താൾ:CiXIV125b.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൬ —

വ്യാപനത്തിന്നായി പ്രയത്നം കഴിക്കയും ചെയ്തു. ആ
താമൂതിരിയുടെ ജീവപൎയ്യന്തം പറങ്കികളോടു മമത ഉ
ണ്ടായതെ ഉള്ളൂ. ആ കോട്ടയൊ ൧൨- വൎഷം കഴിഞ്ഞ
ഉടനെ പറങ്കികൾ തങ്ങൾ തന്നെ ഇടിച്ചു കളയേ
ണ്ടി വന്നിരിക്കുന്നു.

൫൧. അൾബുകെൎക്കിന്റെ മഹത്വവും
ശത്രുക്കളുടെ അതിക്രമവും.

കോഴിക്കോട്ടു തുടങ്ങിയ നാൾ മുതൽ അൾബു
കെൎക്കിന്റെ കീൎത്തി ആസ്യയിലും യുരോപയിലും എ
ങ്ങും പരന്നു: അവനും പറങ്കികളുടെ വാഴ്ചക്ക് ഉറപ്പു
വരുത്തുവാൻ ആവോളം പ്രയത്നം കഴിച്ചു ദിവസേ
ന വൎദ്ധിക്കുന്ന വരവു മിക്കതും ൟ ദേശത്തിലെ കോ
ട്ടകൾക്കായി തന്നെ മുറ്റും ചെലവഴിച്ചു. യുരോപ
യിൽ വിശേഷമായ കാഴ്ചകളെ അയച്ചു വിട്ടു താനും,
മുമ്പെ പറങ്കികൾ കാണാത്ത ഗണ്ഡകം എന്ന വാൾ
പുലിയേയും പല ആനകളെയും ലിസ്ബൊനിൽ അ
യച്ചാറെ, രാജാവ് ജനവിനോദത്തിന്നായി ആന
യെ വാൾ പുലിയോടു പോർ ചെയ്യിച്ചു ആന പട്ടു
പോകയും ചെയ്തു. പിന്നെ പത്താം ലെയൊ പാപ്പ
വാഴുവാൻ തുടങ്ങിയാറെ, (൧൫൧൩) മാനുവേൽ രാജാ
വ് അവനു സമ്മാനം അയച്ചിതു: ചില സ്വൎണ്ണ
പ്രതിമകളും, ഒരു വാൾപുലിയും ഒരു പാൎസിക്കുതിര
പ്പുറത്തിരിക്കും ചെറിയ നായാട്ടുപുലിയും മറ്റും പാ
വാനോടു കൂട ഒരു വലിയ ആന രോമനഗരത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/140&oldid=181783" എന്ന താളിൽനിന്ന് ശേഖരിച്ചത്