താൾ:CiXIV125b.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൭ —

യുടെ നേരെ പോകും എന്നു കേട്ടു മാനുവേൽ രാജാവ്
ക്ലേശിച്ചു മലയാളത്തിൽ കല്പന അയച്ചതിപ്രകാരം:
"മിസ്രികളും അറവികളും വരുന്നത് പാൎത്തിരിക്കരുത് ;
"ചെങ്കടലിലേക്ക് എതിരെ ഓടെണം അതിന്നു സു
"വാരസല്ല അടുക്കെയാകുന്നു എങ്കിൽ അൾബുകെ
"ൎക്ക് തന്നെ സേനാധിപതിയും രാജക്കയ്യുമായിരുന്നു.
കാൎയ്യം നടത്തേണം എന്നു തന്നെ." അൾബുകെ
ൎക്ക് മരിച്ചു ഒരാണ്ടു കഴിഞ്ഞിട്ടു ഈ കല്പന എത്തിയാറെ,
സുവാരസ് കപ്പലുകളെ ഒരുക്കി ൩൦൦൦ പറങ്കികളെയും
൫00 കൊച്ചിനായകന്മാരെയും കരയേറ്റി ജിദ്ദയുടെ
നേരെ ഓടി പടയാലും കാറ്റിനാലും വളരെ നാശം
അനുഭവിക്കയും ചെയ്തു. എങ്കിലും രൂമി സുല്ത്താനായ
സെലിം ആ വൎഷം തന്നെ മിസ്രയെ സ്വാധീനമാ
ക്കികൊണ്ടു മുസല്മാൻ കപ്പൽ ചെങ്കടൽ വിട്ടു മലയാ
ളത്തിൽ വരുവാൻ സംഗതി വന്നില്ല.

൫൪. കൊല്ലത്തിൽ പാണ്ടിശാല
കെട്ടിയതു.

സുവാരസ് കൊല്ലത്തൊടു നിരന്ന പ്രകാരം പറ
ഞ്ഞിട്ടുണ്ടല്ലൊ (൫൨) അവൻ ചെങ്കടലിൽ ഓടും മു
മ്പെ കൊല്ലത്തിൽ നിയോഗിച്ച കപ്പിത്താൻ ഹെ
യ്തൊർ രൊദ്രീഗസ് എന്നവൻ തന്നെ. ആയവൻ
൧൫൧൭ ഫെബ്രു. ൧ ൹ അവിടെ എത്തിയാറെ, റാ
ണി, മന്ത്രികൾ മുതലായവൎക്കു കാഴ്ച വെച്ചു മുളകി
ന്റെ ശിഷ്ടം ചോദിച്ചപ്പോൾ, "തരാം" എന്നു പറ

13*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/151&oldid=181794" എന്ന താളിൽനിന്ന് ശേഖരിച്ചത്