താൾ:CiXIV125b.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൮ —

നെ കൊല്ലുവാൻ ചിലർ ഭാവിച്ചു, അവനും മണ്ടിക്കള
ഞ്ഞാറെ, കൊല്ലക്കാർ പലരും മാൎത്താണ്ഡനെ ഭയ
പ്പെട്ടു കോട്ടയിൽ ഓടി ക്രിസ്തൃ നാമം ചൊല്ലി തങ്ങളെ
ചേൎത്തുകൊള്ളേണം എന്നപേക്ഷിച്ചു. ആയത ക
പ്പിത്താൻ കൊച്ചിയിൽ അറിയിപ്പാൻ അയച്ചു സ
ഹായം ചോദിച്ചാറെയും പണം എങ്കിലും വലിയതോ
ക്കുകാരെ എങ്കിലും തുണക്കയപ്പാൻ തോന്നീട്ടില്ല.
"ശൌൎയ്യത്താലെ കോട്ടയെ പിടിപ്പാൻ കഴികയില്ല"
എന്നു റാണിമാർ നിശ്ചയിക്കയാൽ, ആ കുറുപ്പന്മാർ
മൂവരെ കൊണ്ടു ദ്രോഹം നടത്തുവാൻ വിചാരിച്ചതി
പ്രകാരം. "അവർ കൂടക്കൂടെ രാത്രിയിൽ കോട്ടയുടെ
"വാതില്ക്കൽ ചെന്നു റാണിമാരും വിശേഷാൽ മാ
"ത്താണ്ഡന്റെ അനുജനായ രാമന്തിരുവടിയും ഞ
"ങ്ങളിൽ അപ്രിയം ഭാവിച്ചു ഹിംസിപ്പാനും തുടങ്ങു
"ന്നു; ഉപജീവനത്തിന്നു മാത്രം കിട്ടിയാൽ ഞങ്ങളും
"നമ്മളുടെ നായന്മാർ അറുനൂറ്റവരും പൊൎത്തുഗ
"ലിൻ കീഴ് ചേകം ചെയ്തു കൊള്ളാം" എന്ന് ഓരൊ
വിധേന പറഞ്ഞു പോരുമ്പോൾ, രൊദ്രീഗസ് വി
ശ്വസിച്ചു മൂവൎക്കും കൂലി നിശ്ചയിക്കയും ചെയ്തു.
അനന്തരം ഇന്ന ദിവസം തൊമാപ്പള്ളിയിൽ വെച്ചു
൨ പക്ഷക്കാരും രാത്രിയിൽ കൂടിക്കാഴ്ചയും സത്യവും
ചെയ്യാവു എന്നു അവധി പറഞ്ഞു കൊല്വാൻ വിചാ
രിച്ചപ്പൊൾ, രൊദ്രീഗസ് എന്നെ ഒരു കൊല്ലത്തിൽ
അധികം ഒരിക്കലും കോട്ടയുടെ പുറത്തു കണ്ടില്ലല്ലൊ
ഞാൻ ഇപ്പൊഴും വിടുകയില്ല എന്നു ഖണ്ഡിച്ചു ചൊ
ന്നാറെ, വേറെ പ്രധാനികൾ ചെല്ലേണം എന്നു
തോന്നി അതിന്നു ഒരു രോഗസംഗതിയാൽ കഴിവു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/162&oldid=181805" എന്ന താളിൽനിന്ന് ശേഖരിച്ചത്