താൾ:CiXIV125b.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൦ —

പേ പറഞ്ഞു കുതിഞ്ഞൊവെ തോല്പിച്ച നായന്മാൎക്ക്
സ്ഥാനമാനങ്ങളെ കല്പിക്കയും ചെയ്തു.

൪൨. അൾബുകെൎക്ക ഗോവാ
നഗരത്തെ അടക്കിയതു.

കുതിഞ്ഞൊ മരിച്ചതിനാൽ അൾബുകെൎക്ക ഏകാ
ധിപതിയായി ശേഷിച്ചിരിക്കെ "പൊൎത്തുഗലിൽ ഉ
"ള്ള പകയർ എന്തെല്ലാം പറയും" എന്നു വിചാരിച്ചു
കൊണ്ടിരിക്കുമ്പോൾ, കത്ത എഴുതി അവൎക്ക് നാണം
വരുത്തിയാൽ പോരാ; ക്രിയകളുടെ വൈഭവം തന്നെ
സാരം ആവൂ എന്നു വെച്ചു മുറികൾക്കു ഭേദം വന്ന
പ്പൊൾ ഹൊൎമ്മുജിലെ പരിഭവം വീളി, മുസല്മാനരു
ടെ ബന്തരെ അടക്കെണം എന്നു കണ്ടു ൨൧ കപ്പലു
കളെ ചേൎത്തു മതിയാവോളം പടജ്ജനങ്ങളെയും കരേ
റ്റി ഓരൊരൊ രാജാക്കന്മാർ നിയോഗിച്ചു വന്ന മ
ന്ത്രികളെ കണ്ടു കുശലവാക്കുകളെ കേട്ടു മാനിച്ചു പ
റഞ്ഞയച്ചശേഷം കൊച്ചിയിൽനിന്നു പുറപ്പെട്ടു വ
ടക്കോട്ടു ഓടുകയും ചെയ്തു. (ജനു, ൧൫൧൦) പിന്നെ
കന്നടി നാട്ടിലെ മെജ്ജു തുറമുഖത്തെത്തിയപ്പൊൾ, '
ഹൊനാവരിൽനിന്നു തിമ്മൊയ പ്രഭു വന്നു കണ്ടു "ക
ച്ചവടവും കപ്പലോട്ടവും ഇവിടെ നല്ലവണ്ണം നട
ക്കുന്നുവൊ" എന്നു ചോദ്യം ചെയ്താറെ "ഗോവയി
"ലെ മുസല്മാനരുടെ നിത്യവിരോധം ഹേതുവായി
"ട്ടു ഇവിടെ സൌഖ്യമുള്ള സ്ഥലം ഒന്നും എനിക്ക്
"ഇല്ല, നിങ്ങൾക്കൊ മംഗലം" എന്നു ചൊല്ലിയതിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/114&oldid=181757" എന്ന താളിൽനിന്ന് ശേഖരിച്ചത്