താൾ:CiXIV125b.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൧ —

ഏഷണിയറിയിച്ചു "അവൻ ഭ്രാന്തൻ അവനെ
വിശ്വസിക്കരുത വകതിരിയാതെ എന്തെങ്കിലും ചെ
യ്വാൻ തുനിയും" എന്നുള്ള ദുഷ്കീൎത്തിയെ പരത്തി
അൾ്മൈദയെയും ബ്രീതൊവെയും വിശേഷാൽ വ
ശീകരിച്ചു കൊണ്ടിരുന്നു അനന്തരം അൾബുകെൎക്ക്
"ഞാൻ എങ്ങിനെ എങ്കിലും കൂടി ചെന്നു പടയുടെ
"ഒരു ഭാഗത്തെ നടത്തട്ടെ" എന്നു പറഞ്ഞാറെ, "വേ
ണ്ടാ നിങ്ങൾ വളരെ പ്രയത്നം കഴിച്ചു കഷ്ടിച്ചുവ
"ല്ലൊ ഇപ്പൊൾതളൎച്ച മാറുവാൻ കൊച്ചിയിൽ സ്വ
സ്ഥനായി പാൎക്ക" എന്ന അൾ്മൈദ കല്പിച്ചു അൾബു
കെൎക്കിന്റെ കപ്പലുകളെയും സ്വന്തത്തോടു ചേൎത്തു
കൊണ്ടു മറ്റൊന്നും കൂട്ടാക്കാതെ, ശത്രുക്കളെ അന്വെ
ഷിപ്പാൻ കണ്ണനൂരിൽനിന്നു ഓടുകയും ചെയ്തു.
(൧൫൦൮ ദിശമ്പ്ര ൧൨ാം ൹).

൩൯. അൾ്മൈദ ദ്വീപിൻ തൂക്കിൽ
നിന്ന മിസ്രരൂമിബലങ്ങളെ നിഗ്രഹിച്ചത.

"ഹൊന്നാവരിലെ തിമ്മൊയ ഭട്ടക്കള രാജാവുമാ
യി പട കൂട്ടുന്നു" എന്നുകേട്ടിട്ടു അൾ്മൈദ മുമ്പിൽ
ഭട്ടക്കളയെ അടക്കുവാൻ വിചാരിച്ചു പിന്നെ ഇരു
വരും നിരന്നപ്രകാരം കേട്ടു ഹൊന്നാവരിൽ ഓടി
അതിൽ കണ്ട കോഴിക്കോട്ടുപടവുകളെ ചുട്ടു അഞ്ചു
ദ്വീപിൽനിന്നും നല്ല വെള്ളം കരേറ്റി ഗോവയിൽ
വാഴുന്ന സബായെ മുമ്പെ ശിക്ഷിപ്പാൻ നിശ്ച
യിച്ചു. ദാബൂൽ ഊർ സബായുടെ സ്വാധീനത്തിൽ
ആകകൊണ്ടു "ഗോവയുടെ നേരെ തന്നെ അല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/105&oldid=181748" എന്ന താളിൽനിന്ന് ശേഖരിച്ചത്