താൾ:CiXIV125b.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൬ —

"വേണാട്ടടികൾക്ക് പ്രദേശികളെ രക്ഷിപ്പാൻ മ
"നസ്സും പ്രാപ്തിയുമില്ലാതെ വന്നു പോയ പ്രകാരം
"ലോകർ പറയുമല്ലൊ എന്നാൽ ഇനി ഇവിടെ ക
ച്ചവടം ചെയ്വാൻ ആർ തുനിയും" എന്നും മറ്റും മുറ
യിട്ടു സങ്കടം ബോധിപ്പിച്ചു. അതുകൊണ്ട് ഒരു മ
ന്ത്രി പാണ്ടിശാലയിൽ ചെന്നു ദസാവെ കണ്ടു "ക
"പ്പിത്താൻ എടുപ്പിച്ചത് ഉടനെ ഏല്പിക്കേണം" എ
ന്ന് രാജാവിൻ കല്പന അറിയിച്ചു. ദസാ മുമ്പെ വി
നയമുള്ളവൻ എങ്കിലും അൾ്മൈദയുടെ വരവ് വി
ചാരിച്ചു ഞെളിഞ്ഞു വായിഷ്ഠാണംതുടങ്ങിമന്ത്രിയോടു
പിണങ്ങി അടിയും കൂടിയപ്പൊൾ, ചോനകരും നാ
യന്മാരും വാൾ ഊരി വെട്ടുവാൻ ഒരുമ്പെട്ടു; ഉടനെ
ദസാ ൧൨ പറങ്കികളോടും കൂട ആയുധങ്ങളെ എടുത്തു
ഭഗവതിക്ഷേത്രത്തിലേക്ക് മണ്ടി കയറി കുറയനേരം
തടുത്തു നിന്ന ശേഷം കൊല്ലക്കാർ വിറകു ചുറ്റുംകു
ന്നിച്ചു തീ കൊളുത്തുകയാൽ, ൧൩ പൊൎത്തുഗീസരും
ദഹിച്ചു മരിക്കയും ചെയ്തു. അന്നു തുറമുഖത്ത ഒരു
ചെറിയ പറങ്കിക്കപ്പൽ ഉണ്ടു. അതിലുള്ള കപ്പിത്താൻ
വൎത്തമാനം അറിഞ്ഞപ്പോൾ, ചില പടകുകളെ തീ
ക്കൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചിക്ക് ഓടു
കയും ചെയ്തു. (൧൫൦൫. അക്ത. ൩൧) ആ തൂക്കിൽ
എത്തിയ നേരം തന്നെ കണ്ണനൂരിൽനിന്ന് അൾ്മൈ
ദയും കപ്പൽ ബലത്തോടും കൂട വന്നു ചേൎന്നു. ആ
യവൻ കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂ
ടാതെ പുത്രനായ ലൊരഞ്ചെ നിയോഗിച്ചയച്ചു. അ
വൻ, കൊല്ലത്തിന്റെ നേരെ വന്നു, അവിടെ കണ്ട
൨൭ പടകുകളെ വെടിവെച്ചു ഭസ്മമാക്കി മുഴുകിക്കയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/80&oldid=181723" എന്ന താളിൽനിന്ന് ശേഖരിച്ചത്