും കൊണ്ടിരിക്കുമ്പൊൾ, അടുക്കെ ഉള്ള രാജാക്ക
ന്മാർ ഭയപ്പെട്ടു, വളരെ സ്നേഹവും ബഹുമാനവും
കാട്ടികൊണ്ടിരുന്നു. അഞ്ചുദ്വീപിന്റെ എതിരെ ഹ
ള്ളിഗംഗയുടെ അഴിമുഖം ഉണ്ടു. ആ നദി തന്നെ
മുസല്മാനരുടെ ദക്ഷിണ രാജ്യത്തിന്നും ആനഗുന്തി
രായരുടെ ഭൂമിക്കും അതിരായിരുന്നു. അഴിമുഖത്തു ത
ന്നെ ചിന്താക്കോല (ചിന്താക്കൊട, ചിന്താപൂർ) കു
ന്നും കോട്ടയും ഉണ്ടു. ആയതിനെ ഗോവയിൽ വാഴു
ന്ന സബായി വളരെഉറപ്പിച്ചപ്പോൾ, നരസിംഹ
രായരുടെ ഇടവാഴ്ചക്കാരനായ മേൽരാവും കടല്പിടി
ക്കാർ പ്രമാണിയായ തിമ്മോയ്യയും അതിനെ പിടിപ്പാ
ൻ ഭാവിച്ചു മുസല്മാനരോടു ആവതില്ല എന്നു കണ്ടു
ഉടനെ അൾ്മൈദയെ അഭയം പ്രാപിച്ചു "കാലത്താ
"ലെ ൪൦൦൦ ബ്രാഹൻ കപ്പം തരാം നിങ്ങൾ അത്രെ
"ഇങ്ങെ അതിരിനെ രക്ഷിക്കേണം എന്ന അപേ
ക്ഷിച്ചു. അതുകൊണ്ടു അൾ്മൈദ ഹൊന്നാവര വാഴി
യായ മേൽരാവിന്നായി ചാതിക്കാരം പിടിച്ചു സമാ
ധാനം വരുത്തുകയും ചെയ്തു. [ 74 ] ൨൮. അൾ്മൈദ കണ്ണനൂർ കോട്ടയെ
പണിയിച്ചതു.

അൾ്മൈദ അഞ്ചു ദ്വീപിനെ വിട്ടു തെക്കോട്ടു ഓടു
വാൻ ഒരുമ്പെടുമ്പൊൾ അവന്റെ ചില വീരന്മാർ
പാൎസിയിൽനിന്നു വരുന്ന ഒരു കപ്പൽ പൊരുതു പി
ടിച്ചു, അതിലുള്ള കുതിരകളെ കരക്കിറക്കി പാൎപ്പിച്ചു.
പിറ്റെ ദിവസം നോക്കുമ്പൊൾ കുതിരകളെ കണ്ടില്ല
മേൽരാവു ചതിച്ചു അവറ്റെ മോഷ്ടിപ്പിച്ചു എന്നു
കേൾക്കയും ചെയ്തു. അതുകൊണ്ട അൾ്മൈദ അവ
നെ ശിക്ഷിപ്പാൻ ഹൊന്നാവര നഗരത്തെക്ക ഓടി
തിമ്മൊയ്യ രാവൊജി മുതലായ കടൽ പിടിക്കാരുടെ പ
ടകുകളെ ചുട്ടു അങ്ങാടിക്കും തീക്കൊടുത്തു ഭയം നീളെ
പരത്തുകയും ചെയ്തു. (അക്ത. ൧൬) പിറ്റെ ദിവസം
മെൽരാവു തിമ്മൊയ്യയെ അയച്ചു അൾ്മൈദയോട
ക്ഷമ ചോദിച്ചു. ഒഴിച്ചൽ പറഞ്ഞു പൊൎത്തുഗൽ കൊ
ടിയെ തന്റെ കൊടിമരത്തിന്മേൽ ഇട്ടു പറപ്പിപ്പാൻ
സമ്മതം വാങ്ങുകയും ചെയ്തു.

അനന്തരം അൾ്മൈദ താൻ കണ്ണുനൂരിലെക്ക ഓ
ടുമ്പൊൾ ഹൊമൻ കപ്പിത്താനെ കൊച്ചിയിലും കൊ
ല്ലത്തും ചെന്നു വൎത്തമാനം അറിയിച്ചു ചരക്കുകളെ
വാങ്ങി തൂക്കി ഇടുവിക്കേണ്ടതിന്നു മുമ്പിൽ അയച്ചു.
ആയവൻ കൊല്ലത്തുള്ള പറങ്കി മൂപ്പനായ ദസാവെ
കണ്ടാറെ "ചരക്കു കിട്ടുമൊ എന്നു നിശ്ചയം ഇല്ല"
നമുക്കു മുമ്പെ മുളക കൊടുപ്പാൻ രാജാവുമായി കരാർ
ചെയ്തിട്ടുണ്ടല്ലൊ ഇപ്പോഴൊ ൩൪ അറവി പടകുണ്ടു [ 75 ] കൈക്കൂലി കൊടുത്തു ചരക്കുകളെ വൈകാതെ കരേ
റ്റുവാൻ സംഗതി വരും എന്നു കേട്ട ഉടനെ ഹൊമൻ
ചില ശൂരന്മാരെ അയച്ചു എല്ലാ അറവി പടകുകളിൽ
നിന്നും പായും ചുക്കാനും വാങ്ങിച്ചു പൊൎത്തഗീസ
പാണ്ടിശാലയിൽ വെപ്പിക്കയും ചെയ്തു. പിന്നെ
താൻ സന്തോഷിച്ചു മടങ്ങി പോരുമ്പൊൾ, രണ്ട അ
റവിക്കപ്പൽ രഹദാരി കൂടാതെ വരുന്നതു കണ്ടാറെ,
അവറ്റെ പിടിച്ചു ആളുകളെ കീഴിൽ ആക്കി അടെച്ചു
ഓരൊന്നിൽ ചില പറങ്കികളെ കരേറ്റി കണ്ണനൂർ
തൂക്കിൽ എത്തിയാറെ, ഒരു കപ്പലിലെ ആളുകൾ ക
ലഹിച്ചു പറങ്കികളെ കൊന്നു കടലിൽ ചാടി അൾ്മൈ
ദയും, ഹൊമനും കാണ്കെ, പായികൊടുത്ത് ഓടി പോ
കയും ചെയ്തു. അതു പിടിക്കാൻ കൂടാതെ ആയപ്പോ
ൾ, അൾ്മൈദ ഹൊമനൊടു കോപിച്ചു സ്ഥാനത്തിൽ
നിന്ന താഴ്ത്തിവെക്കയും ചെയ്തു.

അൾ്മൈദ കണ്ണനൂർ തൂക്കിൽ എത്തിയ (അക്ത
ബ്ര. ൨൨.) ബുധനാഴ്ച തന്നെ പാണ്ടികശാലക്കാര
നായ ബൎബൊസ വന്നു വൎത്തമാനം അറിയിച്ചു
"മാപ്പിള്ളമാരുടെ ധനപ്രാപ്തിനിമിത്തം കോലത്തി
"രിക്കു ഒരാവതും ഇല്ല. അവർ ഞങ്ങളെ കൊല്ലുവാൻ
"പലപ്പൊഴും പറഞ്ഞു. അതിന്നായി അവർ ഒരുമ്പെ
"ട്ടാൽ, തമ്പുരാൻ രക്ഷിക്കയുമില്ല. അതുകൊണ്ടു ന
"മ്മുടെ സൌഖ്യത്തിന്നായും ഇഞ്ചിക്കച്ചവടത്തിന്നാ
"യും ഇവിടെ ഒരു കോട്ട വേണം അതിന്നായി ഞാൻ
"ദേശത്തിന്റെ മൂലയായിരിക്കുന്ന ഈ മുക്കാൽ തുരു
"ത്തിയെ നല്ലത എന്നു കണ്ടു രാജകല്പന വാങ്ങി
"ഒരു വലിയ പാണ്ടികശാലക്ക് അടിസ്ഥാനക്കല്ലിടു [ 76 ] "വാൻ തുടങ്ങിയിരിക്കുന്നു. ആയത ഇനികോട്ടയാക്കി
"വളൎത്തിയാൽ കുറവില്ല" എന്നു കേട്ടാറെ, "താമസം
കൂടാതെ ഈ പണി തുടങ്ങും" എന്ന അൾ്മൈദ
കല്പിച്ചു.

കരക്കിറങ്ങും മുമ്പെ അൾ്മൈദ നരസിംഹരായ
രുടെ മന്ത്രിയെക്കണ്ടു പിന്നെ കോലത്തിരിയെ കട
പ്പുറത്തുള്ള പാലത്തിന്മീതെ വെള്ളയും പട്ടും വിരിച്ച
വഴിക്കൽ തന്നെ കണ്ടു കാഴ്ച വെച്ചു കോട്ട കെട്ടുവാൻ
സമ്മതം ചോദിച്ചു മാപ്പിള്ളമാരെ അടക്കുവാൻ ഇതു
തന്നെ വഴി എന്നു ബോധം വരുത്തി അന്നു തന്നെ
(അക്ത. ൨൩.) പണി തുടങ്ങുകയും ചെയ്തു. അതിന്നു
രാജാവ് പണിക്കാരെ കൊടുത്തു അൾ്മൈദയും ഒരു
വീരനെയും വിടാതെ എല്ലാവരെ കൊണ്ടും പണി
എടുപ്പിച്ചും എടുത്തും ൫ ദിവസത്തിന്നകം ശത്രുവെ
തടുക്കേണ്ടതിന്നു പാൎപ്പാൻ മാത്രം തക്ക കോട്ടയെ ഏക
ദേശം തീൎത്തു "സന്ത് അഞ്ചലൊ" എന്ന പേരും വി
ളിച്ചു. ലൊരഞ്ചു ബ്രീതൊ എന്ന വീരനെ ൧൫൦ പറ
ങ്കികളോടും യുദ്ധസാധനങ്ങളോടും കൂടെ അവിടെ പാ
ൎപ്പിക്കയും ചെയ്തു, അൾ്മൈദ (൨൭ അക്തബ്ര) അ
വിടെ നിന്ന ഓടി (൩൧) കൊച്ചിക്ക എത്തുകയും
ചെയ്തു.

൨൯. നരസിംഹരായരുടെ മന്ത്രി.

അൾ്മൈദ കണ്ണനൂർ തൂക്കിൽ എത്തിയന്നെ ന
രസിംഹരായരുടെ മന്ത്രിയും അവനെ കപ്പലിൽ ക
യറി വന്നു കണ്ടു എന്നു പറഞ്ഞിട്ടുണ്ടല്ലൊ; ആയ്ത
[ 77 ] എങ്ങിനെ എന്നാൽ: പറങ്കികളുടെ ജയമാഹാത്മ്യം
കേട്ടറിഞ്ഞപ്പൊൾ, രായർ മന്ത്രിയെ ആനഗുന്തിയിൽ
നിന്നു കണ്ണനൂരിൽ അയച്ചു. മാനുവെൽ "രാജാ
വോടു സഖ്യത ചെയ്വാൻ രായൎക്ക മനസ്സുണ്ടെന്നും,
"രാജപുത്രന്നു തന്റെ മകളെ ഭാൎയ്യയാക്കി കൊടുക്ക
"യുമാം എന്നും ൟ കൊണ്ടുവന്ന രത്നമാലകളെ വാ
"ങ്ങുവാൻ നീരസം തോന്നരുതെ എന്നും ബോധി
"പ്പിക്കയും ചെയ്തു. അതുകൊണ്ടും രായരുടെ രാജ്യ
ശ്രീത്വം കേൾക്കകൊണ്ടും പറങ്കികൾക്ക് വളരെ സ
ന്തോഷം ഉണ്ടായി; കാരണം രായര മുസല്മാനരോടു
കുടിപ്പക ഭാവിച്ചു, അവരെ അകറ്റി, നിത്യം തടുത്തു
കൊണ്ടിരുന്നു. മുമ്പെ എത്ര ആൾ ചെറുത്തു മരിച്ചി
ട്ടും പട്ടാണികളോടു വിടാതെ തോറ്റപ്പൊൾ, ഇങ്ങും
കുതിരപ്പട വേണം എന്നു കണ്ടു രായർ തുളുനാടു പി
ടിച്ചടക്കി, ഹൊന്നാവര, ഭട്ടക്കള, ബാക്കനൂർ, മംഗല
പുരം മുതലായ അഴിമുഖങ്ങളിൽ ആവശ്യപ്രകാരം കു
തിരകളെ വരുത്തി പാൎപ്പിച്ചു കൊണ്ടിരുന്നു. കുതിര
ക്കാർ എവിടെ നിന്നും വന്നു സേവിച്ചാൽ വളരെ
മാസപ്പടി ഉണ്ടു, ഏതു മതം എന്നു ചോദ്യവും ഇല്ല.
കോഴിക്കോട്ടിലെ അവസ്ഥ വിചാരിച്ചപ്പൊൾ മുസ
ല്മാനരോടു പൊരുവാൻ പറങ്കി മതം നല്ലത എന്നു
രായർ പക്ഷമായി കേൾക്കുന്ന വാക്കു നല്ലവണ്ണും
പോരാടുന്നവൎക്കു രായർ താൻ കന്യകമാരെയും മറ്റും
കൊടുക്കും വീരന്മാരിൽ അല്പം ഒരു കലശൽ ഉണ്ടാ
യാൽ, വാൾ എടുത്തു രാജമുഖേന പൊരുതു തീൎച്ച
വരുത്തും. തട്ടാന്മാരും മറ്റും വല്ല സംഗതിക്കായി വാശി
പിടിച്ചാൽ ആയതിന്നും അങ്കം കുറച്ചു തീൎക്കുകയത്രെ
[ 78 ] ന്യായം. അതുകൊണ്ടു യുദ്ധഭാവം എല്ലാവരിലും ഉറച്ചു.
മരണഭയത്തിൽ വളരെ അപമാനം സ്ത്രീകളും വല്ല
അഭിമാനവും വിചാരിച്ചു, വിഷം കുടിച്ചു മരിക്കും.
രാജാവ് മരിച്ചാൽ എഴുനൂറോളം ഭാൎയ്യമാരും കന്യകമാ
രും ഉടന്തടി ഏറി മരിക്കും; പുരുഷന്മാരും അപ്രകാരം
വെട്ടിമരിച്ചു സ്വാമിയെ അനുഗമിക്കും. അതുകൊണ്ടു
എല്ലാവൎക്കും യുദ്ധാഭ്യാസത്തിന്ന് വളരെ ഉത്സാഹ
മുണ്ടു മുസല്മാനരോടുള്ള പടക്കു ചിലപ്പൊൾ നാലും
അഞ്ചും ലക്ഷം പുരുഷാരം ചേരും.

രാജ്യം അഞ്ചുനാടായിട്ടുള്ളതു: പടിഞ്ഞാറു തുളുനാടു
പിന്നെ സഹ്യപൎവ്വതത്തിന്നു കിഴക്ക് ദക്ഷിണവും
കൎണ്ണാടകവും പൂൎവ്വസമുദ്രതീരത്തു തെലുങ്കം ചോഴമ
ണ്ഡലവും എന്നിവയത്രെ. രാജധാനിയായ വിജയ
നഗരം തുംഗഭദ്രാതീരത്തു തന്നെ; മറുകരയിൽ ആന
ഗുന്തിയുണ്ടു. വിരൂപാക്ഷീശ്വരം മല്ലികാൎജ്ജുനം
മുതലായ മഹാ ക്ഷേത്രങ്ങളും കിഷ്കിന്ധാദി അഞ്ചു കുന്നു
കളും രാജഗൃഹങ്ങളും ശോഭനമായി കാണുന്നു. നഗ
രത്തിലെ ചുങ്കം നാൾ തോറും ൧൨,൦൦൦ വരാഹൻ പി
രിവു, ൪൦൦ ആനക്ക് നില്പാൻ കരിങ്കൽ പന്തിയുണ്ടു
കുതിരകൾ അന്നു ഏകദേശം ൪൦,൦൦൦ അതിൽ ഓരോ
ന്നിന്നു ൪൦൦റും ൮൦൦റും വരാഹൻ വിലയും ഉണ്ടു. പട്ട
ണത്തിന്റെ ഉല്പത്തി ഏകദേശം കൊല്ലം ൫൦൦ (ക്രി.
൧൩൨൪.) ഒന്നാം രാജാവ് കുറുമ്പ ജാതിക്കാരനായ
ബൊക്ക, (ബുഖ) രായർ. അവന്റെ പുത്രൻ ഹരി
ഹരരായർ; പിന്നെ ദൈവരായർ കേരളാദി രാജാക്ക
ന്മാരെ ജയിച്ചു കപ്പം വാങ്ങി. പിന്നെ ധളവായ്നാമ
ങ്ങളെ അധികം കേൾക്കുന്നു; രായരുടെ അധികാര
[ 79 ] ത്തിന്നു താഴ്ച പറ്റി; ശേഷം മല്ലികാൎജ്ജുനരായർ, വി
രൂപാക്ഷിരായർ, സദാശിവമഹാരായർ, ഇമ്മദിതിമ്മ
രായർ. പിന്നെ തുളുജാതിയിലുത്ഭവിച്ച നരസിംഹ
വീരൻ സിംഹാസനം ഏറി പല ദിക്കിലും ജയിച്ചു,
രാജപരമേശ്വരരായമഹാരായർ എന്ന പേർ കൊണ്ടു
കീൎത്തിതനായി. അവന്റെ പുത്രന്മാരിൽ ഒന്നാമൻ
വീരനരസിംഹരായർ തന്നെ. അവൻ (൧൪൮൭,
൧൫൦൮.ക്രി.) രാജ്യം രക്ഷിച്ചു പറങ്കികളോടു മമത ചെ
യ്വാൻ തുടങ്ങി. പിന്നെ അനുജനായ കൃഷ്ണരായർ
അപ്നജി മന്ത്രിയുടെ കൌശലത്താൽ ജ്യേഷ്യനെ പി
ഴുക്കി (൧൫൦൮, ൧൫൩൧) വാണു. പല രാജാക്കന്മാരെ
യും താഴ്ത്തി മുസല്മാൻ പട്ടാളങ്ങളെ എവിടെ നിന്നും
നീക്കി, മഹാ ക്ഷേത്രങ്ങളിൽ ഷോഡശ ദാനങ്ങളെ
ശിലാശാസനങ്ങളോടു കൂട കൊടുത്തു; ക്രിസ്ത്യാനരി
ലും പ്രസാദം കാട്ടി വാഴുകയും ചെയ്തു.

൩൦. കൊല്ലത്ത ദസാമുതലായ
വരുടെ ആപത്തിന്നു പക വീളിയതു.

അൾ്മൈദ കൊല്ലത്തേക്ക് നിയോഗിച്ച ഹൊമൻ
കപ്പിത്താൻ അറവി പടകുകളുടെ പായും ചുക്കാനും
എല്ലാം വാങ്ങിച്ചു പാണ്ടിശാലയിൽ വെച്ച് ഓടിപോ
യപ്രകാരം പറഞ്ഞുവല്ലൊ ആ അപമാനം മാപ്പിള്ള
മാർ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയിലും ജന
ങ്ങളെ ഇളക്കിച്ചപ്പോൾ, രാജാവിന്റെ മന്ത്രികളെ
ചെന്നു കണ്ടു, "ഇതു ഞങ്ങൾക്കല്ല കുറവാകുന്നതു
[ 80 ] "വേണാട്ടടികൾക്ക് പ്രദേശികളെ രക്ഷിപ്പാൻ മ
"നസ്സും പ്രാപ്തിയുമില്ലാതെ വന്നു പോയ പ്രകാരം
"ലോകർ പറയുമല്ലൊ എന്നാൽ ഇനി ഇവിടെ ക
ച്ചവടം ചെയ്വാൻ ആർ തുനിയും" എന്നും മറ്റും മുറ
യിട്ടു സങ്കടം ബോധിപ്പിച്ചു. അതുകൊണ്ട് ഒരു മ
ന്ത്രി പാണ്ടിശാലയിൽ ചെന്നു ദസാവെ കണ്ടു "ക
"പ്പിത്താൻ എടുപ്പിച്ചത് ഉടനെ ഏല്പിക്കേണം" എ
ന്ന് രാജാവിൻ കല്പന അറിയിച്ചു. ദസാ മുമ്പെ വി
നയമുള്ളവൻ എങ്കിലും അൾ്മൈദയുടെ വരവ് വി
ചാരിച്ചു ഞെളിഞ്ഞു വായിഷ്ഠാണംതുടങ്ങിമന്ത്രിയോടു
പിണങ്ങി അടിയും കൂടിയപ്പൊൾ, ചോനകരും നാ
യന്മാരും വാൾ ഊരി വെട്ടുവാൻ ഒരുമ്പെട്ടു; ഉടനെ
ദസാ ൧൨ പറങ്കികളോടും കൂട ആയുധങ്ങളെ എടുത്തു
ഭഗവതിക്ഷേത്രത്തിലേക്ക് മണ്ടി കയറി കുറയനേരം
തടുത്തു നിന്ന ശേഷം കൊല്ലക്കാർ വിറകു ചുറ്റുംകു
ന്നിച്ചു തീ കൊളുത്തുകയാൽ, ൧൩ പൊൎത്തുഗീസരും
ദഹിച്ചു മരിക്കയും ചെയ്തു. അന്നു തുറമുഖത്ത ഒരു
ചെറിയ പറങ്കിക്കപ്പൽ ഉണ്ടു. അതിലുള്ള കപ്പിത്താൻ
വൎത്തമാനം അറിഞ്ഞപ്പോൾ, ചില പടകുകളെ തീ
ക്കൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചിക്ക് ഓടു
കയും ചെയ്തു. (൧൫൦൫. അക്ത. ൩൧) ആ തൂക്കിൽ
എത്തിയ നേരം തന്നെ കണ്ണനൂരിൽനിന്ന് അൾ്മൈ
ദയും കപ്പൽ ബലത്തോടും കൂട വന്നു ചേൎന്നു. ആ
യവൻ കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂ
ടാതെ പുത്രനായ ലൊരഞ്ചെ നിയോഗിച്ചയച്ചു. അ
വൻ, കൊല്ലത്തിന്റെ നേരെ വന്നു, അവിടെ കണ്ട
൨൭ പടകുകളെ വെടിവെച്ചു ഭസ്മമാക്കി മുഴുകിക്കയും
[ 81 ] ചെയ്തു. അതിന്റെ ശേഷം, ലോരഞ്ച അൾ്മൈദ
മാലിലെ ദ്വീപുകളോളം ഓടി അറവിക്കപ്പലുകളെ
പിടിപ്പാൻ നോക്കുമ്പോൾ വെള്ളത്തിന്റെ വേഗ
തയാൽ, സിംഹളദ്വീപിന്ന് അണഞ്ഞു. അതിനെ
മലയാളികൾ (സീഹള ൟഴനാട) എന്ന് പറയുന്നു.
നല്ല കറുപ്പ് പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി പ
റങ്കികൾ വന്ന കാലം ൬ രാജാക്കന്മാരും, രാജധാനി
കളും ഉണ്ടെന്നു കേട്ടു. കൊളമ്പിലെ രാജാവെ കണ്ട
പ്പോൾ, അവൻ സന്തോഷിച്ചു. "ചോനകരുടെ
"കപ്പലോട്ടത്തിന്നു ഭംഗം വരുത്തിയാൽ കൊള്ളാം"
എന്നു പറഞ്ഞു പൊൎത്തുഗലെ തനിക്ക് നിഴലാക്കു
വാൻ ആഗ്രഹിച്ചു "ആണ്ടു തോറും ൫൦൦൦ കണ്ടി
കറുപ്പ കപ്പം തരാം" എന്നു കയ്യേറ്റു സത്യം ചെയ്തു.
അനന്തരം ലൊരഞ്ച ആ ശീതകാലം മുഴുവനും റൊ
ന്തയായി കടൽ സഞ്ചരിച്ചു കൊല്ലത്തിലെ കലഹ
ത്തിൽ കൂടിയ ചോനകർ പിരിഞ്ചത്തിൽ ഉണ്ടെന്നു
കേട്ടു ആ ഊരെ ഭസ്മമാക്കി കന്യാകുമാരി മുതൽ കണ്ണ
നൂർ വരെ മലയാളത്തിലെ മാപ്പിള്ളമാൎക്കു കടൽകച്ച
വടത്തെ മുടക്കി കൊണ്ടിരുന്നു.

൩൧. അൾ്മൈദ പെരിമ്പടപ്പ

സ്വരൂപത്തിൽ അനന്ത്ര സമ്പ്രദായത്തെ
മാറ്റി വെച്ചതു.

അൾ്മൈദ കൊച്ചിക്കു വന്നപ്പോൾ, (൧൫൦൫
നവെമ്പ്ര ൧) പെരിമ്പടപ്പ സ്വരൂപത്തിൽ ഒരു
[ 82 ] കഠിന വാദം ഉണ്ടായ പ്രകാരം കേട്ടു. അതിന്റെ കാ
രണം കബ്രാൽ വരുന്ന സമയം വാണു പോരുന്ന
ഉണ്ണിക്കോതവൎമ്മർ വാൎദ്ധക്യം നിമിത്തം പ്രപഞ്ചം
വെറുത്തു ക്ഷേത്രവാസം ചെയ്തു. നേരെ അനന്ത്രവ
ന്മാർ രണ്ടാളുണ്ടു മടത്തിൽ പടികോയില്മാർ തന്നെ.
ആയവർ ൩ വൎഷത്തിന്മുമ്പെ ഉണ്ടായ യുദ്ധത്തിൽ
പറങ്കിപക്ഷത്തെ തള്ളി താമൂതിരിയെ ആശ്രയിച്ചു,
പോയിരുന്നു. അതുകൊണ്ടു മൂത്തരാജാവ് അവരെ
ദ്രോഹികൾ എന്ന് നിരസിച്ചു മൂന്നാമനായ ഇളയി
ടത്തിൽ പടിമഠത്തിങ്കൽ കോയിലെ വാഴിക്കയും ചെ
യ്തു. തള്ളിയ മരുമക്കൾ അവകാശത്തെ വിടാതെ
ചോദിച്ചതും അല്ലാതെ അവർ ആശ്രയിച്ചു പാൎക്കു
ന്ന മൊരിങ്ങൂർ (മൊടിങ്കൂറു മൊറിങ്ങൂടു) ഇടപ്രഭുവി
ന്റെ സഹായത്താലും ബ്രാഹ്മണപ്രസാദത്താലും
പെരിമ്പടപ്പിന്നു വളരെ ശങ്ക ജനിപ്പിക്കയും ചെയ്തു.
അതുകൊണ്ടു രാജാവ് അൾ്മൈദയോടു സങ്കടപ്പെട്ട
പ്പോൾ ആയവൻ "പൊൎത്തുഗലിൽ മമതയും നിഴ
"ലും എന്നേക്കും നിങ്ങൾക്ക തന്നെ ഇരിക്ക. പുരാ
"ണസമ്പ്രദായമല്ല പൊൎത്തുഗൽ രാജാവിന്റെ കടാ
ക്ഷമത്രെ പ്രമാണം" എന്നു കല്പിച്ചു പട്ടാഭിഷേകം
വളരെ ഘോഷത്തോടെ കഴിപ്പിച്ചു, ഉണ്ണിരാമക്കോ
യിൽ എന്ന നാമധേയം ധരിപ്പിച്ചു മുമ്പെ പെരിമ്പ
ടപ്പിന്നു ധൎമ്മമല്ലാത്ത പൊങ്കമ്മട്ടം മുതലായവറ്റെ
കല്പിപ്പൂതും ചെയ്തു, അന്നു പെരിമ്പടപ്പു "ഞാൻ എ
"ന്നേക്കും പൊൎത്തുഗലിന്റെ കുടക്കീഴിൽ വസിക്കാം"
എന്നു സത്യം ചെയ്തു. അൾ്മൈദ വളരെ സമ്മാന
ങ്ങൾ കൊടുത്തതും ഒഴികെ പണ്ടു പറങ്കിയുദ്ധത്തിൽ [ 83 ] പൊരുതു മരിച്ച മരുമക്കളുടെ ഓ‌‌‌ൎമ്മക്കായിട്ടും കോട്ട
എടുപ്പിച്ച സ്ഥലത്തിന്റെ ജന്മഭോഗമായിട്ടും പൊ
‌ൎത്തുഗൽ ആണ്ടുതോറും ഒരു വെള്ളക്കാരന്റെ നാണി
ഭമുള്ള സ്വൎണ്ണം മുതലായ കാഴ്ചകളെ സിംഹാസന
ത്തിങ്കൽ വെക്കേണം എന്ന വ്യവസ്ഥ വരുത്തി. ആ
ഓടിപോയ അനന്ത്രവന്മാരോടു പട തുടരുകയും ചെ
യ്തു. അതിനാൽ ലോകൎക്ക് സന്തോഷം വളരെ തോ
ന്നി മരംകൊണ്ടുള്ള കോട്ട നന്നല്ല അഴിമുഖത്തു ത
ന്നെ ശോഭയുള്ള കോട്ട കെട്ടേണം; ദേശം തരാം എ
ന്ന് സൎവ്വസമ്മതമാകയും ചെയ്തു.

൧൫൦൬. ഫെബ്രുവരി അൾ്മൈദ ൧൨ കപ്പലിൽ
ചരക്കു കയറ്റി സ്വരാജ്യത്തേക്ക അയച്ചപ്പോൾ,
രാജാവിന്നും കാഴ്ചയായി ഒർ ആനയെ യുരൊപയി
ലേക്ക് അയച്ചു. അതവിടെ കപ്പൽ വഴിയായി എ
ത്തിയ ആനകളിൽ ഒന്നാമത തന്നെ.

൩൨. ബോലൊഞ്ഞക്കാരനായ
ലുദ്വിഗ് താമൂതിരിയുടെ ഒറ്ററിഞ്ഞു
ബോധിപ്പിച്ചതു.

താമൂതിരി മിസ്രസുല്ത്താന്റെ സഹായത്തിന്നായി
വളരെ കാലം നോക്കികൊണ്ടിരുന്ന ശേഷം, കപ്പലു
കൾ വരാഞ്ഞപ്പോൾ മാപ്പിള്ളമാരും അറവികളും ധാ
രാളമായി കൊടുക്കുന്ന ദ്രവ്യം വാങ്ങി എല്ലാതുറമുഖങ്ങ
ളിലും വലിയ പടകുകളെ ചമപ്പാൻ കല്പിച്ചു. പറ
ങ്കികളിൽനിന്നു ഓടിപ്പോയ ചില ആശാരികളെയും
[ 84 ] പണിക്കാക്കി യുദ്ധക്കപ്പലുകളുടെ മാതിരിയെ ഗ്രഹി
പ്പിച്ചും രണ്ട ഇതല്യരെക്കൊണ്ടും വലിയ തോക്കു വാ
ൎപ്പിച്ചുണ്ടാക്കിച്ചു; ലാക്കിന്നു വെടിവെക്കുന്ന വിദ്യയെ
വശമാക്കി കൊടുപ്പിച്ചും കൊണ്ട് അൾ്മൈദ ൟ വ
സ്തുത അറിയാതെ, ഇരിക്കേണ്ടതിന്നു കടൽക്കരെ എ
ങ്ങും കാവല്ക്കാരെ നിറുത്തി, സന്നാഹങ്ങൾക്ക എത്ര
യും രഹസ്യമായിട്ട തന്നെ തികവ് വരുത്തുകയും
ചെയ്തു.

ആ കാലത്തു മിസ്ര, അറവി, ഹിന്തു, മലാക്ക മുത
ലായ രാജ്യങ്ങളിൽ വളരെക്കാലം പ്രയാണം ചെയ്തു,
വിശേഷങ്ങളെ അറിഞ്ഞു കൊണ്ട് ഒരു ധൂൎത്തൻ
കൊല്ലത്തനിന്ന് കോഴിക്കോട്ടേക്ക വന്നു. അതു ലു
ദ്വിഗ് സായ്പ തന്നെ. അവിടെ അവൻ ആ രണ്ടു
ഇതല്യരെയും യദൃഛ്ശയാ കണ്ടു സ്വദേശക്കാരാകകൊ
ണ്ടു സന്തോഷിച്ചു കരഞ്ഞും ചുമ്മിച്ചും കൊണ്ടു അ
വരുടെ വീട്ടിൽ കൂടി ചെന്നു രാത്രി പാൎത്തു. ആയവർ
കൊച്ചിയിൽനിന്നുഓടിയ പിന്നെ കോഴിക്കോട്ടവന്നു
സുഖിച്ചപ്രകാരവും രാജപ്രസാദത്തോടും കൂട ചെ
യ്യുന്ന പണികളും അറിയിച്ചാറെ, ഇതല്യെക്കു പോ
വാൻ മനസ്സില്ലയൊ എന്നു ലുദ്വിഗ് ചോദിച്ചു
"ഞാൻ അൾ്മൈദ സായ്പവിനോടു നിങ്ങൾക്കു വേ
"ണ്ടി ക്ഷമ അപേക്ഷിക്കാം" എന്നും മറ്റും പറഞ്ഞ
പ്പോൾ പേതർ അന്തോണി വളരെ കരഞ്ഞു. "ഞ
"ങ്ങൾ ൪൦൦ൽ പരം തോക്കു ക്രിസ്തുമതക്കാരെ നിഗ്ര
"ഹിപ്പാൻ ഉണ്ടാക്കിയതു കഷ്ടമത്രെ, ഇതല്യയിൽ
"വെച്ചു ഭിക്ഷക്കാരനായി പാൎത്താലും കൊള്ളായിരു
ന്നു." എന്നു കണ്ണുനീരോടും പറഞ്ഞു. ജുവാൻ മറിയ
[ 85 ] എന്ന മറ്റെവൻ "ഇവിടയൊ രോമയിലൊ എവിട
യൊ മരിച്ചാലും വേണ്ടതില്ല; പക്ഷെ ഇവിടെ
നിന്ന കഴിഞ്ഞു പോവാൻ എനിക്ക് വിധിയത്രെ"
എന്നു വെറുതെ പറഞ്ഞു.

പുലരുമ്പൊൾ ലുദ്വിഗ് തന്റെ കൂട്ടു യാത്രക്കാരെ
കാണ്മാൻ പോയി "നിങ്ങൾ എവിടെ പാൎത്തു" എ
ന്നുചോദിച്ചതിന്നു "ഞാൻ ഒരു പള്ളിയിൽ പാൎത്തു,
അള്ളാവിന്നും വെദാമ്പരിന്നും സ്തോത്രം ചൊല്ലി" എ
ന്നു പറഞ്ഞതല്ലാതെ, പകീറാവാനുള്ള ഭാവം നടിച്ചു,
പകൽ കാലത്ത് ഇറച്ചിയും മറ്റും തിന്നാതെ, പള്ളി
യിൽ പാൎത്തു രാത്രികാലത്തു ഗൂഢമായി ഇതല്യരെ
ചെന്നുകണ്ടു ൪ കോഴിയെയും തിന്നു സുഖിച്ചിരുന്നു.
"പറങ്കിക്കപ്പല്ക്കാർ കണ്ണനൂരിൽ എത്തി കോട്ട എടു
പ്പിക്കുന്നു" എന്ന് പറഞ്ഞു കേട്ടാറെ, അവൻ തു
പ്പി "അള്ളാ ആ കാഫീറെ വേഗത്തിൽ സുന്നത്ത്
കഴിപ്പാൻ സംഗതി വരുത്തേണമെ" എന്നു ചൊല്ലി
എത്രയും അള്ളാഭക്തൻ എന്ന ശ്രുതിയെ പരത്തി അ
ള്ളാവെ തുണയാക്കി ചികിത്സയും കൂടെ ചെയ്വാൻ
തുനിഞ്ഞു എല്ലാ അറവി തുൎക്ക പാൎസിമാരിലും പ്രസാ
ദം വരുത്തി കൊണ്ടിരുന്നു.

അനന്തരം താമൂതിരിയുടെ കപ്പലും പടയും തോ
ക്കും ൟ വക എല്ലാം സൂക്ഷ്മമായറിഞ്ഞു കൊണ്ടശേ
ഷം (൧൦൫൬ ഫെബ്ര.) ലുദ്വിഗ് ചില പാൎസിക്കച്ച
വടക്കാർ കള്ള ചരക്കു കയറ്റിയ തോണിയിൽ ഒളി
ച്ചു കയറി കാവൽക്കാരിൽനിന്നു തെറ്റി ഓടി പറങ്കി
കളെ ചെന്നു കണ്ടു ലോരഞ്ച അൾ്മൈദയോടു കോ
ഴിക്കോട്ടവൃത്താന്തം എല്ലാം ബോധിപ്പിക്കയും ചെയ്തു.
[ 86 ] വെളുത്ത പക്കീറെ പറങ്കികൾ പിടിച്ചു കൊണ്ടു
പോയി എന്നു കേട്ടാറെ, കണ്ണനൂരിൽ മാപ്പിള്ളമാർ
ആയുധം പിടിച്ചു കയൎത്തു എങ്കിലും കോട്ടയിലുള്ള
വർ തോക്കു നിറക്കുന്നത കണ്ടപ്പൊൾ, അടങ്ങി പാ
ൎത്തു; ലൊരഞ്ച പ്രസാദിച്ചു ലുദ്വിഗെ പറങ്കിവേഷം
ധരിപ്പിച്ചു കൊച്ചിയിലയച്ചപ്പൊൾ അവൻ മഹാ
കപ്പിത്താനൊടും വസ്തുത ബോധിപ്പിച്ചു ൨ ഇതല്യ
ൎക്ക്‌വേണ്ടി ക്ഷമ അപേക്ഷിച്ചു.

ആയതു സാധിച്ച ഉടനെ ലുദ്വിഗ് ഒരു നായ
രെക്കൊണ്ടു ആ രണ്ടു ദ്രോഹികൾക്ക് കത്തയപ്പിച്ചു
"നിങ്ങൾ കെട്ടിയ ഉമ്മാരെ പോലും അറിയിക്കാതെ
"പുറപ്പെട്ടു പോയി സ്വൎണ്ണ രത്നങ്ങളെ അല്ലാതെ
"ഒന്നും എടുത്തുകൊണ്ടു വരികയും അരുത്" എന്ന്
എഴുതിയത് അവർ വിചാരിയാതെ കുഞ്ഞികുട്ടികളെ
യും കൂട്ടിക്കൊണ്ടു പോവാൻ ഭാവിച്ചപ്പൊൾ, അവ
രുടെ പണിക്കാരൻ യാത്രാവട്ടങ്ങളെ അറിഞ്ഞു കോ
യിലകത്തു ബോധിപ്പിച്ചു. ആയത് രാജാവ് പ്രമാ
ണിക്കാതെ ചില നായന്മാരെ കാൎയ്യം ഗ്രഹിപ്പാൻ നി
യോഗിച്ചപ്പൊൾ, രാജാവ് ക്ഷമിക്കും എന്നു കണ്ടു
ഭൃത്യൻ കാദിയാരെ ചെന്നു അറിയിച്ചു ലുദ്വിഗ് ആ
ഭവനത്തിൽ പാൎത്തതും ഒറ്ററിഞ്ഞതും വെളിച്ചത്താ
ക്കി കാദിയാർ ഉടനെ കച്ചവടക്കാരെ വരുത്തി സമ്മ
തിപ്പിച്ചു ൧൦൦ വരാഹൻ തിരുമുല്ക്കാഴ്ച വെപ്പിച്ചു യോ
ഗിയായ രാജാവോടു വെള്ളക്കാരെ കൊല്ലുവാൻ കല്പന
വാങ്ങിക്കയും ചെയ്തു. എന്നാറെ, ഇരുനൂറാൾ ശംഖ്
വിളിച്ചു വെള്ളക്കാരുടെ ഭവനത്തെ വളഞ്ഞപ്പൊൾ,
ഇരുവരും "ഇതു ഭിക്ഷയാചിപ്പാനല്ല" എന്നും
[ 87 ] കാരണവും ഊഹിച്ചു വെടിവെപ്പാൻ തുടങ്ങി, ആറു
ആളെ കൊന്നു ൪൦ മുറികളേല്പിച്ചതിന്റെ ശേഷം ചി
ല വിദഗ്ദ്ധന്മാർ കൂൎത്തചക്രം എറിഞ്ഞു ജുവാന്റെ
അരയും അന്തൊണിയുടെ കാലും മുറിച്ചു വീഴിച്ചുച
ങ്കറുത്തു ചോര കുടിച്ചു ഭവനത്തെ നാനാവിധമാക്കു
കയും ചെയ്തു. ജുവാന്റെ കെട്ടിയവൾ മകനോടും കൂ
ടെ കണ്ണനൂരിൽ ഓടി കുട്ടിയെ ൮ ബ്രാഹന്നായി ലു
ദ്വിഗിന്നു വിറ്റു ആയവൻ സ്നാനം കഴിപ്പിച്ചു ലോ
രഞ്ച എന്ന നാമം കൊടുത്തശേഷം കുട്ടി ഉഷ്ണപ്പുണ്ണി
നാൽ മരിച്ചു. ആയതു ൧൭ വൎഷം മാത്രം ഉണ്ടായിട്ടുള്ള
ദീനം എന്ന് അന്നു പ്രസിദ്ധം. അതുകൊണ്ടു പറ
ങ്കികൾ വരുത്തിയിരിക്കുന്നു എന്ന് ഊഹിച്ചു നാട്ടു
കാർ പറങ്കിപ്പുണ്ണെന്ന പേർ വിളിച്ചിരിക്കുന്നു. എങ്കി
ലും വിലാത്തിയിൽ ൧൪൯൪ വൎഷത്തിൽ മാത്രം ആ
പുണ്ണിന്റെ ഉത്ഭവം കണ്ടിരിക്കുന്നു; അതിനെ മല
യാളത്തിൽ വരുത്തിയതു മിസ്ര തുൎക്കരും ആകുന്നു എ
ന്ന് തോന്നുന്നു.

൩൩. കണ്ണൂരിലെ കടല്പടയിൽ ലൊ
രഞ്ച അൾ്മൈ ദ ജയിച്ചതു.

൧൫൦൬ മാൎച്ച ൧൫ാം൹ ആ രണ്ടു ഇതല്യരുടെ
മരണ വൎത്തമാനം കണ്ണനൂരിൽ എത്തിയപ്പൊൾ,
ലോരഞ്ച അഞ്ചുദ്വീപു മുതലായ ദിക്കുകളിൽനിന്നു
വിളിപ്പിച്ച കപ്പലുകളും തക്കത്തിൽ എത്തി താമൂതിരി
യുടെ പടകു ൨൧൦ പൊന്നാനി കോഴിക്കോട്ട കാപ്പു
[ 88 ] കാട് പന്തലായിനി ധൎമ്മപട്ടണം ൟ തുറമുഖങ്ങളി
ൽനിന്നു അന്നു പുറപ്പെട്ടു ഒന്നിച്ചു കൂടി പായ്മരങ്ങളു
ള്ളൊരു കാടായി കണ്ണുനൂൎക്ക നേരെ വന്നു ലൊരഞ്ച
൧൧ കപ്പലുകളിൽ ൮൦൦ പറങ്കികളോടും കൂടെ അവരെ
കാത്തിരുന്നു. "നിങ്ങൾ ക്രൂശിൽതറച്ചു മരിച്ച രക്ഷി
"താവിനെയോൎത്തു അവന്റെ ഈ വൈരികളൊടു
"ഭയം കൂടാതെ ഏല്ക്കെണം ദൈവത്തിന്നായി പോ
"രാടിയാൽപാപമോചനംനിശ്ചയമല്ലൊഅവന്റെ
"തുണയാലെ ൟ ദുഷ്ടന്മാരെ വേഗത്തിൽ നിഗ്രഹി
"ക്കാം" എന്നു പറഞ്ഞതല്ലാതെ ഒരു പാതിരി അമര
ത്ത്നിന്നക്രൂശൂയൎത്തി"അനുതാപമുള്ള എല്ലാവൎക്കും
"പാപക്ഷമ വരും" എന്നു വിളിച്ചുത്സാഹിപ്പിച്ച
പ്പൊൾ, എല്ലാവരും പ്രമാണിച്ചു കരഞ്ഞു ക്രിസ്തനു
വേണ്ടി മരിപ്പാനാഗ്രഹിച്ചു ൧൬ാം൹ ശത്രുക്കൾ അ
ടുത്തപ്പൊൾ ലൊരഞ്ച മറിയക്ക് ഒരു പള്ളി എടുപ്പി
പ്പാൻ നേൎന്നു ചുവന്ന തുണിയുടുത്ത തുൎക്കചേക
വർ നിറഞ്ഞ ൨ വലിയ കപ്പൽ കണ്ടു താനായിട്ടു
അവറ്റിന്റെ നടുവിൽ ഓടി അവരുടെ ഉണ്ടകളുടെ
വീൎയ്യം അറിഞ്ഞു താനും വെടിവെച്ചു പല നാശങ്ങ
ളെയും വരുത്തിയപ്പൊൾ, അവർ കാറ്റില്ലായ്കകൊ
ണ്ടു ധൎമ്മപട്ടണത്തോളം മടങ്ങിപ്പോയി ൧൮ാം൹ അ
വർ പിന്നെയും അടുത്തു "യുദ്ധം വേണ്ട വടക്കോട്ടു
ഓടുവാൻ സമ്മതിക്കെണം" എന്ന ചോദിച്ചപ്പൊൾ
ലൊരഞ്ച സമ്മതിക്കാതെ ഇരുന്നു "നിങ്ങൾ മുമ്പെ
"കൊന്നവൎക്കല്ലാതെ ആ ഇരുവരുടെ മരണത്തിന്നും
"കൂടെ പക വീളേണം" എന്നു പറഞ്ഞാറെ,"എന്നാൽ
"അള്ളയും വെദാമ്പരും തുണ" എന്നു മാപ്പിള്ളമാർ
[ 89 ] ചൊല്ലി യുദ്ധത്തിന്നു ആരംഭിച്ചു. അവർ ദൂരെ ആ
കകൊണ്ടു ലൊരഞ്ച മുമ്പെ പടയാളികളോടു ഉച്ചക്ക
തീൻ തീൎപ്പാൻ കല്പിച്ചു; കോലത്തിരിയെയും യുദ്ധം
കാണ്മാനായി വിളിച്ചു. അടുക്കെ നിൎത്തി കാഹളം മുഴ
പ്പിക്കയും ചെയ്തു. ഉടനെ മാപ്പിള്ളമാരും എല്ലാ കപ്പ
ലുകളിൽ നിന്നും വാദ്യങ്ങളെ ഘോഷിപ്പിച്ചും ആൎത്തും
കൊണ്ടിരുന്നപ്പൊൾ,ലൊരഞ്ച മുൽപുക്കു അവരുടെ
തലക്കപ്പലൊടു ഇരുമ്പ ചേൎത്തു കയറി അറനൂറോളും
(൬൦൦) മാപ്പിള്ളമാരെ അറുത്തും കടലിൽ ചാടിച്ചുംകൊ
ണ്ടു പട തുടങ്ങി, ഇരുട്ടു വരുവോളം യുദ്ധം കഴിച്ചു
സമൎപ്പിച്ചില്ല താനും. തുൎക്കരുടെ ശൂരതയും പഞ്ഞി
നിറച്ച വസ്ത്രങ്ങളുടെ കേമവും മാപ്പിള്ളമാരുടെ നീ
ന്തവിശേഷവും കണ്ടു പറങ്കികൾക്ക് അതിശയം
തോന്നി പൊൎത്തുഗീസർ ഇപ്രകാരം വീൎയ്യം പ്രവൃ
ത്തിച്ചു, ൬ ആൾ മാത്രം നശിച്ചു ജയം കൊണ്ടത്
കോലത്തിരിക്ക് ഏറ്റവും അതിശയമായി ഭവിച്ചു.
മുസല്മാനർ ൩൦൦൦ത്തോളം അവിടെ പട്ടുപോയി എ
ന്ന് കേൾക്കുന്നു. ശേഷിച്ച പടകു എല്ലാം ഓടി ചി
തറി പുഴകളിൽ പോയി ഒളിച്ചുപാൎത്തു അതുകൊണ്ട
ലൊരഞ്ച തന്റെ അഛ്ശന്റെ ഭയം തീൎപ്പാനായി താൻ
തന്നെ കൊച്ചിക്ക് ഓടി ജയവൎത്തമാനം അറിയിച്ചു
അഛ്ശന്നും പെരിമ്പടപ്പിന്നും വളരെ സന്തോഷം ജ
നിപ്പിക്കയും ചെയ്തു.

