താൾ:CiXIV125b.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൭ —

ലായ കായ്കനികളും അവിടെ നിന്നുണ്ടാകുന്നു. അതി
ന്നും ചീനക്കച്ചവടത്തിന്നും അന്നു മൂലസ്ഥാനമായ
തു മലാക്ക തന്നെ. മാപ്പിള്ളമാരും ചെട്ടികളും വളരെ
ഉണ്ടു. ചെമ്പും വെള്ളീയവും അവിടെ കിട്ടുന്ന വി
ലക്ക മറ്റൊരിടത്തും കിട്ടുകയില്ല; അതുകൊണ്ടു കോട്ട
യിൽ ൩൦൦൦ വലിയ തോക്കു തന്നെ വെച്ചിട്ടുണ്ടായി
രുന്നു; യുദ്ധവിവരം എന്തിന്നു പറയുന്നു. അൾബു
കെൎക്ക കോട്ടയെ പിടിച്ചാറെ, മലായികളെ അനുസ
രിപ്പിച്ചു ശേഷമുള്ള മാപ്പിള്ള കപ്പലോട്ടത്തെയും വാ
ണിഭശ്രീത്വത്തെയും വേരറുക്കയും ചെയ്തു. (൧൫൧൧
ജൂലായി) മറ്റ ഓരൊരൊ ദ്വീപുകൾ അന്നു മുതൽ
പൊൎത്തുഗൽ കോയ്മക്കടങ്ങി കൊണ്ടിരിക്കുന്നു.

"(൧൫൧൨)" കേരളത്തിൽ പിന്നെയും കലക്കം ഉ
ണ്ടെന്നും ഗോവയുടെ ചുറ്റും പട കലശലായി എ
ന്നും കേട്ടപ്പൊൾ, അംബുകെൎക്ക മടങ്ങി പൊരുവാൻ
നിശ്ചയിച്ചു പുറപ്പെട്ട ശേഷം കപ്പൽ ചേതപ്പെടു
കയാൽ താൻ നീന്തി ജീവനോടെ തെറ്റി. വസ്തുവ
കകൾ എല്ലാം ആണ്ടു പോയി; അതിന്റെ ചൊല്ലി ദുഃ
ഖിച്ചില്ല എങ്കിലും ഒരു തോൾവളയും അതിൽ പതിച്ച
രത്നവും ഉണ്ടു; ആയത് മുറിവായൊട അണച്ചാൽ
ചോരയുടെ ഒലിപ്പ ഉടനെ നിന്നു പൊകും. ൟ ഒന്നു
കാണാതെ പോയതിനാൽ സങ്കടം തോന്നി എന്നു
കേൾക്കുന്നു. ൧൫൧൨ ഫെബ്രു. കൊച്ചിയിൽ എത്തി
യാറെ, വളരെ സന്തോഷം ഉണ്ടായി "നിങ്ങൾ മരി
"ച്ചപ്രകാരം വൎത്തമാനം എത്തി എന്നു മരക്കാർ എ
"ല്ലാവരും ശ്രുതി പൊങ്ങിച്ചിരുന്നു. താമൂതിരി പുതി
"യ പടവുകളെ ഉണ്ടാക്കിച്ചു പല ദിക്കിലും ആളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/131&oldid=181774" എന്ന താളിൽനിന്ന് ശേഖരിച്ചത്