താൾ:CiXIV125b.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ്പോൾ, കൊച്ചി രാജാവ് മുതൽ കേരളത്തിൽ ചങ്ങാ
തികളായി പാൎക്കുന്നവരിൽ ഗോവനിമിത്തം വളരെ
അസൂയ തോന്നി; "കൊച്ചി തന്നെ മൂലസ്ഥാനമാ
കേണം, കപ്പൽ എല്ലാം അവിടെ എത്തെണം" എ
ന്നു പെരിമ്പടപ്പിന്റെ ചിന്തയല്ലൊ ആയതു. തൊ
പ്പിക്കാർ പലരും ൟ പരിചയിച്ചത എല്ലാം മാറി
പോകെണ്ടതല്ലൊ എന്നു വെച്ച വിഷാദിച്ചു. മത്സ
രക്കാർ പലരും തങ്ങളുടെ ദോഷങ്ങളെ കാക്കേണ്ടതി
ന്നു അൾബുകെൎക്കിന്റെ മാഹാത്മ്യം മറച്ചു വെച്ചു
ഇവൻ രാജ്യത്തെ നശിപ്പിക്കുന്നു എന്നുള്ള ശ്രുതി
യെ പൊങ്ങുമാറാക്കയും ചെയ്തു.


൪൭. ഗോവാ നഗരം പിടിച്ചതി
ന്റെ ഫലം.

ഗോവ പിടിച്ചു പോയി എന്നു രാജാക്കന്മാർ കേ
ട്ടാറെ, ഇനി പറങ്കികൾ വിട്ടുപോകയല്ലല്ലൊ എന്നു
നിനച്ചു ഇണക്കത്തിന്നു പ്രയത്നം കഴിച്ചു പെരി
മ്പടപ്പു അതു കേട്ടാറെ, വളരെ വന്ദിച്ചു മലയാളവ്യാ
പാരികളിൽ മികച്ചവരായ മമ്മാലിമരക്കാരും ചീറിന
മരക്കാരും ആ വൎത്തമാനം പട്ടാങ്ങു തന്നെയൊ എ
ന്നു ചോദിച്ചതിന്നു സംശയം ഇല്ല എന്നു കേട്ട
പ്പോൾ വിരൽ മൂക്കിന്മേൽ വെച്ചു. അയ്യൊ ഇപ്പോൾ
ഹിന്തുസ്ഥാന്റെ താക്കോൽ പൊൎത്തുഗലിൻ കൈവ
ശമായി എന്നു വിസ്മയത്തോടെ പറഞ്ഞു. താമൂതിരി
യും ഉടനെ ൨ മന്ത്രികളെ ഗോവക്ക നിയോഗിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/128&oldid=181771" എന്ന താളിൽനിന്ന് ശേഖരിച്ചത്