താൾ:CiXIV125b.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൮ —

"വളരെ കൊടുത്തു രാജാവിന്റെ ആളുകളെ തന്റെ
"സ്വാധീനത്തിലാക്കുവാൻ നോക്കുന്നു. ചില യഹു
"ദന്മാരെ അവൻ സ്നാനം ഏല്പിച്ചു തന്റെ ദിഭാഷി
"കളാക്കി രാജ്യകാൎയ്യം എല്ലാം അവരിൽ സമൎപ്പിച്ചിരി
"ക്കുന്നു. അവന്റെ വഴിയെ വാഴുവാൻ ഇവൎക്കൊ
"അവകാശം എന്നറിയുന്നില്ല; അവന്റെ ശൌൎയ്യം
“പറവാനും ഇല്ല. നഗ്നരായ കറുത്ത ജനങ്ങളെ ല
"ക്ഷം കൊല്ലുകയിൽ എന്തൊരു വിശേഷം? താൻ ഇരി
"മ്പങ്കി ഉടുത്തു വഴിയെ നിൽക്കെയുള്ളു പട തീൎന്നാൽ ഉ
"ടനെ ആവശ്യമില്ലാത്ത സ്ഥലത്തും കോട്ടകളെ എടു
"പ്പിക്കുന്നു കച്ചവടത്തിന്നു ഒട്ടും വിചാരമില്ല; യുദ്ധ
"ത്താൽ കവൎച്ചയിലും അഭിമാനത്തിലും അത്രെ കാം
"ക്ഷ, ചരക്ക അധികം കിട്ടുന്ന കൊച്ചിക്ക അവൻ
"നാശം വരുത്തുവാൻ തുടങ്ങി, കപ്പൽ വന്നു പോകു
"മാറുണ്ടു സത്യം; അതിൽ ചരക്കു മിക്കതും അവന്റെ
" പെൺകുട്ടികൾ തന്നെ അത അവൻ തനിക്കായി
"വാങ്ങിയ ദാസികളത്രെ. അവരെ പിന്നെ ഇഷ്ട
"ന്മാൎക്കും കൊടുക്കും ചിലൎക്ക് പണത്തിന്നു വിൽക്കും
"അതിന്നു വിവാഹം എന്നു പേർ വിളിച്ചു പോരുന്നു.
"അവന്നുള്ളതിൽ അധികം മുഹമ്മദിന്നും സ്ത്രീകൾ ഉ
"ണ്ടായിട്ടും ഇല്ല, പള്ളിക്കാൎയ്യം ഒട്ടും നോക്കുമാറില്ല; അ
"ജ്ഞാനികളോടും യഹൂദന്മാരോടും സ്നേഹം ഒരു പോ
"ലെ തന്നെ. നമ്മുടെ മികച്ച പാതിരിയെ അവൻ
"അപമാനംവരുത്തി പൊൎത്തുഗലിൽ അയച്ചുവല്ലൊ
"അതു വേശ്യാദോഷം മുതലായത ആരോപിച്ചു ചെ
"യ്തപ്രകാരം ചൊല്ലിയതു മുഴുവനും വ്യാജം അത്രെ;
"അദ്ദേഹം ഏറ്റവും നല്ലവനായിരുന്നു, ഇപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/142&oldid=181785" എന്ന താളിൽനിന്ന് ശേഖരിച്ചത്