താൾ:CiXIV125b.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൫ —

ത്തിന്നു താഴ്ച പറ്റി; ശേഷം മല്ലികാൎജ്ജുനരായർ, വി
രൂപാക്ഷിരായർ, സദാശിവമഹാരായർ, ഇമ്മദിതിമ്മ
രായർ. പിന്നെ തുളുജാതിയിലുത്ഭവിച്ച നരസിംഹ
വീരൻ സിംഹാസനം ഏറി പല ദിക്കിലും ജയിച്ചു,
രാജപരമേശ്വരരായമഹാരായർ എന്ന പേർ കൊണ്ടു
കീൎത്തിതനായി. അവന്റെ പുത്രന്മാരിൽ ഒന്നാമൻ
വീരനരസിംഹരായർ തന്നെ. അവൻ (൧൪൮൭,
൧൫൦൮.ക്രി.) രാജ്യം രക്ഷിച്ചു പറങ്കികളോടു മമത ചെ
യ്വാൻ തുടങ്ങി. പിന്നെ അനുജനായ കൃഷ്ണരായർ
അപ്നജി മന്ത്രിയുടെ കൌശലത്താൽ ജ്യേഷ്യനെ പി
ഴുക്കി (൧൫൦൮, ൧൫൩൧) വാണു. പല രാജാക്കന്മാരെ
യും താഴ്ത്തി മുസല്മാൻ പട്ടാളങ്ങളെ എവിടെ നിന്നും
നീക്കി, മഹാ ക്ഷേത്രങ്ങളിൽ ഷോഡശ ദാനങ്ങളെ
ശിലാശാസനങ്ങളോടു കൂട കൊടുത്തു; ക്രിസ്ത്യാനരി
ലും പ്രസാദം കാട്ടി വാഴുകയും ചെയ്തു.

൩൦. കൊല്ലത്ത ദസാമുതലായ
വരുടെ ആപത്തിന്നു പക വീളിയതു.

അൾ്മൈദ കൊല്ലത്തേക്ക് നിയോഗിച്ച ഹൊമൻ
കപ്പിത്താൻ അറവി പടകുകളുടെ പായും ചുക്കാനും
എല്ലാം വാങ്ങിച്ചു പാണ്ടിശാലയിൽ വെച്ച് ഓടിപോ
യപ്രകാരം പറഞ്ഞുവല്ലൊ ആ അപമാനം മാപ്പിള്ള
മാർ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയിലും ജന
ങ്ങളെ ഇളക്കിച്ചപ്പോൾ, രാജാവിന്റെ മന്ത്രികളെ
ചെന്നു കണ്ടു, "ഇതു ഞങ്ങൾക്കല്ല കുറവാകുന്നതു


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/79&oldid=181722" എന്ന താളിൽനിന്ന് ശേഖരിച്ചത്