അഛ്ശൻ അപ്പൊൾ തന്നെ കൊച്ചിയിൽവെച്ചു
വലിയ കോട്ട എടുപ്പിച്ചു താനും പൊൎത്തുഗൽ പ്രഭു
ക്കന്മാർ മുതൽ പണിക്കാർ വരേയുള്ള എല്ലാവരും ഒ
രുതുള്ളി മദ്യം സേവിക്കാതെ, ചോറും കഞ്ഞിയും മാത്രം
[ 90 ] ഭുജിച്ചുകൊണ്ടു അദ്ധ്വാനപ്പെട്ടു ആ കോട്ടയെ പ
ണിയിച്ചു തീൎത്തു. അരിക്കും കൂടെ ക്ഷാമം പറ്റി
കൊച്ചി ദേശത്തുനിന്നു വരവ എത്രയും ചുരുക്കം.അ
ക്കാലം ഒരു നായർ വന്നു താമൂതിരിയുടെ നേരെ അ
ന്യായപ്പെട്ടു ബ്രാഹ്മണ്യം നിരസിച്ചു, സ്നാനം ഏറ്റു
ഒരു മാൎഗ്ഗക്കാരത്തിയെ കെട്ടിയപ്പൊൾ, സംശയം ജ
നിച്ചിട്ടു അൾ്മൈദ അവനെ വരുത്തി ഭയപ്പെടുത്തി
"സകലവും ഏറ്റു പറഞ്ഞാൽ പ്രാണഛേദം ഇല്ല"
എന്നു കല്പിച്ചു "നിങ്ങളെ കൊല്ലുവാനും കപ്പലുകളെ
ഭസ്മമാക്കുവാനും ഞാൻ കയ്യേറ്റു വന്നു" എന്നു പ
റഞ്ഞാറെ അൾ്മൈദ അവന്റെ കണ്ണുകളെ ചൂന്നെ
ടുപ്പിച്ചു താമൂതിരിക്ക് മടക്കി അയച്ചു, അപമാനവാ
ക്കു പറയിക്കയും ചെയ്തു.

൩൪. കോലനാട്ടിലെ പുതുരാജാവ് പറ
ങ്കികൾക്ക ശത്രുവായി ചമഞ്ഞത.

൧൫൦൬ മാൎച്ച മാസത്തിൽ ഉണ്ടായ കപ്പൽജയം
മുതൽക്കൊണ്ടു പൊൎത്തുഗൽ കപ്പലിന്നു ഹിന്തുസമുദ്ര
ത്തിൽ എതിരില്ല എന്നു വന്നു. [മിസ്രക്കപ്പലുകൾ
൧൫൦൮ാമതിൽ വന്നു ൧൫൦൯ തോറ്റപ്രകാരം പിന്നെ
പറയാം] എങ്കിലും അൾ്മൈദ അഞ്ചു ദ്വീപിൽ നിന്ന
സഹായം വരുത്തിയപ്പൊൾ, ഗോവയിൽ വാഴുന്ന
സബായിതുരുത്തിയെ കാപ്പാൻ ആൾ പോരാ എ
ന്ന് നിരൂപിച്ചു കോട്ട പിടിപ്പാൻ തുൎക്കരെ അയച്ചു;
അവരിൽ പ്രമാണി ഒരു പറങ്കി ആശാരി തന്നെ.
അവൻ മുമ്പെ ചങ്ങലക്കാരനായി പിന്നെ പൊൎത്തു
[ 91 ] ഗല്ക്കപ്പലിൽ നിന്ന ഓടി ഒളിച്ചു അബ്ദുള്ള എന്ന
നാമവും തൊപ്പിയും ധരിച്ചവൻ തന്നെ; അവൻ
കൌശലത്തോടെ തുടങ്ങിയ സഹായത്തിന്നു സാ
ദ്ധ്യം വന്നില്ല താനും. പൊൎത്തുഗീസർ ചുരുക്കം എ
ങ്കിലും തടുത്തു പാൎത്തു മഴ തീൎന്നതിൽ പിന്നെ ലോ
രഞ്ച അഞ്ചു ദീപിലേക്ക് ഓടി ൟ പടിഞ്ഞാറെ കട
പ്പുറം മുഴുവനും ഭയപ്പെടുത്തി, അമൎക്കയും ചെയ്തു.
എങ്കിലും ബലങ്ങളെ അധികം ചിതറിച്ചു പാൎപ്പിച്ചാൽ
വൎഷകാലം നിമിത്തം നന്നല്ല; കൊച്ചിയിലും കണ്ണ
നൂരിലും ഉള്ള കോട്ടകൾ വ്യാപാരരക്ഷക്ക് ആശ്രയ
സ്ഥാനമായി മതി എന്നും തോന്നുകയാൽ, അഞ്ചുദ്വീ
പിൽ എടുപ്പിച്ച കോട്ടയെ താൻ ഇടിപ്പിച്ചു കളഞ്ഞു
(൧൫൦൬ സപ്ത.)

എന്നാറെ, ആ ൬൮൩ാം കൊല്ലത്തിൽ ആദിയിൽ
എത്രയും വിശേഷമായ സൂൎയ്യഗ്രഹണം ഉണ്ടായിട്ടു
പകൽ കാലത്തും വാനമീനുകൾ നന്നായി കാണായി
വന്നത കോഴിക്കോട്ട് ജ്യോതിഷക്കാർ വിചാരിച്ചു ൟ
കൊല്ലത്തിൽ തന്നെ പൊൎത്തുഗലിന്നു ഗ്രാസം പിടി
ക്കും എന്നു ലക്ഷണം പറഞ്ഞു മലയാളത്തിൽ എങ്ങും
ശ്രുതിപ്പെടുത്തുകയും ചെയ്തു. അതുകൂടാതെ മാനുവെൽ
രാജാവുമായി സഖ്യത കഴിച്ച കോലത്തിരി തീപ്പെട്ട
പ്പൊൾ, അനന്ത്രവന്മാരിൽ ഉണ്ടായ വാദത്തെ താമൂ
തിരി ബ്രാഹ്മണരെ നിയോഗിച്ചും ദ്രവ്യം കൊടുത്തും
കൊണ്ടു തീൎത്തു തനിക്ക് ബോധിച്ചവനെ വാഴിക്ക
യും ചെയ്തു. ആകയാൽ കോലത്തിരി കുന്നലകോനാ
തിരിയുടെ പക്ഷം അത്രെ എന്നു ലോകമുഖേന കേ
ട്ടപ്പൊൾ "സമുദ്രതീരത്തെ വേണ്ടുംവണ്ണംകാക്കേണം [ 92 ] കോലനാട്ടിലും അധികം വിശ്വസിക്കേണ്ടാ; രാപ്പ
കൽ സൂക്ഷിക്കേണം" എന്നു പൊൎത്തുഗൽ കപ്പല്ക്ക
ഒക്കെക്കും കല്പനയായി. എങ്കിലും കോലത്തിരിയല്ല
പറങ്കികൾ തന്നെ അതിക്രമിച്ചു സമാധാനത്തെ
തള്ളിക്കളഞ്ഞ പ്രകാരമാവിതു: മുമ്പെത്ത കോലത്തി
രിയുടെ മന്ത്രിയായ ചേണിച്ചേരികുറുപ്പു മാനുവെൽ
രാജാവോട് അറവിഭാഷയിൽ ഹൎജ്ജി എഴുതി അ
പേക്ഷിച്ചത് (ഹജ്രൂത്ത ൯൦൯ മുഹറം ൬ ൹ ) "നിങ്ങ
"ളുടെ കപ്പിത്താന്മാർ നമ്മുടെ ചെറിയ ദ്വീപുകളു
"ടെ നേരെ ഉപദ്രവം ചെയ്യരുതെ പിന്നെ കാലത്താ
"ലെ നാട്ടുപടക്കു ൧൦ എങ്കിലും കണ്ണനൂരിൽനിന്ന ഹൊ
"ൎമ്മുജിലെ കുതിരകളെ വാങ്ങുവാനായി ആ ദ്വീപി
"ലൊ ഗുജരാത്തിലെക്കൊ ചെല്ലേണ്ടതിന്നു കല്പന
യാകെണംഎന്നത്രെ" ആയ്തിന്നു രാജാവ് അനുജ്ഞ
കൊടുത്താറെയും കപ്പിത്താന്മാർ പല വിധേന നാട്ടു
കാരുടെ കപ്പലോട്ടത്തെ മുടക്കിക്കൊണ്ടു കോലത്തിരി
ക്കും ചുങ്കം കുറച്ചു വെച്ചിരുന്നു. അതിന്നു ഓരൊരൊ
സംഗതികൾ ഉണ്ടായി. കോഴിക്കോട്ടകാർ പലരും ക
ണ്ണനൂരിൽ വന്നു കോലത്തിരിയുടെ ആൾ എന്നുന
ടിച്ചു, പറങ്കികളെ ചതിച്ചു വ്യാപാരം നടത്തുകയാൽ,
മാപ്പിള്ളമാരെ കാണുന്തോറും ഇവർ താമൂതിരിയുടെ
പ്രജകൾ അത്രെ എന്നൊരു സിദ്ധാന്തം പറങ്കിക
ളിൽ ഉണ്ടായി. അതുകൊണ്ടു കണ്ണനൂരിൽ മേല്ക്കപ്പി
ത്താനായ ബ്രീതൊവൊട ചീട്ടു വാങ്ങിയല്ലാതെ, ഒരു
പടകും പുറപ്പെടുവാൻ തുനിഞ്ഞില്ല. കോഴിക്കോട്ടു
കാരുടെ വ്യാജം തടുപ്പാനായി അൾ്മൈദ മേല്പറഞ്ഞ
ലുദ്വിഗെ മലയായ്മ അറികയാൽ വ്യാപാരത്തിന്ന്
[ 93 ] പ്രമാണി ആക്കി കണ്ണുനൂരിൽ പാൎപ്പിച്ചു. അവനും
ബ്രീതൊവും നന്ന ആലോചിച്ചിട്ടത്രെ പടകുകാൎക്ക
ചിട്ടെഴുതി കൊടുക്കും.

പറങ്കികൾ സമുദ്രം എങ്ങും പരന്നു മുസല്മാൻ
കപ്പലെ തടുക്കുന്നേരം ഗോവസ് കപ്പിത്താൻ കണ്ണ
നൂർ സമീപത്തു ഒരു പടകിനെ എതിരിട്ടു നിറുത്തി
ബ്രീതൊവിന്റെ ചീട്ട കണ്ടാറെയും,"ഈ ഒപ്പു കൃത്രി
മം" എന്നു നിരൂപിച്ചു ചൊടിച്ചു പട തുടങ്ങി ജയം
കൊണ്ടു പടകിൽ കണ്ടവരെ പായിൽ പൊതിഞ്ഞു
കെട്ടി കടലിൽ ചാടി. പായി പൊട്ടി ശവങ്ങൾ കരക്ക
വന്നടിഞ്ഞു പറങ്കിയുടെ ആസുരക്രിയ പ്രസിദ്ധമാ
കയും ചെയ്തു. പിണങ്ങളിൽ ഒന്നു മമ്മാലി മറക്കാരു
ടെ മരുമകൻ എന്നു കണ്ടപ്പൊൾ കച്ചവടക്കാരിൽ
പ്രധാനനായ അവന്റെ കാക്ക കോട്ടയിൽ വന്നു
"ബ്രീതൊചതിച്ചുവല്ലൊ" എന്നു ക്രുദ്ധിച്ചു പറഞ്ഞു
"ബ്രീതൊവിന്റെ ആണയും മറ്റും അനുസരിയാതെ
കുഞ്ഞികുട്ടികളോടും കൂടെ വളർഭട്ടത്തെ കൊയിലക
ത്തെക്ക് ഓടി അഭയം വീണും കരഞ്ഞും തൊഴിച്ചും
കൊണ്ടു സങ്കടം ബോധിപ്പിക്കയും ചെയ്തു. നാട്ടുകാർ
എല്ലാവരും കോപം സഹിയാതെ പൊൎത്തുഗൽ നാമ
ത്തെക്കുറിച്ചു പ്രാവി ദുഷിച്ചു, ആയുധം എടുപ്പാൻ
കല്പന അപേക്ഷിച്ചാറെ, രാജാവ് അനുവാദം മൂളി
അനേകം ആയുധപാണികൾ അന്നു തന്നെ കോ
ട്ടക്ക് പുറമെ ഉള്ള കിണറ്റിൻ കരെക്ക് പാഞ്ഞു ചെ
ന്നു വെള്ളം എടുക്കുന്നവരൊടു വക്കാണം തുടങ്ങി പ
റങ്കികൾ ബദ്ധപ്പെട്ടു കോട്ടയിൽ മടങ്ങി പായേണ്ടി
വരികയും ചെയ്തു. [൧൫൦൭ എപ്രിൽ ൨൭ ൹] അന്നു
[ 94 ] മുതൽ നേരെ ൪ മാസം വരെ കോട്ടയിലുള്ളവൎക്ക വി
ഷമമുള്ള പട നടന്നു.

൩൫. കണ്ണനൂർ കോട്ടയുടെ നിരോധം.

ബ്രീതൊ ഉടനെ ഒരു പടക കൊച്ചിക്കയച്ചു അ
ൾ്മൈദയെ അറിയിച്ചപ്പൊൾ അവൻ ചില ചെക
വരെയും പദാൎത്ഥങ്ങളെയും സഹായത്തിന്നു കല്പിച്ച
യച്ചു ദുഷ്ടനായ ഗൊവസെ സ്ഥാനത്തിൽ നിന്നു
പിഴുക്കുകയും ചെയ്തു. ആകയാൽ ബ്രീതൊ ഇണക്ക
ത്തിന്നായി ശ്രമിച്ചാറെ, കോലത്തിരിയും യുദ്ധത്തി
ന്നു കുറയ താമസം വരുത്തി മന്ത്രികളെ അയച്ചു പറ
ങ്കികളെ മയക്കുവാൻ നോക്കുന്നതിന്നിടയിൽ മമ്മാലി
യെ കൊണ്ടു താമൂതിരിയെ അറിയിച്ചു ൨൪ വലിയ
തോക്കു കോഴിക്കോട്ടുനിന്ന വരുത്തുകയും ചെയ്തു. അ
തല്ലാതെ അവൻ കോട്ടയും നഗരവും വേർ പിരിക്കേ
ണ്ടതിന്നു ഒരുവാടിയെ കിളപ്പിച്ചു നായന്മാരെ ൪൦,൦൦൦
ത്തോളം ചേൎക്കയും ചെയ്തു. അവന്റെ മരുമകൻ സ്വ
കാൎയ്യമായി പൊൎത്തുഗലെ ആശ്രയിച്ചു കൊണ്ടു ബ്രീ
തൊവെ ബൊധിപ്പിക്കയാൽ അവൻ രാജാവിന്റെ
അന്തൎഗ്ഗതമെല്ലാം അറിഞ്ഞു രാപ്പകൽ വിടാതെ കോ
ട്ടയെ ഉറപ്പിക്കയും ചെയ്തു. അപ്പോൾ ഒരു ദിവസം
രാവിലെ നായന്മാർ വാദ്യഘോഷത്തൊടും ബാണം
പൂവെടി മുതലായതു മുന്നിട്ടു ൧൨ നിരയായും നിരതോ
റും ൨൦൦൦ ആളായും നടന്നു കൊണ്ടു പട വെട്ടി തുടങ്ങി
ചാട്ടത്തിന്നും മറിച്ചലിന്നും ഒട്ടും കുറവില്ല മതിലിന്മേൽ
കയറുവാൻ സംഗതി വന്നില്ല താനും. പറങ്കിവെടി
[ 95 ] കൊണ്ടുപലരും മരിച്ചു; മലയാളതോക്കുകാൎക്ക ശീലവും
അനുഭവവും കണ്ടതും ഇല്ല. കോട്ടയിലുള്ളവർ ൨൦൦
ആൾ. മഴക്കാലത്തേക്ക അരിയും തേങ്ങയും ചക്കര
യും ഉണ്ടു; വെള്ളത്തിന്നായിട്ടു ആഴ്ചവട്ടം തോറും രണ്ടു
കുറി പുറപ്പെട്ടു ഒരു അമ്പേറു ദൂരത്തു ചെന്നു കിണ
റ്റിൽ നിന്ന വെള്ളം കോരെണ്ടി വന്നു. ആ ദിവസ
ങ്ങളിൽ വാൾ കൊണ്ടത്രെ വഴിയെ സാദ്ധ്യമാക്കും;
പലരും മുറി ഏറ്റാറെ ഫെൎന്നന്ത എന്ന ശില്പി കോ
ട്ടയിൽനിന്ന കുഴിച്ചു തുരന്ന ഓകു പടച്ചു കിണറ്റി
ന്റെ വെള്ളത്തെ കോട്ടയുടെ അകത്തു വരുത്തി ശ
ത്രുക്കൾ അതു കാണാതെ ഇരിപ്പാൻ പറങ്കികൾ
പൊരുതു ചെന്നു കിണറ്റിനെ മണ്ണിട്ടു തൂൎക്കയും
ചെയ്തു. പിന്നെ താമൂതിരി ൨൦,൦൦൦ നായന്മാരെ തുണ
ക്കയച്ചപ്പൊൾ കോട്ടയിൽ നിന്ന പുറപ്പെടുവാൻ ന
ന്നെ പരാധീനമായി അതിന്റെ സൂക്ഷ്മം അറിയേ
ണ്ടതിന്ന പറങ്കികൾ താമൂതിരിയുടെ ഒരു പണിക്കാ
രെ കണിവെച്ചു പിടിച്ചു വസ്തുത ഗ്രഹിക്കയും ചെയ്തു.
പിന്നെ ഉണ്ട കൊള്ളരുതെന്നു വെച്ചു മാപ്പിള്ളമാർ
വലിയ പരുത്തിക്കെട്ടു കൊണ്ടുവന്നു മറയാക്കി പോ
രാടുമ്പോൾ നടപ്പുള്ള തോക്കിന്നു ഫലം പോരാതെ
വന്നു അതുകൊണ്ടു എത്രയും വലിയത ഒന്നു വരു
ത്തി മതിലിന്മെൽ നിറുത്തി വെടി വെച്ചപ്പൊൾ പ
രുത്തി എല്ലാം പാറി ൨൨ മാപ്പിള്ളമാർ ഒർ ഉണ്ട കൊ
ണ്ടു മരിക്കയും ചെയ്തു.

അനന്തരം മലയാളികൾ പട കൂടാതെ കോട്ടയെ
വളഞ്ഞു പോരുമ്പോൾ ക്ഷാമം നന്നെ വൎദ്ധിച്ചു
പാണ്ടിശാലക്ക് തീ പിടിച്ചതിനാൽ ശേഷിപ്പുള്ള
[ 96 ] അരിയുംഭസ്മമായി അപ്പോൾ എലി, പല്ലി, പൂച്ച മുത
ലായത് തിന്നേണ്ടിവന്നു. വ്യാധികളും ഉണ്ടായി; ആ
യതു നാട്ടുകാരറിഞ്ഞു ഒരിക്കൽ ൨ പശുക്കളെ കോട്ട
വാതിലോളം തെളിച്ചു പറങ്കികൾ പുറപ്പെട്ടപ്പോൾ
രണ്ടിനെയും ആട്ടി അവരെ ഒരു പതിയിരിപ്പിൽ
അകപ്പെടുത്തുവാൻ നോക്കി വിശപ്പിനാൽ വീൎയ്യം
ഏറിവന്നിട്ടു പറങ്കികൾ പശുക്കളെ പിടിച്ചു താനും
ഇപ്രകാരം ദുഃഖേന കഴിക്കുമ്പോൾ അവർ നാൾ
തോറും കന്യാമറിയയോടു സഹായത്തിന്നായി പ്രാ
ൎത്ഥിച്ചു, അൾ്മൈദ നേൎച്ചയെ ഒപ്പിച്ചു അവൾക്കു പ
ണിയിച്ചിട്ടുള്ള പള്ളിയിൽ കൎമ്മം ചെയ്തു നടന്നു എ
ന്നാറെ, കന്യകപെരുന്നാളായ ആഗുസ്ത ൧൫ാം ൹
കടലിൽനിന്ന ഞണ്ടും കൊഞ്ചനും മറ്റും ഒരിക്ക
ലും കാണാതവണ്ണം കടപ്പുറത്തു അടിഞ്ഞു വന്നതി
നാൽ തിന്മാൻ വളരെ ഉണ്ടായി, ദീനക്കാരും "ഇതു
"സ്വൎഗ്ഗരാജ്ഞിയുടെ കാഴ്ചയല്ലൊ" എന്നു വെച്ചു ഭ
ക്ഷിച്ചപ്പോൾ പലൎക്കും വിശ്വാസം നിമിത്തം ഭേദം
വന്നു എന്നു പൊൎത്തുഗീസ കവിയടക്കം. പിന്നെ
താമൂതിരി ഉപദേശിക്കയാൽ ഓണത്തിന്ന മുമ്പെ
൫൦,൦൦൦ നായന്മാരും കൂടി പോരാടുവാൻ ഭാവിച്ച
പ്പോൾ, കോലത്തിരിയുടെ മരുമകൻ ബ്രീതൊവിന്നു
ഭോജ്യങ്ങളെ അയച്ചു "നാളെ കരയും കടലും പട കാ
ണും സൂക്ഷിക്കേണം" എന്നറിയിച്ചപ്പോൾ മുറിഞ്ഞ
വരും ദീനക്കാരും പടക്ക ഒരുമ്പെട്ടു പുലൎച്ചക്ക കോട്ട
യുടെ നേരെ വരുന്ന മാപ്പിള്ളമാരുടെ മഞ്ചു ചങ്ങാടം
മുതലായതിനെ തകൎത്തു ചിതറിച്ചു, കരപ്പുറത്തു നായ
ന്മാരോട തടുത്തു നില്ക്കയും ചെയ്തു. ആ ഭാഗത്തു
[ 97 ] വളരെ ഞരിക്കം ഉണ്ടായി; ചിലനായന്മാർമതിലിൻമു
കളിൽ എത്തി മരിച്ചു; പറങ്കികൾ മിക്കവാറും മുറിയേ
റ്റപ്പോൾ ബ്രീതൊ തളൎച്ചയെ മറക്കെണ്ടതിന്നു ച
ക്കുതോക്കു കൊണ്ടു കണ്ണനൂരെ കൊള്ളെ വെടിവെ
ച്ചു വെള്ളിയാഴ്ച നിമിത്തം ആൾ അധികം കൂടി നി
ല്ക്കുന്ന മുസല്മാൻ പള്ളിയെ ഉണ്ടകളാലിടിക്കയും
ചെയ്തു. പറങ്കികളാരും മരിക്കാത്തതു "ക്ഷുദ്രകൎമ്മങ്ങളു
ടെ വൈഭവം ഹേതുവായിട്ടത്രെ" എന്നു വെച്ചു പ
ലനാട്ടുകാരും മടുത്തപ്പോൾ (ആഗുസ്ത ൨൭) അകൂ
ഞ്ഞ കപ്പിത്താൻ ൧൧ കപ്പലോടും കൂട വിലാത്തിയി
ൽനിന്നു വന്നു നിരോധത്തെ തീൎക്കയും ചെയ്തു.


൩൬. താമൂതിരിക്ക പൊന്നാനിയിൽ
വെച്ചുണ്ടായ തോൽവി.

അകൂഞ്ഞ കണ്ണനൂരിൽ നങ്കൂരം ഇട്ടു ൩൦൦ വീര
ന്മാരെ ഇറക്കി കണ്ണനൂർ അങ്ങാടിക്ക് തീക്കൊടുത്ത
പ്പോൾ ബ്രീതൊ താൻ കോലത്തിരിയെ ഭയപ്പെടു
ത്തിയതു മതി എന്നു വെച്ചു സാമവാക്കു ചൊല്ലി തീ
കെടുത്താറെ, മാഫ് ചോദിക്കുന്ന മമ്മാലിമരക്കാരെ
കൊച്ചിക്ക അയക്കയും ചെയ്തു. അവിടെ അവൻ
അൾ്മൈദയുമായി വിചാരിച്ച നാൾ ൟ ഇടച്ചിൽ
എല്ലാം മറക്കേണം എന്നു തോന്നി പൊൎത്തുഗലും
കോലനാടും തമ്മിൽ നിരന്നു വരികയും ചെയ്തു.

ആകയാൽ കണ്ണനൂരിലും കൊച്ചിയിലും ചരക്കു
വേണ്ടുവോളം വാങ്ങി കപ്പലുകളിൽ നിറച്ചപ്പോൾ
[ 98 ] അകൂഞ്ഞ പോകുന്നതിൻ മുമ്പെ "താമൂതിരിയെ ഇ
"നിയും ഒന്നു ശിക്ഷിക്കേണം" എന്നു നിശ്ചയിച്ചു
അന്നു കപ്പലാളിയായ കുട്ടിയാലി എന്ന വീരൻ ൭൦൦൦
പടച്ചെകവരോടും കൂടെ പൊന്നാനിയിലുള്ള പടകു
കളെ രക്ഷിച്ചു കൊണ്ടിരുന്നു. ആ അഴിമുഖത്തിലെ
വെള്ളത്തിന്നു ആഴം ഇല്ല, മാറ്റാനെ തടുപ്പാൻ തെ
ക്കും വടക്കും ൨ കോട്ടയും ഉണ്ടു. അൾ്മൈദ സകല
പറങ്കികളേയും കൂട്ടി കൊണ്ടു [ ൧൫൦൭ നവമ്പ്ര ൨൩ാം ]
കപ്പലുകളിൽ കരേറ്റി പൊന്നാനിവരെ ഓടി നങ്കൂരം
ഇട്ടപ്പോൾ രാത്രിയിൽ പലമാപ്പിള്ളമാരും സെഹൂദാ
യി മരിപ്പാൻ നേൎന്നു പള്ളിയിൽ കൂടി വന്നു തലചി
രച്ചും ഉറക്കം ഇളച്ചും പാൎക്കയും ചെയ്തു. പറങ്കികൾ
൬൦൦ ആളെ ഉള്ളു; കൊച്ചിനായന്മാർ ചിലരും കൂടി
പോന്നു, അവരോട അൾ്മൈദ (നവമ്പ്ര ൨൪ാം ൹)
"പുലരുമ്പോൾ പറഞ്ഞു " ഇതെല്ലൊ മാപ്പിള്ളമാരുടെ
" മുഖ്യദേശം ഇവിടെ തന്നെ ശിക്ഷ കഴിക്കേണം
"എല്ലാവരും ഒരുങ്ങിയൊ" എന്നതല്ലാതെ "വിശ്വാ
"സശത്രുക്കളോടും പൊരുതു മരിക്കുന്നതിനേക്കാൾ
"പാപമോചനത്തിന്നും സ്വൎഗ്ഗപ്രാപ്തിക്കും എളുപ്പമു
"ള്ള മറ്റൊരു വഴിയും ഇല്ല" എന്ന രോമപ്പാതിരിയും
വിളിച്ചു പറഞ്ഞു; അപ്പോൾ പറങ്കികൾ ഒക്കയും ക
ണ്ണീർ വാൎത്തു ബദ്ധപ്പെട്ടു ഇറങ്ങി തോണികളിൽ ക
യറി ഉണ്ടമാരിയിൽ കൂടി തണ്ടു വലിച്ചു കടന്നു കര
ക്കണഞ്ഞു അന്നുണ്ടായ യുദ്ധം പറഞ്ഞു കൂടാ; ലൊ
രഞ്ച എല്ലാവരിലും പരാക്രമം അധികം കാട്ടി, മുറിഏ
റ്റിട്ടും ൬ മാപ്പിള്ളമാരെ താൻ വെട്ടിക്കൊന്നു നായ
ന്മാർ മണ്ടിപ്പോവാൻ തുടങ്ങിയ ശേഷവും അറ
[ 99 ] വികൾ വാങ്ങാതെ നിന്നു പൊരുതു ഓരൊരൊ വിധേ
ന പട്ടുപോയി. പറങ്കികൾ കോട്ടയിൽ കയറി തീ
കൊടുത്തു ൪൦ തോക്കും പിടിച്ചു തോണികളിൽ കരേ
റ്റിയപ്പോൾ, പുഴയിൽ അറ്റെറക്കം വെച്ചതല്ലാതെ
അങ്ങാടിയിൽ കൊള്ളയിട്ടാൽ തോറ്റുപോവാൻ സം
ഗതി ഉണ്ടാകും എന്നു വിചാരിച്ചു പാണ്ടിശാലകളെ
യും മറ്റും ഭസ്മമാക്കിയ ഉടനെ എല്ലാവരും കടപ്പുറ
ത്തു കൂടി വരേണം എന്ന കാഹളം ഊതി അറിയിച്ചു.
അനന്തരം അൾ്മൈദ ദൈവത്തേയും വീരന്മാരെയും
വാഴ്ത്തി അകൂഞ്ഞയുടെ മകനും ലുദ്വിഗും മറ്റും ചിലർ
പടയിൽ കാട്ടിയ വൈഭവം നിമിത്തം പല വിരുതും
നായ്മസ്ഥാനവും കല്പിച്ചു കൊടുത്തു; ൧൮ പറങ്കികൾ
പട്ടുപോയവരെ കുഴിച്ചിട്ടു കപ്പലുകളിൽ കയറി കണ്ണ
നൂരിലേക്ക് ഓടുകയും ചെയ്തു. അവിടെ നിന്നു (ദി
ശമ്പ്ര. ൬ാം ൹ അകൂഞ്ഞ ചരക്കിന്റെ ശിഷ്ടവും
കയറ്റി ലുദ്വിഗേയും കൂട്ടി കൊണ്ടു പൊൎത്തുഗലിലേ
ക്ക് മടങ്ങി ഓടുകയും ചെയ്തു.

൩൭. ലൊരഞ്ച അൾ്മൈദ മിസ്ര
കപ്പലുമായി പൊരുതു മരിച്ചതു.

പറങ്കികളുടെ കടൽ വാഴ്ചയാൽ ഖാൻഹസ്സൻ എ
ന്ന മിസ്ര വാഴിക്ക് അനവധി ചേതം വന്നപ്പോൾ
കോഴിക്കോടു ഗുജരത്ത് വെനെത്യ മുതലായ രാജ്യ
ങ്ങളിൽനിന്നും മന്ത്രിദൂതും സഹായവും വാങ്ങി മുസ
ല്മാനരുടെ വങ്കച്ചവടത്തെ രക്ഷിപ്പാൻ നിശ്ചയി
[ 100 ] ച്ചപ്രകാരം ൨൫ാം അദ്ധ്യായത്തിൽ പറഞ്ഞുവല്ലൊ,
മിസ്രക്കാർ വല്ല സഹായവും തുടങ്ങിയാൽ മുടക്കേ
ണ്ടതിന്നും അദൻ ഹൊൎമ്മുജ എന്ന തുറമുഖങ്ങളെ
അടക്കേണ്ടതിന്നും മാനുവെൽ രാജാവ് അകൂഞ്ഞ
അൾബുകെൎക്ക് ൟ രണ്ടു കപ്പിത്താന്മാരെ ചെങ്കട
ലിലേക്ക് നിയോഗിച്ചയച്ചിരുന്നു. അവിടെനിന്ന്
യുദ്ധവിശേഷങ്ങൾ പലതും ഉണ്ടു; കാൎയ്യസാദ്ധ്യം
ഉടനെ ഉണ്ടായതും ഇല്ല. മലയാളത്തിൽനിന്ന മര
വും പടകും എത്തായ്കയാൽ ഖാൻഹസ്സൻ ലിബ
നോനിൽനിന്നും മറ്റുംമരം വെട്ടിച്ചിറക്കി നീല നദി
യോളം തിരപ്പം കെട്ടി കൊണ്ടുവന്നു. പിന്നെ ഒട്ടക
പ്പുറത്തു കയറ്റി ഒരു മരവും പച്ചപ്പുല്ലും ഇല്ലാത്ത
സുവെസിലേക്ക് കടത്തി വെക്കയും ചെയ്തു. സു
വെസ്സ ആകട്ടെ, ചെങ്കടലിന്റെ വടക്കെ അറ്റം
തന്നെ അവിടെ തന്നെ വെനെത്യയിൽ നിന്നുള്ള
ആശാരിമേസ്ത്രിമാർ ചെന്നു ൧൧ വലിയ കപ്പൽ തീ
ൎത്തപ്പോൾ, മീർഹുസെൻ എന്ന പാൎസി പ്രമാണി
൧൫ാം മമലൂക്കന്മാരെ അതിൽ കരേറ്റി മമലൂക്കർ
ആർ എന്നാൽ: സകല ക്രിസ്തീയരാജ്യങ്ങളിൽനി
ന്നും കട്ടുകൊണ്ടുപോയി, ചേലാവിൽ കൂട്ടി ആയുധാ
ഭ്യാസതികവു വന്ന ചേകവർ തന്നെ. അവരോട
കൂട താമൂതിരിയുടെ ദൂതനായ മയിമാമ മരക്കാരും വന്നു
കപ്പലേറി ഹിന്തുരാജ്യത്തേക്ക് മടങ്ങിപ്പോവാൻ നി
ശ്ചയിച്ചു, അവൻ എല്ലാ മുസല്മാന്മാരിലും അധികം
പറങ്കികൾക്കു വിരോധിയും കാഫീർ നാശത്തിന്നാ
യി നിത്യം കൊത്തുവ ഓതി ദുവ ഇരക്കുന്നവനും സ
കല രാജാക്കന്മാരെയും പറങ്കികളെ കൊള്ളെ ഇളക്കി [ 101 ] ക്കുന്നവനുമായി പ്രസിദ്ധി വന്നവൻ. ഒരിക്കൽ
കൊച്ചിപ്പടകു ചിലതു ദാബൂലിൽ കണ്ടപ്പോൾ, അ
വൻ ഊൎക്കാരെ സമ്മതിപ്പിച്ചു വെറുതെ ഭസ്മമാക്കു
വാൻ സംഗതി വരുത്തിയിരുന്നു. ഇങ്ങിനെ ൧൨
കപ്പൽ മിസ്രയിൽനിന്നു ഗുജരാത്തിലെ ദ്വീപിൽ വ
ന്നു ആ തുരുത്തിയിൽ കടൽപിടിക്കാരായി വാഴുന്ന
രൂമികളെ ചേൎത്തുകൊണ്ടു ഒക്കത്തക്ക കൊങ്കണതീര
ത്തിന്നായി ഓടി ചവുൽ തുറമുഖത്തു പൊൎത്തുഗൽ
കപ്പലുകളോടു എത്തുകയും ചെയ്തു.

ആയത എങ്ങിനെ എന്നാൽ: ലൊരഞ്ചഅൾ്മൈദ
(൧൫൦൮) സിംഹളത്തിൽനിന്നു മലയാളത്തിലും കൊ
ങ്കണത്തിലും ഓടി ചവുലിൽ വ്യാപാരം ചെയ്യുന്ന
കൊച്ചിപ്പടകുകളെ രക്ഷിക്കുമ്പോൾ "മിസ്രക്കപ്പൽ
ബലം വരുവാറുണ്ടു സൂക്ഷിക്കേണം" എന്നു തിമ്മൊ
യ്യ ഗ്രഹിപ്പിക്കയാൽ വിസ്മയിച്ചു, അല്പം വിചാരിച്ചു
ഇതു ഒരു നാളും വരാത്ത കാൎയ്യം സുവെസിൽ ഒരു
കപ്പലിന്നും പോരുന്ന മരവും ഇല്ലല്ലൊ, പക്ഷെ
മക്കത്തുനിന്നു ചില ഉരുക്കളായിരിക്കും എന്നു ചൊല്ലി
കരക്കിറങ്ങി ആയുധാഭ്യാസവിനോദത്താൽ നേരം
പോക്കി കൊള്ളുമ്പൊൾ, പായ്മരമുകളിൽ ഉള്ളവർ ദൂര
രത്തുനിന്നു ൧൨ കപ്പൽ വരുന്നത് കണ്ടു അറിയിച്ചു
അൾബുകെൎക്ക് തന്നെ ആകും എന്നു തൊന്നിയശേ
ഷം കപ്പൽ അടുത്തു വന്നു ചുവപ്പും വെളുപ്പും കല
ൎന്ന കൊടികളിൽ കറുത്ത അൎദ്ധചന്ദ്രനെ കാണായി
വരികയും ചെയ്തു. പൊൎത്തുഗീസർഭ്രമിച്ചു ബദ്ധപ്പെ
ട്ടു കരയിൽനിന്നുപാഞ്ഞു തണ്ടുവലിച്ചു താന്താങ്ങടെ
കപ്പലുകളിൽ കയറി യുദ്ധത്തിന്നു ഒരുമ്പെട്ടപ്പൊൾ, [ 102 ] മീർഹുസെൻ രണ്ടു മൂന്നു വെടിവെച്ചു കടന്നു പുഴ
യുടെ അകത്തു നങ്കൂരം ഇടുകയും ചെയ്തു.

പിറ്റെന്നാളുണ്ടായ പടയിൽ മയിമാമ പാമരത്ത
ട്ടിൽനിന്നു നമസ്കാരം ചെയ്യുന്നേരം ഒർ ഉണ്ടകൊ
ണ്ടു മരിച്ചു; അവന്നു പിന്നെത്തെതിൽ കവറും നി
ത്യവിളക്കും സ്ഥാപിച്ചിരിക്കുന്നു.വൈകുന്നേരത്തുദ്വീ
പിൽനിന്നുള്ള രൂമിക്കപ്പലും മിസ്രക്കാരുടെ തുണക്കാ
യി വന്നു കൂടി അപ്പൊൾ, അൾ്മൈ ദയും കൂട "ഇവ
രുടെ നേരെ നില്പാൻ കഴികയില്ല" എന്നു കണ്ടു രാ
ത്രിയിൽ പുറപ്പെട്ടു പോയനേരം കപ്പൽ മീൻപിടി
ക്കാർ പുഴയിൽ തറച്ച കുറ്റികളിൽ തടഞ്ഞു കുറയകാ
ലംചെന്നപ്പോൾ മണലിൽ ഉറച്ചുപോയി അവനു
കവൂൽ ചെയ്വാനൊ തോണിയിൽ കയറി മണ്ടിപ്പോ
വാനൊ മനസ്സില്ലായ്കയാൽ, രൂമികളുടെ ഉണ്ടമാരി
കൊണ്ടു കപ്പല്ക്കാരോടു കൂട അന്തരിച്ചു. ശേഷം പ
റങ്കിക്കപ്പൽ ഇറക്കം നിമിത്തം സഹായിപ്പാൻ പ്രാ
പ്തിയില്ലാതെ അഴിമുഖത്തുനിന്നു സങ്കട വൎത്തമാന
ത്തെ കണ്ടശേഷം കൊച്ചിക്കു ഓടി അഛ്ശനെ അറി
യിക്കയും ചെയ്തു. ഇനി പൊൎത്തുഗലെ ഹിന്തുക്കടലി
ൽനിന്നു നീക്കുവാൻ സമയംആയി എന്നുള്ള ശ്രു
തിസകലതീരങ്ങളിലുംപരന്നുമയിമാമ, മീർഹുസെൻ
രൂമിമലക്കയാജ് എന്ന ൩ പേൎക്കും കവിപ്രസിദ്ധി
വരികയും ചെയ്തു. [ 103 ] ൩൮. അൾ്മൈദ പക വീളുവാൻ
വട്ടം കൂട്ടിയതു.

൧൫൦൮ നവമ്പ്ര. അൾ്മൈദ കൊച്ചിക്ക് വന്നു
വേണാട്ടു മന്ത്രികളെ കണ്ടു "കൊല്ലത്തിലെ പാണ്ടി
"ശാലക്ക്നാശം വന്നതു വേണാട്ടടികൾക്ക് സങ്കടം
"തന്നെ. ഇനി പടവേണ്ടാ; ഞങ്ങൾ ൩൦൦ ബഹാർ
"മുളകു തന്നെച്ചാൽ, നിരന്നു വരികയില്ലയൊ എന്ന
"വർ ബോധിപ്പിച്ചത് കേട്ടാറെ, പോരാ പൊന്തമ്പു
"രാന ൨ ചൊല്ക്കൊണ്ട മാണിക്യം ഉണ്ടല്ലൊ അവ
"ഞാൻ മടങ്ങിപ്പോയാൽ മാനുവെൽ രാജാവിന്നു തി
"രുമുല്ക്കാഴ്ച വെക്കട്ടെ" എന്നു പറഞ്ഞപ്പൊൾ, അ
വർ "കല്പനയില്ല" എന്നു ചൊല്ലി പുറപ്പെട്ടുപോയി
ഉടനെ മകന്റെ മരണവൃത്താന്തം അറിയിക്കുന്ന ദൂത
നും വന്നു അൾ്മൈദ അതു കേട്ടാറെ, മുറിയെ പൂട്ടി
൩ ദിവസം ആരെയും കാണാതെ ദുഃഖിച്ചു പാൎത്തു
പിന്നെ ചങ്ങാതിയുടെ ചൊൽ കേട്ടു തന്റെ അതി
ഖേദത്തെ മറച്ചു പരിഭവം വീളുവാൻ ശ്രമിക്കയും
ചെയ്തു. പിന്നെ പെരിമ്പടപ്പും വന്നു അവനെ ക
ണ്ടു "പുത്രൻ പോയതിനെ കൊണ്ടു ദുഃഖിക്കേണ്ട
"നാം എല്ലാവരും അവന്നൊത്തവണ്ണംമാനം രക്ഷി
ച്ചു കൊൾകെ വേണ്ടു" എന്ന ആശ്വാസവാക്കു
പറഞ്ഞു നായന്മാരിൽ ഉത്തമന്മാർ ൪൦൦ പേരെ തെ
രിഞ്ഞു കടൽ യുദ്ധത്തിന്നായി അൾ്മൈദെക്ക് ഏല്പി
ച്ചു കൊടുക്കയും ചെയ്തു. അവരെ കൂടാതെ ൧൩൦൦ വെ
ള്ളക്കാരെ ചേൎത്തു പടകുകളിൽ കരേറ്റി (നവെമ്പ്ര [ 104 ] ൨൫ാം൹) കണ്ണനൂരിൽ ഓടി ബ്രീതൊവോടു കാൎയ്യവി
ചാരം തുടങ്ങുകയും ചെയ്തു. പിന്നെ ദിശമ്പ്ര ൫ ൹
"അതാരൂമി വരുന്നു" എന്ന കേൾവി പരന്നപ്പൊൾ
അൾ്മൈദ പടക്ക് ഒരുങ്ങി പായി വിരിച്ചു ഏഴു മല
യോളം ചില കപ്പലൊടു എത്തി ഒരു വെടി വെ
ച്ചശേഷം ഇതു പൊൎത്തുഗൽ കപ്പൽ അല്ലൊ അൾ
ബുകെൎക്ക് എന്ന മഹാ കപ്പിത്താനത്രെ എന്നു കേ
ട്ടു അവരോട് ഒക്കത്തക്ക കണ്ണനൂരിൽ ഓടി കരക്ക
ഇറങ്ങുകയും ചെയ്തു. ഘോഷം ഒന്നും ഇല്ലായ്കയാൽ
അൾബുകെൎക്ക വിഷാദിച്ചു "നിങ്ങൾ രാജ്യാധികാ
രിയെ ഇവ്വണ്ണം തന്നെ കൈകൊള്ളുന്നുവൊ" എ
ന്നു ചോദിച്ചാറെ, "വെണ്ടതില്ല ഇപ്പൊൾ ഭക്ഷണ
ത്തിന്നിരിക്കാവു" എന്നു അൾ്മൈദ പറഞ്ഞു രാജ്യാ
ധികാരികൾ ഇരുവരും ബ്രീതൊവിന്റെ വീട്ടിൽ ചെ
ന്നു അത്താഴം കഴിക്കയും ചെയ്തു. രാജകല്പനപ്രകാരം
നിങ്ങൾക്ക സൎവാധികാരത്തെ എന്നിൽ സമൎപ്പി
പ്പൻ നല്ല ദിവസമേതു എന്നു ചോദിച്ചതിന്നു അ
ൾ്മൈദ നീരസപ്പെട്ടു ഇന്ന ദിവസം എന്നു പറവാ
"നില്ല, ൟ വർഷം തന്നെ നല്ലതു താമൂതിരിയുടെ തു
ണക്കായി മിസ്രീരൂമികളും വരുവാറുണ്ടു ഇപ്പൊൾ
രാജ്യരക്ഷക്ക ശീലമുള്ള വീരനെ കൊണ്ടു തന്നെ
ആവശ്യം" എന്നു കേട്ടാറെ, "എങ്കിലോ രാജകല്പന
കൊണ്ടു എന്തു" എന്നു അൾബുകെൎക്കും "ആയ്ത ഇ
പ്പൊൾ പറ്റുന്നില്ല എന്ന അൾ്മൈദയും ചൊല്ലി"
വാദിച്ചു. അതിന്റെ കാരണം പറയാം: അൾബുകെ
ൎക്കിൽ അസൂയ ഭവിച്ചു ദ്രോഹം വിചാരിച്ച പല കപ്പി
ത്താന്മാരും ഉണ്ടു; അവർ വാക്കിനാലും കത്തിനാലും [ 105 ] ഏഷണിയറിയിച്ചു "അവൻ ഭ്രാന്തൻ അവനെ
വിശ്വസിക്കരുത വകതിരിയാതെ എന്തെങ്കിലും ചെ
യ്വാൻ തുനിയും" എന്നുള്ള ദുഷ്കീൎത്തിയെ പരത്തി
അൾ്മൈദയെയും ബ്രീതൊവെയും വിശേഷാൽ വ
ശീകരിച്ചു കൊണ്ടിരുന്നു അനന്തരം അൾബുകെൎക്ക്
"ഞാൻ എങ്ങിനെ എങ്കിലും കൂടി ചെന്നു പടയുടെ
"ഒരു ഭാഗത്തെ നടത്തട്ടെ" എന്നു പറഞ്ഞാറെ, "വേ
ണ്ടാ നിങ്ങൾ വളരെ പ്രയത്നം കഴിച്ചു കഷ്ടിച്ചുവ
"ല്ലൊ ഇപ്പൊൾതളൎച്ച മാറുവാൻ കൊച്ചിയിൽ സ്വ
സ്ഥനായി പാൎക്ക" എന്ന അൾ്മൈദ കല്പിച്ചു അൾബു
കെൎക്കിന്റെ കപ്പലുകളെയും സ്വന്തത്തോടു ചേൎത്തു
കൊണ്ടു മറ്റൊന്നും കൂട്ടാക്കാതെ, ശത്രുക്കളെ അന്വെ
ഷിപ്പാൻ കണ്ണനൂരിൽനിന്നു ഓടുകയും ചെയ്തു.
(൧൫൦൮ ദിശമ്പ്ര ൧൨ാം ൹).

