താൾ:CiXIV125b.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬൭ —

എന്നൊരുത്തൻ പൊൎത്തുഗൽ സേവ വിട്ടു സ്പാന്യ
രാജാവോടു കപ്പൽ ചോദിച്ചു വാങ്ങി ൧൫൧൯ ആമ
തിൽ യുരോപയിൽനിന്നു പുറപ്പെട്ടു, പടിഞ്ഞാറോട്ടു
ഓടി ഓടി ചീനസമുദ്രത്തോളം ചെന്നു ഒരു ദ്വീപിൽ
ഇറങ്ങി, പൊരുതു മരിക്കയും ചെയ്തു. അവന്റെ
ശേഷം കപ്പല്ക്കാർ പടിഞ്ഞാറെ ഓട്ടം തുടൎന്നു കൊ
ണ്ടു ൧൫൨൧ ആമതിൽ സ്പാന്യയിൽ തന്നെ എത്തു
കയും ചെയ്തു. "ഇവ്വണ്ണം ഭൂചക്രത്തെ ചുറ്റിപോ
കയാൽ ഭൂമിയുടെ രൂപം നാരങ്ങ പോലെ വട്ടമുള്ളത"
എന്നു സംശയം തീരുമാറു സ്പഷ്ടമായി വന്നു. മാനു
വേൽ രാജാവിന്റെ കാലത്തിൽ ഇങ്ങിനെ കപ്പലോ
ട്ടത്തിന്നും കച്ചവടത്തിന്നും വന്ന മാറ്റങ്ങളാലും ഭൂമി
ശാസ്ത്രം നാനാദേശജാതികളുടെ പരിചയം മുതലായ
തിൽ കണ്ട പുതുമകളാലും ലോകൎക്ക് എല്ലാവൎക്കും വള
രെ വിസ്മയം ഉണ്ടായി, പൊൎത്തുഗൽ രാജാക്കന്മാരിൽ
വെച്ചു മാനുവേൽ തന്നെ ചൊൽ പൊങ്ങിയവൻ
എന്നു സമ്മതമാകയും ചെയ്തു.

൬൪. കോഴിക്കോട്ടിൽ പുതിയ
യുദ്ധവട്ടങ്ങൾ.

൧൫൨൩ (ജനുവരി) മെനെസസ്സ് മലയാളത്തിൽ
എത്തിയപ്പോൾ, എവിടത്തും പടക്കു കോപ്പിടുന്നതു
കണ്ടും കടൽപിടിക്കാരുടെ അതിക്രമം കേട്ടും കൊണ്ടു
അതിശയിച്ചു വിചാരിച്ചപ്പോൾ, പറങ്കികൾ കടൽവ
ഴിയായി ഏറിയ ഉപദ്രവങ്ങൾ ചെയ്കയാൽ, ചോന
കൎക്ക് പൊറുപ്പാൻ ആവതല്ലാഞ്ഞു യുദ്ധഭാവം മുഴുത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/171&oldid=181814" എന്ന താളിൽനിന്ന് ശേഖരിച്ചത്