താൾ:CiXIV125b.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൭ —

ദ്രൻ. കൊല്ലത്തിൽ പുതിയ പട
തുടങ്ങിയതു.


കോട്ട തീരാത്ത കാലം കൊല്ലത്തു റാണിയൊടു മു
മുളകുഭാരം എല്ലാം ഒപ്പിപ്പാൻ രൊദ്രീഗസ് കപ്പിത്താൻ
ചോദിപ്പാറില്ല. പണി തീൎന്ന ഉടനെ “നമ്മുടെ ക
ണക്കിൽ ൨൮൦ ഭാരം വെപ്പാനുണ്ടു; റാണിഅവർ
"കൾ ദയ വിചാരിച്ചു കാൎയ്യത്തെ ഭാഷയിൽ ആക്കി
യാൽ, കൊള്ളാം" എന്ന ഉണൎത്തിച്ചാറെ, റാണി വി
സ്മയിച്ചു "ഇത എന്തിന്നു ചോദിക്കുന്നു? കോട്ടയെ
കെട്ടുവാൻ അനുവാദം തന്നുവല്ലൊ ഇനി മുളക്
കപ്പം വെക്കേണ്ടി വരും എന്നു ഞങ്ങൾ ഒരു നാളും വിചാ
രിച്ചില്ലല്ലൊ"എന്നിങ്ങിനെ എല്ലാം പറഞ്ഞാറെയും,
കപ്പിത്താൻ മുട്ടിച്ചു പോരുമ്പൊൾ, "പട വേണം"
എന്നു കൊട്ടാരത്തുനിന്നു നിനപ്പാൻ തുടങ്ങി. അവൾ
കുമാരിരാജ്ഞിയെ ബോദ്ധ്യം വരുത്തി കോട്ടക്ക പോ
കുന്ന കല്ക്കൊത്തികളെ മാപ്പിള്ളമാരെ കൊണ്ടു പേടി
പ്പിച്ചു ആട്ടിച്ചതല്ലാതെ, കുമാരിരാജ്ഞിയുടെ പുത്രരിൽ
മാർത്താണ്ഡതിരുവടി എന്നവൻ ഓരൊരൊ വിരോ
ധങ്ങൾ ചെയ്തു തുടങ്ങി, കപ്പിത്താൻ രണ്ടു റാണിമാ
രോടും സങ്കടം ബോധിപ്പിച്ചിട്ടും വ്യാജം എന്നിയെ
ഉത്തരം ചൊല്ലി അയച്ചതും ഇല്ല. അതുകൊണ്ടു മാ
പ്പിള്ളമാർ പടകിൽ ഗൂഢമായി മുളക് കയറ്റുന്നു
എന്നു കപ്പിത്താൻ കേട്ടാറെ, ആളയച്ചു ൭ തോണി
കളെ ചരക്കുമായി കൈക്കലാക്കി; അതിനായി പിറ്റെ
ദിവസം വിസ്താരം തുടങ്ങിയപ്പൊൾ, പറങ്കി മേനോ


14

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/161&oldid=181804" എന്ന താളിൽനിന്ന് ശേഖരിച്ചത്