താൾ:CiXIV125b.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬൦ —

കളെ ഒക്കെ കൊല്ലവാൻ വിചാരിച്ചാറെ, വെളുക്കു
മ്പോൾ കിണറ്റിലെ മത്സ്യമെല്ലാം ചത്തു നീന്തുന്ന
തു കാണാ‌യ്‌വന്നതിനാൽ ആ വെള്ളംകുടിപ്പാൻ സംഗ
തി വന്നില്ല എങ്കിലും കോട്ടയിലുള്ള ൩൦ വെള്ളക്കാ
രിൽ വ്യാധികൾ അതിക്രമിച്ചു അരിയല്ലാതെ തിന്മാ
നൊന്നും ഇല്ലായ്കയാൽ ചിലപ്പോൾ എലികളെ പി
ടിച്ചു കഞ്ഞിക്കു മാംസരുചിയെ വരുത്തി ഇരിക്കുന്നു.
അതു കൊണ്ടു ക്ലേശിച്ചു പോരുന്ന സമയത്തിൽ ഒരു
ചെട്ടി പറങ്കികളുടെ മമത വിചാരിച്ചു കൊച്ചിക്കു
പോയി വൎത്തമാനം എല്ലാം അറിയിച്ചാറെ, അവിടെ
നിന്നു ഗോവൎന്നർ ൎമഴക്കാലത്തിലെങ്കിലും ഒരു പടകും
അതിൽ കരേറ്റിയ ൨0 വീരരെയും ഇറച്ചി, അപ്പം,
മരുന്ന മുതലായതിനെയും മരുമകനെ ഏല്പിച്ചു കൊ
ല്ലത്തെക്ക അയച്ചു. ആയത സുഖേന എത്തിയ
പ്പോൾ, കോട്ടയിൽ വളരെ സന്തോഷം ഉണ്ടായി; പ
ടകും ഒർ ആളും മുറിപ്പെടാതെ മടങ്ങിപ്പോകയും ചെ
യ്തു. അന്നു മുതൽ പടക്ക ഞരുക്കം ഉണ്ടായില്ല. മാ
ൎത്താണ്ഡതിരുവടിക്ക, ഓരോ തോൽ്വി സംഭവിച്ചു
കോട്ടയിൽനിന്ന പുറപ്പെടും തോറും തെങ്ങുകളെ മുറി
പ്പാനും സംഗതി വന്നു. അത മലയാളികൾക്ക എത്ര
യും സങ്കടമുള്ള ശിക്ഷയായി ചമഞ്ഞു. ആയതുകൊ
ണ്ടു ആഗുസ്തമാസത്തിൽ റാണിമാർ ഇരുവരും ദുഃഖ
ത്തോടെ വിചാരിപ്പാൻ തുടങ്ങി. കൊല്ലത്ത റാണി
കൊച്ചിയിൽ വാഴുന്ന മെനസസ്സ സായ്പിന്ന് ഒരു
പത്രിക എഴുതി ക്ഷമ ചോദിച്ചപ്പോൾ, അവൻ
ചെറിനമരക്കാരെയും പാത്തുമരക്കാരെയും നിയോഗി
ച്ചു സന്ധി വരുത്തുവാൻ കല്പിച്ചു. ആഗുസ്ത എട്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/164&oldid=181807" എന്ന താളിൽനിന്ന് ശേഖരിച്ചത്