താൾ:CiXIV125b.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൫ —

ചൊല്ലി യുദ്ധത്തിന്നു ആരംഭിച്ചു. അവർ ദൂരെ ആ
കകൊണ്ടു ലൊരഞ്ച മുമ്പെ പടയാളികളോടു ഉച്ചക്ക
തീൻ തീൎപ്പാൻ കല്പിച്ചു; കോലത്തിരിയെയും യുദ്ധം
കാണ്മാനായി വിളിച്ചു. അടുക്കെ നിൎത്തി കാഹളം മുഴ
പ്പിക്കയും ചെയ്തു. ഉടനെ മാപ്പിള്ളമാരും എല്ലാ കപ്പ
ലുകളിൽ നിന്നും വാദ്യങ്ങളെ ഘോഷിപ്പിച്ചും ആൎത്തും
കൊണ്ടിരുന്നപ്പൊൾ,ലൊരഞ്ച മുൽപുക്കു അവരുടെ
തലക്കപ്പലൊടു ഇരുമ്പ ചേൎത്തു കയറി അറനൂറോളും
(൬൦൦) മാപ്പിള്ളമാരെ അറുത്തും കടലിൽ ചാടിച്ചുംകൊ
ണ്ടു പട തുടങ്ങി, ഇരുട്ടു വരുവോളം യുദ്ധം കഴിച്ചു
സമൎപ്പിച്ചില്ല താനും. തുൎക്കരുടെ ശൂരതയും പഞ്ഞി
നിറച്ച വസ്ത്രങ്ങളുടെ കേമവും മാപ്പിള്ളമാരുടെ നീ
ന്തവിശേഷവും കണ്ടു പറങ്കികൾക്ക് അതിശയം
തോന്നി പൊൎത്തുഗീസർ ഇപ്രകാരം വീൎയ്യം പ്രവൃ
ത്തിച്ചു, ൬ ആൾ മാത്രം നശിച്ചു ജയം കൊണ്ടത്
കോലത്തിരിക്ക് ഏറ്റവും അതിശയമായി ഭവിച്ചു.
മുസല്മാനർ ൩൦൦൦ത്തോളം അവിടെ പട്ടുപോയി എ
ന്ന് കേൾക്കുന്നു. ശേഷിച്ച പടകു എല്ലാം ഓടി ചി
തറി പുഴകളിൽ പോയി ഒളിച്ചുപാൎത്തു അതുകൊണ്ട
ലൊരഞ്ച തന്റെ അഛ്ശന്റെ ഭയം തീൎപ്പാനായി താൻ
തന്നെ കൊച്ചിക്ക് ഓടി ജയവൎത്തമാനം അറിയിച്ചു
അഛ്ശന്നും പെരിമ്പടപ്പിന്നും വളരെ സന്തോഷം ജ
നിപ്പിക്കയും ചെയ്തു.

അഛ്ശൻ അപ്പൊൾ തന്നെ കൊച്ചിയിൽവെച്ചു
വലിയ കോട്ട എടുപ്പിച്ചു താനും പൊൎത്തുഗൽ പ്രഭു
ക്കന്മാർ മുതൽ പണിക്കാർ വരേയുള്ള എല്ലാവരും ഒ
രുതുള്ളി മദ്യം സേവിക്കാതെ, ചോറും കഞ്ഞിയും മാത്രം

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/89&oldid=181732" എന്ന താളിൽനിന്ന് ശേഖരിച്ചത്