താൾ:CiXIV125b.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫ —

൫. കബ്രാൽ കപ്പിത്താൻ കോഴി
ക്കോട്ടു എത്തിയത.

പൊൎത്തുഗൽ രാജാവായ മാനുവെൽ ഗാമ മുതലാ
യവൎക്കു വളരെ സ്ഥാനമാനങ്ങളെ കല്പിച്ചു: "നീ സൌ
"ഖ്യമായിരിക്ക; വേഗം മറ്റൊരുവനെ അയക്കും"
എന്നു പറഞ്ഞതും അല്ലാതെ അനേകം പറങ്കികൾ
ഈ പുതിയ ലോകം കാണേണം എന്നു കിനാവിലും
വിചാരിച്ചു ഹിന്തുകച്ചവടത്തിന്നു വട്ടം കൂട്ടുകയും
ചെയ്തു. അവരൊടൊന്നിച്ചു രാജാവും ഉത്സാഹിച്ചു ൧൨
കപ്പലുകളിൽ ചരക്കുകളെ കയറ്റി കബ്രാൽ കപ്പി
ത്താന്നു മൂപ്പു കല്പിച്ചു: "നീ ആയിരത്തഞ്ഞൂറു (൧൫൦൦)
"ആളുകളൊടും എട്ടു (൮)പാതിരിമാരൊടും പോയി കോ
"ഴിക്കൊട്ട് ഇറങ്ങി കച്ചവടം തുടങ്ങി ക്രിസ്തവേദവും
"പരത്തെണം എന്നും താമൂതിരി ചതിച്ചാൽ പട വെ
ട്ടെണം, വിശേഷാൽ മക്കക്കാരെ ശിക്ഷിക്കേണം"
എന്നും നിയോഗിച്ചു രോമസഭയുടെ അനുഗ്രഹ
ത്തോടും കൂടെ ൧൫൦൦ മാൎച്ച ൮ [കൊല്ലം ൬൭൫] അയ
ക്കുകയും ചെയ്തു. അവൻ തെക്കോട്ടു ഓടുമ്പൊഴെക്ക
കിഴക്കൻ കാറ്റിന്റെ ഊക്കു കൊണ്ടു ബ്രസിൽ ദെ
ശത്തിന്റെ കരയോളം വന്നു പുതിയ നാട്ടിന്റെ വ
ൎത്തമാനം അറിയിപ്പാൻ ഒരു കപ്പൽ പൊൎത്തുഗലിൽ
തിരികെ അയച്ചു. ആ ബ്രസിൽ നാട്ടിൽനിന്നു ത
ന്നെ പൊൎത്തുകിമാങ്ങ, കൈതച്ചക്ക, ആത്തച്ചക്ക, പെ
രക്ക, കപ്പമുളക മുതലായ സസ്യാദികൾ പിന്നത്തേ
തിൽ മലയാളത്തിൽ വിളവാൻ സംഗതി ഉണ്ടായത.


2∗

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/19&oldid=181661" എന്ന താളിൽനിന്ന് ശേഖരിച്ചത്