താൾ:CiXIV125b.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൩ —

കാരണവും ഊഹിച്ചു വെടിവെപ്പാൻ തുടങ്ങി, ആറു
ആളെ കൊന്നു ൪൦ മുറികളേല്പിച്ചതിന്റെ ശേഷം ചി
ല വിദഗ്ദ്ധന്മാർ കൂൎത്തചക്രം എറിഞ്ഞു ജുവാന്റെ
അരയും അന്തൊണിയുടെ കാലും മുറിച്ചു വീഴിച്ചുച
ങ്കറുത്തു ചോര കുടിച്ചു ഭവനത്തെ നാനാവിധമാക്കു
കയും ചെയ്തു. ജുവാന്റെ കെട്ടിയവൾ മകനോടും കൂ
ടെ കണ്ണനൂരിൽ ഓടി കുട്ടിയെ ൮ ബ്രാഹന്നായി ലു
ദ്വിഗിന്നു വിറ്റു ആയവൻ സ്നാനം കഴിപ്പിച്ചു ലോ
രഞ്ച എന്ന നാമം കൊടുത്തശേഷം കുട്ടി ഉഷ്ണപ്പുണ്ണി
നാൽ മരിച്ചു. ആയതു ൧൭ വൎഷം മാത്രം ഉണ്ടായിട്ടുള്ള
ദീനം എന്ന് അന്നു പ്രസിദ്ധം. അതുകൊണ്ടു പറ
ങ്കികൾ വരുത്തിയിരിക്കുന്നു എന്ന് ഊഹിച്ചു നാട്ടു
കാർ പറങ്കിപ്പുണ്ണെന്ന പേർ വിളിച്ചിരിക്കുന്നു. എങ്കി
ലും വിലാത്തിയിൽ ൧൪൯൪ വൎഷത്തിൽ മാത്രം ആ
പുണ്ണിന്റെ ഉത്ഭവം കണ്ടിരിക്കുന്നു; അതിനെ മല
യാളത്തിൽ വരുത്തിയതു മിസ്ര തുൎക്കരും ആകുന്നു എ
ന്ന് തോന്നുന്നു.

൩൩. കണ്ണൂരിലെ കടല്പടയിൽ ലൊ
രഞ്ച അൾ്മൈ ദ ജയിച്ചതു.

൧൫൦൬ മാൎച്ച ൧൫ാം൹ ആ രണ്ടു ഇതല്യരുടെ
മരണ വൎത്തമാനം കണ്ണനൂരിൽ എത്തിയപ്പൊൾ,
ലോരഞ്ച അഞ്ചുദ്വീപു മുതലായ ദിക്കുകളിൽനിന്നു
വിളിപ്പിച്ച കപ്പലുകളും തക്കത്തിൽ എത്തി താമൂതിരി
യുടെ പടകു ൨൧൦ പൊന്നാനി കോഴിക്കോട്ട കാപ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/87&oldid=181730" എന്ന താളിൽനിന്ന് ശേഖരിച്ചത്