൩൯. അൾ്മൈദ ദ്വീപിൻ തൂക്കിൽ
നിന്ന മിസ്രരൂമിബലങ്ങളെ നിഗ്രഹിച്ചത.

"ഹൊന്നാവരിലെ തിമ്മൊയ ഭട്ടക്കള രാജാവുമാ
യി പട കൂട്ടുന്നു" എന്നുകേട്ടിട്ടു അൾ്മൈദ മുമ്പിൽ
ഭട്ടക്കളയെ അടക്കുവാൻ വിചാരിച്ചു പിന്നെ ഇരു
വരും നിരന്നപ്രകാരം കേട്ടു ഹൊന്നാവരിൽ ഓടി
അതിൽ കണ്ട കോഴിക്കോട്ടുപടവുകളെ ചുട്ടു അഞ്ചു
ദ്വീപിൽനിന്നും നല്ല വെള്ളം കരേറ്റി ഗോവയിൽ
വാഴുന്ന സബായെ മുമ്പെ ശിക്ഷിപ്പാൻ നിശ്ച
യിച്ചു. ദാബൂൽ ഊർ സബായുടെ സ്വാധീനത്തിൽ
ആകകൊണ്ടു "ഗോവയുടെ നേരെ തന്നെ അല്ല [ 106 ] ദാബൂലെ കൊള്ളെ പോകെണം" എന്നു വെച്ചു ഓടി
൬൦൦൦ ചെകവരുള്ള കോട്ടയിൽ പൊരുതു കയറി, പെ
ണ്ണുങ്ങളെയും ശിശുക്കളെയും രക്ഷിയാതെ, കണ്ടവ
രെ കൊല്ലിച്ചു പട്ടണത്തെ ഭസ്മമാക്കുകയും ചെയ്തു.
"ദാബൂലിന്നു തട്ടിയ പ്രകാരം പറങ്കി ദ്വെഷ്യം നി
ന്റെ മേൽ" എന്നുള്ള ശാപവാക്കു അന്നു മുതൽ പ
ഴഞ്ചൊല്ലായി നടന്നു

൧൫൦൯ാം ഫെബ്രു. ൩ാം ൹ അൾ്മൈദ ദ്വീപിൽ
എത്തി മാറ്റാന്റെ കപ്പലും താമൂതിരി അയച്ച ൮൦
പടകും കരയിൽ എടുപ്പിച്ച വലിയ തോക്കിൻ നിര
കളെയും കണ്ടു സന്തോഷിച്ചു. സ്ഥലവിശേഷമ
റിഞ്ഞ ഉടനെ തുറമുഖത്തിലെക്ക ഓടി ശത്രു ബല
ത്തോട ഏല്ക്കയും ചെയ്തു. "പറങ്കി വാൾ പ്രമാണം"
എന്നു കേട്ടാറെ, ഹുസ്സൈൻ ഭയപ്പെട്ടു കരക്ക ഓടി ദ്വീ
പുവാഴിയെയും വിശ്വസിക്കാതെ, കുതിരപ്പുറത്തേറി
രാപ്പകൽ പാഞ്ഞു ഗുജരാത്തി രാജാവെ ചെന്നുകണ്ടു
അഭയം ചോദിക്കയും ചെയ്തു. കോഴിക്കോട്ടുകാർ വള
രെ ചേതപ്പെട്ടപ്പൊൾ കല്ലുകളൂടെ ഒരു വഴിയെകണ്ടു
മിക്കവാറും തണ്ടു വലിച്ചു തെറ്റി പോയി. മമ്മൂക്കാർ
ഏകദേശം എല്ലാം പട്ടുപോയി; പല മിസ്രക്കാരെയും
ജീവനോടെ പിടിച്ചു കവൎച്ചയും വളരെ ഉണ്ടായി.
അതിൽ വിശേഷാൽ ഇതല്യ, സ്ലാവ, പ്രാഞ്ചി, സ്പാ
ന്യ, ഗൎമ്മന്യ മുതലായ ഭാഷകളിലും എഴുതിയ പുസ്ത
കങ്ങൾ കണ്ടതിശയിച്ചു. ശത്രുക്കൾ ൩൦൦൦വും പറങ്കി
കൾ ൩൨൦ മരിച്ചു എന്നു കേൾക്കുന്നു. മുറിയേറ്റവർ
൩൦൦ൽ അധികം അവൎക്ക മുറി കെട്ടുവാൻ അൾ്മൈദ
തനിക്കു ശേഷിപ്പുള്ള ഒരു കമീസും കൊടുത്തു കൊള്ള

[ 107 ] യിട്ടത് ഒന്നും തൊടാതെ ചേകവൎക്ക് നൽകി, താൻ
ക്ഷൌരം ചെയ്തു കുളിച്ചു പകവീണ്ടതിനാൽ ആശ്വ
സിക്കയും ചെയ്തു.

അന്നു മുതൽ മിസ്രരാജ്യത്തിന്നു ശ്രീത്വം കെട്ടു
പോയി. ൧൫൧൭ രൂമിസുല്ത്താൻ വന്നു അതിനെ പി
ടിച്ചടക്കുകയും ചെയ്തു. ദ്വീപുവാഴിയായ മല്ക്കയാജ
ക്ഷമ അപേക്ഷിച്ചു, കപ്പവും കൊടുത്തു; അപ്രകാരം
ചവൂലിൽ വാഴുന്ന നിജാംശാം മാനുവെൽ രാജാവിന്നു
സമ്മാനം അയച്ചു. ഹൊന്നാവരിലേക്ക് വന്നപ്പോൾ
അൾ്മൈദ തിമ്മൊയയെ കണ്ടില്ല. "അവൻ രായ
"രെ പേടിച്ചു മണ്ടിപ്പോയി എന്നും രായർ ഗോകൎണ്ണ
"ത്തിൽ വന്നു ബ്രാഹ്മണൎക്ക് കൊടുത്തു" എന്നും
കേട്ടു പുറപ്പെട്ടു ഭട്ടക്കളയിൽ വന്നാറെ, രാജാവ് കട
പ്പുറത്തേക്ക വന്നു ജയം നിമിത്തം വാഴ്ത്തി കാഴ്ച വെ
ക്കയും ചെയ്തു. പിന്നെ കണ്ണനൂർ തൂക്കിൽ എത്തി
യപ്പോൾ അൾ്മൈദ "മാപ്പിള്ളമാരുടെ വമ്പു താഴ്ത്തു
വാൻ എന്തു നല്ലൂ" എന്ന വിചാരിച്ചു സുല്ത്താന്റെ
ആളുകളെ ചങ്ങല ഇട്ടു പാൎപ്പിച്ചവരെ പായ്മരങ്ങ
ളിൽ തൂക്കി വിട്ടും തോക്കിന്റെ മുഖത്ത് കെട്ടി വെടി
വെച്ചും അസ്ഥികളെ അറക്കല്ക്കു നേരെ പാറ്റിച്ചും
കൊണ്ടു തന്റെ ജയത്തെയും മനസ്സിന്റെ മ്ലേഛ്ശത
യെയും പ്രസിദ്ധമാക്കി സന്തുഷ്ടിയോടെ കൊച്ചി
യിൽ എത്തുകയും ചെയ്തു. ( മാൎച്ച ൮ാം ൹ ) [ 108 ] ൪൦. അൾബുകെൎക്ക പറങ്കികളുടെ
തലവനായി വന്നത.

അൾ്മൈദ ജയഘോഷത്തോടും കൂടെ കൊച്ചിക്ക
(൧൫ാ൯ മാൎച്ച ൮.) മടങ്ങി വന്നപ്പൊൾ, അൾബു
കെൎക്ക് "സൎവാധികാരത്തെ രാജാജ്ഞയാലെ എന്നിൽ
ഏല്പിക്കേണ്ടതെല്ലൊ" എന്നു പിന്നയും പിന്നയും
ചോദിക്കയാൽ, വളരെ വൈരം ഉണ്ടായി. അതിന്റെ
കാരണം മഹാന്മാരെ ഇരുവരെയും ഭേദിപ്പിക്കേണ്ട
തിന്നു വെവ്വേറെ ആളുകൾ ശ്രമിക്കയാൽ, അൾ്മൈദ
നിശ്ചയിച്ചത് എന്തെന്നാൽ: "ൟ മറ്റെവന്നു കാ
ൎയ്യവിചാരണ സാധിച്ചു വന്നാൽ പൊൎത്തുഗലിന്നു
"അപമാനമെ വരും; അവൻ കൊടുങ്ങല്ലൂരിലെ യ
"ഹൂദന്മാരൊടു സ്നേഹിച്ചിരിക്കുന്നു; നിത്യം കത്ത എ
"ഴുതി അയക്കയും വാങ്ങുകയും ചെയ്യുന്നു ഇതു എന്തു
"രഹസ്യം പക്ഷെ അവൻ രാജദ്രോഹമൊ മതദ്രൊ
ഹമൊ എന്തു വിചാരിക്കുന്നു" എന്നിങ്ങിനെ ഓരൊ
ന്നു നിനച്ചു കൊള്ളുമ്പൊൾ പെരിമ്പടപ്പിന്റെ നി
യോഗത്താൽ അഞ്ചിങ്കല്ല നായർ വന്നു ബോധിപ്പി
ച്ചതു "നമ്മുടെ തമ്പുരാൻ മാനുവൽ രാജാവിൽ ആ
"ശ്രയിക്ക കൊണ്ടു നിങ്ങൾക്കല്ല അൾബുകെൎക്കി
"ന്റെ കയ്യിൽ അത്രെ മുളകു മുതലായ ചരക്കുകളെ
"ഭരമേല്പിക്കും; അവൻ സാക്ഷാൽ പിസൊരായി
"സ്ഥാനത്തിൽ ആകുന്നു മാനുവൽ രാജാവിന്റെ
"കൈയ്യെഴുത്തിലും അപ്രകാരം കാണുന്നു; താമസം
"എന്തിന്ന് രാജാവിന്റെ കല്പന പ്രമാണമല്ലാതെ
[ 109 ] "പോയിട്ടുണ്ടൊ" എന്നിങ്ങനെ കേട്ട നേരത്തു അ
ൾ്മൈദ കയൎത്തു അൾബുകെൎക്ക "ഭവനത്തിൽ തന്നെ
തടവുകാരനായി പാൎക്ക" എന്നു കല്പിച്ചു. "ഇനി
"കൊച്ചിരാജാവിന്റെ വല്ല നായന്മാരുമായി ന്യായം
"പറയുന്ന പ്രകാരം കണ്ടുവെങ്കിൽ ശിക്ഷിക്കാതിരി
ക്കയും ഇല്ല." എന്നു ഖണ്ഡിച്ചു പറഞ്ഞു.

അങ്ങിനെ ഇരിക്കും കാലം മാനുവെൽ രാജാവ്
മിസ്രയുദ്ധപട്ടത്തിന്റെ ശ്രുതി കേട്ടിട്ടു ഫെൎന്നന്ത
കുതിഞ്ഞോ എന്ന ധളവായിയെ ൧൫ കപ്പലുകളോടും
൧൬൦൦ൽ പരം ചേകവരോടും കൂടെ പൊൎത്തുഗലിൽ
നിന്ന നിയോഗിച്ചയച്ചു. (൧൫൦൯ മാൎച്ച ൧൨.)"താനും
"അൾബുകെൎക്കും ഒന്നിച്ചു പടയെ നടത്തി കോഴി
"ക്കോട സംഹരിച്ചു വൻകച്ചവടത്തെ കുറവു കൂടാ
തെ വൎദ്ധിപ്പിച്ചു നടത്തേണം" എന്നും മറ്റും കല്പി
ക്കയും ചെയ്തു. അവൻ ൟ രാജ്യത്തിൽ എത്തും മുമ്പെ
അൾ്മൈദ അധികം കോപിച്ചു. "അൾബുകെൎക്ക അ
"ടങ്ങുന്നില്ലല്ലൊ; അവൻ കൊച്ചിയിൽ പാൎത്താൽ
"നാശം വരും ആകയാൽ, തെറ്റെന്നു അവനെ കപ്പ
ലിൽ കരേറ്റി കണ്ണനൂരിൽ ഓടി പാൎക്കേണം" എന്നു
കല്പിച്ചു ബ്രീതൊവെ അറിയിക്കയും ചെയ്തു; അതു
കൊണ്ടു അൾബുകെൎക്ക് വേവുന്ന മനസ്സോടെ ക
ണ്ണനൂരിൽ ഇറങ്ങി വന്നാറെ, ബ്രീതൊ അവനെ
ഒരു പൊട്ടനെയൊ കള്ളനെയൊ എന്ന പോലെ ഭാ
വിച്ചു അപമാനിച്ചു പാൎപ്പിച്ചു. (അഗുസ്ത.) ആ മാ
സത്തിൽ തന്നെ മറ്റൊരു കപ്പിത്താനെ കപ്പലോടെ
അച്ചി, മലാക്ക രാജ്യങ്ങളിലെക്കയച്ചു കിഴക്കെദ്വീപു
കളിലും പൊൎത്തുഗൽ നാമത്തെ പരത്തുകയും ചെയ്തു. [ 110 ] ഇങ്ങിനെ അൾ്മൈദ തന്റെടക്കാരനായി നടക്കു
മ്പൊൾ (൧൫ാ൯ അക്തമ്പ്ര ൧൬ ൹) കുതിഞ്ഞൊ ക
ണ്ണനൂരിൽ തന്നെ എത്തി നങ്കൂരം ഇട്ട ഉടനെ ബ്രീ
തൊ വസ്തുത അറിഞ്ഞു, ആരോടും ഒന്നും കല്പിക്കാതെ
ഒരു മഞ്ചിയിൽ കയറി കൊച്ചിക്ക ഓടുകയും ചെയ്തു.
കുതിഞ്ഞൊ കോട്ടയിൽ വന്നപ്പോൾ തന്നെ അൾ
ബുകെൎക്ക എന്ന ബന്ധുവെ വരുത്തി രാജാവിൻ
ചൊല്ലാൻ സഹനായകൻ എന്ന മാനിക്കയും ഒന്നൊ
ത്തു കാൎയ്യവിചാരം തുടങ്ങുകയും ചെയ്തു. പിന്നെ ഇ
രുവരും ഘോഷത്തോടെ പുറപ്പെട്ടു കൊച്ചിയിൽ എ
ത്തിയാറെ, (അക്ത. ൨൯.) അൾ്മൈദ കാൎയ്യാദികളെ
എല്ലാം ഭരമേൽപ്പിച്ചു താനും ഉറ്റ ചങ്ങാതികളുമായി
കേരളത്തെ വിട്ടു വിലാത്തിയിലേക്ക് ഓടി പോകയും
ചെയ്തു. (ദിശമ്പ്ര) അവന്ന നല്ല യാത്ര സാധിച്ചില്ല
താനും. കെപ്പിൽ എത്തിയപ്പൊൾ കപ്പലിൽ വെള്ളം
കയറ്റുവാൻ കരക്കിറങ്ങി പീപ്പകളെ നിറക്കുമ്പൊൾ
തന്നെ കാപ്പിരികൾ പാഞ്ഞു വന്നു വിലക്കി കുന്തം
ചാടി തുടങ്ങി അന്നു മുറി ഏറ്റിട്ടു അവനും സഖി
യായ ബ്രീതൊവും മയങ്ങി നിസ്സാരമായ കാട്ടാള ശ
ണ്ഠയാൽ പട്ടുപോകയും ചെയ്തു. ൧൫൧൦ മാൎച്ച ൧ ൹)
൪ വൎഷം പറങ്കികൾക്ക് ജയശ്രീത്വമുള്ള മൂപ്പനായി
പാൎത്ത അൾ്മൈദയുടെ അവസാനം ഇവ്വണ്ണമത്രെ
സംഭവിച്ചതു. അവൻ കഠിനഹൃദയമുള്ളവൻ എങ്കി
ലും കാമലൊഭങ്ങളെ വെറുക്കയാൽ, മിതമായുള്ള കീ
ൎത്തിയെ ശേഷിപ്പിച്ചിരിക്കുന്നു. [ 111 ] ൪൧. കുതിഞ്ഞൊവും അൽബുകെൎക്കും
കോഴിക്കോടു ജയിപ്പാൻ പുറപ്പട്ടതു.

മാനുവെൽ രാജാവ് കോഴിക്കോടിനെ സംഹരി
ക്കെണം എന്നു കല്പിച്ചതു കോലത്തിരിയും പെരിമ്പ
ടപ്പും മന്ത്രിച്ച പ്രകാരം ഉണ്ടായി. ആ തമ്പ്രാക്കന്മാർ
ഇരുവരും പൊൎത്തുഗലും താമൂതിരിയുമായി നിത്യയു
ദ്ധം ഉണ്ടെങ്കിൽ ഇങ്ങെ തുറമുഖങ്ങളിൽ കച്ചവടലാ
ഭം അധികം ഉണ്ടാകും എന്നു അസൂയ്യഹേതുവായിട്ടു
നിശ്ചയിച്ചു അതല്ലാതെ പട നിമിത്തം കോഴിക്കോടു
ക്ഷാമം ഉണ്ടാകുന്തോറും കരവഴിയായി ധാന്യങ്ങളെ
അയച്ചു സഹായിക്കയാൽ അനവധി ധനം കൈ
ക്കലാകും.

അനന്തരം പറങ്കികൾ കൊച്ചിയിൽനിന്നു ചില
പട്ടന്മാരെ അയച്ചു താമൂതിരിയുടെ ഒറ്റ് അറിഞ്ഞു
ചങ്ങാതിയായ കോയപ്പക്കിയെ കോഴിക്കോട്ടനിന്ന
വരുത്തിയശേഷം, നായന്മാർ മിക്കവാറും താമൂതിരി
താനും ചേറ്റുവായരികിലും ചുരത്തിനടിയിലും പടക്കു
പോയി എന്നു കേട്ടാറെ, കുതിഞ്ഞൊ ൩൦ കപ്പലുകളിൽ
൨൦൦൦ പറങ്കികളെയും ൬൦൦ നായന്മാരെയും കരേറ്റി
കണ്ണനൂർ കോട്ടയുടെ മൂപ്പനായ റബെല്ലവെയും പു
റക്കാട്ടടികളെയും തുണെപ്പാൻ വിളിച്ചു. ഇങ്ങിനെ
എണ്ണം ഏറിയ ബലങ്ങളോടും കൂട പുറപ്പെട്ട ഓടി
കോഴിക്കോട്ടിൻ തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു.
(൧൫൧൦ ജന.൪ ൹) കുതിഞ്ഞൊ കരക്കിറങ്ങി പട തുട
ങ്ങിയപ്പോൾ അൾബുർകെൎക്ക ഇടത്തെ അണിയിൽ [ 112 ] പോരാടി സ്ഥലവിശേഷങ്ങളെ അറിഞ്ഞവനാക
യാൽ അതിവേഗത്തിൽ തുറമുഖക്കോട്ടയെ വളഞ്ഞു
കോണിയിട്ടു മതിലിന്മേൽ കയറുകയും ചെയ്തു. ആ
യത കുതിഞ്ഞൊ കണ്ടു അഭിമാനം ഭാവിച്ചു "എനിക്ക
ല്ലൊ യുദ്ധത്തിലെ മുമ്പു സമൎപ്പിച്ചു തന്നത്; നിങ്ങൾ
മുല്പുക്കു ജയിച്ചത് എന്തുകൊണ്ടു" എന്ന ഉഷ്ണിച്ചു പ
റയിച്ചു ശത്രുക്കൾ ഓടി പോയതു കണ്ടു താനും വലി
യത ഒന്നു സാധിപ്പിക്കേണം എന്നു വെച്ചു ദ്വിഭാ
ഷിയായ ഗസ്പരെ വരുത്തി "താമൂതിരിയുടെ കോവി
ലകം എവിടെ വഴിയെ കാണിച്ചു തരേണം" എന്നു
ചൊല്ലി ചൂടുനിമിത്തം ശിരൊരക്ഷയും ചൂടാതെ ൮൦൦
പറങ്കികളുമായി ഒന്നര നാഴിക ദൂരത്തോളം നാട്ടകത്തു
ചെല്ലുവാൻ തുടങ്ങി ഇതു തിങ്ങിയ മരങ്ങളാലും തിണ്ടു
കളുടെ ഉയരം നിമിത്തവും ഭയമുള്ള കാൎയ്യം തന്നെ.
"എന്നു അൾബുകെൎക്ക് പറയിച്ചതു അവൻ കരുതാ
തെ വിരഞ്ഞു ചെന്നപ്പോൾ അൾബുകെൎക്ക് പട്ടണ
ത്തെയും പെണ്ടികളും പിള്ളരും നിറഞ്ഞ സ്രാമ്പിയെ
യും ഭസ്മമാക്കി കളഞ്ഞു. ൬൦൦ ചേകവരെ കൂട്ടിക്കൊണ്ടു
വയസ്സേറിയ ബന്ധുവിന്റെ പിന്നാലെ പതുക്കെ
ചെല്ലുകയും ചെയ്തു.

ഉച്ചക്കു മുമ്പെ തന്നെ കുതിഞ്ഞൊ കോവിലക
ത്തെത്തി അതിൽ കണ്ട ൩ കയ്മന്മാരെ പൊരുതു നീ
ക്കി അകം പുക്ക ഉടനെ പറങ്കികൾ മുറിതോറും പാ
ഞ്ഞു കയറി പുരാണനിധികളേയും രത്നമയമായ
ബിംബങ്ങളെയും രാജചിഹ്നങ്ങളെയും കവൎന്നു നാ
നാവിധമാക്കി കളയുമ്പോൾ, താൻ തളൎച്ച നിമിത്തം
വലിയ ശാലയിൽ കിടക്ക വിരിച്ചു ൫ നാഴികവരെ [ 113 ] ആശ്വസിച്ചു കിടക്കുകയും ചെയ്തു. നായന്മാരുടെ
കൂക്കൽ അതിക്രമിച്ചു കേട്ട നേരം അവൻ എഴുനീ
റ്റു പുറത്തു ആൾ അധികം വരുന്നുണ്ടെന്നു കണ്ടു
ചേകവരെ വിളിച്ചു നിരയാക്കുവാൻ തുടങ്ങി, നായ
ന്മാർ അതിന്നു ഇട കൊടാതെ നാലു പുറത്തുനിന്നും
ചാടി അമ്പുകളെ പൊഴിച്ചു സ്ഥലപരിചമില്ലാത്ത
പറങ്കികളെ ചിതറിനിന്നു കണ്ടെടുത്ത ഒടുക്കുകയും
ചെയ്തു. അതിന്റെ ഒച്ച കേട്ടു അൾബുകെൎക്ക് ബ
ദ്ധപ്പെട്ടു എത്തിയപ്പോൾ, കുതിഞ്ഞൊ മുതലായ ൮൦
പറങ്കികൾ പട്ടുപോയ പ്രകാരം അറിഞ്ഞു കോവില
കം തീക്കിരയായും കണ്ടു ശത്രുകൈവശമായി പോയ
൨ തോക്കുകളെ പിടിപ്പാൻ ഉത്സാഹിച്ചിട്ടും ആവതി
ല്ല എന്ന കണ്ടു സൂക്ഷ്മത്തോടെ മടങ്ങി പോവാൻ
തുടങ്ങി, തിണ്ടുകളൂടെ ചെല്ലുമ്പോൾ മിക്കവാറും മുറി
ഏറ്റു അൾബുകെൎക്ക താനും ഒരുണ്ടകൊണ്ടിടറി ദേ
വമാതാവിന്നു ഒന്നു നേൎന്നു മയങ്ങാതെ നടന്നു; പി
ന്നെ കല്ലേറുകൊണ്ടു മോഹിച്ചു വീണു പോയാറെ,
ചങ്ങാതികൾ അവനെ പലിശമേൽ കിടത്തി കൊ
ണ്ടുപോയി. കടപ്പുറത്ത എത്തിയപ്പോൾ റബല്ലൂ
കപ്പിത്താൻ വലിയ വെടികളെ പ്രയോഗിച്ചു നായ
ന്മാരെ അകറ്റി പറങ്കികൾ ൧൦൦ കുറയ ശേഷിച്ച
വർ എല്ലാവരും കപ്പലേറി, കൊച്ചിക്ക ഓടി പോക
യും ചെയ്തു. നാലാം നാൾ താമൂതിരി ചുരത്തിന്റെ
ചുവട്ടിൽ നിന്നു മടങ്ങി വന്നപ്പോൾ, നാശങ്ങൾ
എല്ലാം കണ്ടു കൊത്തുവാളും കമ്മന്മാർ ഇരുവരും മരി
ച്ച പ്രകാരം കേട്ടു കണ്ണീർ വാൎത്തു മാപ്പിള്ളമാർ പോ
രിൽ പരാക്രമം ഒന്നും കാട്ടായ്കയാൽ വളരെ കോപിച്ചു
[ 114 ] പേ പറഞ്ഞു കുതിഞ്ഞൊവെ തോല്പിച്ച നായന്മാൎക്ക്
സ്ഥാനമാനങ്ങളെ കല്പിക്കയും ചെയ്തു.

൪൨. അൾബുകെൎക്ക ഗോവാ
നഗരത്തെ അടക്കിയതു.

കുതിഞ്ഞൊ മരിച്ചതിനാൽ അൾബുകെൎക്ക ഏകാ
ധിപതിയായി ശേഷിച്ചിരിക്കെ "പൊൎത്തുഗലിൽ ഉ
"ള്ള പകയർ എന്തെല്ലാം പറയും" എന്നു വിചാരിച്ചു
കൊണ്ടിരിക്കുമ്പോൾ, കത്ത എഴുതി അവൎക്ക് നാണം
വരുത്തിയാൽ പോരാ; ക്രിയകളുടെ വൈഭവം തന്നെ
സാരം ആവൂ എന്നു വെച്ചു മുറികൾക്കു ഭേദം വന്ന
പ്പൊൾ ഹൊൎമ്മുജിലെ പരിഭവം വീളി, മുസല്മാനരു
ടെ ബന്തരെ അടക്കെണം എന്നു കണ്ടു ൨൧ കപ്പലു
കളെ ചേൎത്തു മതിയാവോളം പടജ്ജനങ്ങളെയും കരേ
റ്റി ഓരൊരൊ രാജാക്കന്മാർ നിയോഗിച്ചു വന്ന മ
ന്ത്രികളെ കണ്ടു കുശലവാക്കുകളെ കേട്ടു മാനിച്ചു പ
റഞ്ഞയച്ചശേഷം കൊച്ചിയിൽനിന്നു പുറപ്പെട്ടു വ
ടക്കോട്ടു ഓടുകയും ചെയ്തു. (ജനു, ൧൫൧൦) പിന്നെ
കന്നടി നാട്ടിലെ മെജ്ജു തുറമുഖത്തെത്തിയപ്പൊൾ, '
ഹൊനാവരിൽനിന്നു തിമ്മൊയ പ്രഭു വന്നു കണ്ടു "ക
ച്ചവടവും കപ്പലോട്ടവും ഇവിടെ നല്ലവണ്ണം നട
ക്കുന്നുവൊ" എന്നു ചോദ്യം ചെയ്താറെ "ഗോവയി
"ലെ മുസല്മാനരുടെ നിത്യവിരോധം ഹേതുവായി
"ട്ടു ഇവിടെ സൌഖ്യമുള്ള സ്ഥലം ഒന്നും എനിക്ക്
"ഇല്ല, നിങ്ങൾക്കൊ മംഗലം" എന്നു ചൊല്ലിയതിന്നു [ 115 ] അൾബുകെൎക്ക പറഞ്ഞു "നാം ഹൊൎമ്മുജിന്റെ നേ
രെ തന്നെ ചെല്ലുന്നു: എന്നു ചൊന്നപ്പോൾ, തി
മ്മൊയ മന്ദഹാസത്തോടെ പറഞ്ഞു. "അരികത്തു
"തന്നെ കിട്ടുവാനുള്ളതു ദൂരമെ തിരഞ്ഞാൽ സാരമൊ
"ഞാൻ ചൊല്ലുന്നതു കേട്ടാലും: ഹൊൎമ്മുജ നല്ല ദ്വീപു
"തന്നെ; ഗോവാ ദ്വീപൊ അവിടെ ദേശവിശേഷം
"അധികം ഉണ്ടു, ദാബൂലെ നിങ്ങൾ ഭസ്മമാക്കിയതി
"ന്നു സബായി ഏറ്റവും ചീറി കപ്പലും പടയും ഒരു
"ക്കുവാൻ ഉത്സാഹിച്ചതിന്നിടയിൽ പനി പിടിച്ചു മ
"രിച്ചിരിക്കുന്നു. അവൻ വരുത്തിയ തുൎക്ക വെള്ളക്കാർ
"പലരും ഉണ്ടു, അധികം വരേണ്ടതും ആകുന്നു. അ
"വന്റെ മകനായതു അദിൽഖാൻ എന്നവൻ, ഇ
"വന്റെ വാഴ്ചക്ക ഇന്നേവരെ നല്ല ഉറപ്പുവന്നി
"ട്ടില്ല; ലിംഗവന്തരുള്ള നാട്ടിൽ മത്സരങ്ങൾ ജനിച്ചു
"തങ്ങളിലും ഓരൊ ഛിദ്രങ്ങൾ ഉണ്ടു എന്നു കേൾക്കു
ന്നു അതുകൊണ്ടു വൈകാതെ ചെന്നു നേരിട്ടാൽ
"ജയിക്കാം എന്നു തോന്നുന്നു."

ൟ വക പലതും കേട്ടാറെ, അൾബുകെൎക്ക് സം
ശയമെല്ലാം വിട്ടു "ഇതു തന്നെ വേണ്ടതാകുന്നു"
എന്നു ചൊല്ലി കാൎയ്യത്തെ നിശ്ചയിച്ചപ്പോൾ, തി
മ്മൊയ അവനോടു കൂടെ പുറപ്പെട്ടു അടുക്കെ ചിന്താ
ക്കോടി എന്ന അതിൎക്കോട്ടയെ വളഞ്ഞു പൊരുതു പി
ടിച്ചു, ഉടനെ ഗോവയുടെ തൂക്കിലും എത്തിയാറെ,
അദിൽഖാൻ അന്നു ബിൾഗാമിൽ ചെന്നിരിക്ക
യാൽ, തലവനില്ലാത്ത നഗരക്കാർ അല്പമാത്രം എതൃ
ത്തു നിന്നു കുറയ ജനം പട്ടുപോയ ശേഷം, അഭയം
വീണു വശരായി വരികയും ചെയ്തു. അൾബുകെൎക്ക്
[ 116 ] കരക്കിറങ്ങി പറങ്കികളെ നിരനിരയായി നിറുത്തി
ഒരു വലിയ ക്രൂശിനെ പ്രദക്ഷിണസംപ്രദായ പ്ര
കാരം മുന്നിട്ടു നടത്തി, നഗരപ്രവേശം കഴിക്കയും
ചെയ്തു. [൧൫൧൦ ഫെബ്രുവരി ൨൫.]

ആ തുരുത്തിക്കു മുമ്പെ തീസ്വാദി (മുപ്പതു പറമ്പ)
എന്നു പേരുണ്ടായിരുന്നു; നരസിംഹരായരുടെ വാ
ഴ്ചകാലം ഹൊനാവരിൽ ഉള്ള മാപ്പിള്ളമാർ ഒരിക്കൽ
മത്സരിച്ചിട്ടു അവിടെയുള്ളവരെ ഒട്ടൊഴിയാതെ കൊ
ല്ലേണം എന്നു കല്പനയായി. (൧൪൭൯) പലരും മരി
ച്ച ശേഷം ഒരു കൂട്ടം തെറ്റിപ്പോയി, ആ ഗോവത്തു
രുത്തിയിൽ തന്നെ വാങ്ങി പാൎത്തു, കോട്ട എടുപ്പിച്ചു
സബായി മുതലായ വെള്ള മുസല്മാനരെയും നാനാ
ജാതികളിലെ വീരരേയും ധൂൎത്തരെയും ചേൎത്തു കൊ
ണ്ടു, കടൽപിടി നടത്തി വേണ്ടുവോളം വൎദ്ധിച്ചിരു
ന്നു. തുറമുഖം വലിയ കപ്പലുകൾക്ക് മഴക്കാലത്തും
എത്രയും വിശേഷം. ബൊംബായല്ലാതെ അത്ര ആ
ഴമുള്ള അഴിമുഖം ൟ പടിഞ്ഞാറെ കടപ്പുറത്തു എങ്ങും
കാണ്മാനില്ല. അതുകൊണ്ടു അൾബുകെൎക്ക് പ്രവേ
ശിച്ച സമയം കൊള്ള പെരികെ ഉണ്ടായി. രായൎക്കും
മറ്റും വില്ക്കേണ്ടുന്ന കുതിരകളെ അധികം കണ്ടു; ഇ
നി പറങ്കികൾക്ക് ഇതു തന്നെ മൂലസ്ഥാനമാകേണം
എന്നു അൾബുകെൎക്ക് നിശ്ചയിച്ചു ഉറപ്പിപ്പാൻ വട്ടം
കൂട്ടുകയും ചെയ്തു. [ 117 ] ൪൩. കൃഷ്ണരായൎക്ക് ദൂതയച്ചു ഗോവ
യിൽനിന്നു വാങ്ങിപ്പോയതു.

ആനഗുന്തിയിൽ അക്കാലം വാഴുന്നവൻ നര
സിംഹരായരുടെ അനുജനായ വീരകൃഷ്ണദേവരായർ
തന്നെ. മറ്റ എല്ലാ രായരിലും ശ്രീത്വം ഏറിയവൻ
തന്നെ; ഇവനോടു മമതയാകിൽ ഇസ്ലാമിന്നു ദക്ഷി
ണ ഖണ്ഡത്തിൽ വാഴ്ചയില്ലാതാക്കുവാൻ വിഷമമി
ല്ല എന്ന അൾബുകെൎക്ക് കണ്ടു ലുയിസ്സ് പാതിരി
യെ തന്റെ ദൂതനാക്കി തുംഗഭദ്രാതീരത്തുള്ള നഗര
ത്തിലേക്ക് അയച്ചു; അവനോടു കൂടെ ദ്വിഭാഷിയാ
യ ഗസ്പാരെയും കാഴ്ചക്ക വേഗതയുള്ള കുതിരകളെയും
അയച്ചു ഉണ്ടായ വൎത്തമാനങ്ങളെ എല്ലാം രായരെ
അറിയിച്ചു ക്രിസ്തുവേദത്തിന്റെ സാരാംശവും അറി
"യിച്ചു, "രായരെ ഇങ്ങെ പക്ഷത്തിന്നു അനുകൂല
"നാക്കി ചമക്കേണം മലയാളത്തിങ്കന്നു മാപ്പിള്ളമാരെ
"നീക്കേണ്ടതിന്നു പട ചെന്നു നോക്കുകയില്ലയോ?
"നിങ്ങൾ ചുരത്തിൻ വഴിയായി ഇറങ്ങി വന്നു ആ
"ക്രമിച്ചാൽ നാം കടൽ വഴിയായി ചെന്നു പീഡിപ്പി
"ക്കാം. എന്നാൽ കുതിരക്കച്ചവടത്തിന്നു വൈകല്യം
"ഒന്നും വരികയില്ല. വിശേഷിച്ചു മംഗലപുരം താൻ
"ഭട്ടക്കള താൻ നമുക്കു നല്ല സ്ഥാനമായി വരുന്ന പ്ര
"കാരം തോന്നുന്നു. അവിടെ കോട്ട എടുപ്പിപ്പാൻ അ
"നുവാദം തരുന്നു എങ്കിൽ നിങ്ങൾക്കല്ലാതെ, മറ്റ
"ഒരുത്തൎക്കും കുതിരകൾ വരാതിരിക്കേണ്ടതിന്നു ഞ
"ങ്ങൾ കടലിനെ അടച്ചു വെക്കാം" എന്നിങ്ങിനെ
[ 118 ] പല പ്രകാരം കാൎയ്യവിചാരം തുടങ്ങുവാൻ പാതിരി
യെ നിയോഗിച്ചു വിടുകയും ചെയ്തു.

എങ്കിലും ഗോവയിൽ ൩ മാസം അല്ല; സൌഖ്യ
ത്തോടെ നിന്നു പാൎത്തത, അദിൽഖാൻ ചുരത്തി
ന്മേൽനിന്നു ഇറങ്ങി വന്നപ്പോൾ കൊറ്റു നഗര
ത്തിന്നകത്ത ഒട്ടും വരാതിരിക്കുമാറാക്കി; വഴികളെയും
അടച്ചു വെച്ചു. [മെയി ൧൧] പിന്നെ നഗരക്കാരും
കലഹിച്ചു തുടങ്ങിയപ്പോൾ അൾബുകെൎക്ക് നഗര
ത്തെ വിട്ടു റാബന്തരിൽ വാങ്ങി പാൎക്കേണ്ടി വന്നു;
അവിടെ ക്ലേശിച്ചു വസിച്ചു. ശത്രുക്കളോടും വിശ
പ്പൊടും പൊരുതു കൊണ്ടു മഴക്കാലം കഴിച്ചു; പല
പറങ്കികളും ദീനപ്പെട്ടു മരിച്ചു. മറ്റേവർ വയറു നിറ
പ്പാൻ മറുപക്ഷം തിരിഞ്ഞു തൊപ്പിയിട്ടശേഷം അൾ
ബുകെൎക്ക് മഴയില്ലാത്ത ദിവസം വന്നപ്പോൾ ശേ
ഷിച്ചവരോടു കൂടെ കപ്പലേറി അഞ്ചുദ്വീപിൽ ചെ
ന്നിറങ്ങി തല്ക്കാലം ആശ്വസിച്ചു കൊൾകയും ചെ
യ്തു. (൧൫൧൦ ആഗസ്ത.)

൪൪. അൾബുകെൎക്ക് ഉണ്ണിരാമ
കൊയില്ക്കു വാഴ്ച ഉറപ്പിച്ചതു.

അഞ്ചു ദ്വീപിലും ഹൊന്നാവരിലും എത്തിയ
പ്പോൾ "പിന്നെയും ഗോവയെ കൊള്ളെ ചെല്ലേ
ണ്ടി വരുമെല്ലോ" എന്നു വെച്ചു അൾബുകെൎക്ക് പ
ടക്ക പല പ്രകാരത്തിലും കോപ്പിട്ടു മലയാളത്തിൽ
നിന്നും സഹായം പ്രാപിക്കേണ്ടതിന്നു തെക്കോട്ടു [ 119 ] ഓടുകയും ചെയ്യ. (൧൫൧൦ സപ്ത, ൧൫) കണ്ണന്നൂരിൽ
അണഞ്ഞു കോലത്തിരിയോടു കൂടികാഴ്ചക്കായി കോട്ട
യുടെ മുമ്പിൽ ഒരു കൂടാരത്തിൽ ചെന്നു കണ്ടു. അവി
ടെ രാജാവും മമ്മാലിമരക്കാരും കണ്ണനൂർ ദശീരായ
ചേണിച്ചേരി കുറുപ്പു മുതലായ മഹാലോകരുമായി ക
ണ്ട് അന്യോന്യം കുശലവാക്കുകൾ പറകയും ചെയ്തു

അവിടുന്നു കൊച്ചിമൂപ്പന്റെ കത്തുകളെ വായി
ച്ചു മടിയാതെ പുറപ്പെട്ടു കൊച്ചിയിൽ എത്തിയാറെ,
മൂത്തരാജാവ് മരിച്ചതിനാൽ കോയിലകത്തു കലശൽ
പല വിധേന വൎദ്ധിച്ച പ്രകാരം കേട്ടു. അതിന്റെ
ഹേതു (൩൧ാമദ്ധ്യായം) മീത്തൽ ഉദ്ദേശിച്ചു പറഞ്ഞു
വല്ലോ. മുമ്പേത്തെ സമ്പ്രദായം എന്തെന്നാൽ: മൂ
ത്തരാജാവ് സന്യാസം ദീക്ഷിച്ചു ക്ഷേത്രവാസിയാ
യി തീപ്പെട്ടാൽ വാഴുന്ന രാജാവ് രാജ്യഭാരം നേരെ
അനന്ത്രവങ്കൽ ഏല്പിച്ചു മൂത്തവനെ അനുഗമിച്ചു
സന്യാസം തുടങ്ങേണം എന്നത്രെ. അതു കൊണ്ട
ഉണ്ണികൊതവൎമ്മർ തീപ്പെട്ട പ്രകാരം കേട്ടാറെ, മുമ്പെ
ദ്രോഹിച്ചു പോയ അനന്ത്രവൻ താമൂതിരിയുടെ പട
ജ്ജനങ്ങളുമായി വൈപ്പിയോളം വന്നു ഉണ്ണിരാമ
ക്കൊയില്ക്ക ചൊല്ലി വിട്ടതിപ്രകാരം: "നിങ്ങൾ പറ
"ങ്കിയുടെ ചൊൽ കേട്ടു എന്റെ അവകാശം തള്ളി
"നാലു ചില്വാനം വൎഷം വാണുകൊണ്ടതിനാൽ എ
"നിക്ക് വേദന ഇല്ല. ഇപ്പോൾ നിങ്ങൾ ബോ
"ധം ഉണ്ടായിട്ടു രാജ്യം എങ്കൽ ഏല്പിച്ചു ക്ഷേത്രവാ
"സം തുടങ്ങിയാൽ എല്ലാം പൊറുക്കാം പൂൎവ്വമൎയ്യാദ അ
"റിയാമല്ലൊ മറന്നു എങ്കിൽ ബ്രാഹ്മണരോട് ചോദി
"ച്ചറികയും ചെയ്യാം" എന്നിങ്ങനെ എല്ലാം കേട്ടാറെ, [ 120 ] പെരിമ്പടപ്പു പറങ്കിമൂപ്പരുമായി നിരൂപിച്ചു “രാജ്യം
വിട്ടു കൊടുക്കയില്ല" എന്നു നിശ്ചയിച്ചു. പിന്നെ
താമൂതിരിയുടെ പട വൎദ്ധിച്ചതിക്രമിച്ചപ്പോൾ ബ്രാ
ഹ്മണരും വന്നു പല പ്രകാരം മുട്ടിച്ചു മുറയിട്ടു പെണ്ണു
ങ്ങളും മന്ത്രിച്ചു തുടങ്ങിയ ശേഷം രാജാവ് തന്നെ
ക്ലേശിച്ചു "എനിക്ക് ന്യായം ഇല്ലല്ലൊ" എന്നു മന
സ്സിൽ കുത്തുണ്ടായിട്ടു മൂത്തരാജാവിൻ കോവിലകം
വിട്ടു വേറെ പാൎക്കയും ചെയ്തു. ആയതു പറങ്കികൾ
കേട്ടാറെ, കോട്ടയിൽ മൂപ്പനായ നൂനകസ്തൽ ബ്രകു
ഉടനെ ചെന്നു രാജാവെ കണ്ടു കാരണം ചോദിച്ചറി
ഞ്ഞാറെ, സമ്പ്രദായ നിഷ്ഠ നിമിത്തം ഹിന്തു രാജാ
ക്കന്മാരും അകപ്പെട്ട ദാസ്യത്തെ കുറിച്ചു വളരെ വി
സ്മയിച്ചു ചിരിപ്പാൻ തുടങ്ങുകയും ചെയ്തു, പിന്നെ
രാജാവിന്റെ കണ്ണുനീർ കണ്ടു ക്ഷമ ചോദിച്ചു മനം
തെളിയിപ്പാൻ വട്ടം കൂട്ടുകയും ചെയ്തു, അന്നു മുളന്തു
രുത്തി രാജാവ് കൊച്ചിയിൽ വന്നു പറങ്കികളുടെ ഭാ
വം ഗ്രഹിച്ചു പെരിമ്പടപ്പോടും കോട്ടമൂപ്പനോടും മുഖ
സ്തുതി പറവാൻ തുടങ്ങി: "ഞാൻ ഇന്നു തൊട്ടു ചന്ദ്രാ
"ദിത്യർ ഉള്ളളവും നിന്തിരുവടി കുടക്കീഴെ ഇടവാഴ്ച
നടത്തുകയുമാം" എന്നു കയ്യേറ്റു അപ്രകാരം പ്രമാ
ണം എഴുതിച്ചു ഒപ്പിടുകയും ചെയ്തു. അതിനാൽ രാ
ജാവിൻ മനം കുറയ തെളിഞ്ഞതല്ലാതെ, ശേഷം ചില
മാടമ്പികളും ഇടപ്രഭുക്കന്മാരും ബ്രാഹ്മണർ വിധി
ച്ചത് വഴിപ്പെടേണമൊ എന്നു ശങ്കിച്ചു. നൂനൊ
മൂപ്പൻ താമസം കൂടാതെ വടക്കെ അതിരിൽ ഓടി പുഴ
ക്കടവുകളെയും കാത്തു പാൎക്കയും ചെയ്തു. [ 121 ] ൪൪. അൾബുകെൎക്ക ഉണ്ണിരാമ കൊ
യില്ക്കു വാഴ്ച ഉറപ്പിച്ചതു. (തീൎച്ച)


ചില ദിവസം കഴിഞ്ഞാറെ ദൂരത്ത ഒരു തോണി
യിൽ പെരിങ്കുട കണ്ടു ഇതു പക്ഷെ അനന്ത്രവൻ
എന്നു വിചാരിച്ചു പടവുകളെ നിയോഗിച്ചു പിൻ
തുടൎന്നു എത്തി പിടികൂടിയപ്പൊൾ, അനന്ത്രവൻ അ
ല്ല പള്ളിപുറത്ത പ്രഭു എന്നു കണ്ടു അവനോട് ചോ
ദിച്ചാറെ, പെരിമ്പടപ്പ അനന്ത്രവൻ മങ്ങാട്ടു കമ്മളും
പറവൂർ നമ്പിയാരുമായി ഇപ്പൊൾ വൈപ്പിക്ഷേ
ത്രത്തിൽ തന്നെ ഉണ്ടെന്നും ആ നമ്പ്യാർ ഉണ്ണിരാ
മകോയിലെ കണ്ടു പറവാൻ വളരെ ആഗ്രഹിക്കുന്നു
എന്നും കേട്ടു മൂപ്പൻ തടുത്തു "നിങ്ങൾ ആരും കൊച്ചി
"ക്ക പോകരുത ബ്രാഹ്മണരുടെ കൌശലം വേണ്ടു
"വോളം അറിയാം" എന്നു കടുകട ചൊല്ലി പുഴകളിൽ
ആരെയും കടത്താതെ ഇരിപ്പാൻ പടയാളികളോടു വള
രെ കല്പിക്കയും ചെയ്തു. നമ്പിയാർ കാണ്മാൻ വ
രുന്നപ്രകാരം പെരിമ്പടപ്പു കേട്ടപ്പൊൾ വളരെ വ
ലഞ്ഞു കണ്ടക്കോരുമന്ത്രിയെ മൂപ്പന്നരികിലേക്ക് അ
യച്ചു നമ്പിയാരിൽ ഞങ്ങൾക്ക് വളരെ മമതയുണ്ടു
താമസം വിനാ കടത്തി അയക്കേണ്ടതിന്നു വളരെ
അപേക്ഷിക്കുന്നു എന്നു ചൊല്ലി വിട്ടു അതു കേട്ടു
(നൂനോ) പറഞ്ഞു "നിങ്ങളുടെ ഇഷ്ടംപോലെ ആക
ട്ടെ എങ്കിലും രാജ്യത്യാഗം ചെയ്‌വാൻ പെരിമ്പടപ്പിന്നു
കൂടെ തോന്നിയാലും നമ്മുടെ രാജാധികാരിയെ അ
റിയിക്കും മുമ്പെ ചെയ്യരുത. അവരെ നിൎബന്ധിച്ചു [ 122 ] രാജ്യഭാരം ചെയ്യിപ്പാൻ തന്നെ ഇദ്ദേഹവും മതി" എ
ന്നു കേട്ടാറെയും നമ്പിയാരെ കൊച്ചിക്ക അയക്കേ
ണം എന്ന കണ്ടക്കോരു പിന്നെയും മുട്ടിച്ചുപോന്നു
അതുകൊണ്ടു നൂനൊ അവനെ ജാമ്യമാക്കി പാൎപ്പി
ച്ചു നമ്പിയാരെ ഘോഷത്തോടല്ല അല്പം കുറയ ച
ങ്ങാതത്തോടും കൂട നഗരത്തിലേക്കയച്ചു അൾബു
കെൎക്കെ വരുത്തുവാൻ കണ്ണനൂരിലേക്ക് എഴുതി പുഴ
യുദ്ധം തുടൎന്നു അതിർ രക്ഷിക്കയും ചെയ്തു, മാറ്റാ
നോടു കരമെൽ ഏല്പാൻ അന്നു പറങ്കിക്ക് ആൾ
പോരാഞ്ഞതെ ഉള്ളൂ.

