താൾ:CiXIV125b.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൬ —

നസ്രാണികൾ സന്തോഷിച്ചു പറങ്കികൾക്ക് പള്ളി
യെ കാട്ടി ഇത് തോമാശ്ലീഹാ കെട്ടിയത തന്നെ എ
ന്നും പുണ്യവാളർ ഇരുവരും ഇവിടെ മണ്മറഞ്ഞു കിട
ക്കയാൽ എത്രെയും പുണ്യമായ സ്ഥാനം എന്നും ചൊ
ല്ലി ഏല്പിച്ചു കൊടുക്കയും ചെയ്തു. അൾബുക്കെൎക്ക്
ദസാ എന്ന മൂപ്പനൊടു കൂടെ ൨൦ ആളുകളെ പാണ്ടി
ശാലയിൽ പാൎപ്പിച്ചതിൽ ഒരു ദോമിനിക്ക് സന്യാസി
യും ഉണ്ടു; അവന്നു റൊദ്രീഗ് എന്ന പേർ ഉണ്ടു;
ആയവൻ ആ പള്ളിയെ പുതുതാക്കി പ്രാൎത്ഥിച്ചും
പ്രസംഗിച്ചും ഓരൊരൊ നാട്ടുകാരെ സ്നാനത്താൽ സ
ഭയോടു ചേൎക്കയും ചെയ്തു. മുപ്പതും നാല്പതും വയസ്സു
ള്ളവർ അനേകർ അതിനെ കേട്ടാറെ, റൊദ്രീഗിനെ
ചെന്നു കണ്ടു "ഞങ്ങൾ നസ്രാണികൾ തന്നെ;
"ചെറുപ്പത്തിൽ സ്നാനം ഉണ്ടായൊ എന്നറിയുന്നില്ല;
"വളരെ കാലം ഇവിടെ മൂപ്പന്മാർ ഇല്ലാഞ്ഞു ഞങ്ങൾ
"നാട്ടുകാരെ പോലെ ആയിപോയി കഷ്ടം! നിങ്ങളു
"ടെ വരവിനാൽ രാജോപദ്രവവും അജ്ഞാനവും മറ
"ഞ്ഞുപോയി, ദൈവത്തിന്നു സ്തോത്രം" എന്നു സ
ന്തോഷിച്ചു പറഞ്ഞു, സ്നാനമേറ്റു പറങ്കികളുടെ ഘോ
ഷമുള്ള പ്രാൎത്ഥനകളിൽ കൂടുകയും ചെയ്തു. ഇങ്ങിനെ
പൊൎത്തുഗസെൎക്കു കൊല്ലത്തും നല്ല പ്രവേശനം വ
ന്നതിന്റെശേഷം അൾബുകെൎക്ക(൧൫൦൪ജന.൧൨)
ചരക്കു നിറഞ്ഞ കപ്പലോടും കൂടെ പുറപ്പെട്ടു കൊ
ച്ചിയിൽ എത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/50&oldid=181693" എന്ന താളിൽനിന്ന് ശേഖരിച്ചത്