താൾ:CiXIV125b.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൯ —

വന്നില്ല. പിന്നെ ചെല്ലെണ്ടിയ ദിവസംനായന്മാൎക്ക
ശകുനം നന്നായി വന്നില്ല. ഒടുക്കം ൨ പക്ഷക്കാൎക്കും
സംശയം ജനിച്ചു കുറുപ്പന്മാർ മൂവരും റാണിയെ
ചെന്നു കണ്ടു "ചതിപ്പാൻ കഴികയില്ല, ഇനി ദണ്ഡ
പ്രയോഗം വേണം" എന്നുണൎത്തിച്ചു. ൧൫൦൦൦ നാ
യന്മാരൊടു കൂടെ കോട്ടയുടെ നേരെ പൊരുതു പോ
കയും ചെയ്തു.

൬൦. കൊല്ലപ്പടയുടെ നടപ്പു.

കൊല്ലക്കോട്ടയെ പിടിപ്പാൻ മുമ്പിനാൽ ചെന്ന
തു ബാലപ്പിള്ളക്കുറുപ്പു തന്നെ; അവൻ കോട്ടയുടെ
ചുറ്റും നില്ക്കുന്ന തെങ്ങുകളെ പറങ്കികൾ മുറിക്കുന്നത
കണ്ടു കലശൽ തുടങ്ങിയ ഉടനെ ൧൫000 നായന്മാരും
ഓടി അടുത്തു വന്നു പിന്നെ കോട്ടയുടെ പുറത്തു പാ
ൎക്കുന്ന നസ്രാണികൾ കുഞ്ഞികുട്ടികളുമായി കോട്ടയിൽ
പാഞ്ഞു കയറുമ്പോൾ പറങ്കികൾ വലിയ തോക്കുക
ളാൽ ഉണ്ടമാരിയെ തൂക്കി ശത്രക്കളുടെ ഓട്ടത്തെ താമ
സിപ്പിച്ച ശേഷം ക്രിസ്ത്യാനർ എല്ലാം അകത്തു വ
ന്നതിൽ പിന്നെ നായന്മാർ അവരുടെ പുരകളിൽ
കവൎന്നു തീ കൊടുത്തതല്ലാതെ, കണ്ട ക്രിസ്ത്യാനിക
ളെയും കോട്ടപ്പണി മുമ്പെ എടുത്തുപോന്ന ആശാരി
കൾ പരവന്മാർ മുതലായവരെയും നിഗ്രഹിക്കയും
ചെയ്തു. അന്നു മുതൽ ഓരൊ തകൎത്ത യുദ്ധം ഉണ്ടാ
യി. മാപ്പിള്ളമാർ പടകുകളിൽ കൊണ്ടു വന്ന തോക്കു
കളാൽ ചേതം അധികം വന്നില്ല താനും. പിന്റെ ഒ
രിക്കൽ രാത്രികാലത്തു കിണറ്റിൽ വിഷം ഇട്ടു പറങ്കി

14*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/163&oldid=181806" എന്ന താളിൽനിന്ന് ശേഖരിച്ചത്