അൾബുകെൎക്ക കൊച്ചിയിൽ എത്തിയപ്പൊൾ,
പെരിമ്പടപ്പു വന്നു അഭയം ചോദിച്ചു അൾബുകെ
ൎക്ക മന്ദഹാസത്തോടെ അവനൊടു ആശ്വാസം പറ
ഞ്ഞു മനസ്സുറപ്പിച്ചു പിന്നെ [സപ്ത. ൨൨] വൈപ്പി
ലെക്ക് ഓടി താമൂതിരിയുടെ പടയെ ജയിച്ചു നീക്കി
മടങ്ങി വന്നനാൾ പെരിമ്പടപ്പു കരഞ്ഞു "ബ്രാഹ്മ
"ണർ ഒക്കത്തക്ക വന്നു എനിക്ക ജയം ലഭിച്ചാലും
"അവകാശന്യായം ഒട്ടും ഇല്ല എന്നുണൎത്തിക്കയാൽ
വിഷാദം മുഴുത്തു വന്നു എന്നു കേൾപ്പിച്ചു "ൟ ഭാര
"തത്തിൽ ബ്രാഹ്മണ മൊഴിക്കല്ല അന്യരുടെ കയ്യൂക്കി
"ന്ന തന്നെ ഇനി വാഴുവാൻ അവകാശം; പൊൎത്തു
"ഗൽ രാജാവിൻ തിരുമനസ്സിൽ ആശ്രയിച്ചു കൊ
"ൾക അവർ കൈ വിടുകയില്ല" എന്നു ചൊല്ലി മനഃ
പ്രസാദം വരുത്തുകയും ചെയ്തു. [ 123 ] ൪൫. അൾബുകെൎക്ക വീണ്ടും
ഗോവായുദ്ധത്തെ ഒരുക്കിയതു.


൧൫൧൦ സപ്തമ്പ്ര മാസം പറങ്കിമൂപ്പന്മാർ എല്ലാ
വരും കൊച്ചിയിൽ കൂടി നിരൂപിക്കുമ്പൊൾ അൾബു
ക്കെൎക്ക "ഇനി ഗോവയെ പിടിക്കേണം" എന്നു പ
റഞ്ഞത് എല്ലാവൎക്കും നീരസമായി തോന്നി മലയാ
ളത്തിൽ കൊച്ചി തന്നെ പ്രധാനനഗരം ആയിരി
ക്കട്ടെ "വടക്കെ മുസല്മാനരെ തടുക്കേണ്ടതിന്നു ഗോ
വയോളം നല്ലൊരു ദേശം കാണ്മാനില്ല. അവിടെ
അദിൽഖാൻ ഗുജരാത്തിനിജാം ഇവർ ഒഴികെ മിസ്രീ
സുല്ത്താനോടും എതൃക്കേണ്ടതിന്നു വേണ്ടുന്ന കോപ്പു
കളും തുറമുഖവും കോട്ടയും ഉണ്ടു" എന്നു പലപ്രകാരം
കാണിച്ചിട്ടും അവൎക്കു ബോധിച്ചില്ല. എങ്കിലും രാജ്യാ
ധികാരി വളരെ നിഷ്കൎഷയോടെ ചോദിച്ചു പോരുക
യാൽ, അവർ മിണ്ടാതെ ഇരുന്നു; അൾബുകെൎക്ക
അപ്പൊളുള്ള ൨൪ കപ്പലോടു പൊൎത്തുഗലിൽനിന്നു
പുതുതായി വന്ന ൧൦ കപ്പലും ചേൎത്തു ൧൫൦൦ വെള്ള
ക്കാരാകുന്ന പട്ടാളം കരേറ്റി കണ്ണന്നൂരിൽ ഓടി എത്തു
കയും ചെയ്തു. അവിടെ കുറയക്കാലം പാൎത്താറെ,
"ഗോവയിൽ തുറക്കർ ൯൦൦൦ത്തോളം ചേൎന്നു വന്നു"
എന്നുള്ള വാൎത്ത കേട്ടാറെ, പറങ്കികൾ ചിലർ മത്സ
രിച്ചു മറ്റവരെയും കലഹിപ്പിച്ചു "ഞങ്ങൾ കൊങ്ക
"ണത്തിൽ പോകയില്ല" എന്ന ആണ ഇടുവിക്ക
യും ചെയ്തു, ആയത താമൂതിരിയും അറിഞ്ഞു പെരി
മ്പടപ്പിൽ അവകാശിയായവനെ പടയോടും കൂടെ [ 124 ] അയച്ചു കോലത്തിരിയെയും വശീകരിപ്പാൻ നോക്കി
എങ്കിലും അൾബുകെൎക്ക പ്രത്യുല്പന്ന മനസ്സു വേണ്ടു
വോളം കാട്ടി നയംകൊണ്ടും ഭയംകൊണ്ടും പറങ്കിക
ളെ അമൎത്തു വീൎയ്യപ്രഭാവത്താൽ മഹാലോകരെയും
വശീകരിച്ചു കോലത്തിരിയുടെ മന്ത്രിയായ ചേണി
ച്ചേരികുറുപ്പോടു സ്നേഹം ഉറപ്പിച്ചു അവനും ൩൦൦നാ
യരുമായി കൊങ്കണത്തിൽ ഓടുവാൻ ഒരുങ്ങി പറങ്കി
കൾക്കു ധൈൎയ്യം വരുത്തുകയും ചെയ്തു.

കൊച്ചിയിൽ നൂനോ മൂപ്പൻ രാപ്പകൽ അതിർ
കാത്തു കൊണ്ടിരിക്കുമ്പോൾ മൂത്ത അവകാശി ഒരി
ക്കൽ തോണിയിൽ കയറി കൊച്ചിക്ക് പതുക്കെ ചെ
ല്ലുവാൻ മനസ്സായപ്രകാരം ഗ്രഹിച്ചു സൂക്ഷിച്ചു പാ
ൎത്തു. ഒരു നാൾ രാത്രിയിൽ ൪ ഓടം എത്രയും വേഗ
ത്തിൽ തണ്ടു വലിച്ചു വിരഞ്ഞു ചെല്ലുന്നത ഒറ്റുകാർ
അറിയിച്ചാറെ, നൂനൊ താൻ പിന്തുടൎന്നു എത്തി,
പൊരുതു ഓടങ്ങളെ പിടിച്ചു കയറുകയും ചെയ്തു, അ
കത്തു നോക്കിയപ്പോൾ, അവകാശി ഇല്ല, അവൻ
ഒരു ചെറു തോണിയിൽ കയറി കയ്യാൽ തുഴന്നു തെ
റ്റി പോയിരുന്നു. വെങ്കൊറ്റക്കുട ആനക്കൊമ്പാൽ
കാഹളം പെരിമ്പറ പൊൻപുടവ മുതലായ രാജവി
രുതുകൾ പലതും ഓടങ്ങളിൽ കിട്ടിയതു നൂനൊ പെ
രിമ്പടപ്പിന്നയച്ചു, കാഴ്ച വെപ്പിച്ചപ്പൊൾ അവൻ
വളരെ പ്രസാദിച്ചു. ഇനി ശങ്കയൊന്നും ഇല്ല എന്നു
റച്ചു സുഖിച്ചു വാണു. കേരളത്തിൽ തമ്പ്രാക്കന്മാർ
വയസ്സു ചെന്നാൽ ക്ഷേത്രം പുക്കു സന്യാസം ദീ
ക്ഷിക്കുന്ന മൎയ്യാദ അന്നു മുതൽ ക്രമത്താലെ ക്ഷ
യിച്ചുപോയി എന്നു തോന്നുന്നു. അവകാശിയൊ [ 125 ] ആശാഭഗ്നനായി മടങ്ങി താമൂതിരിയെ കണ്ടു വിധി
ബലം ഉണൎത്തിച്ചു മരണ പൎയ്യന്തം ഏറനാട്ടിൽ ചെ
കം എടുത്തു പാൎക്കയും ചെയ്തു. "ൟ ഭാഗത്ത് ഇനി പട
"യില്ല എന്നു കണ്ടാറെ, നൂനോ താനും മറ്റും പല
വീരന്മാരും ബദ്ധപ്പെട്ടു കണ്ണനൂരിലേക്ക് യാത്രയാ
യി കൊങ്കണയുദ്ധത്തിന്നായി അൾബുകെൎക്ക അ
നുസരിച്ചു പുറപ്പെടുകയും ചെയ്തു. (ഒക്തൊമ്പ്ര.)


൪൬, ഗോവാ നഗരത്തെ
പിന്നെയും പിടിച്ചതു.


അനന്തരം അൾബുകെൎക്ക ബലങ്ങളോടു കൂട
പുറപ്പെട്ടു ഹൊന്നാവരിൽ എത്തിയാറെ, തിമ്മൊയ
അന്നു തന്നെ ഗെൎസ്സോപ്പ രാജ്ഞിയുടെ പുത്രിയെ
വേൾക്കുന്നത് കണ്ടു "ഗോവയുടെ നേരെ വരുമൊ"
എന്നു ചോദിച്ചു കല്യാണം കഴിഞ്ഞ ഉടനെ വരാം"
എന്നു പ്രഭു പറഞ്ഞു, ൩ കപ്പലും മാധവരാവ് എന്ന
വീരനെയും കൂട അയച്ചു; താൻ പിൻ ചെൽവാൻ ക
യ്യേറ്റു; "അദിൽഖാൻ ഗോവയിൽ തന്നെയൊ" എ
ന്നു ചോദിച്ചതിന്നു അല്ല കൃഷ്ണരായർ തരക്കോലെ
കൊള്ളെ പട കൂടിയത് തടുപ്പാനായി അദിൽഖാൻ
പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടാറെ, അൾബുകെൎക്ക
സന്തോഷിച്ചു അവൻ മടങ്ങിവരും മുമ്പെ ഗോവ
യെ പിടിക്കേണം എന്നു കണ്ടു താമസം കൂടാതെ അ
തിന്റെ നേരെ ഓടി ൧൫൧൦ ൧൫ നവമ്പ്ര ൬ മണി
നേരം യുദ്ധം ചെയ്തു കയറി ജയിച്ചു, പുതിയ കോട്ട
യെ അടക്കുകയും ചെയ്തു. ഇതു പുണ്യവതീ കഥരീ [ 126 ] നയുടെ ദിവസം പറങ്കികൾക്ക അന്നു മുതൽ എത്ര
യും ശ്രീത്വമുള്ള നാൾ യുദ്ധം സമപ്പിൎച്ചതിന്റെ ശേ
ഷമത്രെ തിമൊയ്യ എത്തിയതു: അൾബുകെൎക്കിന്ന
സന്തോഷമായി തോന്നി ക്രിസ്ത്യാനരുടെ വീൎയ്യത്താ
ലെ ജയം വന്നെതെ ഉള്ളൂ എന്നു തെളിഞ്ഞു വരിക
യും ചെയ്തു. പട്ടണം പിടിച്ചശേഷം കൃഷ്ണരായരു
ടെ മന്ത്രികൾ വന്നു ബ്രാഹ്മണരെ രക്ഷിച്ചു വെക്കേ
ണ്ടതിന്നു വളരെ പറഞ്ഞപ്പോൾ, അൾബുകെൎക്ക
രായരെ മാനിച്ചു ബ്രാഹ്മണർ മുതലായ ചതുൎവ്വൎണ്ണ
ക്കാരെ ഭേദം കൂടാതെ പരിപാലിച്ചു മാപ്പിള്ളമാരെ മാ
ത്രം പട്ടണത്തിൽനിന്നു നീക്കുവാൻ നിശ്ചയിച്ചു.
അവരും വേഗത്തിൽ ഓടി പോയാറെ, അൾബുകെ
ൎക്ക പടയാളികളെ വഴിയെ അയച്ചു "മാപ്പിള്ളമാരു
ടെ കന്യകമാരെ പിടിച്ചു കൊണ്ടുവരേണ്ടതിന്നു" നി
യോഗിച്ചു. അവർ ൧൫൦തോളം പെങ്കുട്ടികളെ ചേ
ൎത്തു കൊണ്ടു വന്നപ്പൊൾ, അൾബുകെൎക്ക അവരെ
തന്റെ പുത്രിമാരെന്നു വിളിച്ചു സ്നാനം ഏല്പിച്ചു വീ
രന്മാരെ കൊണ്ടു വേൾപ്പിച്ചു; അവൎക്ക ജന്മങ്ങളെ
"വിഭാഗിച്ചു കൊടുത്തു. "നികുതി കൊടുക്കെണ്ടതു ഹി
"ന്തുക്കൾ മാത്രം ആജന്മികളായ പറങ്കികൾ പടച്ചെക
"ത്തിന്നു ഒരുങ്ങിയിരിക്കേണം" ശേഷം മാപ്പിള്ളമാ
രുടെ ധനം എല്ലാം ജപ്തി ചെയ്കയാൽ കോട്ട ഉറപ്പി
പ്പാനും പള്ളികളെ കെട്ടി പട്ടണത്തെ അലങ്കരിച്ചു
വൎദ്ധിപ്പിപ്പാനും കോപ്പു വേണ്ടുവോളം കിട്ടി, മതിലി
ന്നായി കുഴിക്കുമ്പോൾ ചെമ്പാലുള്ള ഒരു ക്രൂശ കാ
ണായി വന്നു എന്നു കേൾക്കുന്നു. ആയത് ൟ ദേശ
ത്തും പണ്ടു ക്രിസ്തുമാർഗ്ഗം പരന്നിരുന്നു എന്നുള്ളതിന്നു [ 127 ] ദൃഷ്ടാന്തമാകയാൽ, പറങ്കികൾക്ക് വളരെ സന്തോ
മുണ്ടായി. അവർ അതിനെ പുതിയ പള്ളിയിൽ
സ്ഥാപിച്ചതിന്റെ ശേഷം പൊൎത്തുഗൽ രാജാവി
ന്നും അവൻ ലെയൊ പാപ്പാവിന്നും കാഴ്ചയായി അ
യക്കയും ചെയ്തു. അന്നു മുതൽ പറങ്കികൾക്ക് മലയാ
ളത്തിൽ അല്ല ഗോവയിൽ തന്നെ പ്രധാന സ്ഥാന
മായതു. അതു കേരളത്തിനു വടക്കെ ദേശം ആക
യാൽ അതിന്റെ വിവരം ചുരുക്കി പറഞ്ഞതെ ഉള്ളൂ.
മേലാൽ വൎത്തമാനത്തിൽനിന്നും കേരളത്തെ തൊട്ടു
ള്ള അംശങ്ങളെ മാത്രം എടുത്തു പറയും. ഇങ്ങിനെ
പറങ്കികൾ കേരളത്തിൽ വന്നു വ്യാപരിച്ചിട്ടു ൧൨ാം
ആണ്ടിൽ അവൎക്കു സ്ഥിരമുള്ള വാസം കിട്ടിയതു
അൾബുകെൎക്കിന്റെ ബുദ്ധിവിശേഷത്താൽ സംഭ
വിച്ചിരിക്കുന്നു. അൾ്മൈദ മുതലായവർ മുളക് തുട
ങ്ങിയ കച്ചോടങ്ങളിലെ ലാഭങ്ങളെ കരുതിക്കൊണ്ടിരി
ക്കെ അൾബുകെൎക്ക കണ്ടു നിശ്ചയിച്ചതു "ഇവിടെ
"പറങ്കികൾ കുടിയേറി പാൎക്കെണം കപ്പൽ ബലം
"കൊണ്ടു സമുദ്രം വാഴുന്നതു പോരാ; യുദ്ധങ്ങളുണ്ടാ
"യാൽ മതിയാകുന്ന പട്ടാളം ഇക്കരയിൽ തന്നെ ചേ
"ൎപ്പാൻ സംഗതി വരെണം അതിന്നായി പടജ്ജന
"ങ്ങൾ നാട്ടുകാരത്തികളെ വിവാഹം ചെയ്തു. പുത്ര
"സമ്പത്തുണ്ടാക്കി ക്രിസ്ത്യാന സമൂഹത്തെ വൎദ്ധിപ്പി
ച്ചു പോരേണ്ടതാകുന്നു" എന്നിങ്ങനെ ആലോചി
ച്ചതു പലരും വിരോധിച്ചിട്ടും അവൻ ബുദ്ധിയോടും
സ്ഥിരതയോടും നടത്തുകയാൽ, ൟ ഖണ്ഡത്തിലുള്ള
പൊൎത്തുഗൽ അധികാരത്തിന്നു കാരണഭൂതനായി ചമ
ഞ്ഞു. അങ്ങിനെ എല്ലാം ഉത്സാഹിച്ചു പോരു [ 128 ] മ്പോൾ, കൊച്ചി രാജാവ് മുതൽ കേരളത്തിൽ ചങ്ങാ
തികളായി പാൎക്കുന്നവരിൽ ഗോവനിമിത്തം വളരെ
അസൂയ തോന്നി; "കൊച്ചി തന്നെ മൂലസ്ഥാനമാ
കേണം, കപ്പൽ എല്ലാം അവിടെ എത്തെണം" എ
ന്നു പെരിമ്പടപ്പിന്റെ ചിന്തയല്ലൊ ആയതു. തൊ
പ്പിക്കാർ പലരും ൟ പരിചയിച്ചത എല്ലാം മാറി
പോകെണ്ടതല്ലൊ എന്നു വെച്ച വിഷാദിച്ചു. മത്സ
രക്കാർ പലരും തങ്ങളുടെ ദോഷങ്ങളെ കാക്കേണ്ടതി
ന്നു അൾബുകെൎക്കിന്റെ മാഹാത്മ്യം മറച്ചു വെച്ചു
ഇവൻ രാജ്യത്തെ നശിപ്പിക്കുന്നു എന്നുള്ള ശ്രുതി
യെ പൊങ്ങുമാറാക്കയും ചെയ്തു.


൪൭. ഗോവാ നഗരം പിടിച്ചതി
ന്റെ ഫലം.

ഗോവ പിടിച്ചു പോയി എന്നു രാജാക്കന്മാർ കേ
ട്ടാറെ, ഇനി പറങ്കികൾ വിട്ടുപോകയല്ലല്ലൊ എന്നു
നിനച്ചു ഇണക്കത്തിന്നു പ്രയത്നം കഴിച്ചു പെരി
മ്പടപ്പു അതു കേട്ടാറെ, വളരെ വന്ദിച്ചു മലയാളവ്യാ
പാരികളിൽ മികച്ചവരായ മമ്മാലിമരക്കാരും ചീറിന
മരക്കാരും ആ വൎത്തമാനം പട്ടാങ്ങു തന്നെയൊ എ
ന്നു ചോദിച്ചതിന്നു സംശയം ഇല്ല എന്നു കേട്ട
പ്പോൾ വിരൽ മൂക്കിന്മേൽ വെച്ചു. അയ്യൊ ഇപ്പോൾ
ഹിന്തുസ്ഥാന്റെ താക്കോൽ പൊൎത്തുഗലിൻ കൈവ
ശമായി എന്നു വിസ്മയത്തോടെ പറഞ്ഞു. താമൂതിരി
യും ഉടനെ ൨ മന്ത്രികളെ ഗോവക്ക നിയോഗിച്ചു, [ 129 ] "തമ്മിൽ സഖ്യത വേണം. ചാലിയത്ത് ഒരു കോട്ട
എടുപ്പാൻ തോന്നുന്നു എങ്കിൽ ദേശം തരാം, ഇനി
നമ്മുടെ കപ്പലോട്ടത്തെ മുടക്കരുതെ" എന്നും പറയി
ച്ചു. ആയത പിസൊറെയ്ക്ക പോരാതെ വന്നപ്പോൾ
"കോഴിക്കോട്ടിൽ മാത്രം ഒരു പറങ്കിക്കോട്ട എടുപ്പാൻ
അനുവദിക്ക ഇല്ല" എന്നു താമൂതിരി ഖണ്ഡിച്ചു പ
റകയാൽ, അൾബുകെൎക്ക കോഴിക്കോട്ടു കച്ചവടത്തെ
ഇല്ലാതാക്കുവാൻ അധികം ശ്രമിച്ച ശേഷം അറവി,
തുൎക്കരും ആ നഗരം വിട്ടു പോകയും ചെയ്തു. അക്കാ
ലം കോഴിക്കോട്ട നൂറ പണത്തിന്നു മുളകു വാങ്ങിയാൽ
(മിസ്ര) ജിദ്ദയിൽ തന്നെ ൧൨,000ത്തിന്ന വിൽക്കും; കോ
ഴിക്കോട്ടുള്ള കൊയപ്പക്കിയെ അൾബുകെൎക്ക ഗോവ
യിലേക്ക് വിളിച്ചു ചുങ്കത്തിരുത്തി മാനിച്ചു. അവൻ
ഒരു വൎഷം അവിടെ പാൎത്തു; പട്ടണത്തോടു പടക്കാ
യി വരുന്നവരെ തടുത്തു പൊരുതു ഒരുനാൾ പുരദ്വാര
ത്തിങ്കൽ പട്ടുപോകയും ചെയ്തു. കൃഷ്ണരായർ സമ്മാ
നം അയച്ചതല്ലാതെ ഭട്ടക്കളയിലെ രാജാവ് ഏറിയ
കാലം മറന്നിട്ടുള്ള കപ്പം അയപ്പാൻ ഓൎത്തു ക്ഷമ അ
പേക്ഷിച്ചു ഹൊന്നാവര, വെംഗപുര, ചാവൂൽദീപു
ൟ നഗരങ്ങളിൽ സ്വാമികളായവരും ഒക്കെയും വെ
വ്വെറെ മന്ത്രികളെ അയച്ചു കാഴ്ചകളെ വെപ്പിക്കയും
ചെയ്തു. ഇങ്ങിനെ വരുന്നവരോട എല്ലാം അൾബു
കെൎക്ക താൻ കാൎയ്യം പറഞ്ഞു താൻ എടുപ്പിക്കുന്ന മ
തിൽ, കൊത്തളം, കൊതിക്കാല, പള്ളികൾ മുതലായ
തും കാണിച്ചു കീൎത്തി അത്യന്തം പരത്തുകയും ചെയ്തു.
ഒരവകാശ സംഗതിക്കായി ഇടച്ചിൽ ഉണ്ടായിട്ടു മേ
ലരാവ് ഗോവയിൽ വന്നു അഭയം വീണാറെ, [ 130 ] അൾബുകെൎക്ക അവനെ കൊണ്ടു പുരാണ ജന്മികളെ
വിളിപ്പിച്ചു മാപ്പിള്ളമാർ അതിക്രമിച്ചു നടന്ന ഭൂമിക
ളെ ഒഴിപ്പിച്ചു ജന്മികൾക്ക് മടക്കി കൊടുത്തു. ഇങ്ങി
നെ ഗോവാനാട്ടിന്റെ ചുറ്റും അടക്കിയ സകല
ദേശത്തിന്നും മേലരാവെ നാടുവാഴിയാക്കി വെക്കയും
ചെയ്തു. ഇങ്ങിനെ അൾബുകെൎക്ക ഗോവാപട്ടണ
ത്തെ ഉറപ്പിച്ചു. പൊൎത്തുഗൽ നാണ്യം അടിപ്പിച്ചു
രാജദ്രവ്യം വൎദ്ധിപ്പിച്ചു കള്ളരെ പക്ഷഭേദം കൂടാതെ,
ശിക്ഷിച്ചും കൊണ്ടു പ്രധാന പറങ്കികളിലും അനേ
കരെ തന്റെ സത്യത്താൽ ശത്രുക്കളാക്കിയ ശേഷം
പുതിയത ഒന്നു വിചാരിച്ചു. കൊച്ചിയിൽ വന്നു ഇ
നി ഞാൻ മലാക്കയെ കാണെണം എന്നു പെരിമ്പ
ടപ്പോടു ഉണൎത്തിക്കയും ചെയ്തു, "അയ്യൊ അവിടെ
വൈഷമ്യം നന്നെ ഉണ്ടാകും" ഗോവയും കൂടെ കൈ
"ക്ക നന്നായടങ്ങി വന്നിട്ടില്ലല്ലൊ, താമൂതിരിയും പുതി
"യ ദ്രോഹം വിചാരിക്കും "എന്നു പറഞ്ഞു വിരോധി
ച്ചതു ആ മരക്കാരുടെ ഉപദേശത്താൽ തന്നെ ആയ
"തു. അൾബുകെൎക്കൊ "ഞാൻ ദൈവത്തിൽ ആശ്ര
യിക്കുന്നു" എന്നു ചൊല്ലി മാപ്പിള്ളമാരുടെ കച്ചവടം
അധികം ഊന്നിയിരുന്ന സ്ഥലത്തെ കൈക്കലാക്കു
വാൻ തക്കം എന്നു കണ്ടു വലിയ കപ്പൽ ബലത്തോ
ടുകൂട കിഴക്കോട്ടേക്ക് പുറപ്പെടുകയും ചെയ്തു.

൪൮. മലാക്കാദി യുദ്ധസമൎപ്പണം.

ൟഴത്തെ കടന്നാൽ അച്ചി, യവ തുടങ്ങിയുള്ള
ദ്വീപുകൾ കാണും; ജാതിക്കാ, കറാമ്പു, സകു അരി മുത [ 131 ] ലായ കായ്കനികളും അവിടെ നിന്നുണ്ടാകുന്നു. അതി
ന്നും ചീനക്കച്ചവടത്തിന്നും അന്നു മൂലസ്ഥാനമായ
തു മലാക്ക തന്നെ. മാപ്പിള്ളമാരും ചെട്ടികളും വളരെ
ഉണ്ടു. ചെമ്പും വെള്ളീയവും അവിടെ കിട്ടുന്ന വി
ലക്ക മറ്റൊരിടത്തും കിട്ടുകയില്ല; അതുകൊണ്ടു കോട്ട
യിൽ ൩൦൦൦ വലിയ തോക്കു തന്നെ വെച്ചിട്ടുണ്ടായി
രുന്നു; യുദ്ധവിവരം എന്തിന്നു പറയുന്നു. അൾബു
കെൎക്ക കോട്ടയെ പിടിച്ചാറെ, മലായികളെ അനുസ
രിപ്പിച്ചു ശേഷമുള്ള മാപ്പിള്ള കപ്പലോട്ടത്തെയും വാ
ണിഭശ്രീത്വത്തെയും വേരറുക്കയും ചെയ്തു. (൧൫൧൧
ജൂലായി) മറ്റ ഓരൊരൊ ദ്വീപുകൾ അന്നു മുതൽ
പൊൎത്തുഗൽ കോയ്മക്കടങ്ങി കൊണ്ടിരിക്കുന്നു.

"(൧൫൧൨)" കേരളത്തിൽ പിന്നെയും കലക്കം ഉ
ണ്ടെന്നും ഗോവയുടെ ചുറ്റും പട കലശലായി എ
ന്നും കേട്ടപ്പൊൾ, അംബുകെൎക്ക മടങ്ങി പൊരുവാൻ
നിശ്ചയിച്ചു പുറപ്പെട്ട ശേഷം കപ്പൽ ചേതപ്പെടു
കയാൽ താൻ നീന്തി ജീവനോടെ തെറ്റി. വസ്തുവ
കകൾ എല്ലാം ആണ്ടു പോയി; അതിന്റെ ചൊല്ലി ദുഃ
ഖിച്ചില്ല എങ്കിലും ഒരു തോൾവളയും അതിൽ പതിച്ച
രത്നവും ഉണ്ടു; ആയത് മുറിവായൊട അണച്ചാൽ
ചോരയുടെ ഒലിപ്പ ഉടനെ നിന്നു പൊകും. ൟ ഒന്നു
കാണാതെ പോയതിനാൽ സങ്കടം തോന്നി എന്നു
കേൾക്കുന്നു. ൧൫൧൨ ഫെബ്രു. കൊച്ചിയിൽ എത്തി
യാറെ, വളരെ സന്തോഷം ഉണ്ടായി "നിങ്ങൾ മരി
"ച്ചപ്രകാരം വൎത്തമാനം എത്തി എന്നു മരക്കാർ എ
"ല്ലാവരും ശ്രുതി പൊങ്ങിച്ചിരുന്നു. താമൂതിരി പുതി
"യ പടവുകളെ ഉണ്ടാക്കിച്ചു പല ദിക്കിലും ആളെ [ 132 ] "അയച്ചു കലക്കത്തിന്നു വട്ടം കൂട്ടിയിരുന്നു" എന്നു
കേട്ടത ഒഴികെ പറങ്കികൾ മാപ്പിള്ളമാരും നാട്ടുകാരുമാ
യികൂടിപാൎക്കയാൽ കളവുവ്യഭിചാരാദിദോഷങ്ങൾ അ
തിക്രമിച്ചതു കണ്ടു ദുഃഖിച്ചു കോട്ടക്കും നഗരത്തിന്നും
അതിർ ഇട്ടു "ക്രിസ്ത്യാനർ അല്ലാത്തവർ ആരും അതിർ
"കടന്നാൽ മരിക്കേണം" എന്നു വ്യവസ്ഥ വരുത്തി
അതുകൊണ്ടു ൪൦൦റ്റിൽ പരം കൊച്ചിക്കാരും ചില
നായന്മാരും രണ്ടു മൂന്നു പണിക്കന്മാരും സ്നാനം ഏറ്റു
കോട്ടയുടെ അകത്തു പാൎപ്പാൻ അനുവാദം വാങ്ങുക
യും ചെയ്തു [മഴക്കാലത്തു കൊച്ചിയിൽ പല ബാല്യ
ക്കാരും ക്രിസ്തീയ മാൎഗ്ഗത്തെ അവലംബിക്കകൊണ്ടു
അൾബുകെൎക്ക് ഓരൊ എഴുത്തുപള്ളി ഉണ്ടാക്കി വായ
നയും സഭാപ്രമാണം മുതലായതും അഭ്യസിപ്പിക്കയും
ചെയ്തു.]

പിന്നെ മാലിലെ രാജാവയച്ച ദൂതൻ കൊച്ചി
യിൽ വന്നു അൾബുകെൎക്കെ് കണ്ടു "ഞങ്ങളും മാനു
"വെൽ രാജാവെ ആശ്രയിക്കെ ഉള്ളൂ; കാലത്താലെ
"കയറ മുതലായ കാഴ്ച വെക്കാം; നമ്മുടെ സങ്കടത്തെ
"മാറ്റേണം മമ്മാലി മരക്കാർ നമ്മുടെ ദീപുകളിൽ
"വന്നു അതിക്രമിച്ചു പത്തിൽ ചില്വാനം എടുത്തിരി
"ക്കുന്നു; ആയവ ഇങ്ങോട്ട കൊടുപ്പിക്കയും വേണം"
എന്നു യാചിച്ചപ്പൊൾ, അൾബുകെൎക്ക് വിസ്തരിച്ച
വാസ്തവം കണ്ടു നല്ല ഉത്തരം പറഞ്ഞു വിടക്കൊടുക്ക
യും ചെയ്തു. പിന്നെ കണ്ണന്നൂരിൽ വന്നാറെ, മമ്മാലി
വളരെ സങ്കടപ്പെട്ടു "ദീപുകൾ നമ്മുടെത" എന്ന
വാദിച്ചിട്ടും അൾബുകെൎക്ക വിധിച്ചതിന്നു ഇളക്കം വ
ന്നില്ല. ആയവൻ അത ഒഴിപ്പിച്ചപ്പൊൾ പറങ്കികൾ [ 133 ] ചിലർ മരക്കാരൊട കൈക്കൂലി വാങ്ങി എന്നും, മറ്റു
ചിലർ വ്യാപാരത്തിൽ മാപ്പിള്ളമാരെ തോല്പിച്ചു എ
ന്നും കേട്ടപ്പോൾ വളരെ കയൎത്തു "ക്രിസ്ത്യാനർ നി
മിത്തം ക്രിസ്തു നാമത്തിന്നു വരുന്ന ദൂഷണം ചൊല്ലി
ദുഃഖിച്ചു, അവരവർ അന്യായമായി എടുത്തതെല്ലാം
ഉടയവൎക്ക മടക്കികൊടുപ്പിച്ചു ഇതിനാൽ തന്റെ സ്ഥാ
നികളിൽ അധികം പേരെ ശത്രുക്കളാക്കുകയും ചെയ്തു.

൪൯. പറങ്കി യുദ്ധസമൎപ്പണം.

അൾബുകെൎക്ക മലയാളം വിട്ടു (൧൫൧൨ സപ്ത.)
ഗോവയിൽ എത്തിയാറെ, അതിലുള്ള യുദ്ധശേഷവും
സമൎപ്പിച്ചു, മേലരാവജ്യേഷ്ഠന്റെ അപായത്താൽ
മെൎജ്ജുവിൽ ഇടപ്രഭുവായതു കേട്ടു സന്തോഷിച്ചു
അവനെ പൊൎത്തുഗൽ കോയ്മയിൽ ആശ്രയിപ്പിച്ചു.
പിന്നെ അദിൽഖാനും സന്ധി യാചിക്കയാൽ അവ
നോടും നിരന്നു. ഹബെശിൽനിന്നു ദൂതന്മാർ വന്നു
"ഞങ്ങളുടെ വകക്കാർ എല്ലാം ക്രിസ്ത്യാനർ തന്നെ;
"നിങ്ങൾ വന്നു സഹായിച്ചു ഞങ്ങളിലും മേൽക്കോയ്മ
നടത്തേണം" എന്നുണൎത്തിക്കയും ചെയ്തു. ശേഷം
എല്ലാവരും അനുസരിച്ചിരിക്കെ കൃഷ്ണരായർ മാത്രം
കാഴ്ചകളും സാന്ത്വനവാക്കും അയച്ചതല്ലാതെ ഭട്ടക്ക
ളയിൽ കോട്ട എടുപ്പിപ്പാൻ ചോദിച്ചതിന്നു അനുവ
ദിച്ചില്ല. താമൂതിരിയൊടു ഇണങ്ങി വരേണം എന്നു
അൾബുകെൎക്കിന്റെ ആന്തരം തന്നെ. കോലത്തി
രിയും പെരിമ്പടപ്പും ആയത് സമ്മതിച്ചില്ല കോഴി
"ക്കോട്ടു നഗരത്തെ നശിപ്പിച്ചല്ലാതെ രാജ്യങ്ങൾക്ക് [ 134 ] "സ്വസ്ഥത വരികയില്ല" എന്നവർ മന്ത്രിച്ചു പോ
ന്നു. പിന്നെ നെരൊഞ്ഞ കപ്പിത്താൻ തെക്കോട്ടു
ഓടുന്ന സമയം കോഴിക്കോട്ടുതൂക്കിൽ എത്തിയാറെ,
ഇളയ രാജാവായ നമ്പിയാതിരി ദൂതയച്ചു സന്ധിക്ക
അപേക്ഷിച്ചു. "ഉണ്ടായത എല്ലാം അബദ്ധമത്രെ;
"നിങ്ങൾ ഇപ്പൊൾ വന്നു കോട്ട എടുപ്പിച്ചു സ്നേഹ
"ത്തോടെ പാൎത്താൽ ചുങ്കത്തിന്റെ പാതി പൊൎത്തു
"ഗൽ ഭണ്ഡാരത്തിൽ ഏല്പിക്കാം" എന്നു ബോധി
പ്പിക്കയും ചെയ്തു, ആയതു ചൊല്ലി ഇരുവരും കൊടു
ങ്ങല്ലൂരിൽ ചെന്നു തമ്മിൽ കണ്ടു കാൎയ്യം പറഞ്ഞ ശേ
ഷം ഇന്ന സ്ഥലത്തു കോട്ട വേണം എന്നു തെളി
ഞ്ഞില്ല, എങ്കിലും അൾബുകെൎക്കോടു സകലവും അറി
യിച്ച ശേഷം അവൻ (൧൫൧൩) നൊഗൈര എന്ന
വനെ കോഴിക്കോട്ടിലയച്ചു "ഇനി നിങ്ങളുടെ കച്ചവട
"ത്തിന്നും കപ്പലോട്ടത്തിനും തടവ് ഒന്നും ഉണ്ടാ
"കയില്ല കോട്ട എടുപ്പിപ്പാനോ ഒരു സ്ഥലമെ നല്ലു
"ഞാൻ മുമ്പിൽ ഭസ്മമാക്കിയ കോയിലകത്തിന്റെ
"നിലം എല്ലാം അതിന്നു വേണം” എന്നു പറയിച്ചാ
റെ, മാപ്പിള്ളമാർ വളരെ സന്തോഷിച്ചു മുളകു കയ
റ്റിയ കപ്പലുകളെ ചെങ്കടലിലെക്കയച്ചു. താമൂതിരി
യൊ പലതും ചൊല്ലി കോട്ടപ്പണിക്ക താമസം വരു
ത്തി പോന്നു.

അതിന്റെ കാരണം അംബുകെൎക്ക അദൻകോ
ട്ടയെ പിടിപ്പിപ്പാൻ പുറപ്പെടുകയാൽ, (൧൫൧൩ ഫെബ്രു.)
തമ്പുരാനെ പേടിപ്പിപ്പാൻ കപ്പൽ പോരാത്തെപ്പൊൾ
"പറങ്കികൾക്ക് ദേശം കൊടുക്കുന്നതിനാൽ മാനഹാനി
വരും" എന്നു തോന്നി. അതുകൂടാതെ, കണ്ണനൂരിൽ [ 135 ] ഉള്ള പറങ്കികൾ ൟ മേലധികാരി പൊയതു സന്തോ
ഷം തന്നെ "ഇനി ഒരു വൎഷം ചെന്നാൽ അവനെ
പണിയിൽനിന്നു നീക്കും രാജാവ മറ്റൊരുവനെ അ
യക്കയും ചെയ്യും" എന്നൊരു ശ്രുതിയെ പരത്തി ആ
യതു കേട്ടാറെ, മമ്മാലി ഞെളിഞ്ഞു തുടങ്ങി മാലിദീ
പുകളുടെ രാജാവ് എന്റെ പേർ എടുത്തു പൊകയും
ചെയ്തു. പിന്നെ കണ്ണനൂർ കോട്ടയിൽ ഭണ്ഡാര വി
ചാരക്കാരൻ കച്ചവടക്കാരെ ഞെരുക്കി തനിക്ക് വര
വു വൎദ്ധിപ്പിച്ചു പോരുമ്പോൾ ഒരു നാൾ പൊക്കര
ഹസ്സൻ എന്ന വ്യാപാരിയെ ഒരു കടം നിമിത്തം പി
ടിച്ചു തടവിലാക്കുവാൻ ഭാവിച്ചു. മാപ്പിള്ളമാർ അതു
കണ്ടു ആയുധം എടുത്തു കലഹിക്കയാൽ പറങ്കികൾ
ചില ദിവസം തന്നെ ക്ലേശിച്ചു കോട്ടയുടെ അകത്ത
അടങ്ങി പാൎത്തു. അതിനാൽ പറങ്കിനാമത്തിന്നു ഗൌ
രവം ചുരുങ്ങി പോയി സന്ധിക്ക് ഉത്സാഹിപ്പാൻ താ
മൂതിരിക്ക് സംഗതി വന്നതും ഇല്ല. അതു കൂടാതെ
പെരിമ്പടപ്പു സ്വരൂപത്തിൽ ഓരോരോ പറങ്കികൾ
ഓരോന്നുണൎത്തിക്കയാൽ രാജാവ് ഒരു നാളും ഇണ
ക്കം വരികയില്ല. എന്നു വിചാരിച്ചു താമൂതിരിയുടെ
ഇടവകക്കാരിൽ ഒരുത്തന്ന സഹായിച്ചു മത്സരം ചെ
യ്യിപ്പിച്ചു കോഴിക്കോട്ടിന്റെ നേരെ പട അയച്ചു പ
റങ്കികളൊടു “നിങ്ങൾ മുമ്പെത്തെ കരാറിൽ എഴുതികി
ടക്കുന്ന പ്രകാരം കോഴിക്കോടുമായുള്ള സ്ഥലയുദ്ധ
ങ്ങളിലും ഇങ്ങു തുണ നിൽക്കേണ്ടതെല്ലൊ" എന്നു നി
ൎബന്ധിച്ചു തുണ ചോദിക്കയും ചെയ്തു.

ൟ വിവരം ഒന്നും അൾബുകെൎക്ക് അറിയാ
തെ "അറവിതീരത്തു യുദ്ധം ചെയ്യുമ്പോൾ താമൂതിരി [ 136 ] "പിന്നെയും ചതിച്ചു കോട്ടക്ക് സ്ഥലം തരുന്നില്ല"
എന്ന വൎത്തമാനം കേട്ടു ചെങ്കടലിൽ പ്രവേശിപ്പാ
നുള്ള കോഴിക്കോട്ട പടവുകളെ എല്ലാം പിടിച്ചു ചര
ക്കു കൈക്കലാക്കി പാൎത്തു. പിന്നെ അദൻ തുറമുഖ
ത്തെ അടക്കുവാൻ ആവതുണ്ടായില്ല. അതുകൊണ്ടു
മഴക്കാലം തീരുവാറാകുമ്പോൾ, അൾബുകെൎക്ക് വി
ഷാദിച്ചു ഗോവക്ക് മടങ്ങിവന്നു (൧൫൧൩ ആഗുസ്ത)
അവിടെ സൂക്ഷ്മവൎത്തമാനം എത്തിയ ഉടനെ അ
വൻ പിന്നെയും ദൂതരെ കോഴിക്കോട്ടിൽ അയച്ചു.അ
വരും താമൂതിരി കഴിഞ്ഞു നമ്പിയാതിരിക്ക് ഇപ്പോൾ
വാഴുവാൻ അവകാശം എന്നു കണ്ടു സന്ധികാൎയ്യ
ത്തെ വേഗത്തിൽ ഭാഷയാക്കി തീൎക്കയും ചെയ്തു.

