താൾ:CiXIV125b.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൬ —

തോന്നുകകൊണ്ടു "ഈ ഗോവയിൽ തന്നെ നമ്മുടെ
"കോട്ടയുള്ളതു നല്ലതൊ അല്ലയൊ താമൂതിരിയോടും
"പടയില്ല. മലയാളത്തിൽ സുഖേന പാൎത്തു വ്യാപാ
"രം ചെയ്യാമല്ലൊ" എന്നു കപ്പിത്താന്മാരോടു നിരൂ
പിച്ചു തുടങ്ങി. നാട്ടുകാരത്തികളെ വിവാഹം ചെയ്തു
കുടിയിരുന്നവർ അതു കേട്ടാറെ, വളരെ വ്യസന
"പ്പെട്ടു: എങ്ങിനെ എങ്കിലും കോട്ടയെ പൊളിക്കുരു
"തെ" ഞങ്ങളെ ഇവിടെ പാൎപ്പിച്ചാൽ ഞങ്ങൾ പൊ
"ൎത്തുഗൽ സഹായം കൂടാതെ പൊരുതു കുഞ്ഞികുട്ടിക
ളെ രക്ഷിച്ചു കൊള്ളാം" എന്നു ബോധിപ്പിച്ചതല്ലാ
തെ, കപ്പിത്താന്മാർ മിക്കവാറും സഭയിങ്കൽനിന്നു ആ
പക്ഷം തന്നെ എടുത്തു ചൊല്ലുകയാൽ "ഗോവ പി
"ന്നെയും മൂലസ്ഥാനമായിരിക്ക" എന്ന കല്പനയാ
യി സുവാരസ് മഴക്കാലം കഴിപ്പാൻ കൊച്ചിക്ക് മട
ങ്ങിപ്പോകയും ചെയ്തു. (൧൫൧൬) അവിടെനിന്നു ചി
ല പറങ്കികൾ നായാടുവാൻ കാട്ടിൽ പോയപ്പോൾ
ചില മയിലുകളെ കണ്ടു വെടിവെച്ചു തുടങ്ങിയാറെ,
പലനായന്മാരും ഒരു കയ്മളും വന്നു "ഇതു ദേവരുടെ
മയിലേത്രെ" എന്നു വിരോധിച്ചു. ആയത് അവർ
കൂട്ടാക്കാതെ പരിഹസിച്ചു വെടിവെച്ചാറെ, കലശൽ
ഉണ്ടായതിൽ നാലു വെള്ളക്കാർ കഴിഞ്ഞു. "ഇനി ഇ
പ്രകാരം ചെയ്യരുതെന്നു" കൊച്ചിയിൽ കല്പനയാക
യും ചെയ്തു.

മുമ്പെ ൧൫൦൮ ആമതിൽ മിസ്ര സുല്ത്താൻ ഖാൻ
ഹസ്സൻ പറങ്കികളെ നീക്കുവാൻ കപ്പൽ അയച്ച
പ്പോൾ, അൾ്മൈദ തോല്പിച്ച പ്രകാരം പറഞ്ഞുവ
ല്ലൊ. അവിടുന്നു പിന്നെയും വളരെ കപ്പൽ ഗോവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/150&oldid=181793" എന്ന താളിൽനിന്ന് ശേഖരിച്ചത്