താൾ:CiXIV125b.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬൫ —

അതു കണ്ടാറെയും, ഇഷ്ടം പൊലെ ചുങ്കവും കപ്പവും
സമ്മാനവും മേടിക്കും. മനസ്സോടെ കൊടുക്കാത്തത്
ഹേമിച്ച എടുക്കയും ചെയ്യും. അതിനാൽ കണ്ണനൂരിൽ
പ്രത്യേകം വളരെ അസഹ്യം തോന്നി കോലത്തിരി
ഈ സംഗതിക്കായി മാനുവേൽ രാജാവിന്ന് എഴുതി
അയച്ച അറവിക്കത്തുകൾ ഇപ്പോഴും ഉണ്ടു. ചേണി
ച്ചേരി കുറുപ്പ് വളരെ സങ്കടപ്പെട്ടാറെ, ഗൎസീയ കപ്പി
ത്താൻ ശംസദ്ദീൻ എന്ന ഒരു പ്രമാണിയെ ഒശീ
രാക്കി മാനിക്കയും ചെയ്തു. അതാർ എന്നാൽ മുമ്പെ
കമ്പായ നവാവായ അസ്സദഖാൻ എന്നവന്റെ
പണ്ടാരക്കാരൻ തന്നെ. ആ ഖാൻ മരിച്ചാറെ, പറ
ങ്കികൾ കൌശലം പ്രയോഗിച്ചു പണ്ടാരത്തിൽ ചെ
ല്‌വം എല്ലാം കൈക്കലാക്കുവാൻ നോക്കിയാറെ, ശം
സദ്ദീൻ ഒന്നും വെക്കാതെ, പറങ്കിക്കപ്പിത്താനിൽ ഏ
ല്പിച്ചു, താൻ കണ്ണൂനൂരിൽ മണ്ടിപ്പോകയും ചെയ്തു.
അവിടെ ഒശീർസ്ഥാനം വന്നപ്പോൾ അറവി, റുമി,
പാൎസി മുതലായ അഴിമുഖങ്ങളിൽനിന്നു കണ്ണുനൂൎക്കാ
ൎക്ക് പൊൎത്തുഗൽ മമത നിമിത്തം വളരെ വിരോധവും
ഞെരിക്കവും ഉണ്ടായി. അതുകൊണ്ടു ദൂരെ ഓടി പോ
കാതെ അടുക്കെ ദേശങ്ങളോളമെ പടകു അയച്ചാറെ,
പറങ്കിക്കപ്പൽ അതിൽ ചിലതു പിടിച്ചു ശംസദ്ദീന്റെ
ഒപ്പും എഴുത്തും കണ്ടാറെയും പരിഹസിച്ചു ഗോവക്ക്
കൊണ്ടുപോയി. അതുകൊണ്ടു അവൻ മാനുവേൽ
"രാജാവിന്നു എഴുതി: "ൟ നാടു നിങ്ങളുടെ നാടു, ന
"മ്മുടെ സൌഖ്യം നിങ്ങൾക്കും സൌഖ്യം തന്നെ
"എങ്കിലും നമ്മുടെ ആളുകളെ പൊൎത്തുഗൽ ജനങ്ങ
"ളുടെ അതിക്രമങ്ങളിൽനിന്നു രക്ഷിപ്പാൻ കഴിവില്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/169&oldid=181812" എന്ന താളിൽനിന്ന് ശേഖരിച്ചത്