താൾ:CiXIV125b.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൪ —

൯. ൨ നസ്രാണികളോടു കൂട കബ്രാൽ
പൊൎത്തുഗലിൽ പോയത്.

കൊടുങ്ങലൂരിൽതന്നെപാൎക്കുമ്പോൾ, യോസേഫ,
മത്ഥായി ഇങ്ങിനെ ൨ നസ്രാണികൾ വന്നു കപ്പി
ത്താനെ കണ്ടു: "ഞങ്ങൾ തന്നെ ക്രിസ്തവിശ്വാ
സികൾ നിങ്ങളുടെ കപ്പലിൽ കയറി യുരോപ, രോമ
മുതലായ ദേശങ്ങളെ കണ്ടു ഒൎശ്ലെമിൽ(യരുശലേമിൽ)
യാത്രയാവാൻ മനസ്സുണ്ടെന്നു പറഞ്ഞു" കപ്പിത്താ
ൻ വിവരം ചോദിച്ചപ്പോൾ അവർ തങ്ങളുടെ പഴമ
എല്ലാം പറഞ്ഞു: "തോമാശ്ലീഹാ ഈ രാജ്യത്തിൽ വ
"ന്നു പള്ളികളെ ഉണ്ടാക്കി എന്നു കേട്ടിരിക്കുന്നു" പ
"ള്ളിയിൽ ഞങ്ങൾക്ക് ബിംബം ഇല്ല; ക്രൂശെ ഉള്ളു
"ഇപ്പോൾ നമുക്കു മെത്രാന്മാരെ അയക്കുന്നത് സു
"റിയയിൽ കഥൊലിക്കോസ്സ് തന്നെ. പട്ടക്കാൎക്ക് കുടു
"മ തന്നെ പട്ടം ആകുന്നു. കുട്ടികളെ സ്നാനം ചെയ്യു
"ന്നതിന്ന് ൪൦ാം നാൾ വേണം മരിച്ചാൽ ൮ാം ദിവ
"സത്തിൽ പുല നീക്കും; നോമ്പു വളരെ ഉണ്ടു. ഒന്നാം
"ജൂലായിൽ തോമാവിൻ ഉത്സവം പ്രധാനം. വേദ
"പുസ്തകങ്ങളും വ്യാഖ്യാനങ്ങളും വളരെ ഉണ്ടു; ഞങ്ങ
"ളുടെ വിദ്വാന്മാർ അതു നോക്കി കുട്ടികളെയും പഠി
"പ്പിക്കുന്നു; ഈ കൊടുങ്ങല്ലൂരിൽ തന്നെ ഞങ്ങൾ പ
"ണ്ടു കുടിയേറി ഇരിക്കുന്നു. യഹൂദരും, മിസ്ര, പാൎസി
"അറവി മുതലായ കച്ചവടക്കാരും ഉണ്ടു. ഞങ്ങൾ
"ക്കും കച്ചവടം തന്നെ വൃത്തി ആകുന്നതു: അതിന്നു
"കൊടുങ്ങല്ലൂരിൽ രാജാവിന്നു കപ്പം കൊടുക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/28&oldid=181671" എന്ന താളിൽനിന്ന് ശേഖരിച്ചത്