താൾ:CiXIV125b.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬൬ —

"എന്നു തോന്നുന്നു; നമ്മുടെ ശത്രക്കൾ എല്ലാം ചി
"രിച്ചു ഞെളിഞ്ഞു ഇത് മാനുവേൽ സ്നേഹത്തിന്റെ
"ഫലം കണ്ടുവൊ? എന്നു നാണം കെടുത്തു പറയു
"ന്നു. നിങ്ങളുടെ മറുവടി വരും വരെ ഞാൻ മിണ്ടാ
"തെ ഇരിക്കും നമ്മെ പരിപാലിക്കുന്നില്ല എങ്കിൽ
"സമാധാനത്തെ രക്ഷിച്ചു കൂടാ. കലഹത്തിന്നു മു
"തിൎന്നു പോകുന്നവർ അനേകർ ഉണ്ടു" എന്നിങ്ങി
നെ എല്ലാം സങ്കടം ബോധിപ്പിച്ചപ്പോൾ, മാനുവേൽ
രാജാവ് വളരെ ക്രുദ്ധിച്ചു സിക്വേരയെ നിസ്സാരനാ
ക്കി ദുയൎത്ത മെനെസസ്സ് എന്ന ഒരു ശാന്തനെ വി
സൊരെ എന്നു കല്പിച്ചു നിയോഗിക്കയും ചെയ്തു.
(൧൫൨൧)

൬൩ . മാനുവേൽ രാജാവിന്റെ
മരണം.

അനന്തരം മാനുവേൽ രാജാവ് ൨൬ ആണ്ടു വാ
ണു കൊണ്ട ശേഷം മരിച്ചു ജുവാൻ എന്ന മകൻ
രാജാവാകയും ചെയ്തു. ആയവൻ അഛ്ശനെ അഛ്ശ്നെ പോ
ലെ പരാക്രമമുള്ളവനല്ല, "യുദ്ധങ്ങൾ വേണ്ടാ ക്രി
സ്തുമാൎഗ്ഗം തന്നെ നടത്തുവാൻ നോക്കേണം" എന്നും
മറ്റും ഉള്ള കല്പനകളെ കൊച്ചിക്കും ഗോവക്കും അയ
ച്ചു പോന്നു. സിക്വേര താൻ കാൎയ്യാദികളെ മെനെ
സസ്സിൽ ഭരമേല്പിച്ചു, (൧൫൨൧ ദിശമ്പ്ര.) വിലാത്തി
ക്ക് പോകയും ചെയ്തു.

ആ വൎഷം ഉണ്ടായ ഒരു വിശേഷം ഇവിടെ പ
റയാം:അൾബുകെൎക്കിന്റെ ചങ്ങാതികളിൽ മഗല്യാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/170&oldid=181813" എന്ന താളിൽനിന്ന് ശേഖരിച്ചത്