൫൦. കോഴിക്കോട്ടിൽ പറങ്കി കോട്ട
എടുപ്പിച്ചത്.

നൊരൊഞ്ഞ കൊച്ചിയിൽ എത്തിയാറെ, പെരി
മ്പടപ്പിന്നു കോഴിക്കോട്ടിണക്കം വളരെ അനിഷ്ടം
എന്നു തന്നെ അല്ല, ഞങ്ങളും കോലത്തിരിയും നി
ങ്ങൾക്ക് പണം അയച്ചു പറങ്കപ്പടയെ വിടാതെ
നടത്തേണ്ടതിന്നു ഗൂഢമായി സഹായിക്കും എന്നീ
വണ്ണം താമൂതിരിക്ക് ദൂതയച്ച പ്രകാരം എല്ലാം അറി
ഞ്ഞു ക്ലേശിച്ചു പോരുമ്പോൾ ജുവാൻഫെൎന്നന്തസ്
എന്ന വലിയ പാതിരി മുതലായ പറങ്കി മൂപ്പന്മാരും
കൈക്കൂലിവാങ്ങി രാജഭണ്ഡാരത്തിൽനിന്നു പല
വിധത്തിലും വൎഗ്ഗിച്ചു വരുന്നതിന്നു മാറ്റം വരുമെ
ന്നും പേടിച്ചു ഒന്നിച്ചു കൂടി പെരിമ്പടപ്പെ ബോദ്ധ്യം [ 137 ] വരുത്തി, ഒക്കത്തക്ക മാനുവേൽ രാജാവെ ഉണൎത്തി
"ച്ചതിപ്രകാരം: "അൾബുകെൎക്ക് ചെയ്യുന്നത് എല്ലാം
അബദ്ധമത്രെ; ഗോവയിൽ വെള്ളക്കാൎക്ക് പാൎപ്പാൻ
"നല്ല സൌഖ്യമില്ല, കൊച്ചിത്തുറമുഖത്തിന്നു അതി
"നാൽ താഴ്ചയും നാശവും വരും. ആകയാൽ മേധാ
"വികൾ എല്ലാവരും കൂടി ഗോവയെ ഉപേക്ഷിക്കേ
"ണ്ടയൊ എന്നുള്ളതു വിചാരിച്ചു നിരൂപിച്ചു കൊൾ
"വാനായിട്ടു രാജാവവൎകൾ കല്പിപ്പാൻ തിരുവുള്ള
"ത്തിലേറാവു. അങ്ങിനെ ചെയ്തു എങ്കിൽ കാൎയ്യങ്ങൾ
"ക്രമത്താലെ തെളിഞ്ഞു വരും" എന്നിപ്രകാരം എല്ലാം
എഴുതി അൾബുകെൎക്കിന്നു വേണ്ടുവോളം മാനഹാനി
വരുത്തുകയും ചെയ്തു.

ആയത് നൊരൊഞ്ഞ അറിഞ്ഞു ഗോവയിൽ
ബോധിപ്പിച്ച ഉടനെ അൾബുകെൎക്ക് മലയാളത്തിൽ
വന്നു കണ്ണന്നൂരിലെ കലക്കത്തെ ശമിപ്പിച്ചു. കോല
ത്തിരിയുടെ മന്ത്രിയെ മാറ്റി പിന്നെ കൊച്ചിയിൽ
എല്ലാവരെയും വരുത്തി വിചാരിച്ചു സങ്കടങ്ങളെ തീ
ൎത്തു ദ്രോഹികളെ പേടിപ്പിച്ചു സൎപ്പശീലമുള്ള പാതി
രിയെ പൊൎത്തുഗലിലേക്ക് അയച്ചു ഗോവ തന്നെ
രാജ്യത്തിന്നു മൂലസ്ഥാനമായി വേണം എന്നും അതി
ന്നു കാരണങ്ങൾ ഇന്നവ എന്നും എഴുതിച്ചു സകല
കപ്പിത്താന്മാരെ കൊണ്ടും ഒപ്പിടുവിച്ചതും മാനുവേൽ
രാജാവിന്നു അയക്കയും ചെയ്തു.

പിന്നെ പൊക്കരഹസ്സൻ താമൂതിരിയോടു സ
ന്ധികാൎയ്യം വിചാരിക്കുമ്പോൾ ഇടൎച്ചകളെല്ലാം ക്രമ
ത്താലെ നീക്കുവാൻ സംഗതി വന്നു. താമൂതിരി അൾ
ബുകെൎക്കിന്റെ വാക്കു ബഹുമാനിച്ചു തന്റെ അമ്മ [ 138 ] യേയും പെങ്ങളെയും കോഴിക്കോട്ട കോയയേയും നഗ
രത്തിൽനിന്നു ദൂരത്താക്കി യുദ്ധം മന്ത്രിക്കുന്ന വിശ്വ
സ്തരെയും മിണ്ടാതാക്കിയ ശേഷം, അൾബുകെൎക്ക്
താൻ കോഴിക്കോട്ടിൽ വന്നിറങ്ങി രാജാവെ കണ്ടു സ
ഖ്യവും സമയവും ചെയ്തതിപ്രകാരം: "പൊൎത്തുഗീസ
"ർ ബോധിച്ച സ്ഥലത്തു കോട്ട എടുപ്പിച്ചു അവിടു
"ന്നു കച്ചവടം ചെയ്തു പോരുക. മുളകിന്നു ശേഷമു
"ള്ളവർ പണം മാത്രം കൊടുക്കേ പറങ്കികൾ ചരക്കു
"കളെ കൊടുത്തു മേടിച്ചാൽ മതി കൊല്ലം തോറും ൧൫൦൦൦
"ഭാരം മുളകു കൊച്ചിയിൽ നടക്കുന്ന വിലക്കു തന്നെ
"ബന്തരിൽ വെക്കുക. ആണ്ടിലെ ചുങ്കത്താൽ പാ
"തി മാനുവേൽ രാജാവിനു കപ്പമായി ഏല്പിക്ക. ക
"ബ്രാലിന്റെ സമയത്ത് പാണ്ടിശാലക്കും മറ്റും
ചേതം വന്നതെല്ലാം താമൂതിരി ഭണ്ഡാരത്തിൽനിന്ന
"ഒപ്പിക്ക" എന്നിപ്രകാരം സന്ധിച്ച നാൾ മുതൽ
ഇടപ്പള്ളിത്തമ്പുരാൻ മുതലായവൎക്ക് പടക്കായി കൊടു
ക്കുന്ന സഹായം മുടങ്ങിപ്പോയി. പറങ്കികൾക്ക് ചെ
ലവ കുറഞ്ഞു വരവു വൎദ്ധിക്കയും ചെയ്തു. അന്നു
കോലത്തിരിയും വിചാരിച്ചു എങ്ങിനെ എങ്കിലും ഇ
നി മാപ്പിള്ളമാരെ പേടിപ്പാൻ സംഗതിയില്ല; മുസ
ല്മാനരുടെ അതിക്രമത്തിന്നു തടവു വന്നു പോയി
എന്നു വിചാരിച്ചു സന്തോഷിച്ചു പെരുമ്പടപ്പിന്നു
ബോധം വരുത്തുവാൻ എഴുതുകയും ചെയ്തു.

അനന്തരം കോഴിക്കോട്ടിൽ തെക്കെ അറ്റത്തു പു
ഴവക്കത്തു തന്നെ കോട്ട എടുപ്പിപ്പാൻ തുടങ്ങി. കണ്ണ
നൂർ മുതലായ കോട്ടപ്പണി ചെയ്തു തീൎത്ത തൊമാ
ഫെൎന്നന്തസ് തന്നെ. ആ കോട്ടയേയും നിൎമ്മിച്ചു [ 139 ] നൊഗെര കപ്പിത്താൻ പട്ടാളത്തെ നടത്തുകയും ചെ
യ്തു കോട്ട ചതുരശ്രത്തിൽ തന്നെ തീൎത്തതു കടൽക്ക
നേരെ രണ്ടു ഗോപുരവും അതിന്റെ ഇടയിൽ വെ
ള്ളത്തിൻ നടുവിൽ നീണ്ട കേമമുള്ള നടയും ഉണ്ടു.
കല്ലും കുമ്മായവും പണിക്കാരും വേണ്ടുവോളം കിട്ടേ
ണ്ടതിന്നു താമൂതിരി താൻ നിത്യം പ്രയത്നം കഴിച്ചു
പോന്നു. പാൎസി, സുല്ത്താൻ, ശൈഖ്, ഇസ്മാലി ആ
വൎഷത്തിൽ തന്നെ ഒരു മന്ത്രിയെ അയച്ചപ്പോൾ,
അൾബുകെൎക്ക് അവനെ കോട്ടപ്പണി എല്ലാം കാ
ണിച്ചു വിസ്മയം വരുത്തുകയും ചെയ്തു. പിന്നെ താ
മൂതിരി മാനുവേൽ രാജാവിന്നു താൻ ഒരു കത്തെഴുതി
"എന്നേക്കും മിത്രത വേണം എന്നും കോഴിക്കോട്ടേക്ക്
"തന്നെ കപ്പലും ചരക്കും നിയോഗിക്കേണം എന്നും
" മിസ്ര സുല്ത്താനും മക്കത്ത് കച്ചവടക്കാരും ആയി
"ഞങ്ങൾ ഇപ്പോൾ ഇടഞ്ഞു പോയല്ലൊ അതു കൊ
"ണ്ട് ൟ നഗരത്തിന്നു മുമ്പേത്തെ ശ്രീത്വം വരേ
"ണ്ടതിന്നു നിങ്ങളുടെ കടാക്ഷം തന്നെ പ്രമാണം
"എന്നും എന്റെ പുഴവക്കത്തു കപ്പൽ ഉണ്ടാക്കേണ്ട
"തിന്നു തോന്നിയാൽ ജാതി മരം മുതലായ സംഭാര
"ങ്ങൾ എല്ലാം ആവോളം എത്തിക്കാം എന്നും ചൊല്ലി
"അൾബുകെൎക്കെയും നന്ന സ്തുതിച്ചു തന്റെ പ്രധാ
"നന്മാരെ കൊണ്ടു ഒപ്പിടുവിച്ചു താനും പൊന്മുദ്രയിട്ടു
"നവരത്നം തുടങ്ങിയുള്ള സമ്മാനങ്ങളോടു കൂടെ ആയ
"ക്കയും ചെയ്തു." അന്നു നിയോഗിച്ച ൨ മന്ത്രികളിൽ
ഒരുവൻ പൊൎത്തുഗലിൽ എത്തിയപ്പോൾ സ്നാനം
ഏറ്റു ക്രൂശ് എന്ന നാമം ധരിച്ചു പിന്നത്തേതിൽ
മലയാളത്തിൽ വന്നു വ്യാപാരം ചെയ്തു ക്രിസ്തുനാമ [ 140 ] വ്യാപനത്തിന്നായി പ്രയത്നം കഴിക്കയും ചെയ്തു. ആ
താമൂതിരിയുടെ ജീവപൎയ്യന്തം പറങ്കികളോടു മമത ഉ
ണ്ടായതെ ഉള്ളൂ. ആ കോട്ടയൊ ൧൨- വൎഷം കഴിഞ്ഞ
ഉടനെ പറങ്കികൾ തങ്ങൾ തന്നെ ഇടിച്ചു കളയേ
ണ്ടി വന്നിരിക്കുന്നു.

൫൧. അൾബുകെൎക്കിന്റെ മഹത്വവും
ശത്രുക്കളുടെ അതിക്രമവും.

കോഴിക്കോട്ടു തുടങ്ങിയ നാൾ മുതൽ അൾബു
കെൎക്കിന്റെ കീൎത്തി ആസ്യയിലും യുരോപയിലും എ
ങ്ങും പരന്നു: അവനും പറങ്കികളുടെ വാഴ്ചക്ക് ഉറപ്പു
വരുത്തുവാൻ ആവോളം പ്രയത്നം കഴിച്ചു ദിവസേ
ന വൎദ്ധിക്കുന്ന വരവു മിക്കതും ൟ ദേശത്തിലെ കോ
ട്ടകൾക്കായി തന്നെ മുറ്റും ചെലവഴിച്ചു. യുരോപ
യിൽ വിശേഷമായ കാഴ്ചകളെ അയച്ചു വിട്ടു താനും,
മുമ്പെ പറങ്കികൾ കാണാത്ത ഗണ്ഡകം എന്ന വാൾ
പുലിയേയും പല ആനകളെയും ലിസ്ബൊനിൽ അ
യച്ചാറെ, രാജാവ് ജനവിനോദത്തിന്നായി ആന
യെ വാൾ പുലിയോടു പോർ ചെയ്യിച്ചു ആന പട്ടു
പോകയും ചെയ്തു. പിന്നെ പത്താം ലെയൊ പാപ്പ
വാഴുവാൻ തുടങ്ങിയാറെ, (൧൫൧൩) മാനുവേൽ രാജാ
വ് അവനു സമ്മാനം അയച്ചിതു: ചില സ്വൎണ്ണ
പ്രതിമകളും, ഒരു വാൾപുലിയും ഒരു പാൎസിക്കുതിര
പ്പുറത്തിരിക്കും ചെറിയ നായാട്ടുപുലിയും മറ്റും പാ
വാനോടു കൂട ഒരു വലിയ ആന രോമനഗരത്തിൽ [ 141 ] പ്രവേശിച്ച നാൾ പാപ്പാവിന്മുമ്പിൽ എത്തിയ ഉട
നെ (൧൫൧൪ മാൎച്ച് ൧൨.) ആ ആന മൂന്ന് വട്ടം ദ
ണ്ഡനമസ്കാരം ചെയ്തു. പാപ്പാ വളരെ അതിശയി
ക്കയും ചെയ്തു, "ഇനി വേഗത്തിൽ ആസിയേയും
അമെരിക്കയും പാപ്പാവിൻ കൈവശമാകും" എന്ന്
അപ്പോൾ രോമയിൽ ജനശ്രുതി ഉണ്ടായി. യുരോപ
യിൽ അടുക്കെ തന്നെ ലുഥർ മൂലമായി വരേണ്ടുന്ന
സഭാഛിദ്രം അന്നു രോമയിൽ ഊഹിച്ചതും ഇല്ല.

ഇവ്വണ്ണം ഒക്കെയും അൾബുകെൎക്ക നാമം ചൊ
ൽക്കൊണ്ടു പോരുകയാൽ ശത്രക്കളുടെ അസൂയയും
വൎദ്ധിച്ചു. ഇവൻ ഏകദേശം രാജാവോളം വൎദ്ധിച്ചു
വല്ലൊ എന്നു പലരും മാനുവേൽ രാജാവെ ഉണൎത്തി
ച്ചു ശങ്ക ജനിപ്പിച്ചു ഭേദപ്രയോഗം തുടങ്ങുകയും
ചെയ്തു. ആ ൧൫൧൩ ആണ്ടു അൾബുകെൎക്ക കണ്ണ
നൂരിൽ തന്നെ പാൎക്കുമ്പൊൾ, ലീമ, റെയാൽ മുതലാ
യ കപ്പിത്താന്മാർ ഗൂഢമായി കൂടി നിരൂപിച്ചു. അ
ക്ഷരം അറിയായ്കയാൽ പെറെര എന്നവനെ കൊ
ണ്ടു മാനുവെൽ രാജാവിന്നു കത്തുകൾ എഴുതിച്ചതും
എഴുതിക്കുന്നതും കേട്ടപ്പൊൾ പെറെയെ വിളിച്ചു
മാഫ് കൊടുത്തു കത്തുകളുടെ പകൎപ്പ വാങ്ങുകയും ചെ
യ്തു. അതിന്റെ വിവരം: "വിസൊറെയി ഭാഗ്യം ഏ
"റെയുള്ള ചതിയനത്രെ അവൻ മലയാളരാജക്ക
"ന്മാരെ വഞ്ചിച്ചു പറങ്കികൾക്കുള്ള കൊള്ളയെ താൻ
"എടുത്തുകൊണ്ടും മാപ്പിള്ളമാരോടു ഒരു പെട്ടി നിറയ
" പൊന്നു വാങ്ങി കടൽ പിടിക്കാരനായി ഓരൊന്നു
"മോഷ്ടിച്ചുംകൊണ്ടു ദ്രവ്യം അത്യന്തം വൎദ്ധിപ്പിക്കുന്നു.
"പിന്നെ തനിക്ക വേണ്ടപ്പെട്ടവൎക്ക് സമ്പത്ത്
[ 142 ] "വളരെ കൊടുത്തു രാജാവിന്റെ ആളുകളെ തന്റെ
"സ്വാധീനത്തിലാക്കുവാൻ നോക്കുന്നു. ചില യഹു
"ദന്മാരെ അവൻ സ്നാനം ഏല്പിച്ചു തന്റെ ദിഭാഷി
"കളാക്കി രാജ്യകാൎയ്യം എല്ലാം അവരിൽ സമൎപ്പിച്ചിരി
"ക്കുന്നു. അവന്റെ വഴിയെ വാഴുവാൻ ഇവൎക്കൊ
"അവകാശം എന്നറിയുന്നില്ല; അവന്റെ ശൌൎയ്യം
“പറവാനും ഇല്ല. നഗ്നരായ കറുത്ത ജനങ്ങളെ ല
"ക്ഷം കൊല്ലുകയിൽ എന്തൊരു വിശേഷം? താൻ ഇരി
"മ്പങ്കി ഉടുത്തു വഴിയെ നിൽക്കെയുള്ളു പട തീൎന്നാൽ ഉ
"ടനെ ആവശ്യമില്ലാത്ത സ്ഥലത്തും കോട്ടകളെ എടു
"പ്പിക്കുന്നു കച്ചവടത്തിന്നു ഒട്ടും വിചാരമില്ല; യുദ്ധ
"ത്താൽ കവൎച്ചയിലും അഭിമാനത്തിലും അത്രെ കാം
"ക്ഷ, ചരക്ക അധികം കിട്ടുന്ന കൊച്ചിക്ക അവൻ
"നാശം വരുത്തുവാൻ തുടങ്ങി, കപ്പൽ വന്നു പോകു
"മാറുണ്ടു സത്യം; അതിൽ ചരക്കു മിക്കതും അവന്റെ
" പെൺകുട്ടികൾ തന്നെ അത അവൻ തനിക്കായി
"വാങ്ങിയ ദാസികളത്രെ. അവരെ പിന്നെ ഇഷ്ട
"ന്മാൎക്കും കൊടുക്കും ചിലൎക്ക് പണത്തിന്നു വിൽക്കും
"അതിന്നു വിവാഹം എന്നു പേർ വിളിച്ചു പോരുന്നു.
"അവന്നുള്ളതിൽ അധികം മുഹമ്മദിന്നും സ്ത്രീകൾ ഉ
"ണ്ടായിട്ടും ഇല്ല, പള്ളിക്കാൎയ്യം ഒട്ടും നോക്കുമാറില്ല; അ
"ജ്ഞാനികളോടും യഹൂദന്മാരോടും സ്നേഹം ഒരു പോ
"ലെ തന്നെ. നമ്മുടെ മികച്ച പാതിരിയെ അവൻ
"അപമാനംവരുത്തി പൊൎത്തുഗലിൽ അയച്ചുവല്ലൊ
"അതു വേശ്യാദോഷം മുതലായത ആരോപിച്ചു ചെ
"യ്തപ്രകാരം ചൊല്ലിയതു മുഴുവനും വ്യാജം അത്രെ;
"അദ്ദേഹം ഏറ്റവും നല്ലവനായിരുന്നു, ഇപ്പൊൾ
[ 143 ] "അവൻ ഒരു മദ്യപായിയെ പ്രധാന പാതിരിയാക്കി
"യിരിക്കുന്നു. ആയവൻ കുമ്പസാരത്തിൽ കേൾക്കാ
"യി വരുന്ന വിശേഷങ്ങൾ ഒക്കെയും തന്നോട് അ
"റിയിക്കണം എന്നു നിൎണ്ണയം അതുകൊണ്ടു അ
"ജ്ഞാനികൾ ആരും ഇപ്പൊൾ വന്നു ചേരുന്നതുമി
ല്ല. മാപ്പിള്ളമാരുടെ കൂട്ടത്തിൽ ചേരുകെ ഉള്ളൂ. ഇത്
"എല്ലാം ആരാഞ്ഞു നോക്കെണം വിസൊരയി കൊ
"ല്ലംതോറും കണക്ക് ഒപ്പിക്കുമാറ ഒരു വ്യവസ്ഥ വരു
"ത്തേണം ൟ എഴുതിയത് ഒക്കെയും ശുദ്ധപട്ടാങ്ങല്ല
"എന്നു വരികിൽ എഴുത്തുകാരനോട് ചോദിക്കട്ടെ, കള
"വു എന്നു കണ്ടാൽ തലയറുക്കാവൂ"

ആയത് ഒക്കെയും അൾബുകെൎക്ക എത്രയും ശാ
ന്തമനസ്സോടെ വായിച്ചു കേട്ടു കപ്പിത്താന്മാരെയും
കേൾപ്പിച്ചു. "ഞാൻ രാജാവെ സേവിപ്പാൻ കാട്ടുന്ന
ഉത്സാഹത്തിന്റെ ഫലം ഇതത്രെ" എന്നു ചൊല്ലി
അതിശയിച്ചിരുന്നു പിന്നെ താൻ വ്യാഖ്യാനം ഒന്നും
ചേൎക്കാതെ, കത്തുകളെ ഒരു മാറാപ്പാക്കി രാജസന്നിധി
യിങ്കലേക്ക് അയച്ചു. സ്ഥാനികൾ മിക്കവാറും അ
തു കണ്ടാവെ, "ഇതു പോരാ" എന്നു ചൊല്ലി കൂടി
വിചാരിച്ചു. ആൾബുകെൎക്കിന്റെ സ്തുതിക്കായി ഒരു
കത്ത് എഴുതി കൂടെ ആയപ്പാൻ നിൎബന്ധിച്ചു. അ
തിനു അവൻ പറഞ്ഞു : ഇതരുത; ഞാൻ നിങ്ങളെ
"ക്കൊണ്ടു എന്റെ ഗുണത്തിനായി എഴുതിച്ച പ്ര
"കാരം തോന്നും അല്ലൊ? ഇനി ദൈവത്തിൻ ഇഷ്ടം
"പോലെ ആകട്ടെ".

എന്നതിന്റെ ശേഷം അവൻ കൊച്ചിക്ക് പോ
യി പെരിമ്പടപ്പെ കണ്ടു താമൂതിരിയോട് ഇണങ്ങി [ 144 ] യതിന്റെ ഹേതുക്കളെ വിസ്തരിച്ചു പറഞ്ഞു കുടിപ്പ
"ക നമുക്കു മുസല്മാനരോടെ ഉള്ളൂ. കൊല്ലത്തെ രാ
"ജാവ് നിരപ്പിന്നു യാചിച്ചാൽ അവനോടും സന്ധി
"ക്കേ വേണ്ടു, ദൈവം നിങ്ങളുടെ അജ്ഞാനം മാറ്റേ
"ണമെ എന്റെ മരണത്തിന്നു മുമ്പെ മക്കത്തു പോ
"യി ആ കള്ള നെബിയുടെ അസ്ഥികളെ കുഴിയിൽ
"നിന്നു എടുത്തു കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു"
ഇവ്വണ്ണം പലതും ചൊല്ലി രാജാവിന്നു സമ്മതം വ
രുത്തി കേരളത്തിലെ അവസ്ഥകൾ ഒക്കെയും യഥാ
സ്ഥാനത്തിലാക്കി കണ്ടശേഷം പടകേറി അന്ത്യയു
ദ്ധ പ്രയാണത്തിന്നായിക്കൊണ്ടു ഗോവെക്കു മടങ്ങി
പോകയും ചെയ്തു.

൫൨.. അൾബുകെൎക്കിന്റെ മരണം.

൧൫൧൫ ഫെബ്രുവരി മാസം അൾബുകെൎക്ക്ക
പ്പലുകളെ ഒക്കെയും ചേൎത്തു ൧൫൦൦ പറങ്കികളെയും
൬൦൦ മലയാളികളെയും കരേറ്റി പാൎസികച്ചവടത്തി
ന്റെ മൂലസ്ഥാനമാകുന്ന ഹൊൎമ്മുജെ പിടിപ്പാൻ ര
ണ്ടാമത പുറപ്പെട്ടു. അവിടത്തെ രാജാവ് പറങ്കികളു
ടെ മിത്രമെങ്കിലും കാൎയ്യക്കാർ രാജാധികാരത്തെ ചുരു
ക്കി പൊൎത്തുഗീസരിൽ ശങ്ക കാണിച്ചു തന്നിഷ്ടം പ്ര
വൃത്തിച്ചുപോന്നു. പട കൂടാതെ കൌശലം കൊണ്ടു
പട്ടണപ്രവേശം ചെയ്തപ്പൊൾ, അൾബുകെൎക്ക കാ
ൎയ്യക്കാരനെ കൊല്ലിച്ചു. രാജാവ് മാനുവേലിന്റെ മേ
ൽകൊയ്മയെ ആശ്രയിപ്പിച്ചു കോട്ടയിൽ പറങ്കികളെ
പാൎപ്പിച്ചു. പാൎസി, ശാഹായ, ഇസ്മാലി, അതു കേട്ടാ [ 145 ] റെ, അൾബുകെൎക്കിന്റെ ശ്രീത്വം നിമിത്തം അതി
ശയിച്ചു, സമ്മാനങ്ങളെ അയച്ചു മമത ഉറപ്പിക്കുകയും ചെയ്തു.

അതിന്നിടയിൽ മാനുവേൽ രാജാവ് ആ മേൽ
പറഞ്ഞ വൈരികളുടെ കത്ത് എല്ലാം കണ്ടും അസൂയ
ക്കാരുടെ മന്ത്രണം കേട്ടും കൊണ്ടു വിചാരിച്ചു ലോ
പോ സുവാരസ് എന്ന കപ്പിത്താനെ പിസൊരെ
യാക്കി മലയാളത്തിലേക്ക് ൧൦ കപ്പലുമായി നിയോ
ഗിച്ചയച്ചു, (൧൫൨൫ എപ്രീൽ) ആയവൻ സപ്ത
മ്പ്ര ൨ാം ൹ ഗോവയിൽ എത്തിയാറെ, "അൾബുകെ
ൎക്കിന്റെ അധികാരം തീൎന്നു എന്നറിയിച്ചു" സാധാ
രണമായ ദുഃഖം ഉണ്ടാക്കി ഉടനെ അൾബുകെൎക്കി
ന്റെ വിശ്വസ്തരെ മാറ്റി, പിന്നെ കണ്ണന്നൂരിൽ ഓ
ടി കോലത്തിരിയെ കണ്ടു, മാനുവേലിന്റെ കാഴ്ചയാ
യി ചിലതു സമ്മാനിച്ചു കൊച്ചിക്ക് പോയി ആ
ണ്ടത്തെ ചരക്കു കരയേറ്റി അയപ്പിക്കയും ചെയ്തു.
അപ്പോൾ പെരിമ്പടപ്പും അവനെ കണ്ടു "ഹോ ഇ
വൻ ഒട്ടും പരിപാകം ഇല്ലാത്തവൻ അല്ലൊ അൾ
"ബുകെൎക്കിൽ നാമും കുറ്റം ആരോപിച്ചത് കഷ്ടം ക
"ഷ്ടം തന്നെ" എന്നു പറഞ്ഞു. പിന്നെ പൊൎത്തുഗീ
സരിൽ ഉത്തമന്മാർ "അൾ്മൈദ അൾബുകെൎക്ക എ
ന്നവരുടെ ശുഭകാലം കഴിഞ്ഞുവല്ലൊ" എന്നു വെച്ചു
രാജസേവ, വെറുത്തു, കപ്പലേറി വിലാത്തിക്ക മടങ്ങി
പ്പോകയും ചെയ്തു.

ഹൊൎമ്മുജിൽനിന്ന ഓടി വരുമ്പോൾ, തന്നെ അ
അൾബുകെൎക്കിന്നു ഒരു പടക എതിരേല്പാൻ ചെന്നു വ
ൎത്തമാനം എല്ലാം അറിയിച്ച ഉടനെ, അവൻ ദുഃഖിച്ചു [ 146 ] "വിശുദ്ധ യേശുവെ! ഇതിൽനിന്നു തെറ്റുവാൻ
"ഒരു വഴിയും കാണാ; രാജസേവ നിമിത്തം ആളു
"കൾ വിരോധം ആളുകളുടെ സേവ നിമിത്തം രാജാ
"വ് വിരോധം, അതു മതി. പോവാൻ കാലമായി കി
"ഴവനെ ഉപേക്ഷിക്കൊല്ലാ!' എന്നു അണ്ണാൎന്നു നോ
"ക്കി പറഞ്ഞു ."പിന്നെ അതിസാരം പിടിച്ചപ്പൊൾ
മരണം അടുത്തു എന്നു കണ്ടു "രാജാവ് എനിക്ക് അ
നന്ത്രവനെ അയച്ചത് തക്കത്തിൽ ആയല്ലൊ. ഇ
ങ്ങിനെ ദൈവഹിതം എല്ലാം ശുഭമത്രെ" എന്നു ചൊ
ല്ലി രാജാവിന്നു ഒരു കത്ത എഴുതി "രാജ്യകാൎയ്യം തൊട്ടു
"എന്തിന്നു ചൊല്ലുന്നു കാലം ചെന്നാൽ അതിന്റെ
"അവസ്ഥ താനെ അറിയും എനിക്ക് ഒരു മകനെ ഉള്ളൂ.
"അവനെ നോക്കുവാൻ രാജാവിന്നു ഇഷ്ടം തോന്നാ
"വു ധനം ചേൎപ്പാൻ സംഗതി വന്നില്ലല്ലൊ എന്നു
"എഴുതി തീൎത്തതിൽ പിന്നെ യോഹനാൻ സുവിശേ
ഷത്തിൽനിന്നു യേശുവിന്റെ നിൎയ്യാണ വിവരം
എല്ലാം വായിപ്പിച്ചു കേട്ടു" ക്രൂശിലല്ലോ എനിക്ക് ശ
രണമെ ഉള്ളൂ "എന്നു ചൊല്ലുകയും ചെയ്തു. ദിശമ്പ്ര
൧൫ൽ ഗോവയിൽ എത്തിയാറെ, അവൻ തോണി
അയച്ചു ഒരു പാതിരിയെ കപ്പലിലേക്ക് വരുത്തി പാ
പങ്ങളുടെ ക്ഷമക്കായി വളരെ പ്രാൎത്ഥിച്ചു കൊണ്ടു
രാത്രി കഴിച്ചപ്പൊൾ, ൧൭ാം ൹ ആത്മാവെ ദൈവ
ത്തിൽ ഭരമേല്പിക്കയും ചെയ്തു. അവന്നു അപ്പൊൾ
൬൩ വയസ്സ അതിൽ ൧൦ വൎഷം വിസൊരയി സ്ഥാ
നം ഉണ്ടായിരുന്നു; ശവത്തെ കരക്കിറക്കി സുഗന്ധ
ദ്രവ്യങ്ങളെ ഇട്ടു ചില ദിവസം വരുന്നുവൎക്കു കാട്ടി
കൊടുത്ത ശേഷം ഘോഷത്തോടെ സംസ്കരിക്കു
[ 147 ] മ്പൊൾ, നാട്ടുകാരുടെ കരച്ചൽ നിമിത്തം പാതിരികളു
ടെ പാട്ടു ഒന്നും കേൾപാറായില്ല.

അവൻ നേരും ന്യായവും സൂക്ഷിച്ചു നോക്കി
യവൻ തന്നെ. വ്യാജം കേട്ടാൽ ഉടനെ കോപിക്കും;
പിന്നെ ഓരൊ നൎമ്മങ്ങളെ ചൊല്ലി തന്നെ താൻ ശാ
സിക്കും; തന്നെ അപമാനിക്കുന്നവരോടു വേഗം ക്ഷ
മിക്കും; യേശു നാമത്തിൽ വളരെ ശങ്കയും താല്പൎയ്യവു
മുണ്ടു, വേദത്തിൽ കൂട കൂട വായിക്കും ദൈവഭക്തി
നിമിത്തം ഒരുനാളും ആണയിടുമാറില്ല; ദരിദ്ര്യന്മാൎക്കു
വളരെ കൊടുക്കും, ഒരിക്കൽ തനിക്കും പൈസ്സ ഇല്ലാ
ത്തപ്പോൾ ഒരു കിലാസി വന്നു ൩ വരാഹൻ വായി
"പ്പയായി ചോദിച്ചു "ഇപ്പോൾ ഏതും ഇല്ല എങ്കിലും
"ഈ മൂന്നു രോമം പണയം വെച്ചു വല്ല പീടികക്കാര
"നോടു ചോദിക്ക; അവൻ തരും നിശ്ചയം" എന്നു
ചൊല്ലി താടിമേൽനിന്നു ൩ രോമങ്ങളെ പറിച്ചു കൊടു
ത്തയക്കയും ചെയ്തു. ഒടുക്കം അവനെ പോലെ പി
ന്നെത്തേതിൽ പൊൎത്തുഗീസരിൽ വീരന്മാർ ആരും ഉ
ണ്ടായില്ല. അവന്റെ ശവം സ്ഥാപിച്ച മറിയപ്പള്ളി
യിൽ പിന്നെ തറകെട്ടിയപ്പോൾ നാട്ടുകാരും മുസല്മാ
നരും മഹത്തുക്കളാൽ സങ്കടം അകപ്പെടുന്തോറും തറക്കു
വന്നു കാഴ്ചകളെ വെച്ചു വിളക്കു കത്തിച്ചും കൊണ്ടു
നീതിക്കായി യാചിച്ചു പോരും. ഗോവ, മലക്ക, ഹൊ
ൎമ്മുജ ഈ മൂന്നിന്റെ ജയം നിമിത്തം ദൂരസ്ഥന്മാരും
എല്ലാവരും അവനെ മാനിക്കും; പൊൎത്തുഗീസൎക്ക് തൽ
ക്ഷണം കാൎയ്യമുടക്കവും താഴ്ചയും വരാത്തത് അൾബു
കെൎക്ക് എന്ന നാമത്തിന്റെ ഓൎമ്മയാൽ അത്രെസം
ഭവിച്ചു എന്ന് ഊഹിപ്പാൻ അവകാശം ഉണ്ടു. [ 148 ] ൫൩. സുവാരസ വാഴ്ചയുടെ ആരംഭം.

സുവാരസ് ൧൧ വൎഷത്തിന്മുമ്പിൽ പന്തലായി
നി തൂക്കിൽ വെച്ചു ജയം കൊണ്ടതല്ലാതെ [൨൬ ആ
മത നോക്കുക] അപ്രസിദ്ധനത്രെ. അതുകൊണ്ടു
പല ദിക്കിൽ നിന്നും നീരസഭാവങ്ങളെ കണ്ടാറെ
താൻ പ്രാപ്തിയുള്ളവൻ എന്നു കാണിക്കേണ്ടതിന്നു
മുമ്പെ കൊല്ലത്തോടു വൈരം സമൎപ്പിച്ച് ഇണക്കം
വരുത്തട്ടെ എന്നു വെച്ചു കൊച്ചിയിൽനിന്ന് സമ
ൎത്ഥ ദൂതരെ അയച്ചു യുദ്ധനിവൃത്തി വരുത്തുകയും
ചെയ്തു. അന്നു കൊല്ലത്തെ രാജാവ് ബാലനത്രെ,
അവന്റെ ജ്യേഷ്ഠത്തിയായ ആഴിപണ്ടാരി രാജ്ഞി
എന്ന പേരുള്ളവൾ ആറ്റിങ്കൽ തമ്പുരാട്ടിയായിരി
ക്കും. ആയവൾ അവനുവേണ്ടി രാജ്യകാൎയ്യം നോ
ക്കുമ്പോൾ, പൊൎത്തുഗീസരിൽ മമത ഭാവിച്ചു അവർ
ഉപദേശിച്ച വഴിയിൽ ഇണങ്ങി വരികയും ചെയ്തു.
അന്നെത്തെ നിയമപ്രകാരം ആവിതു: " ൧൦ വൎഷത്തി
"ന്മുമ്പിൽ [൩0] ദസാ മുതലായ പറങ്കികളെ കൊന്നു
"വസ്തുക്കൾ നാനാവിധമാക്കിയതിന്നു രാജ്ഞി ൫൦൦
"ഭാരം മുളകു വെക്കേണ്ടതു അന്നു ചുട്ടുപോയ തൊമാ
"പ്പള്ളിയെ രാജ്ഞി താൻ പുതുതായി കെട്ടുക. പള്ളി
"വക ഒക്കയും യഥാസ്ഥാനമാക്കുകയും ചെയ്ക. (൧൯)
"ഇനി മുളകു വിറ്റാൽ പൊൎത്തുഗലിന്നു മുമ്പെകാട്ടി
"കൊച്ചിവിലക്കു കൊടുക്കുക, മാപ്പിള്ളമാരുടെ വമ്പു
"താഴ്ത്തി രക്ഷിച്ചു കൊൾക." എന്നിങ്ങനെ മന്ത്രിമാ
രായ പിള്ളമാർ ഒപ്പിട്ടു മേൽ പറഞ്ഞ മുളകു ഏൽപ്പിച്ചു
തുടങ്ങുകയും ചെയ്തു. ഇവ്വണ്ണം കാൎയ്യസിദ്ധി ഉണ്ടാ [ 149 ] കയാൽ സുവാരസ് ഗൎവ്വിച്ചു കോഴിക്കോട്ടിൽ എത്തി
യാറെ, താമൂതിരി അൾബുകെൎക്കിന്റെ മരണത്താൽ
ഖേദിച്ച പ്രകാരം കേട്ടു ഇഷ്ടക്കേടു ഭാവിച്ചു "കൂടി
ക്കാഴ്ചക്കു രാജാവ് കോട്ടയിൽ വരുമല്ലൊ" എന്നു ചോ
"ദിപ്പിച്ചു "ഇതു മാനക്കുറവായി തോന്നും, കോട്ടയുടെ
"പുറത്തു ഏതുസ്ഥലമെങ്കിലും മതി" എന്ന് ഉത്തരം
കേട്ടാറെ സുവാരസ് ക്രുദ്ധിച്ചു വെറും വാദത്താൽ
൧൨ ദിവസം കഴിച്ചു പടക്കു കോപ്പിട്ടു പോയ ശേ
ഷം, കപ്പിത്താന്മാർ ഒക്കത്തക്ക സന്നിധാനത്തിങ്കൽ
ചെന്നു "നിങ്ങൾ കല്പിച്ചാലും ഞങ്ങൾ ഇങ്ങിനെ
നിസ്സാര കാൎയ്യം ചൊല്ലി വാൾ ഊരുകയില്ല സത്യം°.”
എന്നുണൎത്തിച്ചതു കേട്ടപ്പോൾ കുറയ അടങ്ങി കോ
ട്ടയുടെ വാതുക്കൽ വെച്ചു താമൂതിരിയെ കണ്ടു സംഭാ
ഷിക്കയും ചെയ്തു. അന്നു വാഴുന്ന രാജാവ് എത്രയും
സന്ധിപ്രിയൻ ആകകൊണ്ടത്രെ പടകൂടുവാൻ സം
ഗതി വരാഞ്ഞതു. പിന്നെ അൾബുകെൎക്കിന്റെ മര
ണം കേട്ടാറെ, ഭട്ടക്കളയിലെ മാപ്പിള്ളമാർ കലഹിച്ചു
പറങ്കികൾ വിചാരിയാത്ത സമയം ആയുധം എടു
ത്തു, ൨൪ വെള്ളക്കാരെ കൊല്ലുകയും ചെയ്തു. അതു
കൊണ്ടു സുവാരസ് ഭട്ടക്കളയിൽ ഓടി വിസ്താരം കഴി
ക്കുമ്പോൾ, മാപ്പിള്ളമാർ മുഖസ്തുതി പറഞ്ഞുകൊണ്ടു
വശീകരിച്ചു കുറ്റക്കാൎക്ക് ആൎക്കും ദണ്ഡം വിധിച്ചതും
ഇല്ല. അതിനാൽ കൎണ്ണാടകത്തിൽ ചോനകർ ഞെ
ളിഞ്ഞു ഭയം എന്നിയെ കടല്പിടിക്കു പിന്നെയും തുനി
കയും ചെയ്തു.

അനന്തരം ഗോവയിൽ എത്തിയാറെ, അൾബു
കെൎക്കിന്റെ പണി എല്ലാം വളരെ അതിശയമായി [ 150 ] തോന്നുകകൊണ്ടു "ഈ ഗോവയിൽ തന്നെ നമ്മുടെ
"കോട്ടയുള്ളതു നല്ലതൊ അല്ലയൊ താമൂതിരിയോടും
"പടയില്ല. മലയാളത്തിൽ സുഖേന പാൎത്തു വ്യാപാ
"രം ചെയ്യാമല്ലൊ" എന്നു കപ്പിത്താന്മാരോടു നിരൂ
പിച്ചു തുടങ്ങി. നാട്ടുകാരത്തികളെ വിവാഹം ചെയ്തു
കുടിയിരുന്നവർ അതു കേട്ടാറെ, വളരെ വ്യസന
"പ്പെട്ടു: എങ്ങിനെ എങ്കിലും കോട്ടയെ പൊളിക്കുരു
"തെ" ഞങ്ങളെ ഇവിടെ പാൎപ്പിച്ചാൽ ഞങ്ങൾ പൊ
"ൎത്തുഗൽ സഹായം കൂടാതെ പൊരുതു കുഞ്ഞികുട്ടിക
ളെ രക്ഷിച്ചു കൊള്ളാം" എന്നു ബോധിപ്പിച്ചതല്ലാ
തെ, കപ്പിത്താന്മാർ മിക്കവാറും സഭയിങ്കൽനിന്നു ആ
പക്ഷം തന്നെ എടുത്തു ചൊല്ലുകയാൽ "ഗോവ പി
"ന്നെയും മൂലസ്ഥാനമായിരിക്ക" എന്ന കല്പനയാ
യി സുവാരസ് മഴക്കാലം കഴിപ്പാൻ കൊച്ചിക്ക് മട
ങ്ങിപ്പോകയും ചെയ്തു. (൧൫൧൬) അവിടെനിന്നു ചി
ല പറങ്കികൾ നായാടുവാൻ കാട്ടിൽ പോയപ്പോൾ
ചില മയിലുകളെ കണ്ടു വെടിവെച്ചു തുടങ്ങിയാറെ,
പലനായന്മാരും ഒരു കയ്മളും വന്നു "ഇതു ദേവരുടെ
മയിലേത്രെ" എന്നു വിരോധിച്ചു. ആയത് അവർ
കൂട്ടാക്കാതെ പരിഹസിച്ചു വെടിവെച്ചാറെ, കലശൽ
ഉണ്ടായതിൽ നാലു വെള്ളക്കാർ കഴിഞ്ഞു. "ഇനി ഇ
പ്രകാരം ചെയ്യരുതെന്നു" കൊച്ചിയിൽ കല്പനയാക
യും ചെയ്തു.

മുമ്പെ ൧൫൦൮ ആമതിൽ മിസ്ര സുല്ത്താൻ ഖാൻ
ഹസ്സൻ പറങ്കികളെ നീക്കുവാൻ കപ്പൽ അയച്ച
പ്പോൾ, അൾ്മൈദ തോല്പിച്ച പ്രകാരം പറഞ്ഞുവ
ല്ലൊ. അവിടുന്നു പിന്നെയും വളരെ കപ്പൽ ഗോവ [ 151 ] യുടെ നേരെ പോകും എന്നു കേട്ടു മാനുവേൽ രാജാവ്
ക്ലേശിച്ചു മലയാളത്തിൽ കല്പന അയച്ചതിപ്രകാരം:
"മിസ്രികളും അറവികളും വരുന്നത് പാൎത്തിരിക്കരുത് ;
"ചെങ്കടലിലേക്ക് എതിരെ ഓടെണം അതിന്നു സു
"വാരസല്ല അടുക്കെയാകുന്നു എങ്കിൽ അൾബുകെ
"ൎക്ക് തന്നെ സേനാധിപതിയും രാജക്കയ്യുമായിരുന്നു.
കാൎയ്യം നടത്തേണം എന്നു തന്നെ." അൾബുകെ
ൎക്ക് മരിച്ചു ഒരാണ്ടു കഴിഞ്ഞിട്ടു ഈ കല്പന എത്തിയാറെ,
സുവാരസ് കപ്പലുകളെ ഒരുക്കി ൩൦൦൦ പറങ്കികളെയും
൫00 കൊച്ചിനായകന്മാരെയും കരയേറ്റി ജിദ്ദയുടെ
നേരെ ഓടി പടയാലും കാറ്റിനാലും വളരെ നാശം
അനുഭവിക്കയും ചെയ്തു. എങ്കിലും രൂമി സുല്ത്താനായ
സെലിം ആ വൎഷം തന്നെ മിസ്രയെ സ്വാധീനമാ
ക്കികൊണ്ടു മുസല്മാൻ കപ്പൽ ചെങ്കടൽ വിട്ടു മലയാ
ളത്തിൽ വരുവാൻ സംഗതി വന്നില്ല.

൫൪. കൊല്ലത്തിൽ പാണ്ടിശാല
കെട്ടിയതു.

