താൾ:CiXIV125b.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൮ —

നിലവിളിച്ചു പൊന്നും രത്നങ്ങളും കുഞ്ഞികുട്ടികളെയും
പൊന്തിച്ചു കാട്ടി ക്ഷമ അപേക്ഷിച്ചതു ക്രൂര സമു
ദ്രപതി ചെവിക്കൊണ്ടില്ല. ഇരുട്ടായാറെ, പൊൎത്തുഗൽ
കപ്പലുകൾ ൨ാം ആ ഹജ്ജികപ്പലെ വളഞ്ഞുകൊണ്ടു
രാത്രിമുഴുവനും അള്ള മുഹമ്മത എന്ന വിളി കേട്ടുകൊ
ണ്ടു കപ്പല്ക്കാർ പലരും കരുണ കാട്ടേണം എന്ന്
വിചാരിച്ചും കൊണ്ടിരുന്നു വെളുക്കുമ്പോൾ ൧൫൦൨
അക്ത. ൩. തിങ്ക. പട തുടങ്ങി ൩ രാവും പകലും വി
ടാതെ നടന്നു. ഒടുവിൽ തീക്കൊളുത്തിയാറെ, ശേഷി
ച്ചുള്ളവർ ചാടി നീന്തി തോണികളെ ആക്രമിച്ചു ഒ
രുത്തനും തെറ്റാതെ പൊരുതു മരിക്കയും ചെയ്തു.

ഈ അസുരകൎമ്മം കേട്ടാറെ, മലയാളികൾ പറങ്കി
നാമവും ക്രിസ്തവേദത്തെയും ഒരുപോലെ നിരസിച്ചു
പകപ്പാൻ തുടങ്ങി. എങ്കിലും ഭയം ഏറെ വൎദ്ധിച്ചു.
കോലത്തിരി ഗാമയൊടു സംഭാഷണം ചെയ്വാൻ ൪൦൦
നായന്മാരൊടു കൂടെ കടപ്പുറത്ത വന്നു. ഗാമ: "ഞാൻ
"കോഴിക്കോട്ടു പക വീളും മുമ്പെ കരക്കിറങ്ങുകയില്ല"
എന്നു പറഞ്ഞാറെ, രാജാവ് ഒരു പാലം ഉണ്ടാക്കി
വിതാനിപ്പിച്ചു സമുദ്രപതിക്ക കൈകൊടുത്തു. (൧൯ാം
അക്തമ്പ്ര.) അവൻ ലിസ്ബൊനിൽനിന്നു മടങ്ങിവ
ന്ന കണ്ണനൂർ ദൂതനെ വിളിച്ചു രാജാവിന്നു മടക്കി
കൊടുത്തു കച്ചവടകാൎയ്യവും വിലയും എല്ലാം ക്ഷണ
ത്തിൽ തീൎത്തു പറയേണം എന്നു ചോദിച്ചു. കോല
ത്തിരി താമസം വിചാരിച്ചാറെ, ഗാമ ക്രുദ്ധിച്ചു വാ
യിഷ്ഠാനം തുടങ്ങി "ഇവിടുത്തെ മാപ്പിള്ളമാർ ചതി
"ച്ചാൽ ഞാൻ നിങ്ങളോടു ചോദിക്കും" എന്നും മറ്റും
പറഞ്ഞു വിട്ടു പിരിഞ്ഞു. രാജാവ് വളരെ വിഷാദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/32&oldid=181675" എന്ന താളിൽനിന്ന് ശേഖരിച്ചത്