സുവാരസ് കൊല്ലത്തൊടു നിരന്ന പ്രകാരം പറ
ഞ്ഞിട്ടുണ്ടല്ലൊ (൫൨) അവൻ ചെങ്കടലിൽ ഓടും മു
മ്പെ കൊല്ലത്തിൽ നിയോഗിച്ച കപ്പിത്താൻ ഹെ
യ്തൊർ രൊദ്രീഗസ് എന്നവൻ തന്നെ. ആയവൻ
൧൫൧൭ ഫെബ്രു. ൧ ൹ അവിടെ എത്തിയാറെ, റാ
ണി, മന്ത്രികൾ മുതലായവൎക്കു കാഴ്ച വെച്ചു മുളകി
ന്റെ ശിഷ്ടം ചോദിച്ചപ്പോൾ, "തരാം" എന്നു പറ [ 152 ] ഞ്ഞിട്ടും താമസം വളരെ ഉണ്ടായി. റാണി അവനെ
വേറെ വിളിച്ചു പറഞ്ഞിതു: "നമ്മുടെ അയല്വക്കത്തു
"തിരുവിതാങ്കോട്ട രാജാവോടു പടയെല്ക്കേണ്ടതാകു
"ന്നു; നാളെ നാം എഴുന്നെള്ളേണ്ടത; അതു കൊണ്ടു
"പണത്തിന്ന അല്പം ഞെരിക്കും ഉണ്ടു വിശേഷാൽ,
"പള്ളിവക ഇപ്പോൾ ചോദിക്കരുത് പിള്ളമാരും നാ
"യന്മാരും അത അടക്കി കൊണ്ടു വരായ്കയാൽ നാം
"ജയിച്ചു വരുമ്പോൾ, എന്റെ സന്നിധാനത്തി
"ങ്കൽനിന്നു തീൎക്കേണ്ടുന്ന കാൎയ്യം ആകുന്നു. ആയതു
"കൊണ്ടു ഞാൻ ഇങ്ങു പോരുവോളം ആ വക ഒന്നും
മിണ്ടരുതെ" എന്നും മറ്റും യാചിച്ചതിനാൽ, കപ്പി
ത്താൻ അവളുടെ ഗുണമനസ്സും മന്ത്രിസ്വാധീനത
"യും അറിഞ്ഞു "സ്വസ്ഥയായിരിക്കാം എങ്കിലും ഞ
"ങ്ങൾക്ക് രാത്രി പാൎപ്പാൻ സ്ഥലം തരേണ്ടതു, അതി
"ന്നു ഭവനം ഇല്ലെങ്കിൽ ഒന്നു എടുപ്പിപ്പാൻ അനു
വാദം ഉണ്ടാകേണം" എന്നു അപേക്ഷിപ്പാൻ തുട
ങ്ങി. ഇതു കൌശലത്താലെ ചോദിച്ചതാകുന്നു; സു
വാരസ് മടങ്ങിവന്നാൽ പിന്നെ ഒരു കോട്ട എടുപ്പി
ക്കേണം എന്നും അതിന്റെ മുമ്പെ ഒരു നല്ല സ്ഥലം
തിരഞ്ഞു കൊള്ളേണം എന്നും കല്പിച്ചിട്ടുണ്ടായിരുന്നു.
റാണി കുറയ ക്ലേശിച്ചു പോയി എങ്കിലും പിറ്റെ
ന്നാൾ ഒരു സ്ഥലം കുറിച്ചു കൊടുത്തു യാത്രയാകയും
ചെയ്തു.

ആയതു കേട്ടപ്പോൾ, ചോനകർ കോപിച്ചു "ഇ
"തു പാണ്ടിശാലക്കല്ല കോട്ടക്കായി വിചാരിച്ചതത്രെ"
എന്നു മുറയിട്ടു റാണിയോടു ബോധിപ്പിച്ചതല്ലാതെ, കു
മാരിരാജ്ഞിയാകുന്ന മറ്റെ തമ്പുരാട്ടിയെ വശീകരിച്ചു [ 153 ] പറങ്കിനിരൂപണം ഇല്ലാതാക്കുവാൻ പ്രൎയത്നം കഴി
ച്ചു പോന്നു. എങ്കിലും കപ്പിത്താനും ശ്രമിച്ചു കൊ
ണ്ടു മന്ത്രികളെ വശത്താക്കി കരക്കടുക്കെ നല്ല വെള്ള
ത്തോടുള്ള ഒരു സ്ഥലം സമ്പാദിച്ച ഉടനെ പാണ്ടി
ശാലയെ എടുപ്പിച്ചു ഓല മേയുകയും ചെയ്തു. മഴ
ക്കാലം വന്നപ്പൊൾ മാപ്പിള്ളമാർ ഓരൊരൊ വൎത്ത
മാനങ്ങളെ പരത്തി പുരുഷാരത്തെ കലഹിപ്പിച്ചു
നടന്നു "രൂമികളോടു തോറ്റു സുവാരസ് കഴിഞ്ഞു
"പോയെന്നു, അതിൽഖാൻ കൃഷ്ണരായരുമായി നിര
"ന്നു ഗോവയെ പിടിപ്പാൻ പുറപ്പെട്ടു എന്നും പലെ
"ടത്തും പറങ്കികൾ പട്ടു നശിച്ചു" എന്നും കേട്ടാറെ,
കപ്പിത്താൻ വിശ്വസിക്കാത്തവൻ എങ്കിലും "പറങ്കി
കൾ ആരും പുറത്ത പോകരുത് കലശലിന്നു ഒട്ടും
ഇടം കൊടുക്കരുത" എന്നു കല്പിച്ചു അകത്തുനിന്നുറ
പ്പു വരുത്തി രാജ്ഞി പടയിൽനിന്ന് മടങ്ങി വരുന്ന
തിനെ കാത്തുകൊണ്ടു അധികാരികളെ അനുകൂലമാ
"ക്കി വസിച്ച ശേഷം, സുവാരസ് ഹൊർമൂജിൽനി
ന്ന തിരികെ വന്നു എന്നും "ഗോവയോടും മുസല്മാ
നർ പടയേറ്റതു നിഷ്ഫലം" എന്നും അറിഞ്ഞു സ
ന്തോഷിച്ചു ബുദ്ധിവിശേഷത്താൽ ജനരഞ്ജന ഉ
ണ്ടാക്കുകയും ചെയ്തു. രാജ്ഞിയും പറങ്കികളിൽ പ്രസാ
"ദിച്ചു, ശത്രുക്കൾ എന്തു പറഞ്ഞാലും ഞാൻ അറി
"ഞ്ഞിരിക്കുന്നത് മതിയാകുന്നു. കൊച്ചിയുടെ തഴെപ്പും
"കോഴിക്കോട്ടിന്റെ താഴ്ചയും രണ്ടും ലോകപ്രസിദ്ധ
"മല്ലൊ ആയതു നിങ്ങളുടെ സ്നേഹമെ ഇങ്ങു തന്നെ
വേണ്ടത" എന്നു കൂടക്കൂട പറകയും ചെയ്തു. [ 154 ] ൫ ൫. സുവാരസ് ദ്വീപുകളിൽ
നടത്തിയത.

മാലിലെ സങ്കടങ്ങളെ അൾബുകെൎക്ക തീൎത്ത
പ്രകാരം മീത്തൽ പറഞ്ഞുവല്ലൊ (൪൮) അവന്റെ
മരണത്തിൽ പിന്നെ ഓരൊ പറങ്കി ക്കപ്പിത്താന്മാർ
ബോധിച്ചപോലെ അതിക്രമങ്ങളെ ചെയ്കയാൽ, ബ
ങ്കാളരാജാവും മാലിൽ തമ്പുരാനും പറങ്കികളെ ആട്ടേ
ണ്ടി വന്നു. അതു കൊണ്ടു ആ ദ്വീപുകളോടു കച്ച
വടം അറ്റു ഒടുങ്ങിയപ്പോൾ സുവാരസ് വിചാരിച്ചു
സില‌്വെർ കപ്പിത്താനെ നിയോഗിച്ചു, ആയവൻ
൪ കപ്പലുമായി ഓടി (൧൫൧൮ ഫെബ്രു.) മാലിൽ എ
ത്തിയാറെ, രാജാവു കടപ്പുറത്തു എതിരെ വന്നു വള
രെ മാനിച്ചു ദ്വീപുകൾ എല്ലാം പറങ്കികളിൽ ഭരമേ
ല്പിച്ചു "ഞങ്ങൾ മാനുവേലിന്റെ നിഴലാശ്രയിച്ച
ത്രെ വാഴുകെയുള്ളു" എന്നു ചൊല്ലി സഖ്യം കഴിക്ക
യും ചെയ്തു. "ഇനി അമ്പരും കയറ്റം വില്പാനുള്ളതു
എല്ലാം പൊൎത്തുഗലിന്നു കൊടുപ്പാൻ തക്കവണ്ണം" നി
ശ്ചയിച്ചപ്പോൾ, അവിടെയും പാണ്ടിശാല എടുപ്പി
ച്ചു വ്യാപാരി മൂപ്പരെ പാൎപ്പിക്കയും ചെയ്തു. അക്കാ
ലം ദ്വീപുകാർ മിക്കവാറും വിഗ്രഹാരാധനക്കാരത്രെ.
മാലിലും കന്തയൂസിലും മാത്രം ചോനകരെ അധികം
കണ്ടിരിക്കുന്നു. പടക്ക ഒട്ടും ബലമില്ല ആയുധങ്ങളും
ഇല്ല, ഒടിയും മാരണവും വളരെ നടപ്പാകുന്നു എന്നു
കേട്ടിരിക്കുന്നു. അനന്തരം സില‌്വെർ ബങ്കാളത്തും
ഓടി അതിലെ രാജാവിൻ ഇണക്കം വരുത്തുവാൻ
കഴിഞ്ഞില്ല താനും. [ 155 ] പിന്നെ ഈഴത്തോടും ഇടപാട ഉണ്ടാക്കേണം
എന്നു വെച്ചു സുവാരസ് (൧൫൧൮ സെപ്ത.) താൻ
കുളമ്പു തുറമുഖത്തിൽ ഓടി രാജാവെ ചെന്നു കണ്ടാ
"റെ, രാജാവ് വളരെ മാനിച്ചു "നിങ്ങൾ കൊച്ചിയിൽ
ചെയ്ത പ്രകാരം എല്ലാം ഇവിടെയും ചെയ്തു, എങ്കിൽ
കൊള്ളാം" എന്നു പറഞ്ഞു. എന്നാൽ "നിങ്ങളുടെ
രക്ഷക്കായി ഇവിടെ കോട്ട കെട്ടി വ്യാപാരം നട
ത്താം എന്നു പറഞ്ഞപ്പോൾ, രാജാവ് സമ്മതിച്ചു
അടിസ്ഥാനം ഇട്ടു തുടങ്ങിയാറെ, കോഴിക്കോട്ടു മാപ്പി
ള്ളമാർ ചെന്നു "ഇതു തന്നെ നിങ്ങൾക്ക് നാശമായി
തീരും" എന്നും മറ്റും ഉണർത്തിക്കയാൽ, രാജാവിന്റെ
മനസ്സു ഭേദിച്ചു അവൻ ചോനകരോടു വലിയ ഇ
രുമ്പു തോക്കുകളെ മേടിക്കയും ചെയ്തു. അതിനാൽ
പs ഉണ്ടായാറെ, പറങ്കി ജയിച്ചു രാജാവ് അഭയം
ചോദിക്കയും ചെയ്തു. "ഇനി കാലത്താലെ ൬ ആന
യും ൩൦൦ ഭാരം കറുപ്പയും ൧൨ രത്ന മോതിരവും കപ്പ
മായി വെക്കാവു" എന്നിണങ്ങിയ ശേഷം പറങ്കി
കൾ ഒരു കോട്ടതീർത്തു സില‌്വെർ കപ്പിത്താൻ അതിൽ
കാൎയ്യക്കാരനായി പാൎക്കയും ചെയ്തു. ശേഷം സുവാ
രസിന്നു കല്പിച്ചിട്ടുള്ള മൂവാണ്ടു കഴിഞ്ഞപ്പോൾ, ലൊ
പെസ്, സിക‌്വെര അവന്റെ അനന്ത്രവനായി
ഗോവയിൽ എത്തി സുവാരസ് കൊച്ചിയിൽനിന്നു
പൊൎത്തുഗലിലേക്ക് യാത്രയാകയും ചെയ്തു. (൧൫൧൮
ദിശമ്പ്ര.) [ 156 ] ൫൬. സിക‌്വെര കാലത്തിൽ
മാലിലെ വിപത്തു.

സിക‌്വെര ൯ വൎഷത്തിന്മുമ്പെ മലാക്കയോളം ക
പ്പൽ നടത്തുകയാൽ കിൎത്തി ലഭിച്ചവൻ തന്നെ. ത
ന്റെ അധികാരത്തിന്നു കുറവുവരരുത് എന്നു വെച്ചു
അവൻ ഭട്ടക്കുള ചോനകരുടെ അഹമ്മതിയെ താഴ്ത്തി
(൫൩) രാജാവെക്കൊണ്ടു കപ്പം വെപ്പിക്കയും ചെയ്തു.
അവൻ കണ്ണനൂർ, കോഴിക്കോടു മുതലായ രാജാക്ക
ന്മാരെ കണ്ടു സഖ്യം ഉറപ്പിപ്പാൻ ശ്രമിക്കയും ചെ
യ്തു. (ജനു. ൧൫൧൯) മാലിലെ വൎത്തമാനം എല്ലാം
കേട്ടശേഷം (൫൫) അവൻ ഗോമസ കപ്പിത്താനെ
കണ്ടു അതിലേക്ക് നിയോഗിച്ചു ആയവൻ ദ്വീ
പിൽ എത്തിയ ഉടനെ രാജാവോടു കല്പന വാങ്ങി
കല്ലു കിട്ടായ്കയാൽ മരവും മണ്ണും കൊണ്ടു ഒരു കോട്ട
എടുപ്പിപ്പാൻ തുടങ്ങി. അനന്തരം അവൻ ഞെളി
ഞ്ഞു, രാജാവെ തുഛ്ശീകരിചു കണ്ടവരോടു തന്റേടം
പ്രവൃത്തിച്ചു പോയി. രാജാവ് അത എല്ലാം സഹി
ച്ചു മിണ്ടാതെ പാൎത്തു. പ്രജകൾക്കും ആയുധപ്ര
യോഗം കിനാവിൽ പോലും ഇല്ലാഞ്ഞു. ഗുജരാത്തി
ൽനിന്ന് കച്ചവടത്തിന്നു വന്ന മുസല്മാനരൊ വ
ൎത്തമാനം അറിഞ്ഞാറെ, "ൟ കപ്പിത്താനു ൧൫ ആ
ളെ ഉള്ളൂ" എന്നു കണ്ടു ഒക്കത്തക്ക കലഹിച്ചു കോട്ട
യെ വളഞ്ഞു പൊരുതു കയറി, ൧൫ പറങ്കികളെയും
കൊന്നു, വസ്തു കവൎന്നു കോട്ടയെ ചുട്ടു കപ്പലേറി
പോകയും ചെയ്തു. അതിന്നു സിക‌്വെര കണക്കു
ചോദിച്ചപ്പോൾ, രാജാവ് വൃത്താന്തം എല്ലാം അറി [ 157 ] യിച്ചു മുസല്മാനർ ഇന്ന ദേശസ്ഥർ എന്നു നല്ല തു
മ്പു വരായ്കയാൽ, പ്രതിക്രിയക്ക് സംഗതി ഉണ്ടായി
ല്ല താനും. അന്നു മുതൽ ദീപുകളിൽ പറങ്കികൾ പാ
ൎപ്പാറില്ല മുസല്മാനരുടെ കച്ചവടം അവിടെ വൎദ്ധിച്ചു
നടന്നു ദ്വീപുകാർ ക്രമത്താലെ ഇസ്‌ലാമിൽ ചേൎന്നു
പോകയും ചെയ്തു.


൫൭. കൊല്ലത്ത പാണ്ടിശാലയെ
കോട്ടയാക്കിയതു.

"കൊല്ലത്തിൽ പാണ്ടിശാല ഇരുന്നാൽ പോരാ
കോട്ട തന്നെ വേണം" എന്നു സുവാരസ് നിശ്ച
യിച്ച ശേഷം സിക‌്വെര അതിനെ സാധിപ്പിപ്പാൻ
"രാജ്ഞിക്കും അവളുടെ വിശ്വസ്ത മന്ത്രിയായ ചാ
"ണൈപിള്ളക്കും ൪൦൦൦ (4000) കൊച്ചിപ്പണത്തൊളം
"സമ്മാനം കൊടുക്കാം എന്നു റൊദ്രീഗസ്സിന്നു കൽപ്പന
"അയച്ചു" ആയത ഉണൎത്തിച്ചപ്പൊൾ, രാജ്ഞിയും
മന്ത്രിയും സന്തോഷിച്ചു പണം പാതി വാങ്ങിയ ശേ
ഷം "ഇനി സൂക്ഷിച്ചു നോക്കെണം കുമാരിരാജ്ഞിക്ക
"ൟ പണി ഇഷ്ടമായി വരിക ഇല്ല. അതു കൊണ്ടു
"ഒർ ഉപായം പറയാംകുമാരിരാജ്ഞിയുടെ വീരന്മാരിൽ
"മൂന്നു പേൎക്ക പ്രാധാന്യം ഉണ്ടു. അത ആരെല്ലാം?
"ഉണ്ണെരിപിള്ള, ബാലപ്പിള്ള, കുറുപ്പു, കൊല്ലക്കുറുപ്പു
"ഇവൎക്ക ഓരൊരുത്തന്നു ൬൦൦ നായന്മാർ ചെകവ
"ത്തിന്നിരിക്കുന്നു ഇവരെ വശത്താക്കുവാൻ അല്പം
പ്രയത്നം വേണം" എന്നിങ്ങിനെ അറിയിച്ചാറെ, [ 158 ] രൊദ്രീഗസ്സ് പ്രധാനികൾ മൂവരെയും സാമദാനങ്ങ
ളെ പ്രയോഗിച്ചു വശീകരിച്ചപ്പൊൾ, "പാണ്ടിശാ
ലയെ കുറയ വിസ്താരം ആക്കേണം" എന്നു ശ്രുതി
പരത്തി കോട്ടപ്പണി തുടങ്ങുകയും ചെയ്തു, അതിനാൽ
മാപ്പിള്ളമാർ മാത്രമല്ല കുമാരരാജാവും പെങ്ങളും കോ
പിച്ചു ആയുധം എടുത്തു തടുപ്പാൻ നോക്കിയപ്പോൾ
രാജ്ഞിയും ചാണൈപ്പിള്ളയും വന്നു ബുദ്ധി പറഞ്ഞു
വിരോധത്തെ അമൎക്കയും ചെയ്തു. എന്നിട്ടും കുമാരി
രാജ്ഞിക്ക് ഉൾപ്പക മാറിയില്ല. രൊദ്രീഗസ്സ് ൨൭ പ
റങ്കികളോടുകൂട അടിസ്ഥാനം വെക്കുന്ന ദിവസത്തിൽ
൨000 നായന്മാർ വന്നു കയൎത്തു വായിഷ്ഠാണം ചെയ്തു
എങ്കിലും ആയുധം പ്രയോഗിച്ചില്ല. അത ഒന്നും കൂട്ടാ
ക്കരുത എന്നു വെച്ചു രൊദ്രീഗസ്സ് പണിയെ നടത്തി
ഒരു കൊത്തളം ഉറപ്പിച്ചു തീൎത്തു "നാളെ പട ഉണ്ടാകും"
എന്നും കേട്ടാറെ, രാത്രിയിൽ തന്നെ വലിയ തോക്കു
കളെ അതിൽ കരേറ്റി നിറപ്പിച്ചു പുലൎച്ചക്ക് അതു
കണ്ടാറെ, നായന്മാർ വാങ്ങി പോയി. മാപ്പിള്ളമാരും
ധൈൎയ്യം കെട്ടു അനങ്ങാതെ പാൎത്തു. മഴക്കാലത്തും
ഇടവിടാതെ വേല ചെയ്തു പൊരുകയാൽ ആ കോട്ട
(൧൫൧ൻ സെപ്ത.) മുഴുവന്നും തീർന്നു വന്നു. രാജ്ഞിയും
പിള്ളമാരും അതു കണ്ടു പ്രജകളുടെ അപ്രിയം വി
ചാരിയാതെ, തൊമാപ്പള്ളിയെ കെട്ടുവാൻ കപ്പിത്താ
നെ ഉദ്യൊഗിപ്പിച്ചു തങ്ങളും വേണ്ടുന്ന സഹായം
എല്ലാം ചെയ്തു. അതുകൊണ്ടു “കാലത്താലെ തരെണ്ടും
മുളകിന്നു ചോദിക്കുന്നത ഇപ്പൊൾ തക്കമല്ല" എന്നു
കപ്പിത്താൻ നിനച്ച മുളകിന്നു മുട്ടുണ്ടായപ്പൊൾ, ചു
രം വഴിയായി ൩000 കാളപ്പുറത്തു അരി വരുത്തി കായം [ 159 ] കുളത്തു നിന്നു മുളക കൊണ്ടു പോകുന്ന കച്ചവട
ക്കാരുടെ വൃത്താന്തം കേട്ടാറെ, കപ്പിത്താൻ "മുളകു എ
ല്ലാം ഞങ്ങളിൽ എല്പിക്കേണ്ടതല്ലൊ" എന്നു രാജ്ഞി
യെ ബോധിപ്പിച്ചു. "ഇതു നിറുത്തിക്കൂടാ; ആ മുളകു
ബ്രഹ്മസ്വമാകുന്നു" എന്നും മറ്റും ഉത്തരം കേട്ടാറെ,
രൊദ്രീഗസ്സ് ൫൦൦ നായന്മാൎക്ക കൂലി കൊടുപ്പിച്ചു "നി
"ങ്ങൾ ആ കാളക്കാരൊടു കയ്യേറ്റം ചെയ്തു മുളകുകൊ
"ണ്ടുവരേണം ഒരു തലയെ വെട്ടിക്കൊണ്ടു വെച്ചാൽ,
൫൦ രൂപ്പിക തരാം" എന്നു എല്ലാം പറയിച്ചപ്പൊൾ,
നായന്മാർ കാളകളെ പിടിച്ചു. അഞ്ചാളെ കൊന്നു മു
ളകു കൊണ്ടവെക്കയും ചെയ്തു. അതുകൊണ്ടു കച്ചവ
ടക്കാൎക്ക പേടി മുഴത്തു ചുരത്തൂടെ മുളകു കൊണ്ടു പോ
കുന്ന വഴിയും അടച്ചു പോയി.


൫൮. കൊച്ചിക്കരികിൽ നായ
ന്മാരുടെ പട.

ആ ൧൫൧ൻ അതിൽ ഇടവം പാതി കഴിയും മു
മ്പെ സിക‌്വെര കൊച്ചിയിൽ എത്തി മഴക്കാലം അ
വിടെ കഴിപ്പാൻ നിശ്ചയിച്ചാറെ, ൨ നാഴിക ദൂരത്തിൽ
തന്നെ ഒരു പട വെട്ടുവാൻ ഉണ്ടു അതു കണ്ടാൽ
നല്ല നേരം പോക്കായി തീരും എന്നു കേട്ട ൫൦൦റ്റിൽ
അധികം പറങ്കികളൊടു കൂട തോണി വഴിയായി പുറ
പ്പെട്ടു, പട കാണേണ്ടുന്ന സ്ഥലത്തു എത്തുകയും
ചെയ്തു. ആ പട ആരുമായി എന്നാൽ പെരിമ്പടപ്പു
താമൂതിരി ഇവരെ ആശ്രയിച്ചുള്ള രണ്ടു കയ്മന്മാർ [ 160 ] തമ്മിൽ ഇടഞ്ഞു "ന്യായം തീൎപ്പാൻ ൟ വഴിയെ ശേ
ഷിപ്പു" എന്നു കല്പിചു ൪൦൦൦ നായന്മാരൊളം ചേൎത്തു
കൊണ്ടു പോർ തുടങ്ങുകയും ചെയ്തു. പട അല്പം ചെ
ന്നാറെ, ഒരു വെള്ളക്കാരൻ കൊച്ചിക്കമ്മളെ ഓടിക്കേ
ണ്ടു "ഞാനും വാളുമായി ഇങ്ങെ പക്ഷം ചേരട്ടെ"
എന്നപേക്ഷിച്ചതു മറുതല കണ്ടു ഉടനെ അനേകം
വില്ലാളികളെ പറങ്കിക്കൂട്ടത്തിൽ എയ്‌വാൻ കൽപ്പിച്ചു. അ
തുകൊണ്ടു അഞ്ചാൾ ഉടനെ മരിച്ചു. പലരും മുറി
യേറ്റു സിക്വെര തുടങ്ങിയുള്ളവർ നിരായുധക്കാരാ
കയാൽ, ബദ്ധപ്പെട്ടു തോണികളിൽ കരേറി ഓടിപ്പോ
കയും ചെയ്തു.

മഴക്കാലം തീൎന്നാറെ, സിക്വെര കൊല്ലത്തിൽ ന
ടക്കുന്ന കോട്ടപ്പണി താനും ചെന്നു കണ്ടു ചില മാ
സം പാൎത്തു, പണി എല്ലാം തികഞ്ഞപ്പൊൾ, "തോമാ
ക്കോട്ട" എന്ന പേർ ഇടുകയും ചെയ്തു. ആ കോട്ട
തുറമുഖത്തിൻ പ്രവേശത്തിൽ തന്നെ ൫ ഗോപുര
ങ്ങളോടും ചതുരശ്രമായി എടുപ്പിച്ചത തന്നെ; അന
ന്തരം സിക്വെര അനേകം പടയാളികളെയും കൂലി
ചെകവരെയും കൊച്ചിയിൽനിന്നു ചേൎത്തു ജിദ്ദ പട
ക്കായി പുറപ്പെട്ടു, (൨൫൨൦ ജനുവരി) ഹബശിലെ
ക്രിസ്ത്യാനരെയും കണ്ടു, മുസല്മാനരെ തടുപ്പാൻ മമത
പറഞ്ഞും പാപ്പാവെ അനുസരിപ്പാൻ ഉപദേശിച്ചും
കൊണ്ടു സംസാരിച്ചു എങ്കിലും ഏറെ ഫലം കാണാ
തെ, ചെങ്കടലിൽ പാൎത്തു കാലം കഴിക്കയും ചെയ്തു. [ 161 ] ദ്രൻ. കൊല്ലത്തിൽ പുതിയ പട
തുടങ്ങിയതു.


കോട്ട തീരാത്ത കാലം കൊല്ലത്തു റാണിയൊടു മു
മുളകുഭാരം എല്ലാം ഒപ്പിപ്പാൻ രൊദ്രീഗസ് കപ്പിത്താൻ
ചോദിപ്പാറില്ല. പണി തീൎന്ന ഉടനെ “നമ്മുടെ ക
ണക്കിൽ ൨൮൦ ഭാരം വെപ്പാനുണ്ടു; റാണിഅവർ
"കൾ ദയ വിചാരിച്ചു കാൎയ്യത്തെ ഭാഷയിൽ ആക്കി
യാൽ, കൊള്ളാം" എന്ന ഉണൎത്തിച്ചാറെ, റാണി വി
സ്മയിച്ചു "ഇത എന്തിന്നു ചോദിക്കുന്നു? കോട്ടയെ
കെട്ടുവാൻ അനുവാദം തന്നുവല്ലൊ ഇനി മുളക്
കപ്പം വെക്കേണ്ടി വരും എന്നു ഞങ്ങൾ ഒരു നാളും വിചാ
രിച്ചില്ലല്ലൊ"എന്നിങ്ങിനെ എല്ലാം പറഞ്ഞാറെയും,
കപ്പിത്താൻ മുട്ടിച്ചു പോരുമ്പൊൾ, "പട വേണം"
എന്നു കൊട്ടാരത്തുനിന്നു നിനപ്പാൻ തുടങ്ങി. അവൾ
കുമാരിരാജ്ഞിയെ ബോദ്ധ്യം വരുത്തി കോട്ടക്ക പോ
കുന്ന കല്ക്കൊത്തികളെ മാപ്പിള്ളമാരെ കൊണ്ടു പേടി
പ്പിച്ചു ആട്ടിച്ചതല്ലാതെ, കുമാരിരാജ്ഞിയുടെ പുത്രരിൽ
മാർത്താണ്ഡതിരുവടി എന്നവൻ ഓരൊരൊ വിരോ
ധങ്ങൾ ചെയ്തു തുടങ്ങി, കപ്പിത്താൻ രണ്ടു റാണിമാ
രോടും സങ്കടം ബോധിപ്പിച്ചിട്ടും വ്യാജം എന്നിയെ
ഉത്തരം ചൊല്ലി അയച്ചതും ഇല്ല. അതുകൊണ്ടു മാ
പ്പിള്ളമാർ പടകിൽ ഗൂഢമായി മുളക് കയറ്റുന്നു
എന്നു കപ്പിത്താൻ കേട്ടാറെ, ആളയച്ചു ൭ തോണി
കളെ ചരക്കുമായി കൈക്കലാക്കി; അതിനായി പിറ്റെ
ദിവസം വിസ്താരം തുടങ്ങിയപ്പൊൾ, പറങ്കി മേനോ [ 162 ] നെ കൊല്ലുവാൻ ചിലർ ഭാവിച്ചു, അവനും മണ്ടിക്കള
ഞ്ഞാറെ, കൊല്ലക്കാർ പലരും മാൎത്താണ്ഡനെ ഭയ
പ്പെട്ടു കോട്ടയിൽ ഓടി ക്രിസ്തൃ നാമം ചൊല്ലി തങ്ങളെ
ചേൎത്തുകൊള്ളേണം എന്നപേക്ഷിച്ചു. ആയത ക
പ്പിത്താൻ കൊച്ചിയിൽ അറിയിപ്പാൻ അയച്ചു സ
ഹായം ചോദിച്ചാറെയും പണം എങ്കിലും വലിയതോ
ക്കുകാരെ എങ്കിലും തുണക്കയപ്പാൻ തോന്നീട്ടില്ല.
"ശൌൎയ്യത്താലെ കോട്ടയെ പിടിപ്പാൻ കഴികയില്ല"
എന്നു റാണിമാർ നിശ്ചയിക്കയാൽ, ആ കുറുപ്പന്മാർ
മൂവരെ കൊണ്ടു ദ്രോഹം നടത്തുവാൻ വിചാരിച്ചതി
പ്രകാരം. "അവർ കൂടക്കൂടെ രാത്രിയിൽ കോട്ടയുടെ
"വാതില്ക്കൽ ചെന്നു റാണിമാരും വിശേഷാൽ മാ
"ത്താണ്ഡന്റെ അനുജനായ രാമന്തിരുവടിയും ഞ
"ങ്ങളിൽ അപ്രിയം ഭാവിച്ചു ഹിംസിപ്പാനും തുടങ്ങു
"ന്നു; ഉപജീവനത്തിന്നു മാത്രം കിട്ടിയാൽ ഞങ്ങളും
"നമ്മളുടെ നായന്മാർ അറുനൂറ്റവരും പൊൎത്തുഗ
"ലിൻ കീഴ് ചേകം ചെയ്തു കൊള്ളാം" എന്ന് ഓരൊ
വിധേന പറഞ്ഞു പോരുമ്പോൾ, രൊദ്രീഗസ് വി
ശ്വസിച്ചു മൂവൎക്കും കൂലി നിശ്ചയിക്കയും ചെയ്തു.
അനന്തരം ഇന്ന ദിവസം തൊമാപ്പള്ളിയിൽ വെച്ചു
൨ പക്ഷക്കാരും രാത്രിയിൽ കൂടിക്കാഴ്ചയും സത്യവും
ചെയ്യാവു എന്നു അവധി പറഞ്ഞു കൊല്വാൻ വിചാ
രിച്ചപ്പൊൾ, രൊദ്രീഗസ് എന്നെ ഒരു കൊല്ലത്തിൽ
അധികം ഒരിക്കലും കോട്ടയുടെ പുറത്തു കണ്ടില്ലല്ലൊ
ഞാൻ ഇപ്പൊഴും വിടുകയില്ല എന്നു ഖണ്ഡിച്ചു ചൊ
ന്നാറെ, വേറെ പ്രധാനികൾ ചെല്ലേണം എന്നു
തോന്നി അതിന്നു ഒരു രോഗസംഗതിയാൽ കഴിവു [ 163 ] വന്നില്ല. പിന്നെ ചെല്ലെണ്ടിയ ദിവസംനായന്മാൎക്ക
ശകുനം നന്നായി വന്നില്ല. ഒടുക്കം ൨ പക്ഷക്കാൎക്കും
സംശയം ജനിച്ചു കുറുപ്പന്മാർ മൂവരും റാണിയെ
ചെന്നു കണ്ടു "ചതിപ്പാൻ കഴികയില്ല, ഇനി ദണ്ഡ
പ്രയോഗം വേണം" എന്നുണൎത്തിച്ചു. ൧൫൦൦൦ നാ
യന്മാരൊടു കൂടെ കോട്ടയുടെ നേരെ പൊരുതു പോ
കയും ചെയ്തു.

൬൦. കൊല്ലപ്പടയുടെ നടപ്പു.

കൊല്ലക്കോട്ടയെ പിടിപ്പാൻ മുമ്പിനാൽ ചെന്ന
തു ബാലപ്പിള്ളക്കുറുപ്പു തന്നെ; അവൻ കോട്ടയുടെ
ചുറ്റും നില്ക്കുന്ന തെങ്ങുകളെ പറങ്കികൾ മുറിക്കുന്നത
കണ്ടു കലശൽ തുടങ്ങിയ ഉടനെ ൧൫000 നായന്മാരും
ഓടി അടുത്തു വന്നു പിന്നെ കോട്ടയുടെ പുറത്തു പാ
ൎക്കുന്ന നസ്രാണികൾ കുഞ്ഞികുട്ടികളുമായി കോട്ടയിൽ
പാഞ്ഞു കയറുമ്പോൾ പറങ്കികൾ വലിയ തോക്കുക
ളാൽ ഉണ്ടമാരിയെ തൂക്കി ശത്രക്കളുടെ ഓട്ടത്തെ താമ
സിപ്പിച്ച ശേഷം ക്രിസ്ത്യാനർ എല്ലാം അകത്തു വ
ന്നതിൽ പിന്നെ നായന്മാർ അവരുടെ പുരകളിൽ
കവൎന്നു തീ കൊടുത്തതല്ലാതെ, കണ്ട ക്രിസ്ത്യാനിക
ളെയും കോട്ടപ്പണി മുമ്പെ എടുത്തുപോന്ന ആശാരി
കൾ പരവന്മാർ മുതലായവരെയും നിഗ്രഹിക്കയും
ചെയ്തു. അന്നു മുതൽ ഓരൊ തകൎത്ത യുദ്ധം ഉണ്ടാ
യി. മാപ്പിള്ളമാർ പടകുകളിൽ കൊണ്ടു വന്ന തോക്കു
കളാൽ ചേതം അധികം വന്നില്ല താനും. പിന്റെ ഒ
രിക്കൽ രാത്രികാലത്തു കിണറ്റിൽ വിഷം ഇട്ടു പറങ്കി [ 164 ] കളെ ഒക്കെ കൊല്ലവാൻ വിചാരിച്ചാറെ, വെളുക്കു
മ്പോൾ കിണറ്റിലെ മത്സ്യമെല്ലാം ചത്തു നീന്തുന്ന
തു കാണാ‌യ്‌വന്നതിനാൽ ആ വെള്ളംകുടിപ്പാൻ സംഗ
തി വന്നില്ല എങ്കിലും കോട്ടയിലുള്ള ൩൦ വെള്ളക്കാ
രിൽ വ്യാധികൾ അതിക്രമിച്ചു അരിയല്ലാതെ തിന്മാ
നൊന്നും ഇല്ലായ്കയാൽ ചിലപ്പോൾ എലികളെ പി
ടിച്ചു കഞ്ഞിക്കു മാംസരുചിയെ വരുത്തി ഇരിക്കുന്നു.
അതു കൊണ്ടു ക്ലേശിച്ചു പോരുന്ന സമയത്തിൽ ഒരു
ചെട്ടി പറങ്കികളുടെ മമത വിചാരിച്ചു കൊച്ചിക്കു
പോയി വൎത്തമാനം എല്ലാം അറിയിച്ചാറെ, അവിടെ
നിന്നു ഗോവൎന്നർ ൎമഴക്കാലത്തിലെങ്കിലും ഒരു പടകും
അതിൽ കരേറ്റിയ ൨0 വീരരെയും ഇറച്ചി, അപ്പം,
മരുന്ന മുതലായതിനെയും മരുമകനെ ഏല്പിച്ചു കൊ
ല്ലത്തെക്ക അയച്ചു. ആയത സുഖേന എത്തിയ
പ്പോൾ, കോട്ടയിൽ വളരെ സന്തോഷം ഉണ്ടായി; പ
ടകും ഒർ ആളും മുറിപ്പെടാതെ മടങ്ങിപ്പോകയും ചെ
യ്തു. അന്നു മുതൽ പടക്ക ഞരുക്കം ഉണ്ടായില്ല. മാ
ൎത്താണ്ഡതിരുവടിക്ക, ഓരോ തോൽ്വി സംഭവിച്ചു
കോട്ടയിൽനിന്ന പുറപ്പെടും തോറും തെങ്ങുകളെ മുറി
പ്പാനും സംഗതി വന്നു. അത മലയാളികൾക്ക എത്ര
യും സങ്കടമുള്ള ശിക്ഷയായി ചമഞ്ഞു. ആയതുകൊ
ണ്ടു ആഗുസ്തമാസത്തിൽ റാണിമാർ ഇരുവരും ദുഃഖ
ത്തോടെ വിചാരിപ്പാൻ തുടങ്ങി. കൊല്ലത്ത റാണി
കൊച്ചിയിൽ വാഴുന്ന മെനസസ്സ സായ്പിന്ന് ഒരു
പത്രിക എഴുതി ക്ഷമ ചോദിച്ചപ്പോൾ, അവൻ
ചെറിനമരക്കാരെയും പാത്തുമരക്കാരെയും നിയോഗി
ച്ചു സന്ധി വരുത്തുവാൻ കല്പിച്ചു. ആഗുസ്ത എട്ടാ [ 165 ] ന്തിയ്യതി കുമാരിരാജ്ഞിയും കൊല്ലക്കോട്ടക്ക ഒരാളെ
അയച്ചു അത ആർ എന്നാൽ കൊച്ചിക്കാളി എന്ന
പേരോടെ പ്രസിദ്ധിയുള്ളോരു ക്രിസ്ത്യാനിച്ചി ത
ന്നെ. ആയവൾ റാണിയുടെ കല്പനയാലെ രൊദ്രീ
ഗ്രസ്സിൻ കാൽ പിടിച്ചു അഭയം ചോദിച്ചു "കൊല്ല
"ത്ത റാണിക്കെ ഇങ്ങിനെ നടത്തുവാൻ തോന്നിട്ടുള്ളു.
"എനിക്ക് അത് സങ്കടം തന്നെ. ഇനി കൊറ്റു മുത
"ലായത വേണം എങ്കിൽ ഞാൻ ഉടനെ തരാം; സക
ലവും നിങ്ങളുടെ ഇഷ്ടം പോലെ" എന്നുണൎത്തിച്ച
പ്പോൾ, "ഞാൻ പിള്ളമാരിൽ ഒരു പ്രധാനിയെ ക
ണ്ടല്ലാതെ പ്രമാണിക്കയില്ല" എന്നു കപ്പിത്താൻ ഉ
ത്തരം പറഞ്ഞു, അതുകൊണ്ടു പിറ്റെ ദിവസം രാത്രി
യിൽ ചാണൈപ്പിള്ള കോട്ടയിൽ വന്നു വളരെ കൊ
"റ്റും കാഴ്ചയും കൊണ്ടുക്കൊടുത്തു "ഞങ്ങൾക്ക നിങ്ങ
"ളെ വാക്കു തന്നെ പ്രമാണം; കൊല്ലത്തു രാജ്ഞി
"യൊ നിങ്ങളെ ദ്വേഷിച്ചു നിരപ്പു വരുത്തുവാൻ
"കൊച്ചിക്ക എഴുതി അയച്ചിരിക്കുന്നു. അവളെ വിചാ
"രിക്കുന്നത എന്തിന്നു" എന്നിങ്ങിനെ വളരെ മുഖ
സ്തുതി പറഞ്ഞാറെ, രൊദ്രീഗസ്സ് അവനുമായി സ
ന്ധിച്ചു. കുമാരിറാണിയുടെ അടിമകളായ പടജ്ജനം
എല്ലാം യാത്ര ആകയും ചെയ്തു. ശേഷം റാണിയുടെ
കല്പനയാലെ അവിടത്തെ മുക്കവർ പുലൎച്ച തോറും
മീൻ പിടിച്ചു സമ്മാനമായി കോട്ടക്ക് കൊണ്ടുപോക
യും ചെയ്തു. ആയത എല്ലാം കണ്ടു വിചാരിച്ചു കൊ
ല്ലത്തു റാണിയും പാളയത്തെ പിൻവാങ്ങിച്ചു പട
യെല്ലാം നിറുത്തുകയും ചെയ്തു. [ 166 ] ൬൧. പട തീൎന്ന വിധം.

കൊച്ചിഗോവൎന്നരുടെ കല്പനയാലെ ചോനക
മരക്കാർ ഇരുവരും പെരെറ എന്ന മന്ത്രിയോടു കൂട
വന്നപ്പോൾ രൊദ്രീഗസ് വളരെ വിഷാദിച്ചു "ൟ
“ചോനകരോടു നമുക്കു കുടിപ്പകയുണ്ടെല്ലൊ, അവ
"രെ മന്ത്രികളെപ്പോലെ നിരപ്പു വരുത്തുവാൻ അയ
ക്കാമൊ" എന്നു സംശയം പറഞ്ഞു. പിന്നെ യുദ്ധ
സമൎപ്പണത്തിന്നു ൟ ആറു എണ്ണം തന്നെ വേണം
"എന്നു കല്പിച്ചു. "൧. കൊല്ലം തോറും വെക്കേണ്ടുന്ന
"മുളകല്ലാതെ തുക്കത്തിൽ കുറപടി കണ്ട ൭൨ ഭാരം കൂ
"ടെ റാണിയവർകൾ ഇങ്ങോട്ടു തരേണം. ൨. പറ
"ങ്കികളിൽനിന്നും നസ്രാണികളിൽനിന്നും കവൎന്നിട്ടു
"ള്ളത എല്ലാം മടക്കി തന്നു കോട്ടയുടെ മതിൽ ഇടി തീ
"ൎത്തു നന്നാക്കെണം. ൩. തോമാപ്പള്ളിയുടെ വരവു
"എല്ലാം ചോനകരുടെ മുതലിയാർ എടുത്തിരിക്കകൊ
ണ്ടു മാപ്പിള്ളപ്പള്ളിയുടെ വകയും മുതലും എല്ലാം ച
ന്ദ്രാദിത്യർ ഉള്ളളവും തോമാപ്പള്ളിക്ക് എഴുതിക്കൊടു
"ക്കെണം. കൊച്ചി കണ്ണുനൂർ മുതലായ ദിക്കുകളിൽ
"നിന്നു വന്നു പടക്കുത്സാഹിച്ച ചോനകരെ പിന്നെ
"എന്നും കൊല്ലത്തിൽ ചേൎത്തു കൊള്ളരുത. ൪. ബാ
"ലപ്പിള്ളക്കുറുപ്പും അവന്റെ ഉടപ്പിറന്നവരും ദ്രോ
"ഹം വിചാരിച്ചതാകകൊണ്ടു കോട്ടയുടെ ഒരു കാതം
"അകലെ പാൎക്കേണ്ടിവരും അവരൊ ശങ്കച്ചേരിക്കാ
"രൊ കോട്ടയുടെ അരികിൽ കാണായി വരികിൽ ആ
"രെങ്കിലും കൊന്നാൽ ദോഷമായി വരികയില്ല. ൫.
"ദ്രോഹത്തിന്റെ പരിഹാരമായി റാണിമാർ ഇരുവരും [ 167 ] "൧00 ഭാരം മുളക വെക്കുന്നതല്ലാതെ, ആണ്ടു തോ
"റും ൨000 ഭാരം മുളകു കൊച്ചിവിലക്ക തരേണം. ൬
"എന്നിവ സമ്മതിക്കാഞ്ഞാൽ കൊല്ലരാജ്യത്തിൽ ക
"പ്പലും പടകും എല്ലാം പിടിച്ചടക്കേണം" ഇവ്വണ്ണം
എല്ലാം പെരെറ റാണിയോടു സംഭാഷിച്ചു കൊണ്ടാ
റെ, മരക്കാർ ഇരുവരും വിഘ്നം വരുത്തി "സമ്മതിക്ക
രുത" എന്നു ബോധിപ്പിച്ചു. അതുകൊണ്ടു വളരെ
താമസം വന്നതല്ലാതെ മരക്കാരോടു കോപിച്ചു കൊ
ച്ചിക്കു പോവാൻ കല്പിച്ചു; ഒടുക്കം സന്ധിനിൎണ്ണയ
ത്തിന്നു ആരും ഒപ്പിടാതെ കണ്ടു രണ്ടു പക്ഷിക്കാരും
വാങ്ങി നിന്നു. സ്നേഹവും ദ്വേഷവും ഇല്ലാതെ സ്വ
സ്ഥരായി പാൎക്കയും ചെയ്തു. എങ്കിലും രണ്ടാമതിലും
അഞ്ചാമതിലും നിൎണ്ണയിച്ചത എല്ലാം റാണിമാർ ശി
ക്ഷിക്ക ഭയപ്പെട്ടു തങ്ങളാൽ ആകുംവണ്ണം ഒപ്പിച്ച
കൊടുത്തിരിക്കുന്നു.


൬൨. സിക്വെര നിങ്ങി പോയതു.

സിക്വെര ചെങ്കടലിലും മറ്റും പട കൂടിയതിനാൽ
ഫലം ഏറെ വന്നില്ല; (൫൮) കൃഷ്ണരായർ ആ കാല
ത്തു ആദിൽഖാനോടു പൊരുതു രാച്ചൊൽ ബില്‌ഗാം
മുതലായ പട്ടണങ്ങളെ പിടിച്ചപ്പോൾ, കുതിരക്കച്ചവ
ടത്തെ നന്നെ വൎദ്ധിപ്പിക്കേണ്ടതിന്നു ആ ദേശങ്ങ
ളെ ഗോവയിലുള്ള പറങ്കികൾക്ക്
സമ്മാനം കൊടുത്തു.
സിക്വെര താൻ ഗുജരാത്തിൽ ദീപു കോട്ടയെ പിടി
പ്പാൻ പുറപ്പെട്ടു ആവതൊന്നും കണ്ടതും ഇല്ല. അ
വൻ കാൎയ്യസിദ്ധി വരുത്തുവാൻ സാമർത്ഥ്യം പോരാ [ 168 ] ത്തവൻ എങ്കിലും സാധുക്കളോടു കൂട അഹങ്കരിക്ക
യിൽ ഒരു കുറവുണ്ടായില്ല. അതിന്റെ ദൃഷ്ടാന്തം പ
റയാം; കോഴിക്കോട്ടു താമൂതിരിയോടു സന്ധി ഉണ്ടെങ്കി
ലും പെരിമ്പടപ്പൂ അടങ്ങാതെ പുരാണപരിഭവം വീ
"ളുവാൻ ഭാവിച്ചു "നമ്മുടെ സ്വരൂപക്കാർ ഇരുവ
"രും കടവിൽ പൊരുതു മരിക്കയാൽ, നെടീരിപ്പു രാജ
"പുത്രർ മരിച്ചെ മതിയവൂ; കൊച്ചിനാശം പോലെ
"കോഴിക്കോട്ടിലും നടത്തി കുന്നലക്കോനാതിരിയുടെ
"ചിറയിൽ കളിക്കയും വേണം" എന്നിങ്ങിനെ രാജ
ധൎമ്മം അറിയിച്ചു ൫൦,൦൦൦ നായന്മാരുമായി പട തുടങ്ങി
യാറെ, താമൂതിരി ൨ ലക്ഷത്തോടും കൂട ചെന്നു ജയി
ച്ചു. വെള്ളക്കാരുടെ സഹായം എന്നപേ
ക്ഷിച്ചാറെ സന്ധിനിൎണ്ണയം വിചാരിയാതെ ഗൊവ
ൎന്നർ ൩൬ തോക്കുകാരെ തുണപ്പാൻ നിയോഗിച്ചു
അവരാൽ കൊച്ചി രാജാവിന്നു ഓരൊ ജയങ്ങൾ വ
രികയും ചെയ്തു. പിന്നെ ബ്രാഹ്മണർ നീരസപ്പെട്ടു
"ൟ പറങ്കികൾ ഉള്ളെടം ദേവരുടെ കടാക്ഷം ഇല്ല"
എന്നു പറഞ്ഞു നീക്കിച്ചാറെ, താമൂതിരി പണിപ്പെടാ
തെ പെരിമ്പടപ്പിൻ ചേകവരെ വാങ്ങിച്ചു കൊച്ചി
യോളം തള്ളിക്കളകയും ചെയ്തു.

ഇങ്ങിനെ കരമേൽ അതിക്രമിച്ചതല്ലാതെ പറങ്കി
കൾ കടൽവഴിയായി കാണിച്ച സാഹസം എങ്ങി
നെ പറവതു. പട തീൎന്ന ശേഷം പറങ്കിക്കപ്പലുക
ളിൽ മാത്രം ആയുധം വെച്ചില്ല. ചോനകരുടെ പട
വിൽ ഒരായുധം കണ്ടാൽ ഉടനെ പടകും ചരക്കും പി
ടിച്ചു പഠിക്കെ ഉള്ളൂ. പൊൎത്തുഗൽ ചുങ്കസ്ഥാനങ്ങ
ളിൽനിന്നു ഒപ്പിട്ട എഴുത്തു എല്ലാ കപ്പക്കാൎക്കും വേണം.
[ 169 ] അതു കണ്ടാറെയും, ഇഷ്ടം പൊലെ ചുങ്കവും കപ്പവും
സമ്മാനവും മേടിക്കും. മനസ്സോടെ കൊടുക്കാത്തത്
ഹേമിച്ച എടുക്കയും ചെയ്യും. അതിനാൽ കണ്ണനൂരിൽ
പ്രത്യേകം വളരെ അസഹ്യം തോന്നി കോലത്തിരി
ഈ സംഗതിക്കായി മാനുവേൽ രാജാവിന്ന് എഴുതി
അയച്ച അറവിക്കത്തുകൾ ഇപ്പോഴും ഉണ്ടു. ചേണി
ച്ചേരി കുറുപ്പ് വളരെ സങ്കടപ്പെട്ടാറെ, ഗൎസീയ കപ്പി
ത്താൻ ശംസദ്ദീൻ എന്ന ഒരു പ്രമാണിയെ ഒശീ
രാക്കി മാനിക്കയും ചെയ്തു. അതാർ എന്നാൽ മുമ്പെ
കമ്പായ നവാവായ അസ്സദഖാൻ എന്നവന്റെ
പണ്ടാരക്കാരൻ തന്നെ. ആ ഖാൻ മരിച്ചാറെ, പറ
ങ്കികൾ കൌശലം പ്രയോഗിച്ചു പണ്ടാരത്തിൽ ചെ
ല്‌വം എല്ലാം കൈക്കലാക്കുവാൻ നോക്കിയാറെ, ശം
സദ്ദീൻ ഒന്നും വെക്കാതെ, പറങ്കിക്കപ്പിത്താനിൽ ഏ
ല്പിച്ചു, താൻ കണ്ണൂനൂരിൽ മണ്ടിപ്പോകയും ചെയ്തു.
അവിടെ ഒശീർസ്ഥാനം വന്നപ്പോൾ അറവി, റുമി,
പാൎസി മുതലായ അഴിമുഖങ്ങളിൽനിന്നു കണ്ണുനൂൎക്കാ
ൎക്ക് പൊൎത്തുഗൽ മമത നിമിത്തം വളരെ വിരോധവും
ഞെരിക്കവും ഉണ്ടായി. അതുകൊണ്ടു ദൂരെ ഓടി പോ
കാതെ അടുക്കെ ദേശങ്ങളോളമെ പടകു അയച്ചാറെ,
പറങ്കിക്കപ്പൽ അതിൽ ചിലതു പിടിച്ചു ശംസദ്ദീന്റെ
ഒപ്പും എഴുത്തും കണ്ടാറെയും പരിഹസിച്ചു ഗോവക്ക്
കൊണ്ടുപോയി. അതുകൊണ്ടു അവൻ മാനുവേൽ
"രാജാവിന്നു എഴുതി: "ൟ നാടു നിങ്ങളുടെ നാടു, ന
"മ്മുടെ സൌഖ്യം നിങ്ങൾക്കും സൌഖ്യം തന്നെ
"എങ്കിലും നമ്മുടെ ആളുകളെ പൊൎത്തുഗൽ ജനങ്ങ
"ളുടെ അതിക്രമങ്ങളിൽനിന്നു രക്ഷിപ്പാൻ കഴിവില്ല [ 170 ] "എന്നു തോന്നുന്നു; നമ്മുടെ ശത്രക്കൾ എല്ലാം ചി
"രിച്ചു ഞെളിഞ്ഞു ഇത് മാനുവേൽ സ്നേഹത്തിന്റെ
"ഫലം കണ്ടുവൊ? എന്നു നാണം കെടുത്തു പറയു
"ന്നു. നിങ്ങളുടെ മറുവടി വരും വരെ ഞാൻ മിണ്ടാ
"തെ ഇരിക്കും നമ്മെ പരിപാലിക്കുന്നില്ല എങ്കിൽ
"സമാധാനത്തെ രക്ഷിച്ചു കൂടാ. കലഹത്തിന്നു മു
"തിൎന്നു പോകുന്നവർ അനേകർ ഉണ്ടു" എന്നിങ്ങി
നെ എല്ലാം സങ്കടം ബോധിപ്പിച്ചപ്പോൾ, മാനുവേൽ
രാജാവ് വളരെ ക്രുദ്ധിച്ചു സിക്വേരയെ നിസ്സാരനാ
ക്കി ദുയൎത്ത മെനെസസ്സ് എന്ന ഒരു ശാന്തനെ വി
സൊരെ എന്നു കല്പിച്ചു നിയോഗിക്കയും ചെയ്തു.
(൧൫൨൧)

൬൩ . മാനുവേൽ രാജാവിന്റെ
മരണം.

അനന്തരം മാനുവേൽ രാജാവ് ൨൬ ആണ്ടു വാ
ണു കൊണ്ട ശേഷം മരിച്ചു ജുവാൻ എന്ന മകൻ
രാജാവാകയും ചെയ്തു. ആയവൻ അഛ്ശനെ അഛ്ശ്നെ പോ
ലെ പരാക്രമമുള്ളവനല്ല, "യുദ്ധങ്ങൾ വേണ്ടാ ക്രി
സ്തുമാൎഗ്ഗം തന്നെ നടത്തുവാൻ നോക്കേണം" എന്നും
മറ്റും ഉള്ള കല്പനകളെ കൊച്ചിക്കും ഗോവക്കും അയ
ച്ചു പോന്നു. സിക്വേര താൻ കാൎയ്യാദികളെ മെനെ
സസ്സിൽ ഭരമേല്പിച്ചു, (൧൫൨൧ ദിശമ്പ്ര.) വിലാത്തി
ക്ക് പോകയും ചെയ്തു.

ആ വൎഷം ഉണ്ടായ ഒരു വിശേഷം ഇവിടെ പ
റയാം:അൾബുകെൎക്കിന്റെ ചങ്ങാതികളിൽ മഗല്യാൻ [ 171 ] എന്നൊരുത്തൻ പൊൎത്തുഗൽ സേവ വിട്ടു സ്പാന്യ
രാജാവോടു കപ്പൽ ചോദിച്ചു വാങ്ങി ൧൫൧൯ ആമ
തിൽ യുരോപയിൽനിന്നു പുറപ്പെട്ടു, പടിഞ്ഞാറോട്ടു
ഓടി ഓടി ചീനസമുദ്രത്തോളം ചെന്നു ഒരു ദ്വീപിൽ
ഇറങ്ങി, പൊരുതു മരിക്കയും ചെയ്തു. അവന്റെ
ശേഷം കപ്പല്ക്കാർ പടിഞ്ഞാറെ ഓട്ടം തുടൎന്നു കൊ
ണ്ടു ൧൫൨൧ ആമതിൽ സ്പാന്യയിൽ തന്നെ എത്തു
കയും ചെയ്തു. "ഇവ്വണ്ണം ഭൂചക്രത്തെ ചുറ്റിപോ
കയാൽ ഭൂമിയുടെ രൂപം നാരങ്ങ പോലെ വട്ടമുള്ളത"
എന്നു സംശയം തീരുമാറു സ്പഷ്ടമായി വന്നു. മാനു
വേൽ രാജാവിന്റെ കാലത്തിൽ ഇങ്ങിനെ കപ്പലോ
ട്ടത്തിന്നും കച്ചവടത്തിന്നും വന്ന മാറ്റങ്ങളാലും ഭൂമി
ശാസ്ത്രം നാനാദേശജാതികളുടെ പരിചയം മുതലായ
തിൽ കണ്ട പുതുമകളാലും ലോകൎക്ക് എല്ലാവൎക്കും വള
രെ വിസ്മയം ഉണ്ടായി, പൊൎത്തുഗൽ രാജാക്കന്മാരിൽ
വെച്ചു മാനുവേൽ തന്നെ ചൊൽ പൊങ്ങിയവൻ
എന്നു സമ്മതമാകയും ചെയ്തു.

൬൪. കോഴിക്കോട്ടിൽ പുതിയ
യുദ്ധവട്ടങ്ങൾ.

൧൫൨൩ (ജനുവരി) മെനെസസ്സ് മലയാളത്തിൽ
എത്തിയപ്പോൾ, എവിടത്തും പടക്കു കോപ്പിടുന്നതു
കണ്ടും കടൽപിടിക്കാരുടെ അതിക്രമം കേട്ടും കൊണ്ടു
അതിശയിച്ചു വിചാരിച്ചപ്പോൾ, പറങ്കികൾ കടൽവ
ഴിയായി ഏറിയ ഉപദ്രവങ്ങൾ ചെയ്കയാൽ, ചോന
കൎക്ക് പൊറുപ്പാൻ ആവതല്ലാഞ്ഞു യുദ്ധഭാവം മുഴുത്തു [ 172 ] വന്നു എന്നറിഞ്ഞു, വിസൊറയി കോഴിക്കോട്ടിൽ
ഇറങ്ങിയ നേരം താമൂതിരി മരിച്ചിരിക്കുന്നു എന്നും
അനന്ത്രവൻ വാഴ്ച തുടങ്ങിയന്നു തന്നെ പ്രജകളുടെ
സങ്കടങ്ങളെ വിചാരിച്ചു പറങ്കികളുടെ ഡംഭത്തിന്നും
പ്രതിക്രിയ ചെയ്യും എന്നുള്ള പ്രകാരം കല്പിച്ചു എന്നും
കേട്ടു വിഷാദിക്കയും ചെയ്തു. വിസൊറയുടെ മന്ത്രി
കളിൽ കസ്ത്രു എന്നവൻ ഒരുനാൾ കോട്ടയെ വിട്ടു,
കോഴിക്കോട്ടങ്ങാടിയെ കാണ്മാൻ പോയപ്പോൾ, ചി
ല പീടികക്കാരും മറ്റും ശകാരിച്ചു തുടങ്ങി, അവൻ
പിൻവാങ്ങി പോകുമ്പോൾ, കല്ലെറിഞ്ഞു ചില പ
ണിക്കാരെ മുറി ഏല്പിച്ചും പലിശക്ക് അടിച്ചും കുന്ത
ങ്ങൾ ഏന്തികൊണ്ടും പിന്തുടൎന്നു കോട്ടയോളം ചാടി
വരികയും ചെയ്തു. എങ്ങിനെ എങ്കിലും പട അരുതു
എന്നു വിസൊറയി വിചാരിച്ചു ഒന്നും കൂട്ടാക്കാതെ
സകല കപ്പലോടും കൂട കൊച്ചിക്ക് ഓടി സുഖേന
പാൎക്കയും ചെയ്തു. അപ്പോൾ മപ്പിള്ളമാർ ധൈര്യം
മുഴുത്തു കൊച്ചിപ്പുഴയിൽ കൂട പ്രവേശിച്ചു പടകുകളെ
ആട്ടിക്കവൎന്നും കണ്ട പറങ്കികളെ കൊന്നും കൊണ്ടു
ഓടിക്കളകയും ചെയ്തു. അതിനെയും മെനെസസ്സ്
കരുതാതെ മിക്കവാറും കപ്പലുകളെ കൂട്ടിക്കൊണ്ടും ഹൊ
ൎമ്മുജിൽ ഓടി മലയാള തീരത്തിലെ വിചാരണയെ
സഹോദരനിൽ ഏല്പിച്ചു വിടുകയും ചെയ്തു. അന്നു
കോഴിക്കോട്ടകോട്ടയിൽ ജൂവാൻ ലീമ എന്നൊരു ശൂ
രൻ പ്രധാനിയാകുന്നു; ആയവൻ മാപ്പിള്ളമാർ പുഴ
തോറും പടക്ക് വട്ടം കൂട്ടി പടകുകൾ ഒരുങ്ങുന്നതല്ലാ
തെ, മക്കത്തേക്ക് എട്ടു പടക മുളക കയറ്റി അയച്ചു
പോകുന്നുണ്ടെന്നു കേട്ട മെനെസസ്സെ ബോധിപ്പി [ 173 ] ച്ചപ്പോൾ, ആയവൻ തടുത്തില്ല, ലീമക്ക് തുണയയ
ച്ചതുമില്ല (൧൫൨൪) ചിങ്ങമാസത്തിൽ താണൂരിലെ
കുട്ടിയാലി ൨൦൦ഓളം പടകുകളെ ഒരുക്കി തീൎത്തു, നാല്പ
ത് ആ എട്ടിന്നു ചങ്ങാതമായിട്ട് അറവിലേക്ക് അയ
ച്ചു ശേഷം, ൧൬൦ പടകോട് കൂടെ കോഴിക്കോട്ട് കോട്ട
യുടെ തൂക്കിൽ വന്നു വെടിവെപ്പാൻ തുടങ്ങുകയും
ചെയ്തു. അവനെ ചേതപ്പെടുത്തി നീക്കിയപ്പൊൾ,
ലീമ താമൂതിരിയോടു "ഇത് എന്തൊരു നേർ ൟ വക
ചതിപ്പട യോഗ്യമൊ" എന്നു ചോദിച്ചപ്പോൾ, നല്ല
ഉത്തരം ഒന്നും ഉണ്ടായില്ല. ഒരു നായർ വന്നു ലീമയെ
കുത്തി കൊല്ലുവാൻ ഭാവിച്ചതു വെറുതെയായപ്പോൾ,
പരപ്പനങ്ങാടിയിൽ ൧൨ പറങ്കികളെയും താമൂതിരിക്ക
യച്ച രണ്ടു ദൂതന്മാരെയും മാപ്പിള്ളമാർ ചതിച്ചു കൊ
ന്നു. ആയതിനെയും വിഴുങ്ങുവാൻ ലീമക്ക് വിസൊ
റയിൻ കല്പന നിമിത്തം ഏകദേശം മനസ്സായനേരം
ചില ചോനകർ, ക്രിസ്ത്യാനസ്ത്രീകളെ അപഹരിച്ചു
പോകുന്ന സംഗതിയാൽ അവരുടെ രക്ഷക്കായി പ
ട്ടാളം അയക്കേണ്ടി വന്നു. അതിനാൽ പട്ടണം അ
ശേഷം കലങ്ങി, ചോനകർ കലഹിച്ചു കോട്ട അതി
ക്രമിച്ചു പോയപ്പോൾ, താമൂതിരി ചില ദിവസം താമ
സിച്ചാറെയും, അവന്റെ ഭാൎയ്യയുടെ ആങ്ങളയായ
പുണച്ചൻ പട ഉണ്ടാകും "എന്നു സ്വകാൎയ്യം അറി
യിച്ചു, ചുങ്കത്തിൽ സേവിച്ച നായന്മാർ ലീമയെ
കാണ്മാൻ വന്നു മുട്ടുകുത്തി ക്ഷമ ചോദിച്ചു, രാജാജ്ഞ
യാൽ പറങ്കിച്ചേകത്തിൽനിന്നു ഒഴിഞ്ഞു നില്ക്കയും
ചെയ്തു. കോട്ടയുടെ നേരെ പടയന്നുണ്ടായില്ല താനും.
ചോനകർ മുമ്പെ തന്നെ കൊടുങ്ങല്ലൂരിലെ നസ്രാ [ 174 ] ണികളെ നിഗ്രഹിപ്പാൻ ഒരുപായം വിചാരിച്ചു കൊ
ണ്ടു യുദ്ധഭാവം മറച്ചു പാൎത്തു. ആയത് എന്തെ
ന്നാൽ; മാപ്പിള്ളമാർ മുമ്പെ മുളക് വില്ക്കുമ്പോൾ, നല്ല
വണ്ണം ഉണക്കാതെ കണ്ടും മണൽ കൂട്ടിവെച്ചും കൊ
ടുക്കയാൽ ഗവൎന്നർ അവരെ നീക്കി കച്ചവടവിചാ
രണ ഒക്കെയും സുറിയാണികളിൽ ഏല്പിച്ചിരുന്നു, അ
തുകൊണ്ടത്രെ അവരിൽ വൈരം ഭാവിച്ചത്.


൬൫. ഗാമ മൂന്നാമതും മലയാ
ളത്തിൽ വന്നത.

ഇങ്ങിനെയിരിക്കുമ്പോൾ, വൃദ്ധനായ ഗാമ ത
ന്നെ വിസൊറയി സ്ഥാനം ഏറ്റു (൧൫൨൪) സെ
പ്തമ്പ്ര ഗോവെക്കു വന്നു കടൽ പിടിക്കാരെ എവിടു
ത്തും ഒടുക്കുവാനും കാൎയ്യക്രമം വരുത്തുവാനും പൎയ്യാപ്ത
ന്മാരെ (പ്രാപ്തന്മാരെ) നിയോഗിച്ചു കണ്ണുന്നൂൎക്ക ഓ
ടി കോലത്തിരിയെ കണ്ടു നിങ്ങൾ ബാലഹസ്സൻ
എന്ന കള്ളനെ ഉടനെ ഏല്പിക്കേണം എന്നു ചോദി
ച്ചു ഭയം വരുത്തി അനുസരിപ്പിച്ചു ആ കള്ളർമുപ്പ
നെ കണ്ണനൂർ കോട്ടയിൽ അടച്ചു വെച്ച പോയി
(അക്തമ്പ്ര.) കൊച്ചിയിൽ എത്തുകയും ചെയ്തു. പറ
ങ്കി വീരരിൽ മുമ്പൻ തന്നെ വന്നപ്രകാരം കേട്ടാറെ
നാടുതോറും അതിഭയം ഉണ്ടായി എങ്കിലും പറങ്കി
കൾക്കു കൂടെ ആ വൃദ്ധവീരനിൽ പ്രസാദം കുറഞ്ഞി
രുന്നു. അവൻ ദയ അറിയാത്ത കഠിനഭാവമുള്ളവൻ
എന്നു പ്രസിദ്ധം തന്നെ. ഗോവയിൽ ഒരു ആസ്പ [ 175 ] ത്രിയെ കെട്ടീട്ടുണ്ടായിരുന്നു "ൟ വക ഒന്നും വേ
"ണ്ടാ ആസ്പത്രിയുണ്ടെങ്കിലെ ചേകവൎക്ക നിത്യം
വ്യാധി ഉണ്ടാവു"' എന്നു ഗാമയുടെ പക്ഷം; അതു
കൊണ്ടു പറങ്കികൾ പലരും ഇവിടെ രക്ഷയില്ല വ
യറു നിറപ്പാനും പണിയത്രെ എന്നു വെച്ചു കോട്ടക
ളിൽനിന്ന ഓടി ചോഴമണ്ഡലത്തും മറ്റും വാങ്ങി ചി
ലർ ചേലാവിൽ കൂടി പോകയും ചെയ്തു. ഗാമ എ
ത്തുമ്പോൾ തന്നെ രോഗിയായാറെയും കോഴിക്കോട്ടെ
ക്ക് സൂസയെ ൩00 ആളുമായി തുണപ്പാൻ അയച്ചു
അവനെക്കൊണ്ടു കുട്ടിയാലിയെ ജയിപ്പിച്ചു. കാപ്പു
കാട്ടുനിന്നു സൂസ അവനോട്. ഏറ്റു പന്തലാനി
കൊല്ലത്തോളം നീക്കിയ ശേഷം പിറ്റെ ദിവസം
കണ്ണനൂർ വരെ ആട്ടിയപ്പൊൾ ചോനകർ അവിടെ
കരക്കണഞ്ഞു പടകു എല്ലാം വിട്ടു പോകയൂം ചെയ്തു.
ആയതു കണ്ടാറെ, കണ്ണനൂർ മാപ്പിള്ളമാരും അടങ്ങി
കോലത്തിരി യുദ്ധവിചാരം ഉപേക്ഷിച്ചു കോട്ടയിലു
ള്ള പറങ്കികൾക്ക് സമ്മാനവും കുശലവാക്കും അയ
പ്പിച്ചു കൊടുത്തു ഗോവയുടെ തൂക്കിൽ ജൊൎജ്ജ് തെ
ല്യു എന്ന ഒരു യുവാവു ചിന്നകുട്ടിയാലിയോടു ഏറ്റു
ജയിക്കയും ചെയ്തു. അതുകൊണ്ടു കോഴിക്കോട്ട കോ
ട്ടയരികിൽ പോർ ഒന്നും ഉണ്ടായില്ല. മെനെസസ്സ്
ഹൊൎമ്മുജെ വിട്ടു ദിശമ്പ്രിൽ കൊച്ചിയിൽ എത്തിയാ
റെ, ഗാമയുടെ രൊഗം കണ്ടു കാൎയ്യ‌വിചാരം അവ
നിൽ ഏല്പിപ്പാൻ മനസ്സില്ലാഞ്ഞിട്ടും ഗാമ അവനെ
നിൎബ്ബന്ധിച്ചു അനുസരിപ്പിച്ചു "ഞാൻ മരിച്ചാൽ
രാജ മുദ്രയുള്ള പത്രം അഴിച്ചു വായിച്ചു നടത്തെ
ണം" എന്നു സമ്പായു കപ്പിത്താനോടു കല്പിച്ചു പള്ളി [ 176 ] മൎയ്യാദ്രപ്രകാരം അന്ത്യാഭിഷേകം വാങ്ങി (൧൫൨൪) ദി
ശമ്പ്ര. ൨൪) മരിക്കയും ചെയ്തു. കൊച്ചി വലിയ പ
ള്ളിയിൽ അവന്റെ ശവം സ്ഥാപിച്ചശേഷം മക
നും മെനെനസ്സും തമ്മിൽ വൈരം ഭാവിച്ചു പറങ്കിക
ളിൽ ൨ കൂറുണ്ടാക്കി അങ്കം കുറപ്പാൻ ഭാവിച്ചപ്പൊൾ,
സമ്പായു രാപ്പകൽ പ്രയത്നം ചെയ്തു. രണ്ടു വക
ക്കാരെ വേറെ പാൎപ്പിച്ചു സമാധാനം രക്ഷിച്ചു രാജ
പത്രം തുറന്നു നോക്കിയാറെ, "ഗാമക്ക അപായം വ
"രികിൽ മെനെസസ്സ കുഡുംബത്തിൽ ഹെന്ദ്രി എ
ന്നവൻ തന്നെ വിസൊറയി ആക എന്നു കണ്ട
"പ്പൊൾ, എദ്വൎത്തമെനെസസ്സ് (൧൫൨൫ ജനുവരി
൨൦) പൊൎത്തുഗലിന്നാമ്മാറു പുറപ്പെട്ടു പോയി കൊ
ച്ചിയിലുള്ള പറങ്കികൾക്ക് അന്തഃഛിദ്രം ഇളക്കയും
ചെയ്തു."

൬൬. മെനെസസ്സ കണ്ണനൂരിൽ
വ്യാപരിച്ചത.

ഹെന്ദ്രീ മെനെസസ്സ് ഗോവയിൽനിന്ന പുറ
പ്പെട്ടു ഭട്ടക്കളത്തൂക്കിൽ കോഴിക്കോട്ടകാരുടെ പടകു ചി
ലതു മുക്കി കണ്ണനൂരിൽ ഇറങ്ങിയാറെ, കേട്ട വൎത്ത
മാനം ആവിതു: "കപ്പൽ പിടിക്കാരുടെ പ്രമാണിയാ
"യ ബാലഹസ്സൻ കോലത്തിരി ഗാമാവിന്നു ഏല്പി
"ച്ചനാൾ മുതൽ ൟ കോട്ടയുടെ തുറുങ്കിൽ തന്നെ ഉ
"ണ്ടു മമ്മാലി വകക്കാരോടു സംബന്ധം ഉണ്ടാകയാൽ
"ശിക്ഷിച്ചു കൂടാ മാപ്പിള്ളമാർ അവനെ വീണ്ടെടു [ 177 ] "പ്പാൻ അറ്റമില്ലാത്ത ദ്രവ്യം കൊടുപ്പാൻ പറഞ്ഞ
ത "കൊണ്ട കോലത്തിരി അവനെ താൻ ശിക്ഷിക്കേ
"ണം എന്നു കല്പിച്ചു അങ്ങോട്ടു ഏല്പിക്കേണ്ടതിന്നു
"വളരെ മുട്ടിച്ചു പോരുന്നു. അതുകൊണ്ടു എന്തു വേ
"ണം എന്നറിയുന്നില്ല" ആയതു കേട്ടപ്പൊൾ താമ
സിയാതെ അവനെ തൂക്കിച്ചു. ഭക്ഷണത്തിന്നിരു
ന്നപ്പോൾ രാജദൂതൻ വന്നു “നാളെ കോലത്തിരികൂ
ടിക്കാഴ്ചക്ക് വരും" എന്നറിയിച്ചു എങ്കിലും മരണവാ
ൎത്തയെ ഉണൎത്തിച്ചാറെ, ചോനകഭയം ഉണ്ടായിട്ടു
രാജാവ് കോട്ടയിൽ ചെല്ലാതെ പാൎത്തു. അതുകൊണ്ടു
മെനെസസ്സ് അല്പം ശാസിച്ചു "ൟ അപേക്ഷയെ
സാധിപ്പിപ്പാൻ കഴിയാതെ പോയതല്ല, പിന്നെ ഒ
"ന്നു ചോദിച്ചാൽ ഞാൻ തരാതെ ഇരിക്കയില്ല" എ
"ന്നു കല്പിച്ചശേഷം രാജാവ് ഉള്ളു കൊണ്ടു മാനിച്ചു
"ഇനി കൈക്കൂലികൊണ്ടു യാതൊരു സാദ്ധ്യവും ഇ
ല്ല എന്നു മാപ്പിള്ളമാർ മലനാട എങ്ങും അറിയിച്ചു
വിസ്മയം വരുത്തുകയും ചെയ്തു. ബാലഹസ്സന്റെ
ശേഷക്കാർ ഒക്കത്തക്ക ധൎമ്മടത്തിൽ പോയി വേറെ
കടൽ പിടിക്കാരുമായി നിരൂപിച്ചു "ഇനി പറങ്കി
യോടു പൊരുതു പരിഭവം വീളെണം" എന്നു കല്പിക്ക
ഒഴികെ "കോലത്തിരിയുടെ നിഴൽ നമുക്ക ഇല്ലായ്ക
യാൽ, അവരുടെ കൊയ്മയും വേണ്ടാ" എന്നു നിശ്ച
യിച്ചു. അതുകൊണ്ടു രാജാവ് മെനെസസ്സെ പരീ
ക്ഷിച്ചു "ഇങ്ങിനെ ഒരു അപേക്ഷ ഉണ്ടു നമ്മുടെ
“തെക്കെ അതിരിൽ വെച്ചു ചോനകർ മത്സരഭാ
"വം കാണിച്ചിരിക്കുന്നു; അവരെ കപ്പൽ അയച്ചു
"ശിക്ഷിക്കുമൊ" എന്നു ചോദിച്ചപ്പൊൾ വിസൊ [ 178 ] റയി ഉടനെ സില‌്വെര കപ്പിത്താനെ നിയോഗിച്ചു
അവനും ധൎമ്മപട്ടണത്തേക്ക് ഓടി ഉണ്ടകൾ പൊ
ഴിയുന്നതിന്നിടയിൽ കരക്കിറങ്ങി ജയിച്ചു ഊരിന്നും
പടകിന്നും (മയ്യഴി അങ്ങാടിക്കും)തീക്കൊടുത്തു ശിക്ഷക
ഴിക്കയും ചെയ്തു. (ജനുവരി ൧൫൨൫.)

൬൭. കോഴിക്കോട്ടിൽ പട തുടങ്ങിയതു.

മെനെസസ്സ് കോഴിക്കോട്ടിൽ എത്തുമ്പോൾ, താ
മൂതിരി ചില നാൾ പുലരും തോറും കുറമ്പിയാതിരി
യെയും തിനയഞ്ചെരി ഇളയതിനെയും നിയോഗിച്ചു
൧൫000 നായന്മാരെക്കൊണ്ടു പോർ കഴിപ്പിച്ചപ്രകാര
വും ആവതൊന്നും കാണായ്കയാൽ, രാജാവിന്നു പശ്ചാ
ത്തപം വെച്ചു തുടങ്ങി, പൂണച്ചണയും മറ്റും അയ
ച്ചു ലീമ കപ്പിത്താനോടു സന്ധിപ്പാൻ പറയിച്ച
പ്രകാരവും "കൊച്ചീക്കാരനും മഹാ ദ്രോഹിയുമായ
പാത്തുമരക്കാരെ ഏല്പിച്ചു വെക്കയല്ലാതെ, സന്ധി
ക്കയില്ല" എന്നു ലീമ മറുപടി അയച്ച പ്രകാരവും
എല്ലാം സമ്മതിച്ചു "പടച്ചെലവ് ഒക്കെയും താ
മൂതിരിഭണ്ണാരത്തിൽനിന്നുതന്നാൽ നിരന്നുകൊള്ളാം"
എന്നു കല്പിച്ചു രാത്രിയും പാൎക്കാതെ ഓടി (൧൫൨൫
ഫെബ്രു.) കൊച്ചിയിൽ ഇറങ്ങുകയും ചെയ്തു. അവി
ടെനിന്നു അവൻ ഉടനെ പൊൎത്തുഗൽ മാനത്തെ
രക്ഷിപ്പാൻ ഉത്സാഹിച്ചു കോപ്പിട്ടു പോരുമ്പോൾ
താമൂതിരി ദൂതയച്ചു "നിങ്ങളോടു ഇണങ്ങുവാനെ മന
സ്സുള്ളു; പൊന്നാനിയിൽ ഉള്ള പടക എല്ലാം ഏല്പി
ക്കാം" എന്നും മറ്റും ബോധിപ്പിച്ചത് കേട്ടാറെ, "ഇതു [ 179 ] "മഴക്കാലത്തോളും ഞങ്ങളെ വൈകിപ്പാൻ വിചാരി
"ക്കുന്ന ഉപായം അത്രെ എന്നു കണ്ടു പെരിമ്പട
പ്പൊടു തുണ ചോദിച്ചു പുറക്കാട്ടികളെ ൧ൻ പടകു
മായി ചേൎത്തുകൊണ്ടു ദ്ര൦ പായോടും കൂട പൊന്നാ
നിയുടെ നേരെ ഓടി • "ഇവിടെ താമൂതിരിയുടെ പട"
കുള്ളതു എല്ലാം ഏല്പിക്കണം അവരുടെ ഓല കാ
ണ്മാൻ ഉണ്ടല്ലൊ" എന്നു പടനായകനോടു കല്പി
ച്ചാറെ, സ്പഷ്ടമായ ഉത്തരം വന്നില്ല. ആകയാൽ പ
റങ്കികൾ വെള്ളം കോരുവാനായി ഇറങ്ങുവാൻ തു
നിഞ്ഞു മാപ്പിള്ളമാർ ചെറുക്കയും ചെയ്യു. കോട്ടക്ക
പുതുതായി ഉറപ്പു വരുത്തിയതകൊണ്ടു ഇന്നു നേരം
പോരാ എന്നു കണ്ടു പിസൊറെയി അന്നടങ്ങി പി
റ്റേന്നാൾ (ഫെബ്രു, ൨൬൹ രാവിലെ) ഇറങ്ങി പൊ
ന്നാനിയിൽ വെച്ചു പൊരുതു കയറിയ തെക്കെ നാ
യന്മാരെ കൊണ്ടു കവൎച്ച കഴിപ്പിച്ചു, തീക്കൊടുക്കയും
ചെയ്തു. അന്നു ചിന്നക്കുട്ടിയാലിയുടെ ൩൮ പടകും
വെന്തുപോയി. ചോനകരുടെ പക്ഷംനിന്നു തോക്കു
വെപ്പിച്ചു പട നടത്തിയ ഒരു പറങ്കി ചതിയനും മു
റിഞ്ഞു ചത്തു.

അനന്തരം കോഴിക്കോട്ടിന്റെ എതിരെ വന്നു,
ചില നാശങ്ങളെ ചെയ്ത ശേഷം "പന്തലാനികൊ
ല്ലത്തെയും ഭസ്തമാക്കേണം" എന്നു നിശ്ചയിച്ചു.
അതു പൊന്നാനിയോടു താമൂതിരിയുടെ മുഖ്യതുറമുഖ
വും അക്കാലത്തു മക്കക്കച്ചവടത്തിന്നു മൂലസ്ഥാനവും
തന്നെ. ഊരുടെ രക്ഷക്ക കടുന്തൂക്കമുള്ള കുന്നിന്മുക
ളിൽ ൩ കൊത്തളവും വളരെ തോക്കും ഉണ്ടു; സമുദ്ര
ത്തിൽ നിന്നു പുഴയോളം ഒരു തോടു കുഴിച്ചു അതിൽ [ 180 ] ചരക്കിടുന്ന പടകുകൾ സുഖേന അണഞ്ഞും ഇരി
ക്കുന്നു. നായന്മാരും ചോനകരും ൨0000 ആളോളം ത
ടുപ്പാൻ വട്ടം കൂട്ടുന്നു എന്ന ഇങ്ങിനെ ഒറ്റുകാർ അ
റിയിച്ചു; അതിന്റെ തൂക്കിൽ എത്തിയപ്പൊൾ അ
സ്തമിപ്പാറായി. അന്നു രണ്ടു പുറവും രാത്രിയിൽ ഉറ
ക്കം ഉണ്ടായില്ല. വാദ്യഘോഷങ്ങളും ആൎപ്പും കളിവാ
ക്കും അത്രെ ഉള്ളൂ. രാവിലെ മൂന്നണിയായി പട തുട
ങ്ങിയറെ, പറങ്കികൾ വേഗം കരക്കിറങ്ങി മറുതല
യൊട ഏല്ക്കുമ്പോൾ, പുറക്കാട്ടടികൾ യുദ്ധത്തിൽ
ചേരാതെ കവൎച്ചക്ക തക്കം പാൎത്തു കൈത്താളം പൂട്ടി
കൊണ്ടു തന്റെ പടകിൽ ഇരിക്കുന്നത പിസൊരെയി
കണ്ടു ചൊടിച്ചു. "ആ മടിയനെ ലാക്കാക്കെണം"
എന്നു തോക്കകാരനോടു കല്പിച്ചു അവൻ വെടിവെ
ച്ചതിനാൽ അടികളുടെ കാൽ പറിഞ്ഞു പാറിപ്പോയി.
ശേഷം പറങ്കികളും കൊച്ചിക്കാരും നല്ല ജയം കൊണ്ടു
൨൫൦ വലിയ തോക്കും ഉണ്ട മരുന്നുമായി കൈക്കലാ
ക്കി ചരക്കിട്ട പടകും ഊരും അങ്ങാടിയും ഭസ്മീകരിച്ചു
൪൦ പടകു കൂട്ടി കൊണ്ടു പോകയും ചെയ്തു. ഇങ്ങി
നെ പരാക്രമം കാട്ടിയതു നിമിത്തം പറങ്കി നാമത്തി
ന്നു മുമ്പെപ്പോലെ ബഹുമാനം യശസ്സം സംഭ
വിച്ചു. പുറക്കാട്ടടികളൊ തല്ക്കാലത്തു അരിശം വിഴുങ്ങി
എങ്കിലും പറങ്കികളിൽ ഉൾവൈരം ഭാവിച്ചു പ്രതി
ക്രിയക്ക അവസരം പാൎത്തു കൊണ്ടിരുന്നു; മെനെ
സസ്സ് അവിടെ നിന്നു ഓടി കണ്ണനൂരിൽ ഇറങ്ങുക
യും ചെയ്തു. (൧൫൨൫ മാൎച്ച ൧൧ ൹.) [ 181 ] ൬൮. മെനെസസ്സ് കണ്ണനൂരിൽ വെച്ചു
ദ്വീപുകളെ ചൊല്ലി വ്യാപരിച്ചതു.

കൊല്ലത്തു ജയം കൊണ്ട ശേഷം പിശൊറെയി
( ൧൫൨൫ മാൎച്ച) കണ്ണനൂരിൽ എത്തിമാപ്പിളമാരുടെ
വിനയവും വിറയലും കണ്ടുസന്തോഷിച്ചതല്ലാതെ
രാജാവെയും കാണ്മാനാഗ്രഹിച്ചാറെ, കോലത്തിരി ഉ
ടനെ കോട്ടയിലെക്ക എഴുനെള്ളി വളരെ കുശലം പ
റഞ്ഞു സമ്മാനങ്ങളെയും കൊടുത്തു "വെണ്ടാ"
എന്നു ചൊല്ലിയതിനാൽ വിസ്മയിച്ചു മുട്ടിച്ചാറെ,പിസൊ
റെയി വാങ്ങി ഉടനെ കണ്ണനൂരിലുള്ള രോഗിശാലക്ക
കൊടുക്കയും ചെയ്തു.പിന്നെ "നമ്മുടെ പടകും തോക്കും
എല്ലാം നിങ്ങൾക്കു തരാം" എന്നു പറഞ്ഞപ്പോൾ പി
സൊറെയി പൊൎത്തുഗൽ രാജസേവക്കായിട്ടു വാങ്ങി
ഉപചാരം പറഞ്ഞ ശേഷം പൊൎത്തുഗലിൽ നിന്ന
വന്ന പത്രികയെ കാട്ടി, അതിൽ ചൊല്ലിയതു എന്തെ
ന്നാൽ" ആണ്ടു തോറും ഇങ്ങു വേണ്ടുന്ന കയറ എ
ല്ലാം" കോലത്തിരി സഹായവിലക്കു എത്തിപ്പാൻ
"കയ്യെറ്റാൽ ൧൮ ദ്വീപുകളെ അവരിൽ കല്പിച്ചു കൊ
ടുത്തിരിക്കുന്നു". എന്നതിൽ പിന്നെ കാലത്താലെ
൨൦൦൦ ഭാരം കയറു വേണ്ടി വരും എന്നു കേട്ടപ്പൊൾ
"അങ്ങിനെ ആയാൽ ദ്വീപുകൾ എനിക്കു വേണ്ട"
എന്നു കോലത്തിരി തീർത്തു പറഞ്ഞു പിസൊറെയി
ഉള്ളു കൊണ്ടു സന്തോഷിച്ചു ദ്വീപുകളിൽ അരിചുങ്കം
കല്പിച്ചു ർ൦ പോരാളികളേയും പാൎപ്പിച്ചു ചുങ്കപ്പിരിവു
തന്നെ സകല ചെലവിന്നും ൨൦൦൦ ഭാരം കയറു മേടി
[ 182 ] ക്കുന്നതിന്നും മതി എന്നു കാണുകയും ചെയ്തു.കണ്ണ
നൂരിൽ വസിക്കുമ്പൊൾ ഹൊൎമ്മുജിൽ നിന്നു ഒരു ദൂ
തൻ വന്നു അവിടെയുള്ള പറങ്കി പ്രമാണി അതി
ക്രമം ചെയ്ത പ്രകാരം സങ്കടം ബോധിപ്പിച്ചാറെ,
മെനെസസ്സ് സത്യപ്രകാരം വിസ്തരിച്ചു പറങ്കിക്കു
ശിക്ഷ കല്പിച്ചതിനാൽ പക്ഷപാതം ഇല്ലാത്തവൻ
എന്നുള്ള ശ്രുതി പരത്തി. അനന്തരം കോഴിക്കോട്ടിൽ
ക്ഷാമം വരുത്തുവാൻ കടൽക്കര എങ്ങും കാവൽ വെ
ച്ചു കപ്പലോട്ടം വിലക്കുന്നതിൽ ൪ കപ്പൽ മങ്ങലൂർ
തൂക്കിൽ പാൎത്തു അകത്തുള്ള പടകുകളെ സൂക്ഷിച്ചു
പോരും കാലം പോർ പടകുകൾ ൭൦ തെക്കിൽ നിന്ന
വന്നു ഏൽക്കയാൽ ആ പറങ്കികപ്പൽക്കു നിൽപ്പാൻ പാ
ടില്ലാതെ വന്നു അരി കരേറ്റിയ പടകും അഴിമുഖം
വിട്ടു തെറ്റി ഓടുകയും ചെയ്തു.അന്നു പിസൊറെയി
കൊച്ചിക്കു ഓടി ബന്ധുവായ സീമൊനെ കോട്ടകളി
ലെക്ക് വേണ്ടുന്ന കൊറ്റു ഭട്ടക്കളയിൽ നിന്നു വരു
ത്തുവാൻ നിയൊഗിച്ചിരുന്നു.അവൻ ഏഴിമലക്കരി
കിൽ ആ എഴുപതിനൊടു എത്തി പട തുടങ്ങി ചില
തിനെ ഒടുക്കി മറ്റവറ്റെ ചിതറിച്ച ശേഷം പലവും
മാടായി പുഴയിൽ ഓടി ഒളിച്ചുപോയി സീമൊൻ തൊ
ണികളിൽ ആളെ കരേറ്റി പോർ തുടൎന്നു കൊണ്ടി
രുന്നു. അന്ന ൬ പറങ്കികൾ ഉള്ള തോണി മണലിൽ
ഉറച്ചു പൊയാറെ,ഊൎക്കാർ അവരെ പിടിച്ചു കൊന്നു.
ആയത കോലത്തിരി അറിഞ്ഞു ഉടനെ അവരുടെ
ശവങ്ങളെ തിരയിച്ചു കൊട്ടയിലുള്ളവൎക്ക സംസ്ക്കരി
പ്പാൻ അയച്ചതല്ലാതെ നല്ലവണ്ണം വിസ്തരിച്ചു ചില
നായന്മാരെയും ചൊനകരെയും കൊല്ലിക്കയും ചെയ്തു.
[ 183 ] ൬൯. കോഴിക്കോട്ട് കോട്ടയുടെ
നിരോധം തുടങ്ങിയതു.

കോഴിക്കോട്ടിൽ അരിക്ക് ഞെരിക്കം ഏറിവരിക
യാൽ ദുഃഖവും കോപവും വൎദ്ധിച്ചുണ്ടായി. കോട്ടയി
ലുള്ളവൎക്ക സീമൊൻ കൊറ്റു കൊണ്ടു വന്നാറെ,രം
മഴക്കാലത്തു ഇവിടെ പട അല്ലാതെ ശേഷം സൗ
ഖ്യം എല്ലാം കുറഞ്ഞിരിക്കും എന്നു പറകയാൽ കപ്പ
ല്ക്കാൎക്കും നായന്മാൎക്കും കോട്ടയിൽ പാൎപ്പാൻ മനസ്സാ
യില്ല.സീമൊൻ നിൎബന്ധിച്ചിട്ടത്രെ ൧൨൦ ജനങ്ങൾ
കോട്ടയിലുള്ള ബലത്തോടു ചേൎന്നു വസിക്കയും ചെ
യ്തു.ശേഷമുള്ളവർ കൊച്ചിയ്ക്കു പോയി വെറുതേ ഇ
രുന്നു.അവിടെ പിസൊറെയെ കണ്ടു സന്ധി കാ
ൎയ്യം പറവാൻ സാമൂതിരിയുടെ ദൂതനായ ഒരു ധൂൎത്തൻ
വന്നു(മെയി മാസം) മുഖസ്തുതി പറകയാൽ പടവി
ചാരം എല്ലാം അകറ്റിയാറെ, പിസൊറെയി കല്പി
ച്ചിതുഃ “പോർ പടകു എല്ലാം താമൂതിരി എല്പിക്ക,കൊ
“ടുങ്ങല്ലൂരിൽ തൊമാപ്പള്ളിയെ ചുട്ടു ചില പറങ്കികളെ
“വധിച്ചുള്ള ചോനകരെയും സമൎപ്പിച്ചു കൊടുക്ക;പ
ള്ളിപ്പണിയ്ക മതിയായ ദ്രവ്യം വെക്ക; പെരിമ്പട
“പ്പിൽ തുണയായ കല്ലുരുത്തികണാരനോടു വൈരം
“വെടിഞ്ഞു നിരന്നു വരിക എന്നിങ്ങിനെ സമ്മതി
ക്കിലെ സന്ധിയാവൂ.”എന്നു കേട്ടു ദൂതൻ പുറപ്പെട്ടു
സാമൂതിരിയുടെ അടുക്കെ എത്തി പിസൊറെയ്ക്കു ഉത്ത
രം ഒന്നും വന്നതുമില്ല. ഇപ്രകാരം കാത്തിരിക്കുമ്പോൾ
പെട്ടെന്നു മഴ പെയ്തു തുടങ്ങി.ചുരക്കൎത്താവായ കുറു [ 184 ] മ്പിയാതിരിയും, തിനയഞ്ചേരി ഇളയതും ഉടനെ ൧൨000
നായന്മാരുമായി വന്നു കോട്ടയെ വളഞ്ഞു പാൎത്തു.
അതിൽ അന്നു ൩൦൦ പടജ്ജനങ്ങൊളൊട കൂട ലീമ ക
പ്പിത്താൻ എന്ന ഒരു ശൂരൻ ഉണ്ടു, മാപ്പിള്ളമാൎക്കൂ ത
ലവനായതു സിക്കില്യയിൽ ജനിച്ചു ൧൫൨൨ ആമ
തിൽ രൊദ യുദ്ധത്തിൽ കുടുങ്ങി റൂമി പക്ഷം ചേൎന്നു
ചേലാവിൽ കുടുങ്ങിയ ഒരു യന്ത്രക്കാരൻ തന്നെ. അവൻ
കോട്ടയുടെ തെക്കെ ഭാഗത്ത വണ്ണത്താൻ പറമ്പിലും
ചീനക്കൊട്ടയുടെ തെരുവത്തും കിടങ്ങു കിളച്ചുറപ്പിച്ചു
തോക്കു സ്ഥാപിക്കുമ്പൊൾ, രാവും പകലും യുദ്ധം ഉ
ണ്ടായി പറങ്കികൾ പാണ്ടിശാലകളിൽ നിന്നു ചര
ക്കും ഉണ്ടയും കിഴിച്ചു കോട്ടയിൽ ആക്കി പുറത്തുള്ള
തങ്ങളുടെ ഭവനങ്ങൾ എല്ലാം ഭസ്മമാക്കി കോട്ടയെ
അടക്കയും ചെയ്തു. രാജാവു തൻ നഗരത്തിൽ വന്നു
മാപ്പിള്ളമാർ ഒഴികെ ൯൦,൦൦൦ നായന്മാർ കൂടി വന്നു
ആയുധം വഴങ്ങുന്നത കണ്ട ശേഷം കോട്ടയെ വ
ലം വെച്ചു “ഇത്ര ചെറിയ കോട്ടയെ പിടിപ്പാൻ
ചില നാൾ മതി” എന്ന പറഞ്ഞാറെ,“ഒർ ആണ്ടു
കൊണ്ടു കടപ്പാൻ വിഷമമത്രെ”എന്നു ഇളയതു ഉ
ണൎത്തിച്ച ശേഷം“രൊദയിൽ ചെയ്ത പ്രകാരം എ
ല്ലാം പ്രയോഗിക്കെണം” എന്നു യന്ത്രക്കാരനൊടു ക
ല്പിച്ചു ഏറിയ സമ്മാനം പറഞ്ഞു കൊടുക്കയും ചെയ്തു.
ലീമ ഒരാണ്ടേക്ക് വെള്ളവും അരിയും ഒരു മാസത്തേക്ക
കറിയും എണ്ണയും ഉണ്ടെന്ന കണ്ടു വിഷഭയം നിമി
ത്തം താക്കൊൽ കൈവിടാതെ പിടിച്ചു കൊണ്ടു ഓരൊ
രൊ വാക്കുകളെ പറഞ്ഞു പറങ്കികൾക്ക ധൈൎയ്യം കൊ
ളുത്തി മാറ്റാനോടു എതൃൎത്തു നിൽക്കയും ചെയ്തു. [ 185 ] ൭൦. കോഴിക്കോട്ട കോട്ടക്ക
തുണ അയച്ചത.

൧൫൨൫ ജൂൻ ൧൩ ൹ താമൂതിരി കോട്ടയെ കൊ
ള്ളെ പടയെ വരുത്തി കൊടിയ യുദ്ധം നടത്തുമ്പോൾ
തന്നെ ലീമക്കപ്പിത്താൻ ഒരു ദൂതനെ തോണികയറി
കൊച്ചിയ്ക്കു ഓടുവാൻ നിയോഗിച്ചു; ആയവൻ മഴക്കാ
ലത്തിൽ എങ്കിലും ധൈൎയത്തോടെ പുറപ്പെട്ടു കാറ്റി
നാലും ഓളത്താലും വളരെ പണിപ്പെട്ടു (ജൂലായി ൧൦)
ദുഃഖേന കൊച്ചിയിൽ എത്തിയ ശേഷം ഹെന്ദ്രീ
"മനസ്സുള്ളവരെ കോഴിക്കോട്ടിൽ തുണപ്പാനയക്കാം"
എന്നു പരസ്യമാക്കാം. ൧൪൦ ആൾ കൂടി വന്നു ജൂസ
ൎത്തയെ ആശ്രയിച്ചു, ൨ പടകിൽ കയറി പുറപ്പെട്ട
൨൫ ദിവസം കടലിൽ ആടി പോയതിൽ പിന്നെ
കോഴിക്കോട്ടു തൂക്കിൽ എത്തി ഇപ്പോൾ കരക്ക ഇറ
ങ്ങുവാൻ നല്ലതക്കമില്ല എന്ന ലീമ അടയാളങ്ങളെ
കൊണ്ടും അറിയിച്ചാറെയും ജൂസൎത്ത ൩൫പടയാളി
കളുമായി ഒരു പടകിൽ നിന്നു കിഴിഞ്ഞു കരയിൽ എ
ത്തി ലീമ സഹായിച്ചതിനാൽ മാറ്റാന്മാരിൽ കൂടി തെ
റ്റി കോട്ടയിൽ എത്തുകയും ചെയ്തു. അന്നു നാലാൾ
"പട്ടുപോയി അനേകർ മുറിയേറ്റു കിടന്നു. അതു
"കൊണ്ടു അഞ്ഞൂറു പടയാളികളിൽ കുറയുന്നു എങ്കിൽ
"കരക്കണയെണ്ടതല്ല; വിശേഷാൽ കൊറ്റും മരുന്നും
"അയക്കെണ്ടതിന്നു അപേക്ഷിക്കുന്നു" എന്നെഴുതി
പത്രികയെ അമ്പോടു കെട്ടി എയ്തു മറ്റെ പടകിൽ
എത്തിക്കയും ചെയ്തു. അതുകൊണ്ടു രണ്ടാമത പടകു തി
രികെ കൊച്ചിക്ക് ഓടി താമൂതിരിയും "വേറെ പിന്തുണ
[ 186 ] വരും മുമ്പെ കോട്ടയെ പിടികെട്ടണം” എന്നു വെ
ച്ചു അത്യന്തം ഉത്സാഹിച്ചു. മരുന്നുള്ള ഗോപുരം ചു
വർ പിളൎന്നു വീഴുവാനടുത്തപ്പോൾ വെടിമരുന്നെ
ല്ലാം വേറെ സ്ഥലത്തിൽ കൊണ്ടുപോകേണ്ടി വന്നു.
സിക്യല്യക്കാരൻ തുരന്നു കന്നം വെച്ചു ഒരു വഴിയെ
പരീക്ഷിച്ചാറെ, മാപ്പിള്ളയായിപോയ ഒരു പറങ്കി
കോട്ടക്കരികെ ചെന്നു ഒരു പാട്ടു പാടും പോലെ വ
ൎത്തമാനത്തെ സ്വനാട്ടുകാരോടു അറിയിച്ചു അവരും
കന്നം വെക്കുന്ന ദിക്കിന്നു നേരെ തുരന്നു മലയാളി
കളെ നീക്കുകയും ചെയ്തു. പുതിയ യന്ത്രങ്ങളാലും ആ
വതു ഒന്നും കണ്ടിട്ടും ഇല്ല എന്നിട്ടു പറങ്കികൾ ഉറ
ക്കഇളച്ചു തടുത്തു നില്ക്കും കാലം ഉപ്പില്ലാത്ത ചോറും
കഞ്ഞിയും വെയിച്ചു കൊണ്ടു ദിവസം കഴിച്ചു. മഹാ
രോഗം ഒഴിച്ചിരിപ്പാൻ കോട്ടയുടെ ചുറ്റും പട്ടുപോകു
ന്നവരെ കൊണ്ടു പോകുന്നതു ഒരു നാളും വിരോധി
ക്കുമാറില്ല. ഔഗുസ്ത മാസത്തിന്റെ ഒടുവിൽ കാറ്റു
അധികം കോപിച്ചൊരു രാത്രിയിൽ ചില പടകും അ
ടുത്തു വന്നു കോട്ടയിലുള്ളവൎക്ക് മരുന്നും അപ്പം ഉപ്പി
റച്ചി മുതലായ കൊറ്റും കൊണ്ടു കൊടുക്കയും ചെയ്തു
പുലരുമ്പോൾ, ലീമ മതിലിൽ നിന്നു ചില കെട്ടു പച്ച
വെറ്റിലയും മറ്റും ശത്രുക്കൾക്ക് ചാടി എല്ലാവരും
കാൺ്കെ അപ്പവും ഇറച്ചിയും തിന്നുകയും ചെയ്തു.
എന്നിട്ടും താമൂതിരി പോരിനെ ഒഴിപ്പിച്ചില്ല. അക്തൊ
മ്പ്ര. ൧൫ ൹ ഹെന്ദ്രീ താൻ ൨൦ കപ്പലോടും കോഴി
ക്കോട്ടിന്റെ നേരെ വന്നു കോട്ടയിലുളളവൎക്ക് തുണയ
യച്ച ശേഷം (൩൧ ൹) എല്ലാപടയുമായി വാദ്യഘോ
ഷത്തോടുംകൂടെ കരക്കണഞ്ഞു പട തുടങ്ങിയാറെ, മല
[ 187 ] ലയാളികൾ വേഗം ഓടി തുടങ്ങി സികില്യക്കാരനൊടും
൨൦൦൦ത്തിലധികം ചത്തുപോകയും ചെയ്തു.ജയം തി
കഞ്ഞു വന്നതു കണ്ടാറെ,“പട്ടണത്തിൽ കടക്കരു
തു”എന്നു ഹെന്ദ്രീ കല്പിച്ചു,കോട്ടയ്ക്കരികിൽ പാളയം
ഇറങ്ങുകയും ചെയ്തു.

൭൧. പറങ്കികൾ കോഴിക്കോടിനെ
തീരെ ഒഴിച്ചു വിട്ടത.

അനന്തരം താമൂതിരി ഭയപ്പെട്ടു,കൊയപ്പക്കിയെ
വിളിച്ചു പടയെ നിറുത്തേണ്ടതിന്നു പറങ്കികളെ
ചെന്നു അപേക്ഷിപ്പാൻ കൽപ്പിച്ചാറെ,ആയവൻ
വയസ്സു നിമിത്തം കഴിവില്ല എന്ന പറഞ്ഞാറെ,അ
വന്റെ പുത്രനെ നിയോഗിച്ചു “൪ ദിവസം വരെ
പടയില്ല” എന്ന ഉത്തരം വാങ്ങി അവനെ മന്ത്രി
യും കോഴിക്കോട്ടബന്തരുടപ്രമാണിയുമാക്കി"ഇ
ണങ്ങിയാൽ,എന്റെ പടകും,തോക്കും യുദ്ധച്ചെല
വും ഞാൻ വെച്ചു തരാം” എന്നു രാജാവ്ബോധി
പ്പിച്ചാറെ ഹെന്ദ്രീ കോട്ടയെ ഒഴിപ്പാൻ,ഒരു വഴിയെ
വിചാരിക്കയാൽ,സമ്മതിയാതെ,ഇണക്കത്തിന്നു ത
ടവു വരുത്തി അതിന്റെ കാരണം തുൎക്കൂർ മിസ്രയെ
അടക്കിയ ശേഷം പിറ്റെ ആണ്ടിൽ ഹിന്ദുസമുദ്ര
ത്തിലെക്ക് അനേകം പടക്കപ്പൽ അയക്കും എന്നു
കേൾക്കയാൽ,ഇവരോടു ചെറുപ്പാൻ തക്കവണ്ണം
പറങ്കികൾ ചിതറിയില്ല ഒന്നിച്ചു കൂടിനിൽക്കേണ്ടതാ
കും; അതു കൊണ്ടു കോഴിക്കോട്ടിനെ തീരെവിടുകെ
യാവു എന്നു മനസ്സിൽ നിരൂപിച്ചു “പുറക്കാട്ടടികളെ
[ 188 ] നമ്മുടെ കയ്യിൽ ഏല്പിക്കണം” എന്നു ചോദിച്ചു
ആയവൻ പടക്കും കൊല്ലത്തെപ്പടയിൽ പറങ്കിവെ
ടിയാൽ കാൽ അറ്റതിനെ മറക്കാതെ (൬൭ അദ്ധ്യ.)
താമൂതിരിയുടെ പക്ഷം ചേൎന്നുപോയ കാരണത്താൽ
പറങ്കികൾക്ക ദ്രോഹിയും തൂക്കുവാൻ യോഗ്യനും എ
ന്നു തൊന്നി.താമൂതിരിയൊ അതു കേട്ട ഉടനെ“മിത്ര
ദ്രോഹത്തിന്നു എന്നാൽ കഴികയില്ല” എന്നു ഉത്തരം
അയച്ചു അതുകൊണ്ടു ഹെന്ദ്രീ കപ്പിത്താന്മാരെ കൂട്ടി
കൊണ്ടു നിരൂപിച്ചു, ജൂവാൻ രാജാവിന്നു ഗാമാവി
ന്നും ഇങ്ങിനെ തോന്നിയിരിക്കുന്നു എന്നു പറഞ്ഞു
കോട്ടയെ ഇടിക്കേണ്ടതിന്നു ബുദ്ധി ഉപദേശിച്ചു.
ചിലരും വിശേഷാൽ ലീമയും അഭിമാനം നിമിത്തം
വളരെ വിരോധിച്ചു ലീമ“ഞാനും കുടുംബവും ൟ
കോട്ടയെ രക്ഷിപ്പാൻ മതി;ഞങ്ങളിൽ ഏല്പിക്കുമൊ”
എന്നു ചോദിച്ചതും പഴുതെയായി മിക്കപേരും സമ്മ
തിക്കയാൽ, ഹെന്ദ്രീ വസ്തുക്കൾ ഒക്കയും കപ്പലിലാ
ക്കുവാൻ കല്പിച്ചു.പിന്നെ പട്ടാളങ്ങളെയും കരേറ്റി
കോട്ടയുടെ കീഴിൽ തുരക് വെച്ചു മരുന്നും മൂടി വിട്ടും
ഒടുക്കത്തെവരെ കൊണ്ടു കത്തിക്കയും ചെയ്തു.നായ
ന്മാർ പലരും ബദ്ധപ്പെട്ടു കയരി കോട്ടയിൽ നിറയു
മ്പോൾ തന്നെ, മതിലും അതിന്മേലുള്ളവരും എല്ലാം
പെട്ടന്നു പൊട്ടി പാറി പോയതിനാൽ വളരെ നാശം
ഉണ്ടായി.എങ്കിലും വലിയ ഗോപുരം വീണിട്ടില്ല.
താമൂതിരി കോപിച്ചു കോയപ്പക്കിയെ അടികളുടെ വാ
ൎത്തയെ പ്രകാശിപ്പിച്ചനിമിത്തം ശിക്ഷിച്ചു അവ
ന്റെ മക്കളും പ്രാണഭയത്താൽ മണ്ടി കണ്ണനൂരിൽ
വാങ്ങി പറങ്കികളെ ആശ്രയിച്ചു പാൎക്കയും ചെയ്തു. [ 189 ] അടികൾ പുറക്കാട്ടിൽ പൊയി കടൽ പിടിക്കാരിൽ മൂ
ത്തപ്പനായി ചമഞ്ഞു. താമൂതിരി കോട്ടയെ ഇടി തീൎത്തു
കെട്ടുവാൻ കല്പിച്ചു. അൾബുകെൎക്ക ൧൨ വൎഷത്തി
ന്ന മുമ്പെ തുടങ്ങിയതിന്നു ഇങ്ങിനെ അറുതി വന്നു
വല്ലൊ (൫ാം അദ്ധ്യായം) എന്നു ഡംഭിച്ചു പൊയി അദി
ൽശഃ മുതലായ രാജാക്കന്മാൎക്ക് ദൂത അയച്ചു നിങ്ങളും
നിങ്ങളും “പറങ്കികളെ പേടിപ്പിച്ചു നീക്കുവാൻ സംഗതി വ
രേണമെ” എന്നറിയിക്കയും ചെയ്തു.

എന്നതുകൊണ്ടു മുസൽമാനർ ൟ കഥ പറയുന്ന
വിധം വേറെ അവരുടെ വാക്കാവിതു: “പറങ്കികൾ
“കോഴിക്കോട്ടിൽ കോട്ട കെട്ടിയ ശേഷം നബിയുടെ
“ആളുകളെ വളരെ ഹിംസിച്ചു പോയി വിശേഷാൽ
“കാലത്താൽ ൪ പടകു മുളകും ഇഞ്ചിയും മക്കത്തേക്ക
യപ്പാൻ കല്പന ആയെങ്കിലും മാപ്പിള്ള കച്ചവട
“ത്തെ അവർ എല്ലാവിധത്തിലും വിരോധിച്ചു നട
“ന്നു കൊടുങ്ങല്ലൂരിലെ യഹൂദന്മാരും താമൂതിരിക്ക് ബ
“ലം ഇല്ല എന്നു കണ്ടു വളരെ മാപ്പിള്ളമാരെ കല
ഹിച്ചു കൊന്നു. അതുകൊണ്ടു താമൂതിരി നാണിച്ചു
“പട കൂറ്റി കൊടുങ്ങല്ലൂരെ കൊള്ളെ പുറപ്പെട്ടു ജയിച്ചു
“യഹൂദരെ അശേഷം രാജ്യത്തിൽനിന്നു നീക്കി മുട
ക്കയും ചെയ്തു.അനന്തരം നമ്മുടെ സ്വരൂപമല്ലൊ
“ചോനകൎക്ക ആശ്രയം എന്നു ചൊല്ലി എവിടെനി
“ന്നും മുസൽമാനരെ വിളിച്ചു ചേൎത്തു പറങ്കികളോടു
“പടകൂടി അവരുടെ കോട്ടയെ പിടിച്ചടക്കയും ചെ
“യ്തു. അന്നു മുതൽ കാലത്താലെ നാലു പടകും മക്ക
“ക്കച്ചവടത്തിന്നായി ഓടിച്ചു പോന്നു ഇരിക്കുന്നു”
എന്നിങ്ങനെ ഫെരിഷ്ട എഴുതി വെച്ച വൎത്തമാനം [ 190 ] കൊടുങ്ങല്ലൂരിൽ അന്നുണ്ടായതിന്റെ വിവരം നിശ്ച
യിപ്പാൻ പാടില്ല. ൬൯, അദ്ധ്യായത്തിൽ ചിലതു സൂ
ചിപ്പിച്ചിരിക്കുന്നു. യരുശലേമിൻ നാശം പോലെ
അവർ അക്കാലം അനുഭവിച്ചു എന്നും കച്ചവടത്തി
ന്റെ ആധിക്യം ഉള്ള അഞ്ചുവണ്ണം എന്ന ഗ്രുഹം മു
റിഞ്ഞുപോയി എന്നും ചില യെഹൂദന്മാർ പറയുന്നു.

൭൨. ഹെന്രീ മെനെസസ്സിന്റെ ശേഷം
വസ്സദസമ്പായുവാണു കൊണ്ടതു.

കോഴിക്കോട്ട കോട്ടയെ ഒഴിച്ചു കൊടുത്തതിൽ പി
ന്നെ ഹെന്ദ്രീ കൊച്ചിക്ക് ഓടി ചിലനാൾ പാൎത്ത
പ്പോൾ, ജോൎജ്ജ് അൾബുകെൎക്ക് മലാക്കയിൽ നിന്നു
മടങ്ങി വന്നു പുറക്കാട്ടിന്റെ തൂക്കിൽ ഉണ്ടായ പടയെ
അറിയിച്ചു. അവിടെ പുറക്കാടടികൾ ൨൫ മഞ്ചുകളു
മായി അവന്റെ കപ്പലെ ചുറ്റിക്കൊണ്ടു കാറ്റി
ല്ലാത്ത സമയം പട തുടങ്ങി വളരെ ഞെരിക്കം വരുത്തി
യ ശേഷം കാറ്റു വീശിയതിനാൽ മാത്രം തെറ്റുവാൻ
സംഗതി വന്നു.താമൂതിരിയും തന്റെ പടകുകളെ പാ
ത്തുമരക്കാരിൽ എല്പിച്ചു കടല്പിടിക്കായി നിയോഗിച്ച
പ്രകാരം ശ്രുതി വന്നു.അവരെ ശിക്ഷിപ്പാൻ ഹെ
ന്ദ്രീ ഗോവ മുതൽ പോന്നാനിവരയും ശത്രുക്കളെ
തിരഞ്ഞു പോന്നു. നാട്ടുകാർ പറങ്കിക്കപ്പലെ കാണു
ന്നേരം വലിയ തീക്കത്തിച്ചു വൎത്തമാനത്തെ മുമ്പിൽ
കൂട്ടി ദൂരത്തോളം അറിയിക്കയാൽ പടകുകൾ ഒക്കയും
പുഴകളിൽ ഓടി ഒളിച്ചു പാൎപ്പാൻ കഴിവു സംഭവിച്ചു.
ചാലിയത്തു മാത്രം കരപ്പുറത്തു ചില പടകും വീടും [ 191 ] ഭസ്മമാക്കി അന്നു ഹെന്ദ്രീ താൻ കാല്മേൽ മുറി ഏറ്റു.
പിന്നെ മയ്യഴിക്ക് എതിരെ ചില ശത്രുപടകും കണ്ടു
അടങ്ങിനില്പാൻ കഴിയാതെ പോർ തുടങ്ങി നന്നെ
ഉത്സാഹിച്ചപ്പോൾ,ജ്വരം വർദ്ധിച്ചു ചങ്ങാതികൾ
ഭയപ്പെട്ടു അവനെ കണ്ണനൂരിൽ ഇറങ്ങി വസി
പ്പാൻ നിൎബ്ബന്ധിച്ചു (൧൫൨൭ ജനുവരി) അവിടെ
ചികിത്സ ചെയ്യുമ്പോൾ വടക്കുനിന്നു ഒരു വൎത്ത
മാനം വന്നു. തുളുനാട്ടിലെ പാക്കനൂർ പുഴയിൽ ൧൫൦
കോഴിക്കോട്ടപടകു മുളകും കയറ്റി തക്കം പാൎത്തിരിക്കു
ന്നതു തേല്യു കപ്പിത്താൻ അറിഞ്ഞു പട തുടങ്ങി വ
ളരെ ചേതം വരുത്തിയാറെ, ക്രിഷ്ണരായരുടെ പടജ്ജ
നം൫൦൦൦ കാലാൾ വന്നു കരക്കരികിൽ നിങ്ങൾക്ക്
പോരാടുവാൻ സമ്മതമില്ല എന്നു കല്പിച്ചു പടനിറു
ത്തി തേല്യു വാങ്ങികൊണ്ടു ആഴിക്കൽ തന്നെ വസി
ച്ചു നില്കയും ചെയ്തു. ആയതു കേട്ടിട്ടു ഹെന്ദ്രീ ഓ
രൊന്നു ആദേശിക്കുമ്പോൾ, പനി കലശലായി അ
വൻ (൧൫൨൬ ഫെബ്രു. ൨ ൹) മരിക്കയുംചെയ്തു.
കണ്ണനൂർപള്ളിയിൽ അവന്റെ ശവം കുഴിച്ചിട്ടിരി
ക്കുന്നു.ദ്രവ്യം ഒട്ടും അവന്റെ പക്കൽ വെച്ചുകാണാ
ത്തതു എത്രയും വലിയ അതിശയമായി തോന്നി.

ഉപരാജാവു മരിച്ചാൽ മുദ്രയിട്ട രാജപത്രത്തെ തു
റന്നു വായിച്ചു അതിൽ കുറിച്ച ആളെ വാഴിക്കെണം
എന്നുള്ളത് പൊൎത്തുഗലിൽ ഒരു സമ്പ്രദായം. അപ്ര
കാരം തന്നെ കപ്പിത്താന്മാരും മറ്റും (ഫെബ്രു.൩ ൹)
കണ്ണനൂർ പള്ളിയിൽ കൂടി രാജപത്രത്തെ തുറന്നാറെ
“പിസൊറെയ്ക്ക് അപായം വന്നാൽ മസ്കരഞ്ഞാ വാ
ഴുക” എന്നുള്ള ആജ്ഞയെ കണ്ടു. ഇവൻ മലാക്ക [ 192 ] യിൽ ഉള്ളവനാകയാൽ തുൎക്കയുദ്ധം നിമിത്തം അടു
ക്കെ ഉള്ളവനെ തന്നെ വേണ്ടു എന്നു നിശ്ചയിച്ചു
മഹാജനങ്ങൾ രണ്ടാമതു രാജപത്രത്തെ തുറന്നു “മ
സ്കരഞ്ഞാ മരിച്ചു എങ്കിൽ ലൊപുവസ്സ് ദസമ്പായു
വാഴുക എന്നു വായിച്ചു അവനെ അറിയിപ്പാൻ
കൊച്ചിക്ക് വൎത്തമാനം അയക്കയും ചെയ്തു. വസ്സ്
ഉടനെ കൊച്ചിയെ വിട്ടു കണ്ണനൂരിൽനിന്ന് കണ്ട
വരെ കൂട്ടിക്കൊണ്ടു പാക്കനൂർ തൂക്കിൽ എത്തിയാറെ
“കുട്ടിയാലിമരക്കാർ ൭൦ പടകുമായി പുഴയിൽ സുഖേ
ന പാൎക്കുന്നു,ആരും ആക്രമിക്കാതെ ഇരിപ്പാൻ അ
വർ തെങ്ങുകളെ തറപ്പിച്ചും അലാസ്സു കെട്ടിക്കൊ
ണ്ടും പുഴയെ അടച്ചിരിക്കുന്ന” എന്നു കേട്ടാറെ, രാ
ത്രിയിൽ തന്നെ തോണികളെ അയച്ചു ആലാസ്സു
മുറിപ്പിച്ചു പിന്നെ പുലരുമ്പോൾ പട തുടങ്ങിയ ഉട
നെ രായരുടെ പടജ്ജനം ചെറുത്തു എങ്കിലും കപ്പി
ത്താന്മാർ ചിലർ ഇതു ബന്ധുരാജ്യമാകയാൽ ആക്ര
മിച്ചു കൂടാത്തത് എന്നും സംശയിച്ചു നിന്നു എങ്കിലും
വസ്സ് പോർ തുടൎന്നു ജയിച്ചു ഊരും നാടും ചേതം
വരുത്താതെ എഴുപത് പടകും എരിച്ചു വളരെ തോക്കും
പിടിച്ചടക്കുകയും ചെയ്തു. പിന്നെ വസ്സ് ഗോവ
യിൽ ഓടി കടൽ പിടിക്കാരെ അമൎത്തു കൊള്ളുമ്പോൾ
മക്കത്തുനിന്ന് വരുന്ന പടകിനെ പിടിച്ചു സമാചാ
രം ചോദിച്ചാറെ,” തുൎക്കർ മിസ്രയിൽ നിന്നു നിയോ
ഗിച്ച കപ്പൽബലം ഇപ്പോൾ വരുമാറുണ്ടു “എന്നു
കേട്ടു കണ്ണനൂർ കോട്ടയെ അധികം ഉറപ്പിച്ചു പുറ
ത്തുള്ള കിണറുവരെയും മതിലെ നീട്ടി കേമമാക്കി
കൊച്ചിയിൽ പോയി യുദ്ധസന്നാഹങ്ങളെ കൂട്ടി പടി [ 193 ] ഞ്ഞാറെ, ഭാഗത്തും കൊത്തളങ്ങളെ പണികയും ചെ
യ്തു. ഇങ്ങിനെ പ്രയത്നം കഴിക്കുമ്പോൾ മസ്കരഞ്ഞാ
വേഗം വരുമെന്നു കേട്ടു പൊൎത്തുഗലിൽ നിന്നു മസ്ക
രഞാവെ നീക്കിയപ്രകാരം ഒരു ശ്രുതിയും കേട്ടു
വിചാരിക്കുമ്പോൾ, കൊച്ചിയിൽ പറങ്കികൾ എല്ലാ
വരും തങ്ങളിൽ ഇടഞ്ഞു ഹാരൊ എന്ന ദോമിനിക്യ
പാതിരി (൧൫൨൭ ജനു. ൧) പള്ളിപ്രാൎത്ഥനയിൽ ത
ന്നെ ”വസ്സ് അത്രെ പ്രമാണം എന്ന് പരസ്യമാ
ക്കി മസ്കരഞ്ഞാവിൻ പക്ഷം എടുക്കുന്നവർ മഹാ
പാപികളും നരകയോഗ്യരും” എന്നും അറിയിച്ചാറെ,
വസ്സ് മനസ്സ് ഉറപ്പിച്ചു അന്യപക്ഷക്കാരെ നാട്ടിൽ
നിന്ന് കളവൂതും ചെയ്തു. അതുകൊണ്ടു ഇടച്ചൽ മു
ഴുത്തു വന്നാറെ,തുൎക്കരുടെ നേരെ ഓടുവൻ കപ്പല്ക്ക്
ആൾ പോരാതെ വന്നു എങ്കിലും പറങ്കികൾക്ക് സം
ഭവിച്ച പോലെ തുൎക്കൎക്കും കൂടെ തങ്ങളിൽ അസൂയാ
മത്സരങ്ങൾ അകപ്പെട്ടതിനാൽ അവൎക്ക് അദൻകോ
ട്ടയെ പിടിപ്പാൻ കഴിയാതെ യുദ്ധം എല്ലാം അബ
ദ്ധമായി പോകയും ചെയ്തു. അതുകൊണ്ടു പറങ്കി
കൾ സന്തോഷിച്ചു രാജാവെ അറിയിപ്പാൻ വേഗ
ത വേണമെന്നു നിശ്ചയിച്ചു ഒരുത്തൻ ഹൊൎമ്മൂജിൽ
നിന്നു യാത്രയായി റൂമിരാജ്യത്തിൽ കൂടി കടന്നു, ൩
മാസത്തിലധികം പൊൎത്തുഗലിൽ എത്തി വൎത്തമാനം
ബോധിപ്പിക്കയും ചെയ്തു. ആ യാത്ര അന്നു വലിയ
അതിശയമായി തോന്നി. ഇപ്പോൾ തീക്കപ്പൽവഴി
യായി പോകുവാൻ ഒരു മാസമെ പോരും. [ 194 ] ൭൩. വസ്സ് മസ്കരഞ്ഞാവെ പിഴുക്കിയതു.

അനന്തരം മസ്കരഞ്ഞാ കിഴക്കെ ദ്വീപുകളിൽ
ജയങ്ങളെ സമൎപ്പിച്ചു പുറപ്പെട്ടു മുമ്പെ കൊല്ലത്തിൽ
എത്തിയപ്പോൾ പറങ്കികൾ അവനെ ഉപരാജാവ്
“എന്ന് കൈക്കൊണ്ടു പിന്നെ കൊച്ചിത്തൂക്കിൽ എ
ത്തിയാറെ, (൧൫൨൭ ഫെബ്രു. ൨൮) ഭണ്ഡാരപ്രമാ
ണിയായ മെശിയ പടജ്ജനത്തെ അയച്ചു കടപ്പുറ
ത്തിരുത്തി.” ഞാൻ ആരാധിപ്പാൻ മാത്രം പള്ളി പ്ര
വേശിക്കട്ടെ എന്ന മസ്കരഞ്ഞാ അപേക്ഷിച്ചു നിരാ
യുധനായി തോണിയിൽ വന്നണഞ്ഞാറെ,മെശിയ
അവനെ ഒന്നു വെട്ടിച്ചു അവനും മുറിപ്പെട്ടു കപ്പൽ
ഏറി ഗോവയിലേക്ക് ഓടി. അവിടെ നിന്ന് വസ്സ്
അവനെ കാണാതെ, കണ്ണനൂൎക്ക് ഓടുവാൻ കല്പിച്ചു.
അവൻ വിരോധം പറഞ്ഞാറെ, ചങ്ങല ഇടുവിച്ചു
കപ്പലേറ്റി കണ്ണനൂർ തുറുങ്കിൽ ആക്കി വെപ്പിക്ക
യും ചെയ്തു. അവിടെ ഇടച്ചൽ പരന്നു മുഴുത്തപ്പോൾ
പ്രാഞ്ചിസ്കാനരുടെ മൂപ്പൻ പള്ളിയിൽനിന്നു തന്നെ
വസ്സിന്റെ പക്ഷത്തെ ഉറപ്പിച്ചു മറുപക്ഷത്തെ
ശപിക്കയും ചെയ്തു. എന്നാറെ,പലൎക്കും ഇത അസ
ഹ്യം എന്നു തോന്നി.വസ്സ് നടക്കുന്നത് എല്ലാം സാ
ഹസം അത്രെ എന്നു വെച്ചു മുമ്പെ കണ്ണനൂർ തല
വന്മാർ എല്ലാം മസ്കരഞ്ഞാവെ തടവിൽനിന്നു വരു
ത്തി ഉപരാജാവെന്നു മാനിച്ചു പള്ളിയിലും കൂടി അ
വനോടു സത്യവും സമയവും ചെയ്തു. (ജൂലായി) ഒടു
ക്കം കലശലും ദൂഷണവും നാടെങ്ങും മാനഹാനിയും [ 195 ] അധികം പെരുകി വന്നാറെ, മഹാജനങ്ങൾ ഇരുവ
രും ൧൩ മദ്ധ്യസ്ഥരെ കൊണ്ടു നടു പറയിക്കേണം എ
ന്നു വെച്ചു കൊച്ചിയിൽ കൂടി ഇരുപുറവും പലർ പട
ക്കു കോപ്പിടും തോക്കുകളെ നിറച്ചും പോർവിളി കേൾ
പ്പിച്ചും പോരുന്ന കാലം മദ്ധ്യസ്ഥർ പള്ളിയിൽ കൂടി
മിക്കവരും കൊച്ചിക്കാരെ ഭയപ്പെട്ടു“ വസ്സിന്നു തന്നെ
വാഴുവാൻ അവകാശം” എന്നു വിധിക്കയും ചെയ്തു.
ഇവ്വണ്ണം തീൎച്ചയാകുമെന്നു മസ്ക്കരഞ്ഞാ മുമ്പിൽ കൂട്ടി
ഊഹിച്ചു തന്റെ സാമാനം എല്ലാം ഒരു കപ്പലിൽ
അടക്കി പാൎത്തു വിധിയെ കേട്ട പൊൎത്തുഗ
ലിന്നാമ്മാറു യാത്രയാകയും ചെയ്തു. (ദിശ. ൨൧ ൹.)

ഇങ്ങിനെ ഉണ്ടായതെല്ലാം താമൂതിരി അറിഞ്ഞു
പറങ്കികൾ അന്യോന്യം കൊന്നു അറുതിവരുത്തും
എന്നു വിചാരിച്ചു വേണാട്ടിലും കോലനാട്ടിലും പട്ട
രെ നിയോഗിച്ചു കൊല്ലവും കണ്ണനൂരും പിടിച്ചടക്കു
വാൻ ഇത സമയം എന്നു ബൊദ്ധ്യം വരുത്തുവാൻ
ശ്രമിച്ചു കണ്ണനൂരിലെ ചോനകരും മടിയാതെ,താമൂ
തിരിക്കു തുണയാവാൻ നോക്കി. അതു കൊണ്ടു ദസാ
കപ്പിത്താൻ മംഗലൂരൊളം ഓടി അവിടെ ചില നാ
ശങ്ങളെ ചെയ്തു.കോഴിക്കോട്ടെ പടകുകളെ കണ്ടെടു
ത്തു ചുടുകയും ചെയ്തു. ചിന്നക്കുട്ടിയാലി ൬൦ പടകുമാ
യി എതിൎത്താറെ, ദസാതാൻ അവന്റെ ഉരുവിൽ
ഏറി അവനെ മുറി ഏല്പിച്ചു അവനും കടലിൽ ചാ
ടിയാറെ വലിച്ചെടുപ്പിച്ചു ശേഷം പടകുകളെ മിക്ക
തും പിടിച്ചടക്കി (൧൫൨൮ മാൎച്ച ) കുട്ടിയാലിയെ വിടു
വിപ്പാൻ ൫൦൦ പൊൻപത്താക്കും മറ്റും കണ്ണനൂർ മാ
പ്പിള്ളമാർ കൊടുക്കെണ്ടി വന്നു. അവനും കുറാനെ [ 196 ] തൊട്ടു “ഇനി പറങ്കികളോടു പട വെട്ടുകയില്ല” എന്ന
സത്യം ചെയ്തു. ചോനകർ അരിശം ഏറി ധൎമ്മപട്ട
ണക്കാരനായ ഹജ്ജിക്കുട്ടിയാലിയെ ആശ്രയിച്ചു മഴ
ക്കാലംകൊണ്ടു ൧൩൦ പടകോളം ചേൎത്തുകൊൾകയാൽ
വസ്സ് തന്നെ പുറപ്പെട്ടു( അക്ത.൨൮ ൹)ഏഴിമലക്ക
നേരെ മാറ്റാനെ കണ്ടു കാറ്റു ശമിച്ച ഉടനെ ആ
പടകും തണ്ടു വലിച്ചു കപ്പലുകളെ ചുറ്റിക്കൊണ്ടുകൊ
ടിയ പട വെട്ടി വസ്സ് കപ്പിത്താന്മാരുടെ ഉപേക്ഷ
യാൽ, ചിലപ്പൊൾ പണിപ്പെട്ടു ശത്രുവെ മടക്കി ഒടു
ക്കം ൨൨ പടകിനെ പിടിച്ചു ചിലതിനെ മുക്കി ശേ
ഷിച്ചവറ്റെ ഓടിച്ചു. അന്നു കണ്ണനൂർ ചോനകരി
ലും ചിലർ പട്ടുപോയതിനാൽ വടക്കെ മലയാളത്തിൽ
യുദ്ധഭാവങ്ങൾ ശമിച്ചു പോയി.

൭൪. പുറക്കാട്ടടികളെ ശിക്ഷിച്ചതു.

ഏഴിമലക്കരികിൽ ജയിച്ച ശേഷം വസ്സ് തെ
ക്കോട്ടു ഓടി. ചേറ്റുവായിൽ കുറെ മുമ്പെ ഉണ്ടായ
അതിക്രമത്തിന്നുത്തരം ചെയ്തുകൊണ്ടു അവിടെ ചി
ല കപ്പിത്തന്മാർ അഴിമുഖത്തെ സൂക്ഷിച്ചു താമൂതി
രിയുടെ പടകുകാരെ പേടിപ്പിച്ചു പോരുമ്പൊൾ,
(൧൫൨൮ സെപ്ത.) അസംഗതിയായിട്ടു കിഴക്കൻ കാ
റ്റു കേമമായടിച്ചു ചില പടകും മുറിഞ്ഞു മുങ്ങി ചില
ത കരക്കണഞ്ഞു പോയാറെ,അതിൽ കണ്ട പറ
ങ്കികളെ ഒക്കയും നാട്ടുകാർ കൊന്നു കളഞ്ഞു; അതുകൊ
ണ്ടു വസ്സ് ചേറ്റുവായിൽ കരക്കിറങ്ങി ഊരെ ഭസ്മ
മാക്കി. പിന്നെ പെരിമ്പടപ്പു കൊടുങ്ങല്ലൂരെ അട [ 197 ] ക്കുവാൻ പ്രയാസപ്പെടുന്നതിനോടു താമൂതിരി ചെറു
ത്തു വലിയ പടയെ ചേൎക്കയാൽ, വസ്സും കൂടെ അ
വിടെ ഓടി ശത്രുക്കളെ തടുപ്പാൻ ഓരോന്നിനെ ഉപ
ദേശിച്ചു താൻ പുറക്കാട്ടിലേക്ക് യാത്രയാകയും ചെ
യ്തു.അവിടെ വാഴുന്ന അടികൾ പറങ്കികൾക്കു വൈ
രിയായി ചമഞ്ഞപ്രകാരം മീത്തൽ പറഞ്ഞുവല്ലൊ.
(൬൬. ൭൧) ദ്രോഹിയെ ശിക്ഷിപ്പാൻ നല്ല തഞ്ചം വ
ന്നത വസ്സ് അറിഞ്ഞു അടികളും നായന്മാരും ഒരു
പടക്കായി കിഴക്കോട്ടു പുറപ്പെട്ട ശേഷം പട്ടാളത്തെ
കരക്കിറക്കി നഗരത്തിന്നു വെള്ളവും ചളിയും നല്ല
ഉറപ്പും വരുത്തി എങ്കിലും പറങ്കികൾ കടന്നു കയറി
കൊട്ടാരത്തെ വളഞ്ഞു ആ കടൽ പിടിക്കാർ കവൎന്നു
ചരതിച്ച പൊന്നും വെള്ളിയും തോക്കും മറ്റും ഭണ്ഡാ
രങ്ങളെ ഒക്കെയും കൈക്കലാക്കി അടികളുടെ ദാരങ്ങ
ളെയും പെങ്ങളെയും പിടിച്ചു കൊണ്ടുപോകയും ചെ
യ്തു. (൧൫൨൮ അക്ത.൧൫) അന്നു പോരാടിയ ൧൦൦൦
വെള്ളക്കാരിൽ ഓരോരുവന്നു ൮൦൦ പൊൻപത്താക്കു
കൊള്ളയുടെ അംശമായി കിട്ടി മൂപ്പന്നു ഒരു ലക്ഷ
ത്തോളം സാധിച്ചു എന്നു കേൾക്കുന്നു.നഗരത്തിന്നു
തീക്കൊടുത്തു തെങ്ങും മുറിച്ചതിൽ പിന്നെ പറങ്കികൾ
കപ്പലേറി കണ്ണനൂൎക്ക ഓടുകയ്യും ചെയ്തു. അവിടെ
നിന്നു വസ്സ് തന്റെ മരുമകനായ മെല്യു എന്നവ
നെ നിയോഗിച്ചു മാടായിയേഴിയിൽ൧൨ പടകു താമൂ
തിരിക്കുള്ളതിനെ അടക്കിച്ചു ഏഴിക്കരികിലും പടകുകളെ
നായാടിച്ചു ആളുകളെ നിഗ്രഹിച്ചു മാടായി എന്ന
ഊരെ ദഹിപ്പിക്കയും ചെയ്തു.ഇങ്ങിനെ മലയാളതീര
ത്ത പോരാടുമ്പൊൾ വസ്സ് കച്ചവടത്തെ മറക്കാതെ
[ 198 ] വിശേഷാൽ കുതിരകളെ ഗോവയിൽ കടത്തിച്ചു അ
വിടുന്നു മുസല്മാൻ രാജാക്കന്മാൎക്കും രായൎക്കും വിറ്റു
വളരെ ദ്രവ്യം സമ്പാദിച്ചു കോട്ടകളെയും മറ്റും കേ
മമായുറപ്പിച്ചു പോരുമ്പൊൾ, (൧൫൨൯)നൂഞ്ഞുദാ
കുഞ്ഞാ പൊൎത്തുഗലിൽ നിന്നു കണ്ണനൂരിൽ എത്തി
(നവമ്പ്ര. ൧൮൹ )കോട്ടയിൽ വരാതെ മൂപ്പസ്ഥാനം
തനിക്കുള്ള പ്രകാരം വസ്സിനെ അറിയിച്ചാറെ,അവൻ
ഉടനെ തോണിയിൽ കയറി കുശലം ചോദിപ്പാൻ ക
പ്പലിൽ ചെന്നു; കുഞ്ഞാ ൨൨ വൎഷത്തിന്നു മുമ്പെ ത
ന്റെ അശ്ചനൊടു കൂടെ കണ്ണനൂരിലും പൊന്നാനി
യിലും ഉണ്ടായ പടകളിൽ ചേൎന്നു യശസ്സുണ്ടാക്കിയ
വൻ തന്നെ; ആയവൻ വസ്സിന്റെ ചില കുറവുക
ളെ അറിഞ്ഞു രാജകല്പന പ്രകാരം വിസ്തരിച്ചു ഒടു
ക്കം അവനെ തടവിലാക്കുകയും ചെയ്തു. മസ്കരഞ്ഞാ
വെ പിഴുക്കി തുറുങ്കിലാക്കിയതിന്നു ഈ വണ്ണം ശി
ക്ഷ സംഭവിച്ചു (൧൫൩൦ ജനുവരി ) അവനെ പൊ
ൎത്തുഗലിലേക്കയച്ചു. അവിടെയും വിസ്താരം കഴിച്ച
ശേഷം മൂന്നു വൎഷത്തെക്ക മൂപ്പന്നുള്ള മാസപ്പടി ഒ
ക്കെയും മസ്കരഞ്ഞാവിന്നു കൊടുക്കേണമെന്നു വി
ധിയുണ്ടായി. അന്നു മൂപ്പന്റെ ശമ്പളം ഒരാണ്ടെക്ക
൧൦൦൦ വരാഹൻ അത്രെ പുറക്കാട്ടിൽനിന്നു സാധി
ച്ച കൊള്ളയാൽ ആ പണം കൊടുക്കുന്നതിന്നൊട്ടും
വിഷമം ഉണ്ടായില്ല താനും. അനന്തരം പുറക്കാട്ടടികൾ
കുഞ്ഞാവോടു ക്ഷമയപേക്ഷിച്ചു വളരെ ദ്രവ്യം കൊ
ടുത്തു ദാരങ്ങളെയും പെങ്ങളെയും വീണ്ടുകൊണ്ടു അ
ണു മുതൽ ഭേദം വരാതെ പൊൎത്തുഗലിന്നു മിത്രമായി
പാൎത്തു. ൧൩൦൨ വൎഷത്തിൽ പിന്നെ ഹൊല്ലന്തർ [ 199 ] കൊച്ചിയെ പിടിച്ചു (൧൬൬൩ ജനുവരി ൬ാം൹) മല
യാളത്തിൽ പൊൎത്തുഗൽ വാഴ്ചയെ മുടിക്കും കാലത്തി
ലും പുറക്കാട്ടുകാർ പറങ്കികൾക്കു പിന്തുണയായി പോ
രാടിയ പ്രകാരം ഓരോ വൃത്താന്തങ്ങൾ ഉണ്ടു.

"https://ml.wikisource.org/w/index.php?title=കേരളപഴമ&oldid=210357" എന്ന താളിൽനിന്ന് ശേഖരിച്ചത്